വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശിനി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മുരിങ്ങൂർ തെക്കുമുറി കോനൂർ നാലുകെട്ടിൽ കടവിൽ ഷഫീഖ് (49), മലപ്പുറം നിലമ്പൂർ പടികുളത്തുംപടി സ്വദേശിനി ഷഫ്ന (32) എന്നിവരാണ് പിടിയിലായത്. കൊണ്ടോട്ടിയിൽ 'പ്ലാനറ്റ് ആൻഡ് ടൂർസ്' എന്ന സ്ഥാപനം നടത്തുന്ന ഷഫ്നയെ വീട്ടിൽ നിന്നും, സ്ഥാപനത്തിലെ ജീവനക്കാരനായ ഷഫീഖിനെ തൃശൂർ കൊരട്ടി ലാൻഡ് ക്ലബിന് സമീപത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി അജിതയുടെ പരാതിയിലാണ് നടപടി. ഓസ്ട്രേലിയയിലെ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് അജിതയിൽ നിന്നും ഭർത്താവ് അലക്സിൽ നിന്നുമായി 15,80,000 രൂപയും, ഇവരുടെ ബന്ധുവിൽ നിന്ന് 5,40,000 രൂപയും പ്രതികൾ പലപ്പോഴായി ബാങ്ക് വഴി തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലായതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. കൂടാതെ, ലണ്ടനിൽ ജോലി വാഗ്ദാന...



















