Thursday, September 18News That Matters
Shadow

MALAPPURAM

കോൺഗ്രസ് വനിതാ നേതാവിനായി വലവീശി ബി.ജെ.പി

കോൺഗ്രസ് വനിതാ നേതാവിനായി വലവീശി ബി.ജെ.പി

MALAPPURAM
മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രരെ സ്ഥാനാർഥിയാക്കാനുള്ള നീക്കവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം. സ്വാനാർഥിത്വത്തിനായി കോൺഗ്രസിൽ ശ്രമം നടത്തിയ മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബീന ജോസഫുമായി ബി.ജെ.പി സംസ്ഥാന നേതാവ് എം.ടി. രമേശ് ചർച്ച നടത്തിയതായി റിപ്പോർട്ട്. മഞ്ചേരിയിൽ എത്തിയാണ് എം.ടി. രമേശ് കൂടിക്കാഴ്ച നടത്തിയതെന്ന് ബീന ജോസഫ് വ്യക്തമാക്കി. ഒരു കേസുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സ്വാനാർഥിത്വ കാര്യം എം.ടി. രമേശ് പറഞ്ഞതെന്ന് ബീന ജോസഫ് വ്യക്തമാക്കി. എം.ടി. രമേശ് പറഞ്ഞ കാര്യങ്ങൾ പുറത്തുപറയാൻ സാധിക്കില്ല. കൂടിക്കാഴ്ചക്കിടെ യാദൃശ്ചികമായാണ് രമേശ് സ്ഥാനാർഥിത്വത്തെ കുറിച്ച് പറഞ്ഞത്. കുടുംബത്തോടും സഭയോടും പാർട്ടിക്കാരോടും ആലോചിക്കാതെ ഇക്കാര്യത്തിൽ മറുപടി പറയാൻ സാധിക്കില്ലെന്ന് പറഞ്ഞു. സ്ഥാനാർഥി വിഷയത്തിൽ ബി.ജെ.പിയുമായി ചർച്ചക്ക് പോകില്ല. അവർ വീണ്ടും സമീപിക്കുമ...
യു.ഡി.എഫിന് അകത്തും പുറത്തും പ്രശ്നമെന്ന് CPM സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

യു.ഡി.എഫിന് അകത്തും പുറത്തും പ്രശ്നമെന്ന് CPM സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

MALAPPURAM
യു.ഡി.എഫിന് അകത്തും പുറത്തും പ്രശ്നമെന്ന് CPM സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് CPM ഏരിയാ കമ്മിറ്റി ഓഫീസിൽ നടക്കുന്ന നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നുന്നു അദ്ദേഹം. നിലമ്പൂരിൽ എൽ.ഡി.എഫിന് അനുകൂലസാഹചര്യമാണുള്ളത്. നിലമ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി പൊതു സീകാര്യനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് പാറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.പി.വി. അൻവർ മുന്നണി വിട്ടത് ആശ്വാസമായോ എന്ന ചോദ്യതോട്അദ്ദേഹം ത്രികരിച്ചില്ല. എം.സ്വരാജ് സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യ തോടും അദ്ദേഹം പ്രതികരിച്ചില്ല. ഒരാഴ്ച്ചക്കുള്ളിൽ സ്ഥാനാർത്ഥി ഉണ്ടാകുമെന്നുംഎം.വി.ഗോവിന്ദൻ പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും ...
സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കുടുംബ ഡോക്ടര്‍മാരെ നിയമിക്കണം: എ.എഫ്.പി.ഐ

സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കുടുംബ ഡോക്ടര്‍മാരെ നിയമിക്കണം: എ.എഫ്.പി.ഐ

MALAPPURAM
മലപ്പുറം; സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കുടുംബ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ഉത്തര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.വൈദ്യശാസ്ത്ര ശാഖയില്‍ കുടുംബ ഡോക്ടറുടെ ആനുകാലിക പ്രാധാന്യം വലുതാണെന്ന് സമ്മേളനം വിലയിരുത്തി. തിരൂരില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല പ്രസിഡന്റ് ഡോ. വി നിഗേഷ് അധ്യക്ഷത വഹിച്ചു. യുവാക്കളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം , വിഷാദ രോഗം തുടങ്ങി പത്തോളം വിഷയങ്ങളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. സംഘടനയുടെ ദേശീയ സെക്രട്ടറി ഡോ രശ്മി എസ് കൈമള്‍, ഐ എം എ തിരൂര്‍ പ്രസിഡന്റ് ഡോ അസീം അദീര്‍ , സംസ്ഥാന ഘടകത്തിന്റെ സ്ഥാപക പ്രസിഡന്റ് ഡോ ബിജയ് രാജ്, അഡ്‌വൈസര്‍ ഡോ റാസിക്, സംസ്ഥാന പ്രസിണ്ടന്റ് ഡോ നദീം അബൂട്ടി, സെക്രട്ടറി ഡോ. പി എം മന്‍സൂര്‍, ഉത്തര മേഖല സെക്രട്ടറി ഡോ മമത മനോഹര...
നിലമ്പൂരില്‍ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്‌

നിലമ്പൂരില്‍ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്‌

MALAPPURAM
കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച് എഐസിസി. കൊച്ചിയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ നേതാക്കളുടെ നിര്‍ണായക യോഗം ചേർന്നാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം ചേർന്ന ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു. ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെയും പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്‍ഗണന. അൻവർ തിങ്കളാഴ്ച വീണ്ടും ഇടഞ്ഞുനിന്നതോടെയാണ് കളമശ്ശേരിയിൽ നിർണായക യോഗം ചേർന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം...
പരിസ്ഥിതിയുടെ മാനിഫെസ്‌റ്റോ പ്രകാശനം ചെയ്തു

പരിസ്ഥിതിയുടെ മാനിഫെസ്‌റ്റോ പ്രകാശനം ചെയ്തു

MALAPPURAM
ചേലേമ്പ്ര: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കാർഷിക വിദഗ്ദനുമായ ഡോ.അബു കുമ്മാളി എഴുതിയ പരിസ്ഥിതിയുടെ മാനിഫെസ്‌റ്റോ എന്ന പുസ്തകം അരിയല്ലൂരിൽ വെച്ച് നടന്ന ഇടവപ്പാതി ജനകീയ ലിറ്ററേച്ചർ ഫെസ്‌റ്റിലായിരുന്നു പ്രകാശനം. കവിയും പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ ആദ്യ പ്രതി ഏറ്റുവാങ്ങി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വിവരിക്കുന്നതോടൊപ്പം അനുവാചകരെ വിശേഷിച്ചും പുതിയ തലമുറയെ കൃഷിയിലേക്ക് വഴിനടത്തുന്നതുമായ ലേഖന സമാഹാരങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം. നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയ സംരംഭകനും സാമൂഹ്യ പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. അബു കുമ്മാളി ആദ്യമായാണ് തന്റെ വീക്ഷണങ്ങൾ പുസ്തക രൂപത്തിൽ ജനങ്ങളിലേക്കെത്തിക്കുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത് മുന്‍ എംഎല്‍എ പി വി അന്‍വര്‍.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത് മുന്‍ എംഎല്‍എ പി വി അന്‍വര്‍.

MALAPPURAM
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുത്ത് മുന്‍ എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചാല്‍ മത്സരിക്കാനിറങ്ങാനാണ് അന്‍വര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ മുസ്ലിം സംഘടനകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് താല്‍പര്യമില്ലെന്ന് അന്‍വര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഷൗക്കത്തിന്റെ വിജയസാധ്യത കുറവാണ്. ഇക്കാര്യം പരിഗണിക്കണമെന്ന് അന്‍വര്‍ യുഡിഎഫ് നേതൃത്വത്തോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു. വി എസ് ജോയിയെ നിർദേശിച്ചത് കുടിയേറ്റ കർഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ജോയിക്ക് സാധിക്കും. വിഎസ് ജോയിയോട് പ്ര...
ഗായകന്‍ ഡാബ്‌സിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

ഗായകന്‍ ഡാബ്‌സിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

MALAPPURAM
മലപ്പുറം: ഗായകന്‍ ഡാബ്‌സി എന്ന മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് അറസ്റ്റ്. ഡാബ്‌സിയെയും മൂന്ന് സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തിലാണ് മുഹമ്മദ് ഫാസിലിനെ വിട്ടയച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അനധികൃത മത്സ്യബന്ധനത്തിനായി സ്ഥാപിച്ച വലകള്‍ പിടിച്ചെടുത്തു

അനധികൃത മത്സ്യബന്ധനത്തിനായി സ്ഥാപിച്ച വലകള്‍ പിടിച്ചെടുത്തു

MALAPPURAM
തെന്നല, എടരിക്കോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കടലുണ്ടി പുഴയുടെ കൈതോടായ വാളക്കുളം - പെരുമ്പുഴ കൈതോട്ടില്‍ അനധികൃത മത്സ്യബന്ധനത്തിനായി സ്ഥാപിച്ച  ഇരുപതോളം വലിയ  വലകള്‍ കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തു. മത്സ്യഭവന്‍ ഓഫീസര്‍ ശിഹാബുദ്ദീന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ ബന്ന,ഷഫീര്‍, ഷംസീര്‍ ,പൊന്നാനി ഫിഷറീസ് സ്റ്റേഷനിലെ സീ റെസ്‌ക്യൂ ഗാര്‍ഡും പരിശോധനയുടെ ഭാഗമായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കോഴിക്കോട് വഴിയുള്ള യാത്രക്ക് പരിസമാപ്തി.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കോഴിക്കോട് വഴിയുള്ള യാത്രക്ക് പരിസമാപ്തി.

MALAPPURAM
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് വഴിയുള്ള യാത്രക്ക് പരിസമാപ്തി. അവസാന വിമാനം വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട് സഊദി സമയം പുലർച്ചെ 4.30 ന് ജിദ്ധയിലിറങ്ങും. 88 പുരുഷന്മാരും 81 സ്ത്രീകളും അടക്കം 169 തീർത്ഥാടകരാണ് അവസാന സംഗത്തിലുള്ളത്. ഹജ്ജ് ക്യാമ്പിന്റെ സമാപന സംഗമം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും തീർത്ഥാടകർക്ക് എല്ലാ നിലയിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ ഇതുവരെ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും സഊദി അറേബ്യയിൽ എത്തിയാൽ ലക്ഷങ്ങൾ സംബന്ധിക്കുന്ന ഹജ്ജ് വേളയിൽ ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ സാഹചര്യങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കാൻ എല്ലാവരും പരസ്പരം സഹകരിക്കണമെന്നും തീർത്ഥ...
തി​രൂ​രില്‍ 25 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

തി​രൂ​രില്‍ 25 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

MALAPPURAM
തി​രൂ​ർ: പ​ല​യി​ട​ത്തും പ​ഴ​കി​യ മ​ത്സ്യം വി​റ്റ​ഴി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ തി​രൂ​ർ, ത​വ​നൂ​ർ സ​ർ​ക്കി​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റി​ങ് ലാ​ബോ​റ​ട്ട​റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം വ്യാ​പ​ക പ​രി​ശോ​ധ​ന ആ​​രം​ഭി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫി​സ​ർ എം.​എ​ൻ. ഷം​സി​യ​യു​ടെ നേ​തൃ​ത്വ​ലാ​ണ് പ​രി​ശോ​ധ​ന. തി​രൂ​രി​ലെ കെ.​ജി പ​ടി​യി​ൽ​നി​ന്നും ഏ​ഴൂ​രി​ൽ നി​ന്നു​മാ​യി 25 കി​ലോ ഗ്രാം ​പ​ഴ​കി​യ റി​ബ​ൺ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. പ​ല​യി​ട​ത്തു​നി​ന്നും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി സം​ഘം സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ എം.​എ​ൻ. ഷം​സി​യ പ​റ​ഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും ...
ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും കലക്ടറേറ്റിന് മുന്നിൽ

ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും കലക്ടറേറ്റിന് മുന്നിൽ

MALAPPURAM
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിയിരുന്നുവെങ്കിലും, വാഗ്ദാനം ചെയ്ത 50 സെന്റ് വീതം ഭൂമി ഇപ്പോഴും നൽകാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്. സമര നായിക ബിന്ദു വൈലാശ്ശേരി, ഗ്രോ വാസു സമര സമിതി അംഗങ്ങളായ ഗിരിദാസ്, മജീദ് ചാലിയാർ, സമീർ മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചൂണ്ടയിൽ തുടങ്ങിയവർ ചേർന്ന് കലക്ടറുമായി വീണ്ടും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. നൽകിയ ഉറപ്പുകൾ പാലിക്കാനായില്ലെന്നതിൽ ശക്തമായ പ്രതിഷേധമുയർത്തിയാണ് സമരം വീണ്ടും തുടങ്ങിയത്. മുൻപ് നിരവധി ഡേറ്റുകൾ കളക്ടർ ഭൂമി നൽകുമെന്ന് ഉറപ്പ് നൽകിയെങ്കിലും വാക്ക് പാലിക്ക...
പള്ളികളിൽ നിന്നും തീവ്രവാദത്തിനെതിരെ  ആദ്യ ശബ്ദമുയരണം. KNM കേരള മസ്ജിദ് കോൺഫറൻസ്

പള്ളികളിൽ നിന്നും തീവ്രവാദത്തിനെതിരെ ആദ്യ ശബ്ദമുയരണം. KNM കേരള മസ്ജിദ് കോൺഫറൻസ്

MALAPPURAM
തിരൂരങ്ങാടി: ഭീകരതക്കും തീവ്രവാദത്തിനുമെതിരെ ആദ്യ ശബ്ദം ഉയരേണ്ടത് പള്ളികളിൽ നിന്നാണെന്നു കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി പറഞ്ഞു. ചെമ്മാട് താജ് കൺവൻഷൻൻ സെന്ററിൽകെ.എൻ.എം കേരള മസ്ജിദ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് നിയമ ഭേദഗതി മഹല്ലുകളുടെ ദൗത്യം എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ കേരളത്തിലെ കെ.എൻ.എം മഹല്ല് പ്രധാന ഭാരവാഹികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മതത്തെ തെറ്റായി വ്യാഖ്യാനിച്ചു അതിവാദങ്ങൾക്കും അതിര് വിട്ട പ്രവർത്തനങ്ങൾക്കും ന്യായീകരണം ചമക്കുന്നവരെ കരുതിയിരിക്കണമെന്നും കെ.എൻ.എം പ്രസിഡന്റ് ആവശ്യപ്പെട്ടു. സാമൂഹ്യ സൗഹാർദ്ദം നിലനിർത്തുന്നതിൽ പള്ളികളുടെ പങ്ക് വളരെ വലുതാണ്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന വാക്കുകൾ പള്ളികളിൽ നിന്നും ഉണ്ടാകരുത്. കേരളത്തിൽ വിഭാഗീയത തടഞ്ഞു നിർത്തുന്നതിൽ പള്ളികൾ വഹിച്ച പങ്ക് എല്ലാവരും അംഗീകരിക്കുന്നതാണ്. സമൂഹത്തെ ബാധിക്കുന്ന ...
ടെന്റ് തകർന്നുവീണ് യുവതി മരിച്ച സംഭവം; രാത്രി എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; ആവശ്യവുമായി നിഷ്‌മയുടെ അമ്മ

ടെന്റ് തകർന്നുവീണ് യുവതി മരിച്ച സംഭവം; രാത്രി എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; ആവശ്യവുമായി നിഷ്‌മയുടെ അമ്മ

Accident, CRIME NEWS, MALAPPURAM
ടെൻ്റ് തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നിഷ്‌മയുടെ അമ്മ ജെസീല. അവളുടെ സുഹൃത്തുക്കൾക്ക് ആർക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്നും ജെസീല പറഞ്ഞു ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാൻ പെർമിറ്റ് ഉണ്ടായിരുന്നോ. എന്തുകൊണ്ടാണ് തൻ്റെ മകള്‍ക്ക് മാത്രം അപകടം സംഭവിച്ചുവെന്നും ഹട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് ഒന്നും സംഭവിച്ചില്ലെന്നും ജെസീല ചോദിച്ചു. നമസ്തേ കേരളത്തില്‍ സംസാരിക്കുകയായിരുന്നു നിഷ്മയുടെ അമ്മ. കഴിഞ്ഞ ദിവസമാണ് ടെൻ്റ് തകർന്നു വീണ് മലപ്പുറം സ്വദേശിനിയായ നിഷ്മ മരിക്കുന്നത്.അപകടത്തിൻ്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആർക്കും ഒന്നും പറ്റിയിട്ടില്ല. അവർ ആരൊക്കെയാണെന്ന് അറിയില്ല. സുരക്ഷിമല്ലാത്ത ഹട്ട് താമസിക്കാൻ കൊടുക്കാൻ പാടില്ലല്ലോ. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് പറഞ്...
മൃഗസംരക്ഷണ വകുപ്പില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

മൃഗസംരക്ഷണ വകുപ്പില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

MALAPPURAM
റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് ആരംഭിക്കുന്ന 12 മൊബൈല്‍ സര്‍ജറി യൂണിറ്റുകളില്‍ മലപ്പുറം യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് പി. ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയിലെ നിലമ്പൂര്‍, പെരിന്തല്‍മണ്ണ,തിരൂര്‍, തിരൂരങ്ങാടി, വാഴക്കാട്, ഈശ്വരമംഗലം എന്നീ ആങ്കര്‍ സ്റ്റേഷനുകളില്‍ (വെറ്ററിനറി ആശുപത്രികളില്‍) മുന്‍കൂട്ടി നിശ്ചയിച്ചതും എമര്‍ജന്‍സി സന്ദര്‍ഭങ്ങളിലും ആവശ്യം വരുന്ന ശസ്ത്രക്രിയകളും ഫീല്‍ഡ് തലത്തില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ എമര്‍ജന്‍സി ശസ്ത്രക്രിയകളും ഈ യൂണിറ്റ് നിര്‍വഹിക്കും. ഫ്‌ളാഗ് ഓഫ് കര്‍മ്മത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു .ജില്ലാ മൃഗസംരക്ഷണഓഫീസര്‍ ഡോ .സക്കറിയ സാദിഖ് മധുരക്കറിയന്‍ പദ്ധതി വിശദീകരിച്ചു .ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.ഷാജി, മൃഗസംരക്ഷണ ഓഫീസ് ജീവനക്കാര്‍, ജില്ലാ പഞ്ചായത്ത് ഭരണംസമിതി അംഗങ്ങള്‍ ത...
അഗതി മിത്ര ഹോം നേഴ്സിങ് ജില്ലാ ഭാരവാഹികളായി

അഗതി മിത്ര ഹോം നേഴ്സിങ് ജില്ലാ ഭാരവാഹികളായി

MALAPPURAM
അഗതി മിത്ര ഹോം നേഴ്സിങ് സർവീസ് സംഘടനയുടെ പ്രധാന പ്രവർത്തകരുടെ ഒരു യോഗം 2025 മേയ് 11ന് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് കക്കാട് വെച്ച് ചേർന്നു. ജില്ലാ പ്രസിഡണ്ട് റാഹില എസ് അധ്യക്ഷത വഹിച്ചു, സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജില്ലാ നേതാക്കളായ അ സൈനാർ ഊരകം, റൈഹാനത്ത് ബീവി, ബേബി എസ് പ്രസാദ്, ഷാഹിദാ ബീവി, നൗഷാദ് വി കെ , ലൈല ബാലൻ , തുടങ്ങിയവർ സംസാരിച്ചു, ജുബൈരിയ സ്വാഗതവും,ഷക്കീല നന്ദിയും പറഞ്ഞു. സംഘടനയുടെ ജില്ലാ ഭാരവാഹികളായി പ്രസിഡണ്ട്, റൈഹാനത്ത് ബീവി, വൈസ് പ്രസിഡണ്ടുമാരായി ഷാഹിദാ ബീവി, നഫീസത്ത് ബീവി, ലൈല ബാലൻ, ജനറൽ സെക്രട്ടറി , ബേബി എസ് പ്രസാദ് സെക്രട്ടറിമാരായി ഷക്കീല, അസൂറ ബീവി , ജുബൈരിയ, ട്രഷറർ ഷിബിനി എൻ സംസ്ഥാന സമിതിയിലേക്ക് റാഹില എസ് എന്നിവരെ തിരഞ്ഞെടുത്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക...
യുവാവിനെ ഇന്നലെ മുതൽ കാണ്മാനില്ല

യുവാവിനെ ഇന്നലെ മുതൽ കാണ്മാനില്ല

MALAPPURAM
ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം മൊറയൂർ സ്വദേശി സലാഹുദ്ദീൻ.K S/o വീരാൻകുട്ടി.K എന്ന യുവാവിനെ ഇന്നലെ (14/05/2025 ബുധൻ) രാവിലെ മുതൽ കാണ്മാനില്ല. മൊറയൂരിൽ നിന്നും നിന്നും കോഴിക്കോട് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പുറപ്പെട്ടതാണ്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയും ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. Father:8129784300Police: 04832712041 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പെന്‍ഷന്‍ ഔദാര്യമല്ല അവകാശമാണ്-ആള്‍ കേരള ആര്‍ട്ടിസാന്‍സ് ആന്റ് സ്‌ക്കിന്‍ഡ് വര്‍ക്കേഴ്‌സ് പെന്‍ഷന്‍ യൂണിയന്‍

പെന്‍ഷന്‍ ഔദാര്യമല്ല അവകാശമാണ്-ആള്‍ കേരള ആര്‍ട്ടിസാന്‍സ് ആന്റ് സ്‌ക്കിന്‍ഡ് വര്‍ക്കേഴ്‌സ് പെന്‍ഷന്‍ യൂണിയന്‍

MALAPPURAM
മലപ്പുറം; കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്യണമെന്ന് ആള്‍ കേരള ആര്‍ട്ടിസാന്‍സ് ആന്റ് സ്‌ക്കിന്‍ഡ് വര്‍ക്കേഴ്‌സ് പെന്‍ഷന്‍ യൂണിയന്‍ ജില്ലാ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ കെ പി സി സി അംഗം വി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ ചെയര്‍മാന്‍ കെ പി. നാസര്‍ അദ്ധ്യക്ഷത വഹിച്ചു . ഡിസിസി അംഗം സുഭാഷിണി പാണായി മുഖ്യ പ്രഭാഷണം നടത്തി പി.കെ.എം ബഷീര്‍, കെ. ജയപ്രകാശ് ബാബു, ഐ പി അയ്യപ്പന്‍, എം. രാമചന്ദന്‍ (ഉണ്ണി) ,ആമിന ആലുങ്ങല്‍, കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിയാദ് മാലങ്ങാടന്‍, ഗംഗാധരന്‍ വേങ്ങര ,സാബു സെബാസ്റ്റ്യന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വിജീഷ് എങ്കൂര്‍, മജീദ് എടവണ്ണ ,ജമാല്‍ ഒതായി, പി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. എം.മജീദ് സ്വാഗതവും ശിഹാബ് മൊറയൂര്‍ നന്ദിയും പറഞ്ഞു.മിനിമം പെന്‍ഷന്‍ 3000 രൂപയാക്കുക, പെ...
തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനായുള്ള നിയമം കാര്യക്ഷമമായി നടപ്പാക്കണം: റസാഖ് പാലേരി

തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനായുള്ള നിയമം കാര്യക്ഷമമായി നടപ്പാക്കണം: റസാഖ് പാലേരി

MALAPPURAM
മലപ്പുറം: തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനും സഹായത്തിനുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തെരുവ് കച്ചവടക്കാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനായി സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് നിയമം പാസാക്കിയിട്ടുണ്ട്. സ്ട്രീറ്റ് വെണ്ടേഴ്സ് (Protection of Livelihood and Regulation of Street Vending) ആക്റ്റ് 2014 എന്ന പേരിൽ പാസാക്കപ്പെട്ട നിയമം നടപ്പാക്കുന്നതിൽ അധികാരികൾ വീഴ്ച വരുത്തിയിട്ടുണ്ട്. തെരുവു കച്ചവടക്കാർക്ക് വലിയ പരിഗണന നൽകുന്ന ഈ നിയമം അവരുടെ ജീവിത മാർഗം തടയപ്പെടാതിരിക്കാൻ വ്യവസ്ഥകൾ വെച്ചിട്ടുണ്ട്. ഇത്തരം കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും കൃത്യമായ വ്യവസ്ഥകൾ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും അധികാര...
മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു

മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു

MALAPPURAM
മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. പുലര്‍ച്ചെയാണ് ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം. കരുവാരക്കുണ്ടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കാളിയാര്‍. ഇത് ഒരു ഉള്‍പ്രദേശമാണ്. റോഡില്‍ നിന്ന് അഞ്ചാറു കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണിത്. വാഹനസൗകര്യം ഉള്ള സ്ഥലമല്ല. പെട്ടെന്നായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത് എന്ന് മറ്റു ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട മറ്റു തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്. പൊലീസു...
കരിപ്പൂരിലെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കടത്ത് സംഘം നിരീക്ഷണത്തിൽ

കരിപ്പൂരിലെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കടത്ത് സംഘം നിരീക്ഷണത്തിൽ

MALAPPURAM
ബാങ്കോക്കിൽ നിന്ന് അബൂദബി വഴി എത്തിച്ച ഒമ്ബത് കോടി രൂപയുടെ കഞ്ചാവ് പിടികൂടിയത് കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട. വിദേശത്തുനിന്ന് കഞ്ചാവെത്തിച്ച യാത്രക്കാരനെ കേന്ദ്രീകരിച്ച്‌ കരിപ്പൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലായവരില്‍ നിന്നും യാത്രക്കാരന്‍ വിമാനത്താവളത്തില്‍ നിന്ന് കടക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവറില്‍ നിന്നും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥ് അറിയിച്ചു. യാത്രക്കാരന്‍ നേരിട്ട് ഒമ്ബത് കോടി രൂപയുടെ ലഹരി വസ്തു കടത്തിയത് ഗൗരവമായാണ് കാണുന്നതെന്നും സംഘത്തിലെ പ്രധാനികളുള്‍പ്പെടെയുള്ള കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിദേശികളുടെ പങ്കും അന്വേഷിച്ചുവരുകയാണ്. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്തില്‍ നിലവില്‍ പിടിയിലായ സംഘത്തിന് വലിയ പങ്കുണ്ടെന്നാണ് പൊലീസ...

MTN NEWS CHANNEL