
ഫാഷന്‍ ലോകത്തെ ലക്ഷങ്ങള്‍ ആരാധകരുള്ള മുത്തശ്ശി
പാരമ്പര്യ വസ്ത്രം ധരിക്കുന്ന മുത്തശ്ശിയില്‍ നിന്ന് മാര്‍ഗരറ്റ് ചോള ഇപ്പോള്‍ ഒരു ഫാഷന്‍ ഐക്കണായി മാറിയിരിക്കുന്നു. സാംബിയ സ്വദേശിയായ മാര്‍ഗരറ്റ് വ്യത്യസ്ത വസ്ത്രം ധരിച്ചുള്ള ഫോട്ടോഷൂട്ടിലൂടെ ലോകം മുഴുവന്‍ വൈറലായിരിക്കുകയാണ്. മാര്‍ഗരറ്റിന്റ് വ്യത്യസ്തത നിറഞ്ഞ ലുക്കുകൊണ്ടു തന്നെ സേഷ്യല്‍ മീഡിയയില്‍ 2 ലക്ഷത്തിന് മേലെയാണ് ഫോളോവേഴ്‌സ്. 2023ലാണ് മാര്‍ഗരറ്റ് ഫാഷന്‍ ലോകത്തേക്ക് ചേക്കേറുന്നത്. ഒരു ദശാബ്ദത്തോളമായി ഫാഷന്‍ സ്റ്റൈലിസ്റ്റായ കൊച്ചു മകള്‍ ഡയാന കൗംബ തന്റെ പിതാവിന്റെ മരണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സാംബിയ സന്ദര്‍ശിച്ചതോടെയാണ് മാര്‍ഗരറ്റിന്റെ ജീവിതം മാറി മറിയുന്നത്. ഡയാനയുടെ പെട്ടിയില്‍ നിന്നുള്ള വസ്ത്രങ്ങള്‍ മാര്‍ഗരറ്റും മാര്‍ഗരറ്റിന്റെ വസ്ത്രം ധരിച്ചു ഡയാനയും നടത്തിയ ഫോട്ടോഷൂട്ടാണ് ലോകമെമ്പാടും ഇവര്‍ സംസാരവിഷയമാകാനുള്ള കാരണമായത്. ആദ്യ ഫോട്ടോഷൂട്ട് പരമ്പരാഗതവും സമകാലികവുമായ ശൈലികളുടെ ...