Sunday, April 19News That Matters
Shadow

LOCAL NEWS

കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ് സ്ഥലത്തെത്തി

കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ് സ്ഥലത്തെത്തി

ERANANKULAM, LOCAL NEWS
കൊച്ചി: കൊച്ചി കുമ്പളങ്ങിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. കുമ്പളങ്ങി സേക്രട്ട് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചുകിടന്ന പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്. തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോകും. സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്. പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ 14 കാരന് ദാരുണാന്ത്യം

കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ 14 കാരന് ദാരുണാന്ത്യം

KOZHIKODE, LOCAL NEWS
കോഴിക്കോട് വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൂട്ടുകാരനോടൊപ്പം ചിറക്കൽ കുളത്തിൽ നീന്താനെത്തിയതായിരുന്നു സഹൽ. നീന്തുന്നതിനിടയിൽ മുങ്ങി പോയി. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ പുറത്തെടുത്തു. ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
മലാപ്പറമ്ബ് സെക്സ് റാക്കറ്റ് കേസ്: ഒളിവിലായിരുന്ന രണ്ട് പൊലീസുകാര്‍ പിടിയില്‍

മലാപ്പറമ്ബ് സെക്സ് റാക്കറ്റ് കേസ്: ഒളിവിലായിരുന്ന രണ്ട് പൊലീസുകാര്‍ പിടിയില്‍

KOZHIKODE, LOCAL NEWS
മലാപ്പറമ്ബ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലായിരുന്ന രണ്ട് പൊലീസുകാർ കസ്റ്റഡിയില്‍. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെ താമരശ്ശേരിയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഇവർക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരുടെ പക്കല്‍ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതില്‍ പണം വന്നതായി കണ്ടെത്തിയിരുന്നു. താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ പിടിയിലായ ബിന്ദുവിനെയും മറ്റ് മൂന്ന് സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയായിരുന്നു കേസില്‍ പൊലീസുകാരുടെ പങ്ക് വെളിവായത്. അന്നുമുതല്‍ ഇവർക്കുവേണ്ടിയുള്ള അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവർക്ക് മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരം പൊലീസ് തന്നെ ഒരുക്കി നല്‍കുകയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്. താമരശ്ശേരിയില്‍ തന്നെ ആള്‍പ്പാർപ...
ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു.

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു.

LOCAL NEWS, THRISSUR
തൃശൂർ: ബന്ധുവീട്ടിൽ വിരുന്നിനു എത്തിയ ഇടുക്കി സ്വദേശിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു (Young man). ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടിൽ സണ്ണിയുടെ മകൻ ബിറ്റോ (22) ആണ് മരിച്ചത്. ഒല്ലൂരിലെ ചിയ്യാരത്തുള്ള അമ്മായിയുടെ വീട്ടിലേക്ക് വന്നപ്പോഴാണ് ബിറ്റോ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ചിയ്യാരത്തെ കാരമുക്ക് കുളത്തിൽ ബന്ധുവിനെപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. വെള്ളത്തിൽ മുങ്ങി പോയ ബിറ്റോയെ അഗ്നി രക്ഷാസേന എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ ഷിനി. സഹോദരങ്ങൾ: ബ്രിറ്റോ, ബിൻ്റോ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ചയാള്‍ പിടിയില്‍.

സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ചയാള്‍ പിടിയില്‍.

KOZHIKODE, LOCAL NEWS
കോഴിക്കോട് : കുറ്റ്യാടിയിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ചയാള്‍ പിടിയില്‍. അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ താമസിക്കുന്ന സ്ഥലത്താണ് അതിക്രമം നടന്നത്. സിസിടിവിയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കുറ്റ്യാടി അരീക്കരയിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയിലാണ് പ്രതി മൊബൈൽ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഇവിടെ താമസിക്കുന്നുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരു പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ ചെറിയ ജനാലയ്ക്ക് അരികിൽ മൊബൈൽ ക്യാമറയുമായി ഒരാൾ നിൽക്കുന്നത് കണ്ടു. അവർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അരീക്കര സ്വദേശി അസ്ലമാണ് സ്ഥലത്തെത്തിയതെന്ന് മനസ്സിലായത്. ഇയാളെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ...
പ്രവാസി വ്യവസായി ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ പിടിയില്‍

പ്രവാസി വ്യവസായി ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ പിടിയില്‍

KANNUR, LOCAL NEWS
നാദാപുരം സ്വദേശിയായ പ്രവാസി വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച്‌ കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ടുപേരെ ചോമ്ബാല പോലീസ് അറസ്റ്റചെയ്തു. മാഹി പള്ളൂരിലെ പാറാല്‍ പുതിയവീട്ടില്‍ തെരേസ റൊവീന റാണി (37), തലശ്ശേരി ധർമടം നടുവിലോതി അജിനാസ് (35) എന്നിവരെയാണ് ചോമ്ബാല ഇൻസ്പെക്ടർ ബി.കെ. സിജു, എസ്‌ഐ. പി. അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലില്‍ കുഞ്ഞിപ്പള്ളി ജങ്ഷനില്‍നിന്ന് ജീപ്പും കസ്റ്റഡിയിലെടുത്തു. ജീപ്പുമായി പോകുമ്ബോഴാണ് അജിനാസ് പിടിയിലായത്. സംഭവത്തില്‍ മൊത്തം ഏഴാളുടെ പേരില്‍ കേസുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസിലെ ഒന്നാംപ്രതിയായി പോലീസ് കണക്കാക്കുന്ന റുബൈദയുടെ മുക്കാളിയിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഹണിട്രാപ്പ് ഒരുക്കിയത്. നേരത്തേ റുബൈദ പരാതിക്കാരനെ വിളിച്ച്‌ സാമ്ബത്തികപ്രയാസം പറയുകയും പലപ്പോഴായി പണം വ...
ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ടു; രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ടു; രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

KOLLAM, LOCAL NEWS
കൊല്ലം കുണ്ടറയിൽ രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ടേബിളിലെ ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടാവാതിരുന്ന സമയത്തായിരുന്നു സംഭവം. വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകൻ എയ്ദൻ സുനീഷ് ആണ് മരിച്ചത്. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് എയ്ദൻ. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

IDUKKI, LOCAL NEWS
ഇടുക്കി: കാഞ്ചിയാറില്‍ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകള്‍ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിറകിലുള്ള മുറിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി വരികയാണ്. മരണ കാരണം കണ്ടെത്താൻ പൊലിസ് അന്വേഷണം തുടങ്ങി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)...
കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു

കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു

KOZHIKODE, LOCAL NEWS
കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരനില്‍ 40 ലക്ഷം രൂപ കവര്‍ന്നു. സ്‌കൂട്ടറിലെത്തിയ ഒരാളാണ് പണം കവര്‍ന്നത്. പന്തീരാങ്കാവിലെ ഇസാഫ് ബാങ്ക് ജീവനക്കാരില്‍ നിന്നാണ് പണം കവര്‍ന്നിരിക്കുന്നത്. എന്നാല്‍ 40 ലക്ഷം മാത്രമാണോ എന്ന കാര്യത്തില്‍ ഇനിയും കൃത്യത വന്നിട്ടില്ല. ഇയാളുടെ ഫോട്ടോയും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പന്തീരാങ്കാവില്‍ ഉച്ചയോടുകൂടിയാണ് സംഭവം. ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ച് ഷിബിന്‍ ലാല്‍ എന്ന വ്യക്തി തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഷിബിന്‍ലാലിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വി...
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടമ പാമ്പുമേക്കാട് കുന്നത്തുനാട് സ്വദേശി അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ (22) നെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയതിലാണ് പെൺകുട്ടി പീഡിപ്പക്കപ്പെട്ടതായി പരാതി പറഞ്ഞത്. പിന്നാലെ 22കാരനായ പ്രതിയെ വടമയിൽ നിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രതി രാഹുലിന് മാള പൊലീസ് സ്റ്റേഷനിൽ 2 പോക്സോ കേസും, മയക്ക് മരുന്ന് ഉപയോഗിച്ച 1 കേസും, മദ്യപിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ര...
മലാപറമ്പിലെ അനാശാസ്യ കേന്ദ്രത്തിൽ വന്നുപോയവരിൽ പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും, ഇടപാട് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ

മലാപറമ്പിലെ അനാശാസ്യ കേന്ദ്രത്തിൽ വന്നുപോയവരിൽ പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും, ഇടപാട് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ

KOZHIKODE, LOCAL NEWS
കോഴിക്കോട്: മലാപ്പറമ്പിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയേയും കൂട്ടാളികളേയും പിടികൂടിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അനാശാസ്യ കേന്ദ്രത്തിൽ വന്നു പോയവരിൽ പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് സൂചന. ഇടപാടുകാരെ കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. കേസിലെ ഒന്നാംപ്രതി ബിന്ദുവിന്റെ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇവിടെ വന്നു പോയവരെ കുറിച്ച് വിവരം കിട്ടിയത്. കോൾ ലിസ്റ്റിലുള്ളവർക്ക് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിൽ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ യുവതിയെയടക്കം കഴിഞ്ഞ ആറാം തീയതി പൊലീസ് പിടികൂടിയിരുന്നു. വയനാട് ഇരുളം സ്വദേശി ബിന്ദുവും ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരാണ് നടക്കാവ് പൊലീസിന്‍റെ പിടിയിലായത്. ബിന്ദു നേരത്...
അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു.

അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു.

KOZHIKODE, LOCAL NEWS
ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്. വാൻ ഹായ് ചൈനീസ് കണ്ടെയ്നർ ഷിപ്പിന് ആണ് തീപിടിച്ചത്. കോസ്റ്റ് ഗാർഡും നേവിയും സംഭവ സ്ഥലത്തേക്ക് തിരിച്ചു. അപകടത്തിന്റെ കാരണം, വ്യാപ്തി എന്നിവ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. രക്ഷപ്പെടാനായി ജീവനക്കാർ കടലിലേക്ക് ചാടിയതായും വിവരമുണ്ട്. 18 ജീവനക്കാരാണ് കടലിലേക്ക് ചാടിയത്. രക്ഷാദൗത്യം തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഐഎൻഎസ് സൂറത്ത് സംഭവ സ്ഥലത്തേക്ക്.. ചരക്ക് കപ്പലിന് തീ പിടിച്ച സംഭവം; കടലിൽ ചാടിയ ജീവനക്കാരെ രക്ഷപ്പെടുത്താനും ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി മുഖ്യമന്ത്രി ബേപ്പൂർ- അഴീക്കൽ തു...
ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളുമായി പരിചയപ്പെടും, പീഡനത്തിന് ശേഷം പണം തട്ടും; മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളുമായി പരിചയപ്പെടും, പീഡനത്തിന് ശേഷം പണം തട്ടും; മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

KOZHIKODE, LOCAL NEWS
തിരുവനന്തപുരം: പെണ്‍കുട്ടികളെ പലയിടത്ത് എത്തിച്ച് പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രഫര്‍ അറസ്റ്റില്‍. കോഴിക്കോട് കൂടരഞ്ഞി മാര്‍ക്കറ്റിനു സമീപം പാലകണ്ണി അസീസിന്റെ മകന്‍ ഫാഹിദി (27) നെയാണ് കഴക്കൂട്ടം പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കല്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയാണ് ഇയാളുടെ പതിവ് ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള പ്രതി അതു വഴിയാണ് പെണ്‍കുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാം എന്ന പേരില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

LOCAL NEWS
തൃശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോന്‍ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. യുവതിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് സൂചന. ഭാര്യ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചെന്നാണ് കുഞ്ഞുമോന്‍ ബന്ധുക്കളെ അറിയിച്ചത്. ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിങ്ങൾ വാർത്...
വിവാഹ തട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ

വിവാഹ തട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ

LOCAL NEWS, TIRUVANANTHAPURAM
വിവാഹ തട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്‌മയെയാണ് തിരുവനന്തപുരം ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മറ്റൊരു വിവാഹത്തിന് തൊട്ടുമുമ്ബാണ് യുവതി അറസ്റ്റിലായത്. രണ്ടു വയസുള്ള ഒരു കുട്ടിയുടെ അമ്മയായ രേഷ്മ വിവിധ ജില്ലകളിലായി പത്തു പേരെയാണ് ഇതിനോടകം വിവാഹം കഴിച്ചത്.വിവിധ ജില്ലകളിലെ പുരുഷന്മാരാണ് രേഷ്മയുടെ തട്ടിപ്പിന് ഇരകളായത്. ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന പുരുഷന്മാരോട് സിനിമകഥകളെ പോലും വെല്ലുന്ന കഥകള്‍ പറഞ്ഞാണ് ഇവർ വശത്താക്കുന്നത്. തുടർന്ന് പുരുഷന്മാർ തന്നെ മുൻകൈയെടുത്ത് വിവാഹം നടത്തുകയും വിവാഹത്തിന് പിന്നാലെ കയ്യില്‍കിട്ടുന്നതുമായി സ്ഥലംവിടുന്നതുമായിരുന്നു രേഷ്മയുടെ രീതി.ഇന്നലെ മറ്റൊരു വിവാഹത്തിന് തൊട്ടുമുമ്ബാണ് രേഷ്മ കുടുങ്ങിയത്. തിരുവനന്തപുരത്തെ ഒരു ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു ഇക്കുറി ര...
ഹോട്ടലുകളിലെത്തും, 140 രൂപക്ക് ബിരിയാണി വാങ്ങും, 250 രൂപക്ക് വിൽപ്പന, ചാരിറ്റിയുടെ പേരിൽ, തട്ടിപ്പ്..

ഹോട്ടലുകളിലെത്തും, 140 രൂപക്ക് ബിരിയാണി വാങ്ങും, 250 രൂപക്ക് വിൽപ്പന, ചാരിറ്റിയുടെ പേരിൽ, തട്ടിപ്പ്..

LOCAL NEWS, PALAKKAD
പാലക്കാട് : ഷൊ൪ണൂരിൽ ചാരിറ്റി പ്രവർത്തനമെന്ന പേരിൽ ഹോട്ടലുകളിൽ നിന്നും കുറഞ്ഞ വിലക്ക് ബിരിയാണി വാങ്ങി വിൽപ്പന നടത്തി പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തൃത്താല കറുകപുത്തൂ൪ സ്വദേശി ഷെഹീ൪ കരീമാണ് പിടിയിലായത്. ചാരിറ്റിയുടെ പേരുപറഞ്ഞ് ഹോട്ടലുകളിൽ നിന്ന് വലിയ അളവിൽ ബിരിയാണി വാങ്ങി വിൽപന നടത്തുന്നതാണ് ഇയാളുടെ പതിവ്. ഷൊ൪ണൂരിലെ ഹോട്ടലുടമ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മെയ് 26 ന് ഇയാൾ 350 പൊതി ബിരിയാണി വാങ്ങി പണം നൽകാതെ പറ്റിച്ച് മുങ്ങിയെന്നായിരുന്നു പരാതി. 44000 രൂപ നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 140 രൂപക്ക് കടയിൽ നിന്നും ബിരിയാണി വാങ്ങി 250 രൂപക്ക് വിറ്റ്, ലാഭത്തിൽ നിന്നും 30 രൂപ ചാരിറ്റിക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. ബിരിയാണിയുടെ പണം കൊടുക്കാതെ വന്നതോടെ ഹോട്ടലുടമ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിക്കെതിരെ സമാനമായ നിരവധിക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്ത...
ഒന്നര ദിവസം വീട്ടമ്മയെ വിഡിയോ കോളില്‍ ബന്ദിയാക്കി; പൊലീസ് വേഷത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്

ഒന്നര ദിവസം വീട്ടമ്മയെ വിഡിയോ കോളില്‍ ബന്ദിയാക്കി; പൊലീസ് വേഷത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്

LOCAL NEWS, THRISSUR
തൃശൂര്‍: ചാലക്കുടിയില്‍ ഒന്നര ദിവസം വീട്ടമ്മയെ വിഡിയോ കോളില്‍ ബന്ദിയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്. മേലൂര്‍ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ സൈബര്‍ പൊലീസിനു വീട്ടമ്മ പരാതി നല്‍കി. പൊലീസ് വസ്ത്രം ധരിച്ച് വിഡിയോ കോളിലൂടെയാണ് തട്ടിപ്പുകാരന്‍ എത്തിയത്. ട്രീസയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് വിശ്വസിപ്പിച്ചു മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തു പോയാല്‍ സന്ദീപിന്റെ കൂട്ടാളികള്‍ കൊലപ്പെടുത്തുമെന്നും തട്ടിപ്പുകാരന്‍ ഭീഷണിപ്പെടുത്തി. ഇതോടെ ഒന്നര ദിവസം വീട്ടമ്മ മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞു. ഇതിനിടയില്‍ ബാങ്കില്‍ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ അറിയില്ലെന്ന് പറഞ്ഞതോടെ ബാങ്കില്‍ നിന്ന് നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചു. 26,0000 തട്ടിപ്പ...
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിടപ്പു മുറിയിൽ മരിച്ച നിലയില്‍

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിടപ്പു മുറിയിൽ മരിച്ച നിലയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട് : മുക്കത്തു പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിടപ്പു മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ (കുഞ്ഞുണ്ണി) മകള്‍ അനന്യ(17)യാണ് മരിച്ചത്. തോട്ടുമുക്കം സെന്റ്‌തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം സംസ്കാരം ഇന്ന് (01-06-2025)ഉച്ചയ്ക്ക് ശേഷം തറവാട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഒന്നര കിലോയോളം MDMAമായി യുവതിയും യുവാവും പിടിയിലായി

ഒന്നര കിലോയോളം MDMAമായി യുവതിയും യുവാവും പിടിയിലായി

LOCAL NEWS, PALAKKAD
പാലക്കാട് കോങ്ങാട് പൊലീസിൻറെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെഎച്ച്‌ സുനില്‍, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിൻറെ മറവിലായിരുന്നു ലഹരി വില്‍പനയെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവില്‍ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വില്‍പനക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.സുനിലും സരിതയും ഒരുമിച്ച്‌ പഠിച്ചവരാണ്. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായി സൗഹൃദം തുട൪ന്നു. ഒരു വ൪ഷമായി ഇരുവരും ചേ൪ന്ന് കോങ്ങാട് ടൗണില്‍ കാറ്ററിങ് സ്ഥാപനവും ആരംഭിച്ചിരുന്നു. ഇതിൻറെ മറവില്‍ ലഹരി വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തില്‍ ഇരുവരും ഡാൻസാഫിൻറെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവില്‍ ഒരുമിച്ച്‌ യാത്ര ചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവർ ഇത് കേരളത്തിലെത്തിച്ച്‌ പാലക്കാട് തൃശൂ൪ ജില്...
മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പ് കടിച്ചു; യുവതി മരിച്ചു

മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പ് കടിച്ചു; യുവതി മരിച്ചു

LOCAL NEWS, THRISSUR
തൃശ്ശൂർ: വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്നയാണ് മരിച്ചത്. 28 വയസായിരുന്നു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL