Sunday, March 1News That Matters
Shadow

NATIONAL NEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തഭൂമിയിൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തഭൂമിയിൽ.

NATIONAL NEWS
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തഭൂമിയിൽ. ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖല അദ്ദേഹം സന്ദർശിക്കും. ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നു അദ്ദേഹത്തെ സ്വീകരിക്കും. സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയുമുണ്ടാകും. വിമാനത്താവളത്തിൽ നിന്നു അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററിലായിരിക്കും ​ദുരന്ത ബാധിത മേഖലയിലേക്ക് പോകുക. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്നു ദുരിതാശ്വാസ ക്യാംപുകളും അദ്ദേഹം സന്ദർശിക്കും. ​ദുരിത ബാധിതരുമായി അദ്ദേഹം സംസാരിക്കും. പിന്നാലെ റിവ്യു മീറ്റിങും നടത്തും. ​ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി മൂന്ന് മണിക്കൂർ സന്ദർശനം നടത്തുമെന്നു മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സന്ദർശന സമയത്ത് തിര...
നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്

NATIONAL NEWS
ഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്. മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61ല്‍നിന്ന് 17 ആയി കുറഞ്ഞു. ഒന്നാം റാങ്ക് നേടിയവരുടെ പട്ടികയിൽ കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിലാണ് ഇടം പിടിച്ചിരിക്കുന്നത്. നേരത്തെ കേരളത്തിൽ നിന്ന് ശ്രീ നന്ദുള്‍പ്പെടെ നാലുപേര്‍ക്ക് ഒന്നാം റാങ്കുണ്ടായിരുന്നു. ആദ്യ 100 റാങ്കിൽ കേരളത്തിൽ നിന്ന് 4 പേർ ഉണ്ട്. കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 136974 പേരിൽ 86713 പേർ യോഗ്യത നേടി. സുപ്രിം കോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മലപ്പുറത്ത് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ് വേണമെന്ന് സമദാനി ലോക്സഭയിൽ .

മലപ്പുറത്ത് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ് വേണമെന്ന് സമദാനി ലോക്സഭയിൽ .

NATIONAL NEWS
മലപ്പുറം ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ട്രൈനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് അബ്ദുസ്സമദ് സമദാനി എം.പി. ലോക്സഭയിൽ ആവശ്യപ്പെട്ടു. കൂടുതൽ സ്റ്റോപ് അനുവദിക്കുന്നത് വണ്ടികളുടെ വേഗവും ഗതാഗത സൗകര്യമടക്കം ഘട കങ്ങളെ ആശ്രയിച്ചാണിരിക്കു ന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഷൊർണൂർ- മംഗലാപുരം പാതയിലൂടെ സഞ്ചരിക്കുന്ന 11 വണ്ടികൾക്ക് മതിയായ സ്റ്റോപ് ഇല്ലാത്തതുമായി ബന്ധപ്പെട്ട് ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മ ന്ത്രി. കുറ്റിപ്പുറം, തിരുന്നാവായ, തിരൂർ, താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനുകളിൽ യഥാക്രമം 41ഉം 12ഉം 87ഉം 26ഉം 39ഉം 17ഉം വണ്ടിക ൾക്ക് സ്റ്റോപ് ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail...

MTN NEWS CHANNEL