
വെങ്കുളത്തെ കർഷകരെ വാസ്കോ ക്ലബ് ആദരിച്ചു
ഊരകം: ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ചു വെങ്കുളത്തെ കർഷകരെ വാസ്കോ ക്ലബ് ആദരിച്ചു. പരിപാടി ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ഉദ്ഘടനം നിർവഹിച്ചു. വേങ്ങര ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ മുഖ്യ അതിഥിയായി, എം കെ റിയാസ്, യു ബാലൻ, കെ രാജൻ, എന്നിവർ പങ്കെടുത്തു.
കർഷകരായിട്ടുള്ള അസീസ് പി കെ എം, അലവി പി കെ എം, കെ കുഞ്ഞിപ്പാലൻ, കുഞ്ഞിപ്പോക്കർ,വി കെ സുബ്രമണ്ണ്യൻ, ചന്ദ്രൻ കേളികോടൻ എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ആദരവ് നൽകി. പരിപാടിയിൽ ക്ലബ് പ്രസിഡന്റ് സമദ് , സെക്രെട്ടറി സതീശൻ എന്ന കുഞ്ഞാണി, ഭാരവാഹികളായ റംസു, അനസ്, ഇബ്രാഹീം, നൗഫൽ, അബു, ബാപ്പുട്ടി, രാകേഷ്, അസ്‌കർ എന്നിവരും വെങ്കുളത്തെ കാരണവൻമാരും പെങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@...