Wednesday, September 17News That Matters
Shadow

NATIONAL NEWS

വോട്ട് കൊള്ളയില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

വോട്ട് കൊള്ളയില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

NATIONAL NEWS
ന്യൂഡല്‍ഹി: വോട്ട് കൊള്ളയില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് കൊള്ളയില്‍ ഹൈഡ്രജന്‍ ബോംബ് വരുന്നു. ഉടന്‍ തന്നെ അത് പൊട്ടിക്കും, ബിജെപി കരുതിയിരുന്നോളുവെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പ്ട്‌നയില്‍ പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് മോഷ്ടിക്കുന്നു എന്നതിനര്‍ഥം അധികാരവും മോഷ്ടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിലധികം കള്ള വോട്ടുകള്‍ നടന്നു, അതില്‍ അധിക വോട്ടുകളെല്ലാം ലഭിച്ചത് ബിജെപിയ്ക്കാണ്. താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് കൃത്യമായ രേഖകള്‍ വെച്ചെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വോട്ട് ചോരിയില്‍ ഇനിയും വെളിപ്പെടുത്തലുകളുണ്ടാവും. രാജ്യത്തെ ജനാധിപത്യ ചരിത്രത്തില്‍...
സർക്കാർ ഓൺലൈൻ ​ഗെയിമിങ് നിരോധനം: ഡ്രീം 11 അടക്കം മൊബൈൽ ഗെയിമിംഗ് ആപ്പുകൾ താൽക്കാലികമായി നിർത്തിവച്ചു

സർക്കാർ ഓൺലൈൻ ​ഗെയിമിങ് നിരോധനം: ഡ്രീം 11 അടക്കം മൊബൈൽ ഗെയിമിംഗ് ആപ്പുകൾ താൽക്കാലികമായി നിർത്തിവച്ചു

NATIONAL NEWS
ഇന്ത്യൻ സർക്കാർ ഓൺലൈൻ ​ഗെയിമിങ് നിരോധനം നടപ്പാക്കിയതിനെ തുടർന്ന് ഡ്രീം 11 അടക്കം ഇന്ത്യയിലെ ചില മുൻനിര മൊബൈൽ ഗെയിമിംഗ് ആപ്പുകൾ പണംവെച്ചുള്ള ഗെയിമുകൾ താൽക്കാലികമായി നിർത്തിവച്ചു. ഡ്രീം11, പോക്കർബാസി, മൊബൈൽ പ്രീമിയർ ലീഗ് തുടങ്ങിയ ജനപ്രിയ ആപ്പുകൾ അവരുടെ റിയൽ-മണി ഓഫറുകൾ നിർത്തിവച്ചതായി അറിയിച്ചു. ഓൺലൈൻ റിയൽ-മണി ഗെയിമുകൾക്കും അനുബന്ധ പരസ്യങ്ങൾക്കും പേയ്‌മെന്റ് സേവനങ്ങൾക്കും ടൈഗർ ഗ്ലോബൽ, പീക്ക് എക്സ്വി പാർട്ണേഴ്‌സ് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയുള്ള മേഖലക്ക് നിരോധനം തിരിച്ചടിയായി. ഇത്തരം ആപ്പുകൾ ഉപയോക്താക്കൾക്ക് സാമ്പത്തികമായി ദോഷം വരുത്താനുള്ള ഉയർന്ന അപകടസാധ്യത ചൂണ്ടിക്കാണിക്കുകയും മാനസികമായി ഉണ്ടാകുന്ന ആഘാതവും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യൻ ഗെയിമിംഗ് കമ്പനികൾ സുപ്രീം കോടതിയിൽ പോകുന്നതിന് അഭിഭാഷകരുമായി കൂടിയാലോചന നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു...
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വേട്ട; ബിജാപൂരിൽ 4 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വേട്ട; ബിജാപൂരിൽ 4 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.

NATIONAL NEWS
ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ ഇന്നലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ പക്കൽ നിന്ന് ഒരു സെൽഫ് ലോഡിംഗ് റൈഫിൾ ഉൾപ്പെടെ ധാരാളം ആയുധങ്ങൾ കണ്ടെടുത്തു. റായ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ തെക്ക് മാറിയുള്ള മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്നാണ് തിരച്ചിൽ നടത്തുന്നതിനായി സുരക്ഷാ സേന സംയുക്ത സംഘത്തെ അയച്ചത്. ഇന്നലെ വൈകുന്നേരം മുതൽ സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിൽ ഇടയ്ക്കിടെ വെടിവയ്പ്പ് നടക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ 18 മാസത്തിനിടെ, ബസ്തർ റേഞ്ചിലെ വിവിധ ഏറ്റുമുട്ടലുകളിൽ 425 മാവോയിസ്റ്റ് കേഡർമാർ കൊല്ലപ്പെട്ടു. ബസ്തർ മേഖലയിലെ ഏഴ് മാവോയിസ്റ്റ് ബാധിത ജില്ലകളിൽ ഒന്നായ ബീജാപൂർ, തെക്കൻ ഛത്തീസ്ഗഢിലെ ഇടതുപ...
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ശക്തമാകുന്നു; 59 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശനം

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ശക്തമാകുന്നു; 59 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശനം

NATIONAL NEWS
ഹെൻലി പാസ്പോർട്ട് സൂചിക 2025-ല്‍ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യൻ പാസ്പോർട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ തന്നെ കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നു. ഹെൻലി പാസ്പോർട്ട് ഇൻഡെക്സ് അനുസരിച്ച്‌ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച്‌ 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ തന്നെ യാത്ര ചെയ്യാനാകുമെന്നാണ് റിപ്പോർട്ട്. 85ാം സ്ഥാനത്തായിരുന്ന ഇന്ത്യൻ പാസ്പോർട്ട് 77ാം സ്ഥാനത്തേക്ക് ഉയർന്നതോടെ ഈ നേട്ടം ലഭിച്ചിരിക്കുന്നത്. മലേഷ്യ, മാലദ്വീപ്, തായ്ലാന്റ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ട് ഉടമകള്‍ക്ക് വിസയില്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നുണ്ട്. ഇതിനൊപ്പം മ്യാൻമർ, ശ്രീലങ്ക, ഖത്തൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും നല്‍കുന്നുണ്ട്. ഇന്ത്യൻ പാസ്പോർട്ട് ഉടമകള്‍ക്കായി കൂടുതല്‍ രാജ്യങ്ങള്‍ പ്രവേശനം അനുവദിച്ചതോടെ 30 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 29 രാജ്യങ്ങളിലേക്ക് ഓണ്‍ അ...
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് രാജിവെച്ചു

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് രാജിവെച്ചു

NATIONAL NEWS
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് രാജിവെച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് രാജിയെന്നാണ് വിശദീകരണം. തന്റെ പ്രവർത്തനകാലയളവിൽ നിരുപാധിത പിന്തുണ നൽകിയ രാഷ്ട്രപതിക്ക് ധൻഘഡ് രാജിക്കത്തിൽ നന്ദി പ്രകടിപ്പിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും അദ്ദേഹം നന്ദി അറിയിച്ചു....
തെലങ്കാനയില്‍ ഫാര്‍മ പ്ലാന്റില്‍ സ്‌ഫോടനം, എട്ടുപേര്‍ മരിച്ചു

തെലങ്കാനയില്‍ ഫാര്‍മ പ്ലാന്റില്‍ സ്‌ഫോടനം, എട്ടുപേര്‍ മരിച്ചു

NATIONAL NEWS
ഹൈദരാബാദ്: തെലങ്കാനയിലെ ഫാര്‍മ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സംഗറെഡ്ഡി പശമൈലാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സിഗാച്ചി ഫാര്‍മ കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവ സ്ഥലത്ത് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിക്കുള്ളിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'അപകടസ്ഥലത്ത് നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ മരിച്ചു,'- ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള...
വിമാന ദുരന്തത്തിൽ നിന്ന് ഒരു യാത്രക്കാരൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു

വിമാന ദുരന്തത്തിൽ നിന്ന് ഒരു യാത്രക്കാരൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു

NATIONAL NEWS
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒരാൾ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടെന്ന് സ്ഥിരീകരിച്ചത്. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അഹമ്മദാബാദിലെ മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റലിലെ മെസ്സിലേക്കാണ് എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്റ്റലിലെ അഞ്ച്...
ലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഓട്ടോമാറ്റിക് ഡോര്‍ ക്ലോസിംഗ് പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രാലയം.

ലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഓട്ടോമാറ്റിക് ഡോര്‍ ക്ലോസിംഗ് പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രാലയം.

NATIONAL NEWS
മുംബൈ സബര്‍ബനിലേക്കുള്ള എല്ലാ നിലവിലുള്ളതും പുതിയതുമായ ലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഓട്ടോമാറ്റിക് ഡോര്‍ ക്ലോസിംഗ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രാലയം. ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണ് നാലു യാത്രക്കാര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് തീരുമാനം. നിലവില്‍ സര്‍വീസിലുള്ള എല്ലാ ലോക്കല്‍ ട്രെയ്‌നുകളിലെയും കമ്പാര്‍ട്ടുമെന്റുകളിലെ വാതിലുകള്‍ മാറ്റുകയും ആട്ടോമാറ്റിക് ഡോര്‍ ക്ലോഷര്‍ സൗകര്യം ഒരുക്കുകയും ചെയ്യുമെന്ന് റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു.സുരക്ഷയാണ് റെയില്‍വേയുടെ മുന്‍ഗണനയെന്നും അത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  ഇന്നലെയാണ്, മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന...
കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.

കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.

NATIONAL NEWS
ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. മണ്ണ് പരിശോധന അടക്കം ഫലപ്രദമായി നടത്തിയില്ല. ആവശ്യമായ സാങ്കേതിക പരിശോധനയുണ്ടായില്ല. കമ്പനികള്‍ക്ക് ഡിസൈനില്‍ വലിയ വീഴ്ച സംഭവിച്ചുവെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. കൂരിയാട് ദേശീയപാതയില്‍ സംരക്ഷണ ഭിത്തി അടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂരിയാട് മേഖലയിലെ നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ല. ഡിസൈനില്‍ വന്‍ തകരാറ് സംഭവിച്ചു. നിര്‍മാണ കമ്പനി അടക്കമുള്ള ഏജന്‍സികള്‍ക്ക് വന്‍വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അവലോകനം നടത്തി. സാങ്കേതിക കാ...
കൂരിയാട് ആവശ്യമെങ്കില്‍ പാലം നിര്‍മ്മിക്കാനും തയ്യാര്‍, പ്രശ്നമായത് മണ്ണിന്‍റെ ഘടന: കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്

കൂരിയാട് ആവശ്യമെങ്കില്‍ പാലം നിര്‍മ്മിക്കാനും തയ്യാര്‍, പ്രശ്നമായത് മണ്ണിന്‍റെ ഘടന: കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്

NATIONAL NEWS
മലപ്പുറം കൂരിയാട് എലിവേറ്റഡ് പാത തകരാന്‍ ഇടയായത് മണ്ണിന്റെ കുഴപ്പം മൂലമെന്ന് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി, ആവശ്യമെങ്കില്‍ അവിടെ പാലം നിര്‍മ്മിക്കാന്‍ പോലും കമ്പനി തയ്യാറാണെന്ന് വ്യക്തമാക്കി. അധികൃതരുടെ നിര്‍ദേശങ്ങള്‍ കമ്പനി കര്‍ശനമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ഭൂഗര്‍ഭ സാഹചര്യങ്ങളും ഉയര്‍ന്ന ജലവിതാനവും തകര്‍ച്ചയ്ക്ക് ഘടകമായിട്ടുണ്ട്. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അണ്ടര്‍പാസ് അപ്രോച്ച് റാമ്പുകളിലൊന്ന് ഇടിഞ്ഞുവീണു. ഇതോടെ സര്‍വീസ് റോഡും താറുമാറായി. പ്രധാനപാതയുടെ ഇരുവശത്തുമുള്ള സര്‍വീസ് റോഡ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ജലന്ധര്‍ റെഡ്ഡി പറഞ്ഞു. റോഡ് നിര്‍മ്മിച്ച നെല്‍വയല്‍ വികസിച്ചതും, ദേശീയപാ...
ദേശീയ പാതയിലെ തകർച്ച: ഇ.ടി.മുഹമ്മദ് ബഷീർ കേന്ദ്ര മന്ത്രിയുമായി കൂടികാഴ്ച നടത്തി.

ദേശീയ പാതയിലെ തകർച്ച: ഇ.ടി.മുഹമ്മദ് ബഷീർ കേന്ദ്ര മന്ത്രിയുമായി കൂടികാഴ്ച നടത്തി.

NATIONAL NEWS
ന്യൂഡൽഹി: ദേശീയപാത 66 ൽ കൂരിയാട്, തലപ്പാറ ഭാഗത്ത് ഉണ്ടായ തകർച്ച സംബന്ധിച്ച് മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയും മലപ്പുറം പാർലിമെന്റ് മെമ്പറുമായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ചർച്ച നടത്തുകയും കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. നിർമ്മാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിർമ്മാണത്തിലെ ഗൗരവമായ പിഴവുകൾ കൊണ്ടാണ് റോഡ് തകർന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം മന്ത്രിയോട് പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരികയാണെന്നും ഇത് സംസ്ഥാനമാകെയു...
വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 20 ന് പരിഗണിക്കും

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 20 ന് പരിഗണിക്കും

NATIONAL NEWS
ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 20 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. 1995 ലെ വഖഫ് നിയമത്തെ വെല്ലുവിളിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്നിലുള്ളത്. വഖഫ് ബെ യൂസര്‍, വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും മുസ്ലീങ്ങളല്ലാത്തവരെ നാമനിര്‍ദ്ദേശം ചെയ്യുക, വഖഫ് പ്രകാരം സര്‍ക്കാര്‍ ഭൂമി തിരിച്ചറിയുക എന്നീ മൂന്ന് പ്രധാന വിഷയങ്ങളില്‍ ഇടക്കാല ഉത്തരവ് ആവശ്യമുണ്ടോ എന്നത് സുപ്രീം കോടതി പരിഗണിക്കും. 1995 ലെ വഖഫ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹിന്ദു കക്ഷികളുടെ ഒരു ഹര്‍ജിയും മെയ് 20 ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള...
ഇന്ത്യന്‍ പൗരയായ അമ്മയില്ലാതെ പാക് ബാലിക മടങ്ങി; ഹൃദയം നുറുങ്ങുന്നുവെന്ന് പതിനൊന്നുകാരി

ഇന്ത്യന്‍ പൗരയായ അമ്മയില്ലാതെ പാക് ബാലിക മടങ്ങി; ഹൃദയം നുറുങ്ങുന്നുവെന്ന് പതിനൊന്നുകാരി

NATIONAL NEWS
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനിലേക്ക് മടങ്ങണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ മടങ്ങിയത് നൂറുകണക്കിന് പാകിസ്താനികള്‍. അതിവൈകാരിക രംഗങ്ങള്‍ക്കാണ് അതിര്‍ത്തി സാക്ഷ്യം വഹിച്ചത്. അമ്മയെ നഷ്ടമാകുന്ന പതിനൊന്നുകാരി മുതല്‍ ഭീകരാക്രമണത്തെ അപലപിക്കുന്ന പാകിസ്താനികളും ഇതില്‍ ഉള്‍പ്പെടും. പാകിസ്താന്‍ പൗരയായ പതിനൊന്നുകാരി സൈനബ് അമ്മയെ ഇന്ത്യയില്‍ വിട്ടാണ് പാകിസ്താനിലേക്ക് തിരിച്ചത്. അമ്മയെ വിട്ടു പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും തന്റെ ഹൃദയം തകരുകയാണെന്നുമാണ് സൈനബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അമ്മയെ ഇന്ത്യയില്‍ വിട്ട് പാകിസ്താനിലേക്ക് മടങ്ങേണ്ടി ഒട്ടേറെ പേര്‍ വേറെയുമുണ്ട്. 'എന്റെ അമ്മ ഇന്ത്യന്‍ പൗരയാണ്. അവര്‍ക്ക് ഞങ്ങളുടെ കൂടെ പാകിസ്താനിലേക്ക് വരാന്‍ സാധിക്കില്ല. 1991ലാണ് എന്റെ മാതാപിതാക്കള്‍ വിവാഹിതരായത്'. മറ്റൊരു പാക് ...
പാകിസ്താനിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി

പാകിസ്താനിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി

NATIONAL NEWS
പാകിസ്താനിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി. മുൻ ക്രിക്കറ്റർ ഷോയിബ് അക്തർ അടക്കമുള്ളവരുടെ അക്കൗണ്ടുകൾ വിലക്കി. പാകിസ്താനിൽ നിന്നുള്ള സമ ടി വി, ബോൾ ന്യൂസ്, ഡോൺ ന്യൂസ്, ജിയോ ന്യൂസ് ഉൾപ്പെടെ 16 യുട്യൂബ് ചാനലുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ ബിബിസിക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിബിസി തലവനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇന്ത്യാവിരുദ്ധമായ രീതിയിൽ റിപ്പോർട്ടിങ് പാടില്ലെന്നും ബിബിസിക്ക് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്. പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. പരമാവധി പേർ ഇന്ത്യയിൽ നിന്ന് മടങ്ങി എന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ പാകിസ്താൻ പൗരന്മാരുണ്ടായിരുന്നത് മഹാരാഷ്ട്ര...
‘ഒന്നുകില്‍ നമ്മുടെ വെളളം അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തം’; ഭീഷണിയുമായി പാക് മുന്‍ വിദേശകാര്യ മന്ത്രി

‘ഒന്നുകില്‍ നമ്മുടെ വെളളം അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തം’; ഭീഷണിയുമായി പാക് മുന്‍ വിദേശകാര്യ മന്ത്രി

NATIONAL NEWS
ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിനുപിന്നാലെ ഇന്ത്യയ്ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി പാക് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഒന്നുകില്‍ നമ്മുടെ വെളളം അതിലൂടെ ഒഴുകും അല്ലെങ്കില്‍ അവരുടെ രക്തം ഒഴുകും എന്നാണ് ബിലാവല്‍ ഭൂട്ടോ പാകിസ്താനില്‍ നടന്ന ഒരു പൊതുറാലിയില്‍ പറഞ്ഞത്. സിന്ധു നദി പാകിസ്താന്റേതാണെന്നും അത് പാകിസ്താന്റേതായി തന്നെ തുടരുമെന്നും ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ഭൂട്ടോ പറഞ്ഞു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യ പാകിസ്താനെ ബലിയാടാക്കുകയാണെന്നും അവരുടെ ആഭ്യന്തര സുരക്ഷാവീഴ്ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫും ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയിരുന്നു. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്നാണ് മുന്നറിയിപ്പ്. 'ഇന്ത്യ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ...
പഴയ 100 രൂപ നോട്ടുകൾ എടിഎം വഴി ഇനി ലഭിക്കില്ല

പഴയ 100 രൂപ നോട്ടുകൾ എടിഎം വഴി ഇനി ലഭിക്കില്ല

NATIONAL NEWS
പഴയ 100 രൂപ നോട്ടുകള്‍ ഇനി എടിഎം കൗണ്ടറുകള്‍ വഴി ലഭിക്കില്ല. ഇവയുടെ ഉപയോഗവും പ്രചാരവും പരിമിതപ്പെടുത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ തീരുമാനിച്ചു. പകരം പുതിയ സീരീസിലെ നോട്ടുകള്‍ പ്രോത്സാഹിപ്പിക്കും. പുതിയ ഗാന്ധി സീരീസിന് മുമ്ബ് അച്ചടിച്ച 100 രൂപ നോട്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് നോട്ടുകള്‍ എടിഎമ്മുകളില്‍നിന്ന് ഒഴിവാക്കുന്നത്. പകരം പുതിയ സീരീസ് 100 രൂപ നോട്ടുകള്‍ മാത്രമേ എടിഎമ്മുകള്‍ വഴി വിതരണം ചെയ്യാവൂ എന്ന് ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും നിർദേശം നല്‍കിക്കഴിഞ്ഞു. എടിഎമ്മുകളില്‍ നിറയ്ക്കുന്ന മൊത്തം കറൻസികളില്‍ 10 ശതമാനം 100 രൂപയുടെ പുതിയ നോട്ടുകള്‍ ആയിരിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. നിലവില്‍ പഴയ 100 രൂപ നോട്ടുകള്‍ സാമ്ബത്തിക ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് തടസങ്ങള്‍ ഒന്നും ഇല്ല. അതേസമയം ടോള്‍ ബൂത്തുകള്‍ അട...
500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ..!!!

500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ..!!!

NATIONAL NEWS
ന്യൂഡൽഹി: 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്കാണ് മുന്നറിയിപ്പ്. ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകൾ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്. യഥാർഥ നോട്ടുകളുമായി വലിയ സാമ്യം കള്ളനോട്ടുകൾക്ക് ഉണ്ട്. എന്നാൽ, റിസർവ് ബാങ്കിന്റെ പേര് എഴുതിയതിൽ യഥാർഥ നോട്ടുമായി ചില വ്യത്യാസങ്ങളുണ്ട്. റിസർവ് ബാങ്ക് എന്നഴുതിയതിൽ ഇ എന്ന അക്ഷരത്തിന് പകരം എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്കും വിവരം കൈമാറിയിട്ടുണ്ട്. നോട്ടിലെ അക്ഷരത്തെറ്റ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത രീതിയിലുള്ളത...
ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

NATIONAL NEWS
ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. മെയ് 14-നായിരിക്കും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. ജസ്റ്റിസ് ഖന്ന തന്നെ ജസ്റ്റിസ് ഗവായിയെ പിൻഗാമിയായി ശുപാർശ ചെയ്തുവെന്നാണ് മണികണ്‍ട്രോള്‍ ഉള്‍പ്പെടേയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ആരാണ് ബിആർ ഗവായ് ദളിത് വിഭാഗത്തില്‍ നിന്നും ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഭൂഷണ്‍ രാമകൃഷ്ണ ഗവായി എന്ന ബിആർ ഗവായി. മലയാളിയായ ജസ്റ്റിസ് കെജി ബാലകൃഷ്ണനാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ ലോകസഭാഗത്വം നഷ്ടപ്പെടുന്നതിന് വരെ കാരണമായ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തതുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ ഉത്തരവുകള്‍ പുറപ്പെടുവി...
റയിൽവേ മന്ത്രിക്ക് നിവേദനം നൽകി

റയിൽവേ മന്ത്രിക്ക് നിവേദനം നൽകി

NATIONAL NEWS
കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനസ്ഥാപിക്കണമെന്നും ഏപ്രിൽ മെയ്‌ വെക്കേഷൻ കാലത്ത് കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ അഡീഷണൽ കോച്ചുകൾ അനുവദിക്കാൻ പറ്റുന്ന ട്രെയിനുകളിൽ കോച്ചുകൾ അനുവദിക്കണമെന്നും ഷൊർണൂർ നിലമ്പൂർ മെമു സർവീസ് ആരംഭിക്കുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ആവിശ്യപെട്ടുകൊണ്ട് സതേൺ റെയിൽവേ കൺസൽറ്റീവ് കമ്മറ്റി അംഗം എ കെ എ നസീർ റെയിൽവേ കൺസൽറ്റീവ് കമ്മറ്റി അംഗംകൊടിക്കുന്നിൽ സുരേഷ് എം പി യോടൊപ്പം ന്യൂഡൽഹിയിൽ വെച്ച് റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി....
സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു

സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു

NATIONAL NEWS
സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. സിപിഎം പൊളിറ്റ് ബ്യൂറോ ശുപാർശ അംഗീകരിച്ചതോടെയാണ് നിയമനം. ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന മലയാളിയാണ് എംഎ ബേബി. ഇന്നലെ രാത്രിയില്‍ ചേർന്ന പിബി യോഗത്തില്‍ ധാരണയായെങ്കിലും ഇന്നത്തെ പാർട്ടി കോണ്‍ഗ്രസിലാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.എംഎ ബേബിക്ക് പുറമെ മഹാരാഷ്ട്രയില്‍ നിന്നുള്ള പിബി അംഗം അശോക് ധാവ്‌ലെയുടെയും ആന്ധ്രയില്‍ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതല്‍ കേട്ടിരുന്നത്. താൻ ജനറല്‍ സെക്രട്ടറി പദത്തിലേക്കില്ലെന്ന സൂചന രാഘവലു കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തില്‍ തന്നെ നല്‍കിയിരുന്നു.കേരള അംഗങ്ങള്‍ക്കു പുറമെ പിബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ എംഎ ബേബിക്കായിരുന്നു. മാത്രമല്ല, പിബിയിലെ മുതിർന്ന അംഗങ്ങളില്‍ ഒരാളുമാണ് ബേബി. എന്നാല്‍, സമീപകാല...

MTN NEWS CHANNEL