Wednesday, September 17News That Matters
Shadow

VENGARA

വേങ്ങര ചെറുകര മലയിൽ വീടിനു സമീപം മണ്ണിടിച്ചിൽ, വീടുകൾക്ക് ഭീഷണി

വേങ്ങര ചെറുകര മലയിൽ വീടിനു സമീപം മണ്ണിടിച്ചിൽ, വീടുകൾക്ക് ഭീഷണി

VENGARA
വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ പാണ്ടി ചെറുകരമലയിൽ വീടിനു സമീപം മണ്ണിടിച്ചിലുണ്ടായി. കനത്ത മഴയെ തുടർന്ന് പി കെ സിറാജുദ്ദീൻ എന്നിവരുടെ വീടിന്റെ പിൻ ഭാഗമാണ് ഇടിഞ്ഞു വീണത്. ഏകദേശം 10 മീറ്റർ താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഈ വീടിൻ്റെ താഴ്ഭാഗത്തുള്ള വീട്ടിലെകിണറിന് ഭാഗികമായി തകർന്നു. ഈ വീടിൻറെ താഴ്ഭാഗത്തുള്ള വീട്ടുകാർ ഇതുമൂലം ദുരന്തഭീഷണിയിലാണ് ' ഇവിടെ അടിയന്തരമായിസൈഡ് ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് ആവശ്യം ശക്തമാണ്. സംരക്ഷിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിന് സാധ്യതയുണ്ടെന്നും വീട്ടുകാർ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിനും വേങ്ങര വില്ലേജ് ഓഫീസർക്കും പരാതി നൽകിയതായി വാർഡ് മെമ്പർ യൂസുഫലി വലിയോറ പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അഞ്ചാം ദിവസവും വേങ്ങരയിൽ നിന്നുള്ള എസ്.ഡി.പി.ഐ ദൗത്യ സംഘം നിലമ്പൂരിൽ

അഞ്ചാം ദിവസവും വേങ്ങരയിൽ നിന്നുള്ള എസ്.ഡി.പി.ഐ ദൗത്യ സംഘം നിലമ്പൂരിൽ

VENGARA
വേങ്ങര: മണ്ഡലത്തിൽ നിന്നുള്ള എസ്.ഡി.പി.ഐ ദൗത്യസംഘം അഞ്ചാം ദിവസവും നിലമ്പൂരിലേക്ക് പുറപ്പെട്ടു. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരന്തം വിതച്ച് ജീവൻ നഷ്ടപ്പെട്ടവരെ കണ്ടെത്താനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാനുമായാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലും വേങ്ങര മണ്ഡലത്തിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട എസ്.ഡി.പി.ഐ വോളൻ്റീയർമാർ നിലമ്പൂരിലെ പോത്തുകല്ലിലേക്ക് പോയത്.20 വോളൻ്റീയർമാർ വീതമാണ് കഴിഞ്ഞ ദിവസങ്ങളിൽ പോത്തുകല്ലിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നത്. ശനിയാഴ്ച മണ്ഡലത്തിൽ നിന്ന് 50 പേരാണ് പോത്തുകല്ലിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പുറപ്പെട്ടത്. പാർട്ടി നിയന്ത്രണത്തിലുള്ള ആംബുലൻസ്, പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ എന്നിവയുമായാണ് സംഘം പുറപ്പെട്ടത്.പി അൻസാരി, അബ്ബാസ് പറമ്പൻ, കെ എം മുസ്തഫ, സി പി എ റഹിം, ടി മുജീബ്, എ മൻസൂർ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 6.30 ന് പുറപ്പെട്ട സംഘത്തിന...
വേങ്ങര വ്യാപാരി വ്യവസായി ദുരിതാശ്വാസ ക്യാമ്പ്  സന്ദർശിച്ചു

വേങ്ങര വ്യാപാരി വ്യവസായി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

VENGARA
വേങ്ങര: കൂരിയാട് പാണ്ടികശാല ഭാഗങ്ങളിൽ പുഴവെള്ളം കയറിയ വീടുകളിൽ ഉള്ളവരെ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ച തട്ടാഞ്ചേരിമല എൽ പി സ്കൂളിലും പാലച്ചിറമാട്യു പി സ്കൂളിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റ് നേതാക്കളായ ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി, സീനിയർ വൈസ് പ്രസിഡന്റ്ടി കെ എം കുഞ്ഞുട്ടി, സെക്രട്ടറി ശുക്കൂർ ഹാജി, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി അനീസ് പനക്കൽ, യൂത്ത് വിംഗ് യുണിറ്റ് ജനറൽ സെക്രട്ടറി ജബ്ബാർ, യൂത്ത് വിംഗ് സെക്രട്ടറി സഹൽ എന്നിവർ വേങ്ങരപഞ്ചായത്ത് പ്രസിഡന്റഹസീന ഫസൽ, വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ്‌ എന്ന പൂച്ചിയാപ്പു, ജില്ലാ പഞ്ചായത്ത് മമ്പർ സമീറപുളിക്കൽ, പഞ്ചായത്ത് മെമ്പർ ഹസീന എന്നിവരുടെ സാനിധ്യത്തിൽ ക്യാമ്പ് സന്ദർശിക്കുകയും അവിടേക്ക് ആവശ്യമായ സാധനങ്ങൾഎത്തിച്ചു കൊടുക്കുകയും ചെയ്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകള...
ഊരകം മലയിൽ ഉരുൾപൊട്ടൽ സാധ്യത പഠനം നടത്തണം; കണ്ണമംഗലം ഗ്രാമപഞ്ചായത്ത്

ഊരകം മലയിൽ ഉരുൾപൊട്ടൽ സാധ്യത പഠനം നടത്തണം; കണ്ണമംഗലം ഗ്രാമപഞ്ചായത്ത്

VENGARA
കേരളത്തില്‍ ശക്തമായ കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഗ്രാമപഞ്ചായത്ത് തല ടാസ്ക് ഫോഴ്സ് അടിയന്തിര യോഗം ചേർന്നു. പ്രസ്തുത മീറ്റിംഗില്‍ പഞ്ചായത്തിലെ നിലവിലെ അവസ്ഥ അവലോകനം ചെയ്തതില്‍ കാലാവസ്ഥാ വ്യതിയാനം മുഖേന ഏതെങ്കിലും വിധത്തില്‍ ഈ പഞ്ചായത്തില്‍ ദുരന്തം സംഭവിക്കുകയാണെങ്കില്‍ ഊരകം മലയിലെ ഉരുള്‍പൊട്ടല്‍ കാരണമായിരിക്കുമെന്ന് യോഗം വിലയിരുത്തി.സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ചെങ്കുത്തായി കിടക്കുന്നതുമായ ഊരകം മല ജൈവ വിവിധ്യങ്ങളുടെ കലവറ കൂടിയാണ്. കരിങ്കല്‍ പാറയും മണ്ണും വലിയ ഉരുളന്‍ കല്ലുകളും ഇടകലര്‍ന്ന രീതിയിലാണ് ഈ മലയുടെ ഘടന. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഊരകം മലയില്‍ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ നിരവധി കരിങ്കല്‍ ക്വാറി, ക്രഷറുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇവയുടെ എല്ലാം പ്രവര്‍ത്തനം ആധുനിക രീതിയിലുള...
ഇസ്മായിൽ ഹനിയ വധം – ജമാഅത്തെ ഇസ്ലാമിയുടെ പ്രതിഷേധം.

ഇസ്മായിൽ ഹനിയ വധം – ജമാഅത്തെ ഇസ്ലാമിയുടെ പ്രതിഷേധം.

VENGARA
വേങ്ങര : ഫിലിസ്‌തീൻ വിമോചന പോരാട്ടത്തിനു നേതൃത്വം നൽകുന്ന ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയയെ, ഇറാനിലെ ടെഹ്റാനിൽ വെച്ച് ചാരൻമാരെ വിട്ടു നിഷ്ടൂരം കൊലപ്പെടുത്തിയ ഭീരുക്കളും ഭീകരവാദികളുമായ ഇസ്രായേൽ നടപടിക്കെതിരെ വേങ്ങര ടൗണിൽ പ്രതിഷേധ റാലി നടത്തി. ഏരിയ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ സിനിമ ഹാൾ പരിസരത്തു നിന്ന് തുടങ്ങിയ പ്രകടനം വേങ്ങര ബസ്സ്റ്റാൻഡിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ഏരിയ പ്രസിഡന്റ്‌ ഇ. വി. അബ്ദുൽസലാം പ്രസംഗിച്ചു. അഷ്‌റഫ്‌ പാലേരി, മുഹമ്മദ് അലി ചാലിൽ, പി. പി. കുഞ്ഞാലി മാസ്റ്റർ, അലവി എം. പി, യൂസഫ് കുറ്റാളൂർ, സിദ്ധീഖ് എ. കെ, സുലൈമാൻ ഉമ്മത്തൂർ, ഷബ്‌ന ടി. പി, ഷാക്കിറ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വയനാട് ദുരന്തം: വ്യാപാരി വ്യവസായി വേങ്ങര യൂണിറ്റ് അനുശോചിച്ചു

വയനാട് ദുരന്തം: വ്യാപാരി വ്യവസായി വേങ്ങര യൂണിറ്റ് അനുശോചിച്ചു

VENGARA
വേങ്ങര: വയനാട് മുണ്ടക്കൈ, ചൂരൽ മലയിലുണ്ടായ ഉരുൾ പൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ വിയോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. ഈ ദുരിതത്തിൽ കാണാതായവരെയും, മരണപ്പെട്ടവരെയും കണ്ടെത്തുന്നതിന് വേണ്ടി പട്ടാളമടക്കമുള്ള സർക്കാർ സംവിധാനങ്ങളും സന്നദ്ധ സേനകളും നാട്ടുകാരും അടക്കമുള്ള രക്ഷാപ്രവർത്തകർ അതിസാഹസികമായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.. ഈ മഹാദുരന്തത്തിൽ നിന്ന് പരുക്കുകളോടെ രക്ഷപ്പെട്ട അനേകമാളുകൾ ആശുപത്രിയിലും വീടും കിടപ്പാടവും ജീവനോപാധികളും ഉറ്റവരെയും ഉടയവരെയും കുടുംബത്തെയും നഷ്ടപ്പെട്ട അനേകായിരങ്ങൾ ഉടുതുണിക്ക് മറുതുണിയില്ലാതെ ഇന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്.. അവരെ ജീവിത സാഹചര്യത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും പുനരധിവിശിപ്പിക്കുന്നതിനും, അവർക്കൊരു ജീവനോപാധി കണ്ടെത്തുന്നതിനും സഹായിക്കുന്നതിൽ പങ്കാളികൾ ആവാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ക...
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

VENGARA
കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഊരകം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ഊരകം യാറം പടി കൈരളി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആഫിയ മെഡിക്കൽ സെന്റർ കുന്നത്ത്, ഇറ്റീസ് ഐ ഹോസ്പിറ്റൽ മലപ്പുറം എന്നിവയുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 150 ന് മുകളിൽ ആളുകൾ പരിശോധന നടത്തി .ചടങ്ങ് ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ലബ് ജനറൽ സെക്രട്ടറി സുഹൈബ് കെ അധ്യക്ഷനായി. ബ്ലോക്ക് യൂത്ത് കോഡിനേറ്റർമാരായ കെ കെ അബൂബക്കർ മാസ്റ്റർ അസലം വേങ്ങര, പാങ്ങാട്ട് യൂസുഫ് ഹാജി,ഡോക്ടർമാരായ മുഹ്സിന മജീദ്,സാഹിൽ,ക്ലബ് രക്ഷാധികാരികൾ സുബൈർ പി ,മരക്കാർ ,അസീസ് ok ,റസാഖ് പി ,കുഞ്ഞ പിഎന്നിവർ സംസാരിച്ചു, ക്ലബ് ജോയിന്റ് സെക്രട്ടറി ഇർഫാൻ പാങ്ങാട്ട് സ്വാഗതവും,സമദ് പാങ്ങാട്ട് നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയി...
സ്വന്തത്തോടൊപ്പം കുടുംബത്തെയും നരകശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തുക – ഡോ. നഹാസ് മാള

സ്വന്തത്തോടൊപ്പം കുടുംബത്തെയും നരകശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തുക – ഡോ. നഹാസ് മാള

VENGARA
ഭൂമിയിൽ കുടുംബത്തെയും ബന്ധുക്കളെയും ചേർത്ത് പിടിക്കാൻ വെമ്പൽ കൊള്ളുന്ന മനുഷ്യൻ, പരലോകത്തു സ്വന്തം മാതാപിതാക്കളിൽ നിന്നും ഓടി ഒളിക്കുന്ന മക്കളെയും സഹോദരങ്ങളെയും ഉണ്ടാക്കരുതെന്നും, സ്വന്തത്തെ നരക ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന അതേ തീവ്രതയോടെ ഇണയെയും മക്കളെയും കൂടി നരകത്തിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കണമെന്നും യുവ പണ്ഡിതനും വാഗ്മിയുമായ ഡോ. നഹാസ് മാള. വേങ്ങര ഓപ്പൺ ഫോറം സംഘടിപ്പിച്ച മാസാന്ത ഖുർആൻ ടോക്കിൽ "ഖൂ അൻഫുസക്കും വഅഹ്ലീക്കും നാറാ" എന്ന ഖുർആൻ വാക്യം ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കൂടിയായ അദ്ദേഹം. വിശുദ്ധ ഖുർആന്റെ നിയമ നിർദേശങ്ങൾ അനുസരിച്ചു ജീവിതം ശുദ്ധീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേങ്ങര വ്യാപാര ഭവനിൽ ചേർന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ പ്രസിഡന്റ്‌ ഇ. വി. അബ്ദുൽ സലാം മാസ്റ്റർ അധ്യക്ഷ്യം വഹിച്ചു. ...
നെല്ലിപറമ്പ് യൂണിറ്റ് കോൺഗ്രസ്‌ കമ്മിറ്റി ഒ കെ. ചെറി അനുസ്മരണം നടത്തി.

നെല്ലിപറമ്പ് യൂണിറ്റ് കോൺഗ്രസ്‌ കമ്മിറ്റി ഒ കെ. ചെറി അനുസ്മരണം നടത്തി.

VENGARA
ഊരകം :- നെല്ലിപറമ്പ് യൂണിറ്റ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഊരകം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട് ഒ കെ. ചെറി അനുസ്മരണം നടത്തി. ദീർഘ കാലം മണ്ഡലം പ്രസിഡന്റ്‌ ആയ ഒ കെ. ചെറി പ്രതിസന്ധി കാലഘട്ടത്തിൽ ഊരകത്ത് പാർട്ടി പതറാതെ നയിച്ചു എന്നതും, പൊതു പ്രവർത്തകൻ എന്ന നിലയിൽ എല്ലാവരാലും അംഗീകരിക്കപ്പെട്ടു എന്നതുകൊണ്ടുമാണ് മാങ്ങാത്ത ഓർമയായി പാർട്ടി പ്രവർത്തകരിലും, നാട്ടുകാരിലും ഒ കെ ചെറി നിൽക്കുന്നത് എന്ന് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു ഊരകം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം കെ. മാനു പറഞ്ഞു. വി കെ ഉമ്മർ ഹാജി അധ്യക്ഷനായ ചടങ്ങിൽ എം രമേശ്‌ നാരായണൻ, യു കെ. അബ്ദുറഹിമാൻ ഹാജി, കെ വേലായുധൻ മാസ്റ്റർ, കെ ടി. ഹംസ കുട്ടി, എം കെ ഷറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു. കെ സത്യൻ സ്വാഗതവും, മണ്ണിൽ ഭാസ്കരൻ നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്...
നൂൽ കൊണ്ട് ചിത്രം വരച്ചു വൈറലായി

നൂൽ കൊണ്ട് ചിത്രം വരച്ചു വൈറലായി

VENGARA
നൂൽ കൊണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ചിത്രം വരച്ചു വൈറലായി നൂൽ കൊണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ചിത്രം വരച്ചു വൈറലായി. തറയിൽ മുസ്തഫ മുസ്ലിയാരുടെ മകൻ മഹ്ഷൂഖ് തറയിലും തറയിൽ അബ്ദുറഹ്മാൻ മകൻ അനസ് തറയിലും (കിളിനക്കോട്,മാലാപറമ്പ്) ചേർന്ന് ഏഴ് ദിവസമെടുത്ത് നൂൽ കൊണ്ട് വരച്ച ചിത്രം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കൈമാറി. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഏഴാം വർഷ വിദ്യാർഥിയാണ് മഹ്ഷൂഖ് തറയിൽ. ദാറുൽ ഹുദയുടെ സഹസ്ഥാപനമായ കുറ്റിക്കാട്ടൂർ ശംസുൽ ഹുദാ കോളേജ് ഏഴാം വർഷ വിദ്യാർത്ഥിയാണ് അനസ് തറയിൽ. ഏകദേശം നാലു കിലോമീറ്റർ നൂലും 272 ആണിയും ഉപയോഗിച്ച് 72*72 സ്ക്വയർ സെൻ്റീമീറ്റർ പ്ലൈവുഡിലാണ് ചിത്രം വരച്ചിട്ടുള്ളത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail....

MTN NEWS CHANNEL