അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിയ പ്രതി അറസ്റ്റിൽ
കൊളത്തൂർ: പുഴക്കാട്ടിരി പഞ്ചായത്ത് ഓഫിസിന് മുൻവശമുള്ള കെട്ടിടത്തിൽ അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിയ കേസിൽ പ്രതി അറസ്റ്റിലായി. കൂടെ താമസിച്ചിരുന്ന ആസാം സോനിത്പൂർ സ്വദേശി കിരൺ ദാസിന്റെ മകൻ ബാദിസ്ഥ ദാസാണ് (32) പിടിയിലായത്. പശ്ചിമ ബംഗാൾ ഇച്ചുഭാഗ്ര സ്വദേശി ഹാസൻ മോണ്ടലിന്റെ മകൻ അൽമാൻ മോണ്ടലിനാണ് (30) കുത്തേറ്റത്. കൃത്യത്തിനുശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. ജൂൺ 11ന് പുലർച്ച രണ്ടിന് സംഭവം നടന്നത്. കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിച്ചിരുന്ന ഇരുവരും മദ്യ ലഹരിയിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് അൽമാൻ മൊണ്ടേലിന് കുത്തേറ്റ് ഗുരുതരമായ പരിക്കേറ്റത്. താഴെ നിലയിൽ വന്നു കുഴഞ്ഞുവീണ മൊണ്ടേലിനെ കോട്ടക്കൽ ഭാഗത്തേക്ക് ഇറ...



















