Sunday, March 15News That Matters
Shadow

VENGARA

അമ്പതാം വാർഷികം ലോഗോ പ്രകാശനം ചെയ്തു

അമ്പതാം വാർഷികം ലോഗോ പ്രകാശനം ചെയ്തു

VENGARA
ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യു പി സ്കൂളിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് സൈതലവി അധ്യക്ഷത വഹിച്ച പരിപാടിക്ക് പ്രധാനാധ്യാപകൻ രവിചന്ദ്രൻ പാണക്കാട്ട് സ്വാഗതം ആശംസിച്ചു.ലോഗോ പ്രകാശനം വിദ്യാലയത്തിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥി അഡ്വ. അബ്ദുൽ ഖാദർ കണ്ണേത്ത് നിർവഹിച്ചു. ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ നഫീസ മണ്ടോട്ടിൽ, ഡി.കെ പ്രേമരാജൻ, അബ്ദു റസാഖ് കരുമ്പൻ തുടങ്ങീ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും വിദ്യാർത്ഥിനി വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ പി.ടി.എ, എം.ടി.എ പ്രതിനിധികളും പങ്കെടുത്തു. സംഘാടക സമിതി അംഗങ്ങളായ ബാബു ചേറൂർ, ഷംസു പക്കിയൻ, ഹസൈൻ ചേറൂർ, വി.കെ ജബ്ബാർ, പി മജീദ്, എൻ. കെ മൊയ്ദീൻ, ടി. ടി കുഞ്ഞു , സമ്മദ് കണ്ണേത്ത് , റിയാസ് കെ എന്നിവർ ആശംസകൾ നേർന്നു. സീനിയർ സ്റ്റാഫ് അസിസ്റ്റന്റ് സക്കീന നന്ദിയും പറഞ്ഞു. ...
സംഭൽ ഷാഹി മസ്ജിദ് വെടിവെപ്പ് : കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം – വെൽഫെയർ പാർട്ടി

സംഭൽ ഷാഹി മസ്ജിദ് വെടിവെപ്പ് : കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം – വെൽഫെയർ പാർട്ടി

VENGARA
വേങ്ങര : ഉത്തർപ്രദേശിലെ സംഭൽ ഷാഹി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് നടന്ന വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വേങ്ങര ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ല കമ്മിറ്റി അംഗം കെ. എം. എ ഹമീദ് ഉദ്ഘാടനം ചെയ്തു. സമാധാനപൂർവ്വം ജീവിച്ചു വരുന്ന ന്യൂനപക്ഷങ്ങളെ ഭയചകിതരാക്കുകയും അവർക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ആർ. എസ്. എസ് നിയന്ത്രിക്കുന്ന ശക്തികൾ ചെയ്യുന്നത്. ആരാധനാലയങ്ങൾക്ക് 1947ലെ സ്റ്റാറ്റസ്‌കോ നിലനിർത്തണമെന്ന് നിയമം പാസാക്കിയ രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനെയൊക്കെ കാറ്റിൽപറത്തുന്ന നിലപാടാണ് സംഭൽ ഷാഹി മസ്ജിദിന്റെയും മറ്റു പല മസ്ജിദുകളുടെയും വിഷയത്തിൽ പല കോടതികളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം ...
വേങ്ങര പെയിൻ & പാലിയേറ്റീവ് സെന്ററിന് മൈത്രി ഗ്രാമത്തിന്റെ കൈത്താങ്ങ്

വേങ്ങര പെയിൻ & പാലിയേറ്റീവ് സെന്ററിന് മൈത്രി ഗ്രാമത്തിന്റെ കൈത്താങ്ങ്

VENGARA
വേങ്ങര : ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷൻ വേങ്ങര പഞ്ചായത്ത് പെയിൻ& പാലിയേറ്റീവ് സെന്ററിലേക്ക് വീൽചെയറുകളും ഹെയർബെഡുകളും വിതരണം ചെയ്തു. മൈത്രി ഗ്രാമത്തിന്റെ ചാരിറ്റിഫണ്ട് ഉപയോഗിച്ചാണ് പാലിയേറ്റീവ് സെന്ററിലേക്ക് മൂന്ന് വീൽ ചെയറുകൾ, 4 ഹെയർബെഡ്, ഒരുവാക്ക്നർ എന്നിവ കൈമാറിയത്. മൈത്രി ഗ്രാമവാസികളായ സി എം മുഹമ്മദ് അഫ്സൽ, കാപ്പിൽ ജമാൽ, കെ കുഞ്ഞ, കെ ഹുസൈൻ, സി എം മുഹമ്മദ് ഇഖ്ബാൽ, എ കെ മൂസക്കുട്ടി, എന്നിവർ നേരിട്ട്ചെന്ന് പാലിയേറ്റീവ് പ്രതിനിധികളായ പി മുഹമ്മദ് അഷ്റഫ്, കുഴിക്കാട്ടിൽ അബ്ദുസ്സലാംഎന്നിവർക്ക് കൈമാറി. കഴിഞ്ഞ വർഷങ്ങളിൽനിരവധി മൈത്രി ഗ്രാമവാസികളുടെ മക്കളുടെ കല്യാണം, വീട് നിർമ്മാണം, ഓപ്പറേഷൻ,മൈത്രി ഗ്രാമത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ. എന്നിവക്കായി ലക്ഷത്തിലധികം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ വർഷംതോറും നടത്തി വരുന്നതായി മൈത്രിഗ്രാമം ചാരിറ്റി കൺവീനർമാർഅറിയിച്ചു. നിങ്ങൾ വാർത്തകൾ...
വേങ്ങര ബ്ലോക്ക് ബ്ലൂ കവർ ക്യാമ്പയിൻ ആരംഭിച്ചു.

വേങ്ങര ബ്ലോക്ക് ബ്ലൂ കവർ ക്യാമ്പയിൻ ആരംഭിച്ചു.

VENGARA
വേങ്ങര ബ്ലോക്ക് ബ്ലൂ കവർ ക്യാമ്പയിൻ ആരംഭിച്ചു. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബ്ലൂ കവർ ക്യാമ്പയിൻ ആരംഭിച്ചു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ദുരുപയോഗം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആരംഭിച്ച ബോധവൽക്കരണ ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീർ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ദീപ കെ.എം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനപ്രതിനികളും ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും ക്യാമ്പയിൻ പ്രതിഞ്ജ എടുത്തു. ആരോഗ്യബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഹിജാബി , ഡിവിഷൻ അംഗങ്ങളായ അബ്ദുൽ അസീസ് പറങ്ങോടത്ത്, രാധ രമേശ്, ജസീനാബി എന്നിവർ സംബന്ധിച്ചു കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ഹെൽത്ത് സ...
വേങ്ങരയിൽ കേരളോത്സവത്തിന് തുടക്കം

വേങ്ങരയിൽ കേരളോത്സവത്തിന് തുടക്കം

VENGARA
വേങ്ങര: യുവജനങ്ങളുടെ കലാ കായികമേളയായ കേരളോത്സവത്തിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ വർണാഭമായ തുടക്കം. എ.ആർ നഗർ, വേങ്ങര പഞ്ചായത്തുകളിൽ വിളമ്പര ജാഥയോടെ പരിപാടികൾക്ക് തുടക്കമായി. ബ്ലോക്ക് പരിധിയിലെ തെന്നല, എടരിക്കോട്, പറപ്പൂർ പഞ്ചായത്തുകളിൽ നാളെ ആരംഭിച്ച് ഡിസംബർ ഒന്നോടെ പരിപാടികൾ സമാപിക്കും. കണ്ണമംഗലം പഞ്ചായത്തിൽ 23ന് ക്രിക്കറ്റ് മത്സരത്തോടെ പരിപാടികൾക്ക് തുടക്കമാകും. ഡിസംബർ ആദ്യവാരത്തോടെ പഞ്ചായത്ത് തല മത്സരങ്ങൾ അവസാനിക്കും. ഡിസംബർ മാസം പകുതിയോടെ ബ്ലോക്ക് തല മത്സരങ്ങൾ പൂർത്തിയാക്കുമെന്ന് ബ്ലോക്ക് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ സിദ്ദീഖ് അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഊരകം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബ്രോഷർ പ്രകാശനം ചെയ്തു

ഊരകം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബ്രോഷർ പ്രകാശനം ചെയ്തു

VENGARA
ഊരകം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബ്രോഷർ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് അബ്ദുല്ല മൻസൂർ തങ്ങൾ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വി.കെ മൈമൂനത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ അഷറഫ് കെ സമീറ മെമ്പർമാരായ പി കെ അബൂത്വാഹിർ എം കെ ഷറഫുദ്ദീൻ പി പി സൈതലവി ഇബ്രാഹിംകുട്ടി പഞ്ചായത്ത് സെക്രട്ടറി ദിനോജ് എ എസ് നിസി സ്റ്റാഫ് അംഗങ്ങളായ നിലൂഫർ ലക്ഷ്മണൻ സിപിഐഎം ലോക്കൽ സെക്രട്ടറി വത്സൻ തുടങ്ങിയവർ സന്നിഹിതരായി. ഈ മാസം 22 ന് വിളംബര ജാഥയോടുകൂടി ആരംഭിക്കുന്ന കേരളോത്സവം ഡിസംബർ ഒന്ന് വരെ വിവിധ വേദികളിൽ ആയി നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ല മദ്രസാ സര്‍ഗമേളക്ക് വേങ്ങര ഒരുങ്ങുന്നു.

കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ല മദ്രസാ സര്‍ഗമേളക്ക് വേങ്ങര ഒരുങ്ങുന്നു.

VENGARA
വേങ്ങര: കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ല മദ്രസ സര്‍ഗമേളക്ക് ഇത്തവണ വേദിയാകുന്ന വേങ്ങരയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഡിസംബര്‍ ഒന്നിന് ഞായറാഴ്ചയാണ് മലപ്പുറം വെസ്റ്റ് ജില്ല മദ്രസ സര്‍ഗ്ഗമേളക്ക് വേങ്ങര മനാറുല്‍ ഹുദാ ഒരുങ്ങുന്നത്. ചേറൂര്‍ റോഡ് മനാറുല്‍ ഹുദാ അറബി കോളേജ് ക്യാമ്പസിലും തൊട്ടടുത്ത പി പി ഹാളിലുമായി ഒരേസമയം 9 വേദികളിലായി മദ്രസ സര്‍ഗ്ഗമേള അരങ്ങേറും. ജില്ലയിലെ യൂണിവേഴ്‌സിറ്റി മുതല്‍ പൊന്നാനി വരെ നീണ്ടുനില്‍ക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലയിലെ കോംപ്ലസ് മണ്ഡലം തലങ്ങളിലെ മദ്രസകളില്‍ നിന്നായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 800 ഓളം കുട്ടികള്‍ 54 ഇനങ്ങളിലായി നടക്കുന്ന സര്‍ഗോത്സവത്തില്‍ മാറ്റുരക്കും. മദ്രസാ സര്‍ഗ്ഗമേളയുടെ വിജയത്തിനായി രൂപീകരിച്ച വിവിധ സബ് കമ്മറ്റികളുടെ സംയുക്ത യോഗം കെ എന്‍ എം മലപ്പുറം ജില്ലാ സെക്രട്ടറി എന്‍ കുഞ്ഞിപ്പ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി കെ എം അബ്ദുല്‍ മജീദ് മദന...
ബുക്ക് ഓഫ് ഇന്ത്യ റെക്കോഡ് 2024ൽ ഇടം നേടിയ സുബൈർ തോട്ടശ്ശേരിക്‌ സ്വീകരണം നൽകി

ബുക്ക് ഓഫ് ഇന്ത്യ റെക്കോഡ് 2024ൽ ഇടം നേടിയ സുബൈർ തോട്ടശ്ശേരിക്‌ സ്വീകരണം നൽകി

VENGARA
ടീം ലേണേഴ്സ് കേരളയുടെ ട്രൈ അതലറ്റ്സിന്റെ ഭാഗമായി 24 മണിക്കൂർ റണ്ണിങ് മിഷനിൽ പങ്കെടുത്തു ദൗത്യം പൂർത്തീകരിച്ചു BOOK OF INDIA RECOD 2024 ൽ ഇടം നേടി നെടുംപറമ്പിന്റെ അഭിമാനമായി മാറിയ സുബൈർ തോട്ടശ്ശേരിക്‌ ഊരകം പഞ്ചായത്ത് ഒന്നാം വാർഡ്. നെടുംപറമ്പ് മുസ്ലിം ലീഗ് കമ്മറ്റി സ്വീകരണം നൽകി ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മൻസൂർ തമ്മാഞ്ചേരി , മൻസൂർ പറമ്പൻ , വാർഡ് മെമ്പർ NT ഷിബു ഗ്ലോബൽ KMCC നേതാക്കളായ അഷ്‌റഫ് CK , ജലീൽ , ഫക്രുദീൻ , ഫൈസൽ CK എന്നിവർ പങ്കെടുത്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കേരളോത്സവം നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു

കേരളോത്സവം നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു

VENGARA
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവം നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രമേശ്‌.പി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട് ഹസീന തയ്യില്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സിദ്ദീഖ് , സരോജിനി കെ പി , റഹിയാനത്ത് തയ്യില്‍ ,ബ്ലോക്ക് യൂത്ത് കോഡിനേറ്റർ അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഈ മാസം 21, 22, 23, 24 എന്നീ തീയതികളിൽ കേരളോത്സവം നടത്തുവാൻ യോഗം തീരുമാനിച്ചു. നവംബർ 14 മുതൽ 18 വരെ കേരളോത്സവത്തിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. കേരളോത്സവത്തിന്റെ വിജയത്തിനു വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയർമാൻ ആയും സെക്രട്ടറി ജനറൽ കൺവീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ക്ലാർക്ക് അനന്തു പി രാജ് യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്ര...
ചാച്ചാജിയുടെ 135 മത് ജന്മദിനം ആഘോഷിച്ചു

ചാച്ചാജിയുടെ 135 മത് ജന്മദിനം ആഘോഷിച്ചു

VENGARA
കേരള സ്റ്റേറ്റ് കൺസഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രശില്പി ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനം പുഷ്പാർച്ചനയും മധുര വിതരണവും നടത്തി ആഘോഷിച്ചു. തുടർന്ന് നടന്ന ചാച്ചാജി അനുസ്മരണം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് പി പി എ ബാവ അധ്യക്ഷത വഹിച്ചു , യൂണിയൻ ജില്ലാ പ്രസിഡണ്ട് അസൈനാർ ഊരകം അനുസ്മരണ പ്രഭാഷണം നടത്തി , എം പി വേലായുധൻ മാസ്റ്റർ , മണ്ണിൽ ബിന്ദു , മനോജ് പുനത്തിൽ , സി ചന്ദ്രമതി , ഉണ്ണി തൊട്ടിയിൽ , പി കെ റഷീദ , ഷൗക്കത്ത് കൂരിയാട് , പി ചോയി , തുടങ്ങിയവർ സംസാരിച്ചു. ടീ മൊയ്തീൻകുട്ടി സ്വാഗതവും , എ അയ്യപ്പൻ നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
KSSPU ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.

KSSPU ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.

VENGARA
വേങ്ങര : ഏപ്രിലിൽ വേങ്ങരയിൽ നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിൻ്റ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. വ്യാപാര ഭവനിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സമ്മേളത്തിൻ്റെ ഭാഗമായി എആർ നഗർ കൊളപ്പുറത്ത് പാവപ്പെട്ട കുടുംബത്തിന് വീട് വെച്ച് നൽകും. ഹരിതചട്ടം പാലിച്ചു നടക്കുന്ന സമ്മേളനത്തിൻ്റെ ഭക്ഷണ വിഭവങ്ങൾക്കായി കണ്ണമംഗലം , ഇരിങ്ങളത്തൂർ പാടത്ത് നെൽകൃഷി ആരംഭിച്ചു കഴിഞ്ഞു. ഇവിടത്തന്നെ പച്ചക്കറികളും വിളയിക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ്എ കുഞ്ഞുണ്ണി നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി കെ നാരായണൻ സമ്മേളന പരിപാടികൾ വിശദീകരിച്ചു. പ്രകാശ് പുത്തൻ മഠത്തിൽ , കെ സി അഭിലാഷ്, വി ശിവദാസ് , കെ പി സോമനാഥൻ, സി ഹരിദാസ്, പി ദാമോദരൻ, കെ ടി അലി അസ്കർ , എം കെ ദേവകി എന്നിവർസംസാരിച്ചു. എൻ പി കീരൻ കുട്ടി സ്വാഗതവും സി മുഹമ്മദ് അബ്ദുറഹിമാൻ...
പുകയൂരിലെ ഭീമൻ തേനീച്ചക്കൂട് എടുത്ത് മാറ്റി ആക്‌സിഡന്റ് റെസ്ക്യൂ

പുകയൂരിലെ ഭീമൻ തേനീച്ചക്കൂട് എടുത്ത് മാറ്റി ആക്‌സിഡന്റ് റെസ്ക്യൂ

VENGARA
എ ആർ നഗർ: പുകയൂരിലെ വീട്ടുമുറ്റത്തെ പ്ലാവിൽ നാട്ടുകാർക്ക് ശല്യമായിരുന്ന വലിയ തേനീച്ച കൂട് ആക്‌സിഡന്റ് റെസ്ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളും തിരൂരങ്ങാടി താലൂക്ക് ഭാരവാഹികളും ചേർന്ന് എടുത്ത് മാറ്റി. ഇന്നലെ 11/11/2024 രാത്രി നാട്ടുകാരനായ സലീം പുകയൂർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആക്‌സിഡന്റ് റെസ്ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളും തിരൂരങ്ങാടി താലൂക്ക് ഭാരവാഹികളും എത്തി എടുത്ത് മറ്റുകയായിരുന്നു. ഭാരവാഹികളായ ജംഷീർ കൂരിയാട്, ഷെഫീഖ് സി കെ നഗർ, ജംഷാദ് പടിക്കൽ,സലീം പുകയൂർ, റാഷിദ് അറക്കൽ പുറായ, മുഹമ്മദ് വേങ്ങര, നൗഫൽ NC വള്ളിക്കുന്ന്,മുബഷിർ വേങ്ങര എന്നിവർ നേതൃത്വം നൽകി. ആക്‌സിഡന്റ് റെസ്ക്യൂ 24×7 ഹെൽപ്പ് ലൈൻ നമ്പർ: 9526222277 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര ഉപജില്ല കലോത്സവത്തിൽ അജയ്യരായി PPTMYHSS ചേറൂർ

വേങ്ങര ഉപജില്ല കലോത്സവത്തിൽ അജയ്യരായി PPTMYHSS ചേറൂർ

VENGARA
വേങ്ങര : നാല് ദിവസങ്ങളിലായി തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി ക്യാമ്പസ് സ്കൂളിൽ വെച്ച് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ കിരീട വിജയങ്ങളുമായി ചേറൂർ യതീംഖാന ഹയർസെക്കണ്ടറി സ്കൂൾ. എട്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലയിലെ ഏറ്റവും വലിയ ഉപജില്ലയെന്ന ഖ്യാതിയും മികച്ച മത്സരാർത്ഥികളും വാശിയേറിയ പോരാട്ടങ്ങൾക്കും വേദിയാകുന്ന വേങ്ങര ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ ജനറൽ കലോത്സവത്തിലും, അറബിക് കലോത്സവത്തിലും ഇരുപതോളം വരുന്ന ഹൈസ്കൂളുകളെ പിന്തള്ളി ചേറൂർ സ്കൂൾ സെക്കൻഡ് ഓവറോൾ ൾ നേടി ചേറൂർ സ്കൂൾ ചരിത്രം കുറിച്ചു. ഉപജില്ല കലോത്സവത്തിന്റ ആദ്യ ദിനം മുതൽ തന്നെ മികച്ച ലീഡോടെ ആരംഭിച്ച മത്സരത്തിൽ കാണികൾക്ക് ഹരമേകി കൊട്ടിക്കയറിയ ഒപ്പന മത്സരവും , ചെണ്ടമേളവും തിരുവാതിരയും ഗ്രൂപ്പിനത്തിൽ ജില്ലയിലേക്ക് യോഗ്യത നേടുകയും , വെക്തിഗത ഇനങ്ങളിൽ ഇരുപതോളം ഇനങ്ങളിൽ ജില്ലയിലേക്ക് മത്സര യോഗ്യത നേടുകയും ചെയ്തു. മികച്ച പരിശീലകരും അധ്...
വേങ്ങരയിലും അച്ഛനമ്പലത്തും വിദേശ മദ്യ വില്പന നടത്തിയ പ്രതി അറസ്റ്റിൽ

വേങ്ങരയിലും അച്ഛനമ്പലത്തും വിദേശ മദ്യ വില്പന നടത്തിയ പ്രതി അറസ്റ്റിൽ

VENGARA
വേങ്ങര മാര്‍ക്കറ്റ് പരിസരങ്ങളിലും, അച്ഛനമ്പലം ഭാഗങ്ങളിലും മദ്യ വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചു ദിവസങ്ങളിലായി നടത്തിയ നിരീക്ഷണത്തില്‍ 2024 നവംമ്പര്‍ 6 -ാo തീയ്യതി വേങ്ങര ബസ് സ്റ്റാന്റിന്റെ സമീപമുള്ള വാടക വീട്ടില്‍ വെച്ച് വില്‍പനയ്ക്കായി സൂക്ഷിച്ച 10 ലിറ്റര്‍ വിദേശ മദ്യവുമായി തമിഴ് നാട് സ്വദേശിയായ രാമസ്വാമി മകന്‍ രാമര്‍ (40/24) എന്നയാളെ മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്& ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എന്‍.അബ്ദുള്‍ വഹാബും പാര്‍ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു പരപ്പനങ്ങാടി റേഞ്ചില്‍ നല്‍കിയത് പ്രകാരം സി.ആര്‍.നമ്പര്‍ 140/2024 ആയി രജിസ്റ്റര്‍ ചെയ്തു. 14 ദിവസത്തേക്ക് പ്രതിയെ റിമാന്റ് ചെയ്തു. പാര്‍ട്ടിയില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പ്രഭാകരന്‍ പള്ളത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് നൗഫല്...
കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി നിവേദനം നല്കി

കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി നിവേദനം നല്കി

VENGARA
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എംഎൽഎ, മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു. 2022 ന് ശേഷം റിട്ടയർ ചെയ്തവർക്ക് ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്യുക, വേങ്ങരയിൽ നിലവിൽ വരുന്ന മിനി സിവിൽ സ്റ്റേഷനിൽ വേങ്ങര സബ് ട്രഷറി ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി (എംഎൽഎ ) മുഖേന മുഖ്യമന്ത്രി , ധനകാര്യ മന്ത്രി എന്നിവർക്ക് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി നിവേദനം സമർപ്പിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ കെ കെ , എൻ മുഹമ്മദ് കുട്ടി ഹാജി, പി ടി മൊയ്തീൻകുട്ടി മാസ്റ്റർ , സി കെ അഹമ്മദ് കുട്ടി , യു ഹമീദലി , പി കെ അൻവറുദ്ധീൻ, എം കെ മുഹമ്മദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gm...
AK അബു ഹാജിയുടെ സ്വപനം സാക്ഷാൽക്കരിച്ചു.

AK അബു ഹാജിയുടെ സ്വപനം സാക്ഷാൽക്കരിച്ചു.

VENGARA
ഒരു വർഷം മുമ്പ് അന്തരിച്ച വേങ്ങരയിലെ പൊതു പ്രവർത്തകനും പാലിയേറ്റീവ് കമ്മിറ്റി അംഗവുമായിരുന്ന എ. കെ. അബു ഹാജിയുടെ സ്വപനമായിരുന്ന വേങ്ങര പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് വീട് എന്ന സ്വപനം ഇന്ന് സാക്ഷാൽക്കരിച്ചു. സ്വന്തമായി വീടില്ലാത്ത, ലോട്ടറി വില്പനക്കാരനായിരുന്ന നാരായണന് അപകടത്തിൽ ഗുരുതരമായ പരി ക്കേൽക്കുകയും വീൽ ചെയറിനെ ആശയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന് വീടൊരുക്കാൻ വേണ്ടി പാണ്ടികശാലയിൽ 4 സെന്റ് ഭൂമി വിലക്ക് വാങ്ങി തറപണി ആരംഭിച്ചെങ്കിലും അബു ഹാജിയുടെ ആക്‌സ്മിക മരണം കാരണം പണി നിർത്തി വെക്കുകയുമായിരുന്നു. പിന്നീട് വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ജനറൽ കൺവീന റായിരുന്ന നിർമാണ കമ്മിറ്റി കമ്മിറ്റി വിപുലീകരിച്ചു ഈ വിഷയം ഏറ്റെടുക്കുകയും വേങ്ങര പഞ്ചായത്ത്‌ ലൈഫ് പദ്ധതിയിൽ അനുവദിച്ച ഫണ്ടും പ്രാദേശിക കമ്മിറ്റിയുടെ സഹായത്താൽ സ്പോൺസർഷിപ്പ് വഴിയും സംഭാവന യായും 5 ലക്ഷത്തോളം...
രുചിക്കൂട്ടുകൾ കൊണ്ട് പടുത്തുയർത്തിയ വീട് സഹപാഠിക്ക് കൈമാറി വിദ്യാർത്ഥി കൂട്ടായ്മ.

രുചിക്കൂട്ടുകൾ കൊണ്ട് പടുത്തുയർത്തിയ വീട് സഹപാഠിക്ക് കൈമാറി വിദ്യാർത്ഥി കൂട്ടായ്മ.

VENGARA
വേങ്ങര : സ്വന്തം വീടുകളിൽ ഒരുക്കിയ രുചിക്കൂട്ടുകൾ പൂർവ്വവിദ്യാർത്ഥി സമ്മേളനത്തിനെത്തിയ ആയിരങ്ങൾക്ക് കഴിക്കാൻ നൽകി ലഭിച്ച തുകകൊണ്ട് സഹപാഠിക്ക് ഒരു വീട് ഒരുക്കി പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ് ചേറൂർ പി പി ടി എം വൈ എച്ച്എസ്എസിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൻറെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ നടത്തിയ ഭക്ഷ്യമേളയിലാണ് മഹത്തായ ലക്ഷ്യം മുൻനിർത്തി വിദ്യാർത്ഥികൾ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. നാലായിരം വിദ്യാർഥികൾ നാലായിരത്തിലധികം വിഭവങ്ങൾ തയ്യാറാക്കിയാണ് ഭക്ഷ്യമേള ഒരുക്കിയത്. മുപ്പതോളം കൗണ്ടറുകളിലായി ഒരുക്കിയ വ്യത്യസ്ഥ രുചിയും അനുഭൂതിയും നിറഞ്ഞ വിഭവങ്ങളിലൂടെ ഒരു പകല് കൊണ്ട് മാത്രം പത്ത് ലക്ഷത്തോളം രൂപ സമാഹരിച്ചാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സ്കൂളിനടുത്ത് ഓട്ടൊ ഡ്രൈവറായ തങ്ങളുടെ സുഹൃത്തിന്റെ ഉപ്പ ഇടക്ക് വന്ന ശാരീരികാസ്വസ്ഥതകൾ കാരണം ജോലി ഉപേക്ഷിക്കുകയും വീടെ...
വേങ്ങര മണ്ഡലത്തിലെ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

വേങ്ങര മണ്ഡലത്തിലെ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

VENGARA
വേങ്ങര : വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെയും എം എസ് എഫ് വേങ്ങര മണ്ഡലം കമ്മിറ്റയുടെയും നേതൃതത്തിൽ വേങ്ങര മണ്ഡലത്തിലെ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് നൽകിയ സ്വീകരണം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം എം എസ് എഫ് പ്രസിഡന്റ്‌ എൻ കെ നിഷാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി കെ അസ്ലു, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ, ജില്ല യൂത്ത് ലീഗ് പ്രസിഡന്റ്‌ശരീഫ് കുറ്റൂർ, സംസ്ഥാന എം എസ് എഫ് സെക്രട്ടറി പി എ ജവാദ്, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ഇ കെ മുഹമ്മദ് അലി, ഹർഷൽ ചാക്കീരി, കെ ടി സമദ്, എൻ ഉബൈദ് മാസ്റ്റർ, ഹുസൈൻ ഊരകം, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷംസു പുള്ളാട്ട്, ഭാരവാഹികളായ ഹനീഫ, നൗഫൽ മമ്പീതി, മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി സൽമാൻ കടമ്പോട്ട്, ട്രെഷറർ ആമിർ മാട്ടിൽ, ഭാരവാഹികളായ ആബിദ് കൂന്തല, റാഫി കെ പി, ആഷി...
സഹപാഠിക്കൊരു സ്നഹ ഭവനം താക്കോൽ ദാനം ശനിയാഴ്ച

സഹപാഠിക്കൊരു സ്നഹ ഭവനം താക്കോൽ ദാനം ശനിയാഴ്ച

VENGARA
ചേറൂർ : പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകുന്ന നാലാമത് സഹപാഠിക്കൊരു സ്നേഹ ഭവനം ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ കണ്ണമംഗലം മുട്ടുംപുറത്ത് കൈമാറും. അശരണരായ വേദന അനുഭവിക്കുന്ന തങ്ങളുടെ ഒരു കൂട്ടുകാരനെ കണ്ടെത്തി വീടുണ്ടാക്കി നൽകുന്നതിന് 2024 ഫെബ്രുവരിയിൽ നടന്ന സ്കൂൾ നാൽപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നാലായിരത്തൊളം വരുന്ന വിദ്യാർത്ഥികൾ മെഗാ ഭക്ഷ്യമേള നടത്തിയാണ് പത്ത് ലക്ഷത്തോളം രൂപ സ്വരൂപിച്ചത്. 2024 ഫെബ്രുവരിയിൽ റശീദലി ശിഹാബ് തങ്ങൾ കട്ടില വെക്കൽകർമ്മം നിർവ്വഹിച്ച ഭവന നിർമ്മാണപ്രവൃത്തികൾ ഏഴ് മാസങ്ങൾ കൊണ്ട് പൂർത്തീകരിച്ച് ഒരു കുടുംബത്തിന് കൈത്താങ്ങാവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് സ്കുളിലെ നീലായിരത്തോളം വിദ്യാർത്ഥികൾ ,സ്കൂൾ പി ടി എ , പൂർവ്വ വിദ്യാർത്ഥികൾ സുമനസ്സുകൾ ചേർന്ന് നൽകിയ നിസ്സീമമായ സഹകരണമാണ് ഇക്കാലയളവ് ...
ഊരകം മണ്ഡലം വാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി അനുസ്മരണം നടത്തി

ഊരകം മണ്ഡലം വാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി അനുസ്മരണം നടത്തി

VENGARA
ഊരകം മണ്ഡലം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിനിമാ ഹാൾ ജംഗ്ഷൻ പരിസരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞയും ഇന്ദിരാജി അനുസ്മരണവും നടത്തി. വാർഡ് പ്രസിഡണ്ട് ഉണ്ണി തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എൻടി സക്കീർ, യൂണിയൻ ജില്ലാ സെക്രട്ടറി കെപി സക്കീർ, മുഹമ്മദലി എന്ന ബാവ, പി രാമരാജ് , ഹരിദാസൻ യു, നീറ്റിക്കൽ റഷീദ്, എ അയ്യപ്പൻ, തുടങ്ങിയവർ സംസാരിച്ചു. സഹൽ എം ടി സ്വാഗതവും, നാരായണൻ എൻ ടി നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL