Sunday, September 13News That Matters
Shadow

LOCAL NEWS

പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

LOCAL NEWS, PALAKKAD
പാലക്കാട് ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. പെരുന്നാള്‍ ഖുതുബക്കിടെയായിരുന്നു മരണം. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദിലെ ഇമാമായ അബ്ദുല്‍ ഷുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം നടന്ന പ്രഭാഷണത്തിനിടെ ദേഹസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇമാം പെട്ടെന്ന് കുഴഞ്ഞ് വീണു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി തൊടുപുഴ സ്വദേശിയാണ് അബ്ദുല്‍ ഷുക്കൂർ....
വിശ്വാസ തീരങ്ങളിൽ തക്ബീർ ധ്വനികൾ; മാഞ്ഞുപോയ പുണ്യമാസത്തിന് വിടയേകി ലോകമെങ്ങും ഇന്ന് ചെറിയ പെരുന്നാൾ

വിശ്വാസ തീരങ്ങളിൽ തക്ബീർ ധ്വനികൾ; മാഞ്ഞുപോയ പുണ്യമാസത്തിന് വിടയേകി ലോകമെങ്ങും ഇന്ന് ചെറിയ പെരുന്നാൾ

LOCAL NEWS
ത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും പരിശുദ്ധിയുടെയും പുണ്യമാസം അസ്തമിക്കുമ്പോൾ, മാനത്ത് ശവ്വാലമ്പിളി ഉദിച്ചുയർന്നതോടെ മുസ്ലിം കൈരളിക്ക് മറ്റൊരു ഈദ് കൂടി ആഗതമായിരിക്കുകയാണ്. 'അല്ലാഹു അക്ബർ, അല്ലാഹു അക്ബർ' എന്ന തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നാടെങ്ങും ആഹ്ലാദപൂർവ്വം ഈ പുണ്യ മുഹൂർത്തത്തെ വരവേൽക്കുന്നു. ഒരു മാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങളിലും പ്രാർത്ഥനകളിലും ദാനധർമ്മങ്ങളിലും മുഴുകിയ വിശ്വാസികൾ, പുണ്യമാസത്തെ കണ്ണീരോടെ യാത്രയാക്കുമ്പോഴും അല്ലാഹുവിൽ നിന്ന് ലഭിച്ച അവർണ്ണനീയമായ സമ്മാനമായാണ് ഈദുൽ ഫിത്വറിനെ കാണുന്നത്. നാടും നഗരവും പെരുന്നാൾ ലഹരിയിലാണ്. കുട്ടികൾ മതിമറന്ന ആഹ്ലാദത്തിലും മുതിർന്നവർ പ്രാർത്ഥനാ നിർഭരമായ മനസ്സിലുമാണ്. മൈലാഞ്ചി മൊഞ്ചണിഞ്ഞ കൈകളുമായി പെണ്ണുങ്ങൾ പെരുന്നാളിനെ വരവേൽക്കുമ്പോൾ, വീടകങ്ങളിൽ പെരുന്നാൾ വിഭവങ്ങളുടെ സുഗന്ധം നിറയുന്നു. ഈദ്ഗാഹുകളിലെ നിസ്കാരത്തിന് ശേഷം പരസ്...
വിവാഹവാഗ്ദാനം നൽകി പീഡനം: ജിം ട്രെയിനർ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം: ജിം ട്രെയിനർ അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശ്ശൂർ: വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ പിടിയിൽ. കണിമംഗലം 'എഫ് 2' (F2) ജിം നടത്തിപ്പുകാരനായ അജ്മലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജിമ്മിൽ പരിശീലനത്തിനെത്തിയ യുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്നാണ് നടപടി. പ്രതി ഇതിനു മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് പീഡനക്കേസുകളിൽ കൂടി ഇയാൾ നേരത്തെ പ്രതിയായിരുന്നു. ഇരയാക്കപ്പെട്ട കൂടുതൽ യുവതികൾ പരാതിയുമായി എത്താൻ സാധ്യതയുള്ളതിനാൽ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു....
മാരക ലഹരിമരുന്നുകളുമായി മലപ്പുറം സ്വദേശി കോഴിക്കോട് പോലീസിന്റെ പിടിയിൽ

മാരക ലഹരിമരുന്നുകളുമായി മലപ്പുറം സ്വദേശി കോഴിക്കോട് പോലീസിന്റെ പിടിയിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട്: വിൽപ്പനയ്ക്കായി എത്തിച്ച മാരക ലഹരിമരുന്നുകളുമായി മലപ്പുറം രണ്ടത്താണി സ്വദേശി കോഴിക്കോട് പോലീസിന്റെ പിടിയിലായി. രണ്ടത്താണി സ്വദേശി അബ്ദുൽ നാസർ (39) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.633 കിലോഗ്രാം കഞ്ചാവും 19.210 ഗ്രാം എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന ലഹരിവസ്തുക്കളാണ് ഇവ. കോഴിക്കോട് ജയിൽ പരിസരത്ത് വെച്ച് അസാധാരണ വേഗതയിൽ കാർ ഓടിച്ചുപോയ നാസറിനെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പുതിയറ ജങ്ഷനിലെ ഗതാഗതക്കുരുക്കിൽപ്പെട്ട കാർ തിരിച്ച് ജയിൽ ഭാഗത്തേക്ക് തന്നെ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവർ സീറ്റിന് പിന്നിലെ രഹസ്യ അറയിൽ എം.ഡി.എം.എയും സ്റ്റെപ്പിനി ടയറിന് അടിയിൽ കഞ്ചാവും ഒളിപ്പിച്ച നിലയിലായിരുന്നു. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട് പ...
വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടു മരണം; അന്വേഷണം ഊർജ്ജിതമാക്കി

വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടു മരണം; അന്വേഷണം ഊർജ്ജിതമാക്കി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും അന്വേഷണം ശക്തമാക്കി. വിഴിഞ്ഞത്തെ 'അസ്മാക്' ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ റഷീദാ ബീവി (58), മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീന സമാന ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.​കണവ തോരൻ, മീൻ മുട്ട, കപ്പ, പൊറോട്ട എന്നിവയാണ് ഇവർ കഴിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ റഷീദാ ബീവിക്ക് നെഞ്ചുവേദനയും ശാരീരിക തളർച്ചയും അനുഭവപ്പെടുകയും പിന്നാലെ ഷാജിക്ക് കടുത്ത ശർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല.​സംഭവത്തെത്തുടർന്ന് അസ്മാക് ഹോട്ടൽ ഭക്ഷ്യസുരക്...
വൈ.ഐ.പി സംസ്ഥാനതല വിജയം: ‘മെഡ്‌ഓറ’ എഐ റോബോട്ടുമായി വിദ്യാർത്ഥികൾ മുഖ്യമന്ത്രിയെ കണ്ടു

വൈ.ഐ.പി സംസ്ഥാനതല വിജയം: ‘മെഡ്‌ഓറ’ എഐ റോബോട്ടുമായി വിദ്യാർത്ഥികൾ മുഖ്യമന്ത്രിയെ കണ്ടു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം (YIP) 8.0-യുടെ സാമൂഹിക സംരംഭ വിഭാഗത്തിൽ സംസ്ഥാനതല വിജയം കൈവരിച്ച് 'മെഡ്‌ഓറ' (MedAURA) എന്ന എഐ ഹെൽത്ത്‌കെയർ റോബോട്ടിക് സംവിധാനം. ഈ നേട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖ്യമന്ത്രിയുമായുള്ള സംവാദത്തിൽ (CM–YIP Meet) മുഹമ്മദ് ഫാദിൽ പി.പി, ഹാനി സമാൻ പി, മുഹമ്മദ് മഹ്ബിൻ കെ എന്നിവരടങ്ങുന്ന വിദ്യാർത്ഥി സംഘം പങ്കെടുത്തു. വൃദ്ധർക്കും ചികിത്സാസൗകര്യങ്ങൾ കുറഞ്ഞ ഗ്രാമീണ മേഖലയിലുള്ളവർക്കും പ്രാഥമിക ആരോഗ്യപിന്തുണ നൽകാനാണ് ഈ സ്മാർട്ട് റോബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രോഗികളുടെ ജീവൽസൂചനകൾ (Vitals) നിരീക്ഷിക്കുക, മരുന്ന് വിതരണം നിയന്ത്രിക്കുക, അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുക എന്നിവയാണ് ഇതിന്റെ പ്രധാന ചുമതലകൾ. കുറഞ്ഞ ചെലവിൽ പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനാണ് 'മെഡ്‌ഓറ' ലക്ഷ്യമിടുന്നത്. നേരത്തെ വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡിൽ ആഗോളതലത്ത...
റോഡു സുരക്ഷാ പ്രവർത്തനങ്ങളിൽ ഡിപ്പാർട്ടുമെൻ്റുകളുടെ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുണ്ടാകും : റാഫ്

റോഡു സുരക്ഷാ പ്രവർത്തനങ്ങളിൽ ഡിപ്പാർട്ടുമെൻ്റുകളുടെ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുണ്ടാകും : റാഫ്

KOZHIKODE, LOCAL NEWS
കോഴിക്കോട്. പോലീസ്, മോട്ടോർ വാഹന, എക്സൈസ്, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് ബസ് സ്റ്റാൻൻ്റുകൾ, അപകടമേഖലകൾ, വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ റോഡു സുരക്ഷ ബോധവൽക്കരണ കർമ്മ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡൻറ് ആക് ഷൻ ഫോറം കോഴിക്കോട് ജില്ല സ്പെഷ്യൽ കൺവെൻഷൻ തീരുമാനിച്ചു. ജില്ലയിലെ 13 മേഖലകളിലായി റോഡ് അപകട നിവാരണം, ലഹരി വ്യാപനം തടയൽ,ജലജന്യ രോഗ പ്രതിരോധം,പരിസര ശുചീകരണം, ഡ്രൈവർമാർക്കായുള്ള സൗജന്യ കണ്ണു പരിശോധന ക്യാമ്പുകൾ എന്നിവ നടത്താനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് വിജയൻ ആലമ്പ്രത്തിന്റെ അധ്യക്ഷതയിൽ ഇസ്ലാമിയ സെൻ്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവെൻഷനും റോഡുസുരക്ഷ സമ്മേളനവും റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ വിജയൻ കൊളത്തായി, കെ ടി എ സമദ്,അനീഷ് മലാപ്പറമ്പ്, ലൈല രാമനാട്ടുകര, ഹംസഹാജി ഞാറക്കാടൻ,ജമീല കൊയിലാണ്ടി, മുഹമ്മദ് ഫാരിസ്, എ ...
രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാതായി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാതായി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

KOLLAM, LOCAL NEWS
ആറ്റിങ്ങൽ: സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്. ചിറയിൻകീഴ് സ്വദേശിനിയാണ് ശ്രീവൈഗ, എയ്ഞ്ചൽ വക്കം സ്വദേശിനിയുമാണ്.​ചൊവ്വാഴ്ച രാവിലെ സ്കൂളിൽ പോകാനായി യൂണിഫോം ധരിച്ച് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇരുവരും. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രക്ഷിതാക്കൾ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയായിരുന്നു.​രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കുട്ടികളുടെ സുഹൃത്തുക്കൾ വഴി വിവരങ്ങൾ ശേഖരിച്ചും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികളെക...
കോഴിക്കോട് ലോഡ്ജിൽ ലഹരിവേട്ട: നാല് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിൽ

കോഴിക്കോട് ലോഡ്ജിൽ ലഹരിവേട്ട: നാല് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിലായി. നടക്കാവിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് നടത്തിയ റെയ്ഡിലാണ് 26 ഗ്രാം എം.ഡി.എം.എ സഹിതം പ്രതികളെ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു ഡാൻസാഫ് സംഘം വ്യക്തമാക്കി. കോഴിക്കോട് ബട്ട്റോഡ് സ്വദേശി റോബർട്ട് ജയിംസ്, കല്ലായി സ്വദേശി ശഹറീസ്, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്‌വാൻ, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ റോബർട്ട് ജയിംസ് മുൻപും ലഹരിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ആറ് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. പിടിയിലായ മറ്റ് മൂന്ന് പേർക്കെതിരെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപന നടത്തിയതിനും നിലവിൽ കേസുകളുണ്ട്. നഗരത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്...
വീട്ടമ്മയുടെയും കുഞ്ഞിന്റെയും മുഖത്ത് മുളകുപൊടി എറിഞ്ഞു; കവർച്ചാശ്രമമെന്ന് സംശയം

വീട്ടമ്മയുടെയും കുഞ്ഞിന്റെയും മുഖത്ത് മുളകുപൊടി എറിഞ്ഞു; കവർച്ചാശ്രമമെന്ന് സംശയം

KOZHIKODE, LOCAL NEWS
കോഴിക്കോട് : പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ട് വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവർച്ചാശ്രമം. പേരാമ്പ്ര പഞ്ചായത്തിലെ രണ്ടാം വാർഡിൽ മാര്യാത്തെ അബ്ദുൾ ഷുക്കൂറിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ഷുക്കൂറിന്റെ ഭാര്യ റമീസയുടെയും മകളുടെയും കണ്ണുകളിലാണ് അക്രമി മുളകുപൊടി എറിഞ്ഞത്. റമീസ അടുക്കളയിലെ വാഷ്ബേസിനിൽ പാത്രങ്ങൾ കഴുകുന്നതിനിടെ ജനാലയുടെ ഗ്രില്ലിനിടയിലൂടെ ആരോ മുളകുപൊടി വലിച്ചെറിയുകയായിരുന്നു. റമീസയ്‌ക്കൊപ്പം അടുത്തുണ്ടായിരുന്ന രണ്ട് വയസ്സുകാരിയുടെ മുഖത്തും മുളകുപൊടി വീണതോടെ ഇരുവരും നിലവിളിച്ചു.​നിലവിളി കേട്ട് പരിസരത്തെ കടയിൽ കച്ചവടം നടത്തുകയായിരുന്ന ഷുക്കൂറും നാട്ടുകാരും ഓടിയെത്തിയാണ് പ്രാഥമിക ശുശ്രൂഷ നൽകിയത്. സംഭവസമയത്ത് ഇവരുടെ പ്രായമായ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. ഇവരെ അപായപ്പെടുത്തി ആഭരണങ്ങൾ കവർച്ച...
ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

LOCAL NEWS, PALAKKAD
പാലക്കാട് മേനോൻപാറയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേനോൻപാറ മേലെപ്പോക്കാൻത്തോട് സ്വദേശിയായ വിശ്വജിത്ത് (13) ആണ് മരിച്ചത്. വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഫുട്ബോൾ പരിശീലനത്തിന് പോകാൻ വീട്ടുകാർ അനുവാദം നൽകാത്തതിനെത്തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫുട്ബോളിനോട് ഏറെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന വിദ്യാർത്ഥിയായിരുന്നു വിശ്വജിത്ത്. കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
വെർച്വൽ അറസ്റ്റ് ഭീഷണി: ആലുവ സ്വദേശിയിൽ നിന്ന് ഒരു കോടി തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

വെർച്വൽ അറസ്റ്റ് ഭീഷണി: ആലുവ സ്വദേശിയിൽ നിന്ന് ഒരു കോടി തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

ERANANKULAM, LOCAL NEWS
ആലുവ: വയോധികനെ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ കബളിപ്പിച്ച് ഒരുകോടി ഇരുപതുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി പാറക്കല്ലിൽ വീട്ടിൽ സലിമിനെയാണ് (43) എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് പിടികൂടിയത്. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി വയോധികനെ ഫോണിൽ ബന്ധപ്പെട്ടത്.​വയോധികന്റെ പേരിൽ മുംബൈയിലെ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും അതിലേക്ക് മനുഷ്യക്കടത്ത് കേസിലെ പ്രതി പണം കൈമാറിയിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ജാമ്യമില്ലാ വാറന്റ് ഉണ്ടെന്നും അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. കേസന്വേഷണത്തിന്റെ ഭാഗമെന്ന വ്യാജേന എട്ട് ഘട്ടങ്ങളിലായാണ് ഒരു കോടി ഇരുപതുലക്ഷത്തോളം രൂപ പ്രതി തന്റെ അക്കൗണ്ടുകളിലേക്ക് മാറ്റിച്ചത്. തട്ടിപ്പ് തിരിച്ചറിഞ്ഞ വയോധികൻ പരാതി നൽകിയതോടെ സൈബർ പോലീസ് നട...
യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വക്കീൽ ഗുമസ്തൻ അറസ്റ്റിൽ

യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വക്കീൽ ഗുമസ്തൻ അറസ്റ്റിൽ

LOCAL NEWS, PALAKKAD
പാലക്കാട് സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ സുഹൃത്തായ യുവാവ് പിടിയിലായി. പിരായിരി സ്വദേശിയും വക്കീൽ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെയാണ് (24) ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി ദൃശ്യങ്ങൾ അയച്ചു നൽകിയതിനെത്തുടർന്നാണ് നടപടി. ജനുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവ അഭിഭാഷകയും ഗുമസ്തനായ മുഹമ്മദ് ഷഫീഖും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിനിടെ യുവതി അറിയാതെയാണ് ഇയാൾ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. യുവതിയുടെ വിവാഹത്തിന് ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ കാരണമായതെന്ന് പോലീസ് പറയുന്നു. ബന്ധുക്കൾക്ക് ദൃശ്യങ്ങൾ ലഭിച്ചതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഐടി ആക്ട് പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമ...
ദീപക്കിന്റെ മരണം: പ്രതി ഷിംജിതയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകി

ദീപക്കിന്റെ മരണം: പ്രതി ഷിംജിതയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകി

KOZHIKODE, LOCAL NEWS
കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണമായ സോഷ്യൽ മീഡിയ വിചാരണാ കേസിൽ പ്രതി ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. നിലവിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ് ഷിംജിത. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ സംഭവദിവസം യാത്ര ചെയ്ത സ്വകാര്യ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തിലും കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഷിംജിതയെ വിശദമായി ചോദ്യം ചെയ്യും. ഷിംജിതയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന സംശയത്തെ തുടർന്ന് മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്...
ഷിംജിതയ്ക്ക് ജാമ്യമില്ല

ഷിംജിതയ്ക്ക് ജാമ്യമില്ല

KOZHIKODE, LOCAL NEWS
ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്ലോഗർ ഷിംജിത മുസ്തഫയ്ക്ക് തിരിച്ചടി. ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ പ്രതി ജയിലില്‍ തന്നെ തുടരും. കേസില്‍ പ്രോസിക്യൂഷൻ ഉന്നയിച്ച ശക്തമായ വാദങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ ഈ തീരുമാനം.സോഷ്യല്‍ മീഡിയയില്‍ പ്രശസ്തിയും റീച്ചും അതുവഴി സാമ്പത്തിക ലാഭവും ലക്ഷ്യമിട്ടാണ് ഷിംജിത ദീപക്കിനെതിരെയുള്ള വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. തനിക്ക് അതിക്രമം നേരിട്ടെന്ന് ഔദ്യോഗികമായി പരാതിപ്പെടാൻ തയ്യാറാകാതെ, വീഡിയോ മാത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ദുരുദ്ദേശ്യപരമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഈ വീഡിയോ അല്ലാതെ മറ്റ് കാരണങ്ങളില്ലെന്ന് പോലീസ് റിപ്പോർട്ട് ഉറപ്പിച്ചു പറയുന്നു.ഷിംജിതയ്ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തില്‍...
തോല്‍പ്പെട്ടിയില്‍ രേഖകളില്ലാതെ കടത്തിയ 30 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശി പിടിയില്‍

തോല്‍പ്പെട്ടിയില്‍ രേഖകളില്ലാതെ കടത്തിയ 30 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശി പിടിയില്‍

LOCAL NEWS, WAYANAD
വയനാട് കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ രേഖകളില്ലാത്ത ലക്ഷക്കണക്കിന് രൂപയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് കൊടുവള്ളി നല്ലൂറമ്മല്‍ വീട്ടില്‍ മുഹമ്മദ് സാമ്‌റിന്‍ ആണ് 30,93,900 രൂപയുമായി പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ചെക്‌പോസ്റ്റിലെത്തിയ ബംഗളൂരു-കോഴിക്കോട് സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാള്‍. എക്‌സൈസ് സംഘം നടത്തിയ പതിവ് മയക്കുമരുന്ന് പരിശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മുഹമ്മദ് സാമ്‌റിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് എക്‌സൈസ് സംഘം പണം പിടിച്ചെടുത്ത് എണ്ണിത്തിട്ടപ്പെടുത്തുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ശശി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, വി. ബാബു, സി.കെ. രഞ്ജിത്ത്, സി...
ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേര്‍ പിടിയില്‍

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേര്‍ പിടിയില്‍

KANNUR, LOCAL NEWS
സോഷ്യല്‍ മീഡിയയും ഡേറ്റിംഗ് ആപ്പുകളും കേന്ദ്രീകരിച്ച്‌ നടത്തുന്ന ഹണിട്രാപ്പ് തട്ടിപ്പ് സംഘം ചക്കരക്കല്ലില്‍ പിടിയിലായി.മാച്ചേരി സ്വദേശിയായ യുവാവിനെ കെണിയില്‍ പ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസില്‍ 17-കാരിയായ പെണ്‍കുട്ടിയടക്കം നാലുപേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സ്വദേശികളായ എ.കെ. അബ്ദുല്‍ കലാം, ഇബ്രാഹിം സജ്മല്‍ അർഷാദ്, സി. മൈമൂന എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരിയുമാണ് ചക്കരക്കല്‍ പൊലിസിന്റെ പിടിയിലായത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാവിനെ പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിനെ കാഞ്ഞങ്ങാട്ടുള്ള ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ യുവാവിനെ സംഘം ചേർന്ന് തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തി നഗ്നനാക്കി ദൃശ്യങ്ങള്‍ പകർത്തിയതായും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ പത്തുലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ട...
പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു.

പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു.

KANNUR, LOCAL NEWS
പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി അയോന മോണ്‍സന്‍ (17) അന്തരിച്ചു. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് വിഭാഗം വിദ്യാർത്ഥിനിയായ അയോനയ്ക്ക് ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. വേർപാടിന്റെ വേദനയിലും ലോകത്തിന് മാതൃകയാവുകയാണ് അയോനയുടെ കുടുംബം. കുട്ടിയുടെ അവയവങ്ങൾ തലശേരി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചികിത്സയിലുള്ള നാലുപേർക്കായി ദാനം ചെയ്യും.​കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെ സ്കൂളിലെത്തിയ അയോന, മൂന്നാം നിലയിലുള്ള ക്ലാസ് മുറിയിൽ നിന്നും പുറത്തിറങ്ങി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വ...
19-കാരി കുഴഞ്ഞുവീണ് മരിച്ചു

19-കാരി കുഴഞ്ഞുവീണ് മരിച്ചു

KANNUR, LOCAL NEWS
കണ്ണൂർ: പാനൂരിൽ പത്തൊമ്പത് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് ഫാത്തിമ റെന (19) ആണ് മരിച്ചത്. പൂക്കോത്തുള്ള കമ്പ്യൂട്ടർ സെന്ററിൽ എത്തിയ പെൺകുട്ടി അവിടെ വെച്ച് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...
കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

LOCAL NEWS, PALAKKAD
പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചു വയസ്സുകാരിയെ രണ്ടാനമ്മ ക്രൂരമായി മർദിക്കുകയും പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായാണ് പരാതി.​ പാലക്കാട് ജില്ലയിലാണ് ഈ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കഞ്ചിക്കോട് കിഴക്കേമുറയില്‍ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി അങ്കണവാടിയില്‍ എത്തിയപ്പോള്‍ അധ്യാപികയാണ് പൊള്ളല്‍ ശ്രദ്ധിച്ചത്. കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തിയതിനെത്തുടർന്ന്...

MTN NEWS CHANNEL