റഹീമിനെ കാണാൻ ഉമ്മയെത്തി
സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ കാണാൻ പ്രിയപ്പെട്ട ഉമ്മയെത്തി. റിയാദിലെ ജയിലി വച്ചാണ് ഇരുവരും തമ്മിലുള്ള വൈകാരികമായ കൂടിക്കാഴ്ച നടന്നത്. പതിനെട്ട് വർഷങ്ങള്‍ക്ക് ശേഷമാണ് അബ്ദുള്‍ റഹീമിനെ ഒരുനോക്ക് കാണാനായി ഉമ്മയെത്തിയത്. കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹീമിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ജയില്‍ മോചനം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും.
ഇതിനിടയിലാണ് മകനെ കാണാനായി ഉമ്മ നാട്ടില്‍ നിന്നും സൗദിയിലെത്തിയത്. വികാരനിർഭരമായ നിമിഷങ്ങള്‍ക്കാണ് ഇന്ന് രാവിലെ റിയാദിലെ ജയില്‍ സാക്ഷിയായത്. രണ്ട് പതിറ്റാണ്ട് കാലത്തെ വിശേഷങ്ങള്‍ പറഞ്ഞു തീർക്കാനുള്ളതിന് അപ്പുറം ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് പ്രത്യേകതകള്‍ ഏറെയായിരുന്നു.ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയ മകനെ നേരിട്ട് കണ്ടതിന്റെ ആശ്വാസത്തിലായിരുന്നു ഫാത്തിമ. മക്കയില്‍നിന്ന് ഉംറ നിർവഹിച്ച ശേഷമാണ് റഹീമിന്റെ ഉമ്മ റിയാദില്‍ എത്...



















