KSRTC ഡ്രൈവര്‍ക്ക് നേരെ കയ്യേറ്റം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്ത യുവാക്കള്‍ പിടിയില്‍. സംഭവത്തില്‍ മൂന്ന് യുവാക്കളെയാണ് പോലീസ് പിടികൂടിയത്. പുത്തൂര്‍ സ്വദേശികളായ സിയാദ്, സിനാന്‍, ഫുഹാന്‍ സെനിന്‍ എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ രാത്രി 11 മണിയോടെ കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലാണ് സംഭവം. തൃശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ചങ്കുവെട്ടിയിലെത്തിയപ്പോള്‍ യുവാക്കള്‍ ആള്‍ട്ടോ കാറിലെത്തി തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസ് ക്യാബിനിലേക്ക് കയറി ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. ചാവി ഊരിയെടുക്കുകയും യാത്രക്കാരെ മുഴുവന്‍ ഇറക്കി വിട്ട ഇവർ ബസിന്റെ ട്രിപ്പ് മുടക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ തന്നെ ഡ്രൈവർ മദ്യപിച്ചിരുന്നില്ല എന്ന് കണ്ടെത്ത...












