Sunday, March 15News That Matters
Shadow

VENGARA

GVHSS വേങ്ങര സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

GVHSS വേങ്ങര സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

VENGARA
വേങ്ങര: ജി.വി.എച്ച്. എസ്. എസ് വേങ്ങര വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പ് യുവധ്വനി വലിയോറ ജി.യു. പി. സ്കൂളിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആരിഫ മാടപ്പള്ളി, പി.ടി.എ പ്രസിഡൻ്റ് കെ. ടി. അബ്ദുൽ മജീദ്, എസ്.എം.സി ചെയർമാൻ ദിലീപ് ടി.കെ, റഷീദ് പി, പി.ടി.എ വൈസ് പ്രസിഡന്റ് കെ. ഫക്രുദ്ദീൻ, മുരളി വേങ്ങര, പ്രിൻസിപ്പാൾ കെ. സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ സി. ഹരിദാസ്, ബി.ആർ.സി കോഡിനേറ്റർ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. വി.എച്ച്. എസ്. ഇ, പ്രിൻസിപ്പാൾ യുകെ ഫൈസൽ സ്വാഗതവും വളണ്ടിയർ ലീഡർ പി.ടി. ഫാത്തിമ ജസ്ന നന്ദിയും പറഞ്ഞു. ക്യാമ്പ് പ്രൊജക്ടുകളായി വിവിധ ദിവസങ്ങളിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്കരണം, ഡിജ...
ശങ്കരന്റെ നിര്യാണത്തില്‍ സ്വിമ്മേഴ്‌സ് ക്ലബ് അനുശോചിച്ചു.

ശങ്കരന്റെ നിര്യാണത്തില്‍ സ്വിമ്മേഴ്‌സ് ക്ലബ് അനുശോചിച്ചു.

VENGARA
വേങ്ങരയിലെ പഴയകാല ഡ്രൈവറും സ്വിമ്മേഴ്‌സ് അംഗവും ആയ പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ സ്വിമ്മേഴ്‌സ് ക്ലബ് അനുശോചിച്ചു. സ്വിമ്മേഴ്‌സ് ക്ലബ് പ്രസിഡന്റ് നുഹ്‌മാന്‍ ബാവ അധ്യക്ഷത വഹിച്ചു. പികെ പൂച്ച്യാപ്പു, സബാഹ് കുണ്ടുപുഴകല്‍, പൂച്ചെങ്ങല്‍ അലവി, എം ടി സുജ, ഫക്രുദീന്‍ കൊട്ടേക്കാടന്‍, മൊയ്ദ്ധീന്‍ പാലേരി, കേസി മുരളി, നൂറുദ്ധീന്‍ മുബാറക്, വികെ ജബ്ബാര്‍, പുള്ളാട്ട് ആലിയാപ്പു എന്നിവര്‍ പ്രസംഗിച്ചു....
വയൽ നികത്തുന്നതിനെതിരെ CPI പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചു

വയൽ നികത്തുന്നതിനെതിരെ CPI പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചു

VENGARA
വേങ്ങര പഞ്ചായത്ത് ഒന്നാം വാർഡിൽ ഉൾപ്പെട്ട കൊളപ്പുറം NH 66 നോടനുബന്ധിച്ചുള്ള സ്ഥലത്ത് വയൽ നികത്തുന്നതിനെതിരെ ജനങ്ങളുടെ പ്രധിഷേധം ഉണ്ടായിട്ടും ടാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ആരെയും വകവെക്കാതെ വയൽ നികത്തുന്നതിനെതിരെ സി.പി.ഐ. പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി പുഷ്പാംഗദൻ. കെ, അസി: സെക്രട്ടറി സലാഹുദ്ദീൻ കൊട്ടേക്കാട്, എ.ഐ.ടി.യു സി മണ്ഡലം സെക്രട്ടറി ഫൈസൽ.സി, പാർട്ടി മണ്ഡലം കമ്മറ്റിയംഗം C. ഉണ്ണി എന്നിവർ പങ്കെടുത്തു....
പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ വേങ്ങര ടൗണ്‍ പൗരസമിതി അനുശോചനം രേഖപ്പെടത്തി

പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ വേങ്ങര ടൗണ്‍ പൗരസമിതി അനുശോചനം രേഖപ്പെടത്തി

VENGARA
വേങ്ങര ടൗണിലെ പഴയ കാല ഡ്രൈവറും, പ്രവാസിയുമായിരുന്ന ഗാന്ധികുന്ന് സ്വദേശി പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ വേങ്ങര ടൗണ്‍ പൗരസമിതി അനുശോചനം രേഖപ്പെടത്തി. 1787 എന്ന ടാക്‌സി നമ്പറില്‍ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അറിയപെട്ടിരുന്ന ശങ്കര്‍ ജി. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെ സാമൂഹ്യ ജീവകാരുണ്യ മേഖലയിലും, പൊതു കാര്യങ്ങളിലും, മത - രാഷ്ട്രീയ വത്യാസമില്ലാതെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായ സഹകരണങ്ങളും പിന്തുണയും നല്‍കുന്ന നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. ദീര്‍ഘകാലമായി വേങ്ങര ടൗണ്‍ പൗരസമിതി അംഗം കൂടിയായിരുന്ന ശങ്കര്‍ ജിയുടെ കുടുംബത്തിന്റെയും, ബന്ധുക്കളുടെയും, ദുഖത്തില്‍ പങ്കുചേരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വൈദ്യുതി ചാർജ്ജ് വർധനക്കെതിരെ ജനകീയ ഒപ്പ് ശേഖരണം

വൈദ്യുതി ചാർജ്ജ് വർധനക്കെതിരെ ജനകീയ ഒപ്പ് ശേഖരണം

VENGARA
വേങ്ങര: കേരള സർക്കാർ അന്യായമായി വർധിപ്പിച്ചിട്ടുള്ള വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ, വൈദ്യുതി മന്ത്രിക്കു നൽകുന്നതിനു വേണ്ടിയുള്ള നിവേദനത്തിൽ ഒപ്പ് വെക്കുന്നതിനു വേങ്ങര പഞ്ചായത്ത്‌ വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം നടത്തി. വേങ്ങര ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ പി. പി കുഞ്ഞാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ അധ്യക്ഷ്യം വഹിച്ചു. മണ്ഡലം / പഞ്ചായത്ത്‌ നേതാക്കളായ റഹിം ബാവ പി, കുട്ടി മോൻ ചാലിൽ, അലവി എം. പി, പരീക്കുട്ടി, എ. കെ. സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിന്റെ പത്തോളം കേന്ദ്രങ്ങളിൽ നിന്നും രണ്ടായിരത്തി ലധികം പേരാണ് നിവേദനത്തിൽ ഒപ്പ് വെച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബ്ലോക്ക് കേരളോത്സവം; ഊരകം ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

ബ്ലോക്ക് കേരളോത്സവം; ഊരകം ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

VENGARA
വേങ്ങര:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും വേങ്ങര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്ക് തല കേരളോത്സവത്തിൽ ഊരകം ഗ്രാമപഞ്ചായത്തിന് ചരിത്രം നേട്ടം. കലാ-കായിക മത്സരങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 406 പോയിന്റ് നേടിയാണ് ഊരകം പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. വേങ്ങര, പറപ്പൂർ പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബിന് യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ അയ്യായിരം രൂപ ക്യാഷ് അവാർഡിന് ഊരകം പഞ്ചായത്തിലെ കു. പൊ.പാ കുറ്റാളൂർ-ഊരകം അർഹരായി. എഫ്.സി വാളക്കുളം-തെന്നല രണ്ടാം സ്ഥാനവും റേഞ്ചേഴ്സ് ക്ലബ്ബ്‌ പുത്തനാറക്കൽ- പറപ്പൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മ...
മദ്യനിയമം 232, 447 വകുപ്പുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് തിരിച്ചു നൽകണം

മദ്യനിയമം 232, 447 വകുപ്പുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് തിരിച്ചു നൽകണം

VENGARA
കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒരേയൊരു സാധനം മദ്യവും ലഹരി വസ്തുക്കളുമാണ്. മദ്യത്തെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു ഗവൺമെൻറ് കേരള പിറവിക്കു ശേഷം ഉണ്ടായിട്ടില്ല. യുവതയെ മയക്കി കിടത്തി പ്രതികരണശേഷി ഇല്ലാത്തവരായി മാറ്റുന്നതിൽ നിന്നും സർക്കാറിന് താൽക്കാലിക ലാഭം ഉണ്ടാകുമെങ്കിലും ദൂരവ്യാപക പ്രത്യാഘാതമാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് കേരള മധ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടനയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ഒ ജെ ചിന്നമ്മ പറഞ്ഞു. മധ്യനിരോധന ജനാധികാര നിയമം 232 447 വകുപ്പുകൾ പുനസ്ഥാപിക്കണമെന്നും മയക്കു വസ്തുക്കളിൽ നിന്ന് പുതുതലമുറയെ രക്ഷിക്കാൻ പാഠപുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്താനും സർക്കാർ തയ്യാറാകണമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ടി എം രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്...
ഏഴാമത് ചെവിടിക്കുന്നൻ കുടുംബ സംഗമം ഡിസംബർ 24ന്

ഏഴാമത് ചെവിടിക്കുന്നൻ കുടുംബ സംഗമം ഡിസംബർ 24ന്

VENGARA
ഡിസംബർ 24ന് വേങ്ങര തറയിട്ടാൽ എ. കെ മാൻഷനിൽ നടക്കുന്ന ഏഴാമത് ചെവിടിക്കുന്നൻ കുടുംബ സംഗമത്തിന് കുഴുപ്പുറത്തു സി. കെ. വല്ല്യാക്കയുടെ വീട്ടിൽ നടന്ന സ്വാഗതസംഘം യോഗം അന്തിമ രൂപം നൽകി. യോഗം തെന്നല മൊയ്‌ദീൻകുട്ടീ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷനായി. ആലിഹാജി കുഴിപ്പുറം,ബാപ്പുട്ടിഹാജി പാണ്ടിക്കാട്, ബാപ്പു കണ്ണമംഗലം, കുന്ഹാലൻ ഹാജി മൂനമ്പത്, ഹംസ കണ്ണമംഗലം, കോയാ മുഹാജി തെന്നല,മുഹമ്മദാലി മാസ്റ്റർ പറപ്പൂർ,കോമു കണ്ണമംഗലം,അഹമ്മദ്ഹാജി പാണ്ടിക്കാട്, അലവിക്കുട്ടി കണ്ണമംഗലം, മുജീബ് കണ്ണമംഗലം, അസീസ് കുഴിപ്പുറം, ബാവ ഇരിങ്ങല്ലൂർ, കുഞ്ഞാപ്പു കല്ലക്കയം, അഹമ്മദ്ഹാജി മൂനമ്പത് തുടങ്ങിയവർ പ്രസംഗിച്ചു.സംഗമത്തിന്റെ ഭാഗമായി ഉദ്‌ഘാടന സമ്മേളനം, യുവജന-വിദ്യാർത്ഥി സമ്മേളനം, പ്രവാസി സംഗമം, അനുമോദന സമ്മേളനം, മുതിർന്നവരെ ആദരിക്കൽ, പാഠന ക്ലാസുകൾ, റിലീഫ് പ്രവർത്തനങ്ങൾ, കലാപരിപാടികൾ എന്ന...
ബേബിരാജ് സ്‌മാരക പുരസ്‌കാരം വേങ്ങര സർവ്വീസ് സഹകരണ റൂറൽ ബാങ്കിന്

ബേബിരാജ് സ്‌മാരക പുരസ്‌കാരം വേങ്ങര സർവ്വീസ് സഹകരണ റൂറൽ ബാങ്കിന്

VENGARA
വള്ളിക്കുന്ന്: ജില്ലയിലെ മികച്ച സഹകരണ സ്ഥാപനത്തിന് മാരത്തയിൽ ബേബിരാജ് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ബേബിരാജ് സ്‌മാരക പുരസ്‌കാരം വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്കിന് പ്രമുഖ സഹകാരിയും സിനിമ നിർമാതാവുമായ ആര്യാടൻ ഷൗക്കത്ത് സമ്മാനിച്ചു. സഹകരണ വകുപ്പിൽ സേവനത്തിലിരിക്കെ മരണപ്പെട്ട മാതൃകാ സർക്കാർ ജീവനക്കാരനും മികച്ച സഹകാരിയുമായിരുന്ന മാരാത്തയിൽ ബേബിരാജിന്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയതാണ് 2024-ലെ ബേബിരാജ് സ്‌മാരക പുരസ്‌കാരം. വള്ളിക്കുന്നിൽ നടന്ന ട്രസ്റ്റ് വാർഷിക പൊതുയോഗത്തിലാണ് പുരസ്‌കാരം കൈമാറിയത്. ചടങ്ങിൽ തനതു ഫണ്ടിലും വായ്‌പാ വിതരണത്തിലും മാതൃകാപ്രവർത്തനം നടത്തി ആസ്തി ശോഷണ നിലയിൽ നിന്നും ലാഭാവസ്ഥയിലേക്ക് ഉയർന്നതിനുള്ള അംഗീകാരമായാണ് ബാങ്കിനെ പുരപുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ട്രസ്റ്റ് ചെയർമാൻ എം. മോഹൻദാസ് അധ്യക്ഷത വഹിച്ചു. വൈദ്യുതി ബോർഡ് മുൻ സ്പെഷ്യൽ ഓഫീസർ (റവന്...
കേരളോത്സവം വോളിബോൾ;വേങ്ങര ചാമ്പ്യന്മാർ

കേരളോത്സവം വോളിബോൾ;വേങ്ങര ചാമ്പ്യന്മാർ

VENGARA
വേങ്ങര: ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ എതിരാളികളായ പറപ്പൂർ ഗ്രാമപഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തി വേങ്ങര ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ഊരകം ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഫിയ മലേക്കാരൻ, വാർഡ് മെമ്പർ പി.കെ അബൂത്വഹിർ, ഉദ്യോഗസ്ഥരായ ഷിബു വിൽസൺ, രഞ്ജിത്ത്, വിനീഷ്, അമൽ ബ്ലോക്ക് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ, സമദ്, സതീശൻ, റഷീദ്, ഹസ്സൈനാർ തുടങ്ങിയവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കേരളോത്സവം വടംവലി; AR നഗർ ഗ്രാമപഞ്ചായത്ത്  ചാമ്പ്യന്മാർ

കേരളോത്സവം വടംവലി; AR നഗർ ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

VENGARA
വേങ്ങര: ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ എതിരാളികളായ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തി അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ഊരകം സെന്റ് അൽഫോൻസാ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഫിയ മലേക്കാരൻ, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ, ബ്ലോക്ക് മെമ്പർ രാധാ രമേശ്‌, വാർഡ് മെമ്പർമാരായ പി.കെ അബൂത്വഹിർ, എം.കെ ഷറഫുദ്ദീൻ, എൻ.ടി ഷിബു, ഇബ്രാഹിംകുട്ടി, ഉദ്യോഗസ്ഥരായ ഷിബു വിൽസൺ, രഞ്ജിത്ത്,സുമൻ ബ്ലോക്ക് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ, റിയാസ്, ഷൈജു, സതീഷ് മർസൂക് തുടങ്ങിയവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളു...
വൈദ്യുതി നിരക്ക് വർധനവിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വൈദ്യുതി നിരക്ക് വർധനവിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

VENGARA
പറപ്പൂർ: പറപ്പൂർ മണ്ഡലം കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ സംയുക്തമായി വൈദ്യുതി നിരക്ക് വർധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ നാസർ പറപ്പൂർ, മണ്ഡലം പ്രസിഡന്റ്‌ എ എ റഷീദ്,മുൻ മണ്ഡലം പ്രസിഡന്റ്‌ മൂസ ടി ഇടപ്പനാട്ട്,യൂത്ത് പ്രസിഡന്റ്‌ സുഭാഷ്,വാർഡ് മെമ്പർ ലക്ഷ്മണൻ,ഇബ്രാഹിം,മുഹമ്മദ്‌ കുട്ടി, ആലി ബാവ, ഹനീഫ,അമീർ ബാപ്പു,യാസിർ കെ സി,ഇക്ബാൽ, ജസൽ ഡാനിഷ്, ഷറഫു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വൈദ്യുതി ചാർജ്ജ് വർധനവിൽ പ്രതിഷേധിച്ച് പെരുവള്ളൂർ യൂത്ത് കോൺഗ്രസ്

വൈദ്യുതി ചാർജ്ജ് വർധനവിൽ പ്രതിഷേധിച്ച് പെരുവള്ളൂർ യൂത്ത് കോൺഗ്രസ്

VENGARA
പെരുവള്ളൂർ : വൈദ്യുതി ചാർജജ് വർധിപ്പിച്ച സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കാടപടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻ്റ് വി.എൻ. ബൈജു ഉദ്ഘാടനം ചെയ്തു. ഷഫീഖ് കാക്കതടം, എൻ.കെ തൊട്ടിയിൽ ഷരീഫ്, വി.കെ. സുബീഷ് തൊടിയൻ മഹ്റൂഫ്, മുജാഫിർ കാക്കത്തടം , ബാപ്പു പഴേരി,ജിൽജിത്ത് കടുങ്ങലത്ത് എന്നിവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കേരളോത്സവം ഫുട്ബോൾ;വേങ്ങര ചാമ്പ്യന്മാർ

കേരളോത്സവം ഫുട്ബോൾ;വേങ്ങര ചാമ്പ്യന്മാർ

VENGARA
വേങ്ങര: ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ എതിരാളികളായ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തി വേങ്ങര ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ഊരകം വെങ്കുളം ജവഹർ നവോദയ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പി.എം ബഷീർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമന്മാരായ സഫിയ മലേക്കാരൻ, സുഹിജാബി ഇബ്രഹീം, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ, അസീസ് പറങ്ങോടത്ത് വാർഡ് മെമ്പർമാരായ പി.കെ അബൂത്വഹിർ, എം.കെ ശറഫുദ്ധീൻ, ഷിബു എൻ.ടി ഉദ്യോഗസ്ഥരായ ഷിബു വിൽസൺ, രഞ്ജിത്ത്, പ്രശാന്ത് ബ്ലോക്ക് യൂത്ത് കോഡിനേറ്റർമാരായ കെ.കെ അബൂബക്കർ മാസ്റ്റർ, ഐഷാ പിലാകടവത്ത് തുടങ്ങിയവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പു...
അച്ചനമ്പലം ചേറൂർ റോഡിൽ ഗതാഗതം നിരോധിച്ചു.

അച്ചനമ്പലം ചേറൂർ റോഡിൽ ഗതാഗതം നിരോധിച്ചു.

VENGARA
കണ്ണമംഗലം: അച്ചനമ്പലം ചേറൂർ റോഡിൽ ഏറെ അപകടകരമായ നിലയിൽ വളപ്പിൽ ഇറക്കത്തിൽ റോഡിലേക്ക് തള്ളി നിൽക്കുന്ന പാറകെട്ടുകൾ നീക്കം ചെയ്യുന്നതിനാൽ 8,14,15 തിയതികളിൽ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. യാത്രക്കാർ ശ്രദ്ധിക്കുക. അച്ചനമ്പലം മുതൽ ചേറൂർ അങ്ങാടി വരെയാണ് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കുന്നുംപുറം ഭാഗത്തേക്ക്‌ പോകുന്നവർ വേങ്ങര എസ് എസ് റോഡ്, അച്ഛനമ്പലം വഴി പോകേണ്ടതാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ആരാധനാലയ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

ആരാധനാലയ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

VENGARA
വേങ്ങര : വെൽഫയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിൽ ആരാധനാലയ സംരക്ഷണ സംഗമം നടത്തി. വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്തു ചേർന്ന പരിപാടി പാർട്ടി വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് തറയിൽ ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ അധ്യക്ഷ്യം വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ. രാധാകൃഷ്‌ണൻ, യൂത്ത് ലീഗ് വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ഹാരിസ് മാളിയേക്കൽ എസ്. ഡി. പി. ഐ. വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ മൻസൂർ എ, ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ പ്രസിഡന്റ്‌ ഇ. വി. അബ്ദുൽ സലാം, വെൽഫയർ പാർട്ടി മണ്ഡലം ട്രഷറർ അഷ്‌റഫ്‌ പാലേരി എന്നിവർ ആശംസകൾ നേർന്നു.വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ സമാപന പ്രസംഗം നടത്തി. പാർട്ടി സെക്രട്ടറി കുട്ടി മോൻ സ്വാഗതവും അലവി എം. പി നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വ...
ആയുഷ് മെഡിക്കൽ ക്യാമ്പ് നടത്തി

ആയുഷ് മെഡിക്കൽ ക്യാമ്പ് നടത്തി

VENGARA
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തോടനുബന്ധീച്ച് വേങ്ങര ബ്ളോക്കിനു കീഴിൽ വേങ്ങര ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ പരപ്പൻചിന സൗഹൃദം റസിഡൻസി നഗറിൽ വെച്ചു ആയുഷ് മെഡിക്കൽ ക്യാമ്പ് നടത്തി. വേങ്ങര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷതയു൦ വേങ്ങര ഗവ. ആയുർവ്വേദ ഡിസ്പൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷബ്ന ബീഗം സ്വാഗതവും നിർവഹിച്ചു. വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ്, വേങ്ങര ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി ,വേങ്ങര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ. എം, വേങ്ങര ബ്ലോക്ക് എസ്. സി. ഡി. ഒ ആതിര. എൻ, സൗഹൃദം റസിഡൻസി സെക്രട്ടറി സുബ്രഹ്മണ്യൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് എസ്. സി പ്രമോട്ടർ ബിജു നന്ദിയും അർപ്പിച്ചു. കണ്ണമംഗല...
കരുണയുള്ളവരെ നിങ്ങളുടെ ഒരു കൈതാങ്ങിന് ഒരു ജീവൻ്റെ വിലയുണ്ട്

കരുണയുള്ളവരെ നിങ്ങളുടെ ഒരു കൈതാങ്ങിന് ഒരു ജീവൻ്റെ വിലയുണ്ട്

VENGARA
കരുണയുള്ളവരെ നിങ്ങളുടെ ഒരു കൈതാങ്ങിന് ഒരു ജീവൻ്റെ വിലയുണ്ട് മലപ്പുറം : വേങ്ങര മണ്ഡലത്തിൽ കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന കിളിനക്കോട് GLP സ്ക്കൂളിലെ അദ്ധ്യാപകനുമായ ശശിധരൻ നാറ്റിങ്ങൽ ( ശശി മാഷ്) എന്നവരുടെ ആറ് മാസം മാത്രം പ്രായമായ നിവ്യ മോൾക്ക് കരളിനെ ബാധിക്കുന്ന ബിലിയറി അട്രേഷ്യ എന്ന മാരകമായ രോഗം ബാധിച്ചതിനാൽ എത്രയും പെട്ടെന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. കരൾ നൽകാൻ അച്ഛനായ ശശി മാഷ് തയ്യാർ ആണെങ്കിലും ഈ ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന ഭീമമായ പണം ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ശസ്ത്രക്രിയയ്ക്ക് വേണ്ടി പണം കണ്ടെത്തുന്നതിന് കിളിനക്കോട് ജനകീയ കമ്മിറ്റി രൂപം നൽകീട്ടുണ്ട്. ആയതിനാൽ സ്വദേശത്തും വിദേശത്തുമുള്ള എല്ലാവരും ഒരേ മനസ്സോടെ നമ്മുടെ കുടുംബത്തിലെ ഒരു അംഗമായി കരുതി ഈ ദൗത്യം പൂർണ്ണതയിലേക്ക് എത്തിക്കാൻ എല്ലാവരുടെയും സഹായ...
പാറക്കണ്ണി യുവജന ആർട്സ് & സ്പോർട്സ് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാറക്കണ്ണി യുവജന ആർട്സ് & സ്പോർട്സ് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

VENGARA
ഊരകം പാറക്കണ്ണി യുവജന ആർട്സ് & സ്പോർട്സ് ക്ലബ്ബ് തിരൂരങ്ങാടി എം.കെ.എച്ച് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് അബ്ദുള്ള മൻസൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു ൽ. കെ.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കരിമ്പൻ സമീറ മുഖ്യാതിഥിയായി. എം.കെ.എച്ച് മാർക്കറ്റിംഗ് മാനേജർ ജയകൃഷ്ണൻ ഡോക്ടർമാരായ മുഹമ്മദ് ജാസിർ, ഹാറൂൺ, സമീന, ശ്രീജി ക്ലബ്ബ് ഭാരവാഹികളായ ജാബിർ ഇ.കെ ,കബീർ ഷാ, ജുനൈദ് കെ, സാബിത് കെ.പി, ഉനൈസ് കെ, യൂനുസ്.കെ, ശുഹൈബ് കെ, ഉനൈസ് കെ.പി എന്നിവർ സംസാരിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

VENGARA
വേങ്ങര പാക്കടപ്പുറായ കുഴിച്ചിന സ്വദേശി ഉള്ളാട്ട് പറമ്പിൽ പെരുകൊല്ലൻ രാജന്റെ മകൻ അജിത്ത് (26) വയസ്സ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആണ് സംഭവം. വേങ്ങര പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾക്ക് ശേഷം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മറ്റും  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL