
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം
മലപ്പുറം കീഴ്പറമ്ബ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കടുത്ത പനിയും തളർച്ചയും ഉണ്ടായിട്ടും ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലസ് ടു വിദ്യർഥിയായ ദിയ ഫാത്തിമ മരണത്തിന് കീഴടങ്ങിയത്. ആദ്യദിവസം പോയപ്പോള്‍ ചികിത്സ നല്കി. എന്നാല്‍ അസുഖം ഭേദമാകത്തതിനെ തുടർന്ന് പിറ്റേ ദിവസവും ആശുപത്രിയിലെത്തി. എന്നാല്‍ ഡോക്ടർ യാതൊരു പരിഗണനയും നല്‍കിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...