ഓണ്‍ലൈൻ തട്ടിപ്പ്: എ ആർ നഗർ സ്വദേശി പിടിയില്‍
ഓണ്‍ലൈൻ തട്ടിപ്പിലൂടെ 15 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. ടാറ്റ പ്രൊജക്റ്റ് ഗ്രൂപ്പിന്റെ റപ്രസന്റേറ്റീവ് ആണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി ഓണ്‍ലൈൻ വഴി സ്റ്റോക്ക് മാർക്കറ്റില്‍ ഇൻവെസ്റ്റ് ചെയ്ത് അതുവഴി ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞാണ് പത്തിയൂർ സ്വദേശിയായ ഐടി പ്രൊഫഷണലിന്റെ കയ്യില്‍നിന്നും 15.11 ലക്ഷം രൂപ തട്ടിയെടുത്തത്. തിരൂരങ്ങാടി, എആര്‍ നഗർ പി ഓയില്‍ ചെന്താപുര നമ്ബൻ കുന്നത്ത് വീട്ടില്‍ അബ്ദുള്‍ സലാം (39) ആണ് പിടിയിലായത്.
ടെലഗ്രാം മെസ്സഞ്ചർ വഴി മെസ്സേജ് വന്നതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന് ഷെയർ ട്രേഡിങ് താല്പര്യമുണ്ടെന്ന് അറിയിക്കുകയും ടാറ്റ പ്രൊജക്റ്റിന്റെ പേരിലുള്ള വ്യാജമായ വെബ്സൈറ്റിന്റെ ലിങ്ക് പരാതിക്കാരനു അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരനില്‍ വിശ്വാസം ഉണ്ടാക്കുയെടുക്കുന്നതിനായി യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ പരാതിക്കാരനെ കൊണ്ട് ക്രി...



















