അബൂദാബിയിൽ മൂന്നിയൂർ സ്വദേശി ബിൽഡിംഗിന്റെ മുകളിൽ നിന്നും വീണ് മരിച്ചു.
മൂന്നിയൂർ: അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്നും താഴെ വീണ് മൂന്നിയൂർ സ്വദേശി മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പി.വി.പി .ആലി - ആയിശാബി എന്നിവരുടെ മകൻ പി.വി.പി. ഖാലിദ് എന്ന കോയ (47)യാണ് മരിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വെള്ളിയാഴ്ച ഉച്ചക്ക് കാൽ തെന്നി വീണാണ് അപകടം ഉണ്ടായത്. ഇരുപത് വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്ത് വരികയാണ്. മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് നാട്ടിൽ വന്ന് പോയിട്ട് രണ്ട് മാസം ആവുന്നുള്ളു. നാട്ടിലും പ്രവാസത്തിലും സാമൂഹ്യ-സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു . ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റിയുടെ ഭാരവാഹിയായിരുന്നു. ഭാര്യ ഷെമീല തിരൂർ . മക്കൾ റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി.സഹോദരങ്ങൾ: ...



















