Monday, June 1News That Matters
Shadow

GULF NEWS

ജിദ്ദയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു

ജിദ്ദയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു

GULF NEWS
ജിദ്ദ: ജിദ്ദയിൽ വാഹനാപകടത്തിൽ കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു. ജിദ്ദ ഹറാസാത്തിൽ ജോലി ചെയ്യുകയായിരുന്ന കൊണ്ടോട്ടി കരിപ്പൂർ താഴത്തെ പള്ളിയാളി പുതുക്കുളം അബ്‌ദുൽ റഷീദ് (54) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഹരാസത്തിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് മരണപ്പെട്ട വിവരം അറിയിക്കുന്നത്. 12 വർഷമായി സഊദിയിൽ ജോലി ചെയ്തു വരികയാണ്. മരണാനന്തര സഹായങ്ങളും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിഭാഗത്തിൻറെ നേതൃത്വത്തിൽ ചെയ്തു വരുന്നുണ്ട്. ഭാര്യ: റുബീന, മക്കൾ: മുഹമ്മദ് റംഷാദ്, റാനിയ ഷെറിൻ, ഫാത്തിമ റന, മുഹമ്മദ് റിസിൻ. മുഹമ്മദ് ത്വയ്യിബ്....
മദീന OICC മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാണ്ടാം ചരമ വാർഷികദിനം ആചരിച്ചു.

മദീന OICC മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാണ്ടാം ചരമ വാർഷികദിനം ആചരിച്ചു.

GULF NEWS
മദീന: മദീന ഓഐസിസി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാണ്ടാം ചരമ വാർഷികദിനം ആചരിച്ചു. ചടങ്ങ് കെപിസിസി സെക്രട്ടറി കെ.പി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. പൊതു ജനസേവനം ജീവിതദൗത്യമായി കണ്ട ഉമ്മൻ ചാണ്ടി സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വികസന സംരംഭങ്ങൾ കൊണ്ടു വരുന്നതിലും ഏറെ ശ്രദ്ധ കാണിച്ചു. ഇരുപത്തി നാല് മണിക്കൂറും ജനസേവനത്തിനായി മാറ്റി വെച്ച അദ്ദേഹം സമാനതകൾ ഇല്ലാത്ത മാതൃകയാണ് എന്നും ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യമില്ലാതെ പെരുമാറിയ നേതാവാണെന്നും നൗഷാദലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മദീന ഓ.ഐ.സി സി പ്രസിഡണ്ട് ഹമീദ് പെരും പറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി മുബാസ് ഒടക്കാലി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മുജീബ് ചെനാത്ത്, ബഷീർ പുൽപ്പള്ളി, റഫീഖ് കടയ്ക്ക , ബാബു ചുങ്കത്തറ, സിയാദ് പെരുമ്പാവൂർ, മൊയ്തീൻ കോയ തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനു...
ഉംറ നിർവഹിക്കാനെത്തിയ പന്താരങ്ങാടി സ്വദേശി സഊദിയിൽ മരണപ്പെട്ടു

ഉംറ നിർവഹിക്കാനെത്തിയ പന്താരങ്ങാടി സ്വദേശി സഊദിയിൽ മരണപ്പെട്ടു

GULF NEWS
തിരൂരങ്ങാടി: ഉംറ നിർവഹിക്കാനെത്തിയ പന്താരങ്ങാടി സ്വദേശിസഊദിയിൽ മരണപ്പെട്ടു. പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങൽ മൂലത്തിൽ ഇസ്‌മായിൽ കുട്ടി ഹാജിയുടെ മകൻ യൂസഫ് ഹാജി (68) ആണ് മരിച്ചത്. ഭാര്യക്കും മകൾക്കുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ പോയി ഉംറ നിർവഹിച്ച ശേഷം ഇന്നലെ (ഞായർ) ത്വാഇഫ് സന്ദർശനത്തിനിടയിൽ മസ്‌ജിദ് അബ്ബാസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ത്വാഇഫിലുള്ള കിങ് അബ്‌ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ:സഫിയ ഇല്ല്യാൻ.മക്കൾ:ഇസ്മ‌ായിൽ, ബദ്റുന്നിസ, ഷറഫുന്നിസ, അനസ്.മരുമക്കൾ: സജീറ കോനാരി, ഹബീബ് റഹ്മാൻ ചീരൻകുളങ്ങര, അബ്‌ദുൽ ഗഫൂർ പുതുക്കുടിയിൽ, നജ ഫാത്തിമ തറയിൽ. സഹോദരന്മാർ: മുഹമ്മദ് ഹാജി, അവറാൻകുട്ടിഹാജി, അബൂബക്കർ ഹാജി, ഹസ്സൻ ഹാജി, അബ്‌ദുറസാക്ക്‌ ഹാജി...
അൽ ഐൻ വെച്ച് മരണപ്പെട്ട വേങ്ങര ചാലിൽക്കുണ്ട് സ്വദേശി മരണപ്പെട്ടു

അൽ ഐൻ വെച്ച് മരണപ്പെട്ട വേങ്ങര ചാലിൽക്കുണ്ട് സ്വദേശി മരണപ്പെട്ടു

GULF NEWS, MARANAM
വേങ്ങര: കുറ്റാളൂർ, യാറംപടി ചാലിൽ കുണ്ട് സ്വദേശിയും മേലെതൊടി ബീരാൻ എന്നവരുടെ മകനുമായ അൻസാർ (40) എന്നവർ( 17-07-25 ) വൈകുന്നേരം അൽ ഐൻ സുഹാനിൽ വെച്ച് മരണപ്പെട്ടിരുന്നു. മയ്യിത്ത് ദുബൈയിൽ നിന്ന് രാവിലെ ഒമ്പത് മണിക്കുള്ള ഫ്ലൈറ്റിൽ ഉച്ചക്ക് രണ്ടരയോടെ കരിപ്പൂർ ഏയർപോർട്ടിൽ എത്തും. പരേതന്റെ ജനാസ നമസ്കാരവും, കബറടക്കവും ഇന്ന് (21-07-25) തിങ്കൾ വൈകുന്നേരം 5 മണിക്ക് ചാലിൽ കുണ്ട്, തേക്കിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്. സൈനബയാണ് മാതാവ് മുഹമ്മദലി (സൗദിയ) , റിഫ്അത്ത് , അജ്മൽ , നിലോഫർ എന്നിവർ സeഹാദരങ്ങളാണ് .ഫാദിയയാണ് ഭാര്യ, ഷയാൻ,നൂഹ എന്നിവർ മക്കളാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
മലയാളി യുവതിയെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

മലയാളി യുവതിയെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

GULF NEWS
ഷാർജ- കൊല്ലം തേവലക്കര സ്വദേശിയായ മലയാളി യുവതിയെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തേവലക്കര തെക്കുഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ അതുല്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോള പാർക്കിനു സമീപത്തെ ഫ്ളാറ്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ദുബൈ അരോമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് ഭർത്താവ് സതീഷ്. കഴിഞ്ഞ ഒരു വർഷമായി അതുല്യ ഷാർജയിൽ താമസിക്കുന്നുണ്ട്. ശനിയാഴ്ച‌ സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിക്ക് പ്രവേശിക്കേണ്ടതായിരുന്നു.അതുല്യയുടെ സഹോദരി അഖിലയും ഷാർജ റോളയിൽ തൊട്ടടുത്തായാണ് താമസിക്കുന്നത്. ചേച്ചി കടുത്ത മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നും തന്നോട് പലപ്പോഴായി പറയാറുണ്ടെന്നും സഹോദരി അഖില പറഞ്ഞു. അച്ഛൻ: രാജശേഖരൻ, അമ്മ: തുളസീഭായി. ഏക മകൾ ആരാധ്യ നാട്ടിൽ പഠിക്കുന്നു. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌...
സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിടവാങ്ങി

സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിടവാങ്ങി

GULF NEWS
സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരൻ' എന്നറിയപ്പെട്ടിരുന്ന അല്‍വലീദ് ബിൻ ഖാലിദ് ബിൻ തലാല്‍ ബിൻ അബ്ദുല്‍ അസീസ് രാജകുമാരൻ (36) അന്തരിച്ചു. മരണത്തിനും ജീവിതത്തിനുമിടയില്‍ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയില്‍ കിടന്നത്. സൗദി പ്രസ് ഏജൻസിയാണ് മരണവിവരം അറിയിച്ചത്.2005ല്‍ ലണ്ടനില്‍ പഠനത്തിനിടെയാണ് അല്‍വലീദ് ബിൻ ഖാലിദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കല്‍ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അല്‍വലീദ് ബിൻ ഖാലിദ് ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. അന്നുമുതല്‍ ഈ 20 വർഷവും കോമയിലായിരുന്നു.ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻ രക്ഷാ സംവിധാനങ്ങള്‍ മാറ്റി മരണത്തിന് വിട്ടു കൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാല്‍ തയാറായില്ല. പകരം എല്ലാം വീട്ടിലൊരുക്കി മകൻ ദൈവം വിളിക്കുമ്ബോള്‍ പോകട്ടെയെന്ന് അല്‍ സൗദ് കുടുംബം നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുക...
യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു.

യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു.

GULF NEWS
ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി നായ്യത്തൂർ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാർ: ഹാജറ, തസ്നീമ, ഉമ്മുകുൽസു....
ഇൻസ്പയർ 2025 ബ്രോഷർ പ്രകാശനം ചെയ്തു

ഇൻസ്പയർ 2025 ബ്രോഷർ പ്രകാശനം ചെയ്തു

GULF NEWS
ദുബായ്: ദുബായ് KMCC തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ഇൻസ്പയർ 2025 ബ്രോഷർ പ്രകാശനം ചെയ്തു. ദുബായ് KMCC തിരൂരങ്ങാടി മണ്ഡലം കമ്മറ്റിയുടെ "പ്രവാസി സമ്പാദ്യവും സന്തോഷവും" എന്ന ശീർഷകത്തിൽ നടത്തുന്ന INSPIRE 2025 ക്യാമ്പിന്റെ ബ്രോഷർ പ്രകാശനം DARTC - ( Tax - Consultants) CEO - ഇ ദുൽകിഫിലിന് നൽകി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് വി.സി. സൈതലവി ഉള്ളണം ബ്രോഷർ പ്രകാശനം നിർവഹിച്ചു. ജൂലൈ 12 ശനിയാഴ്ച രാത്രി 7 മണിക്ക് ദുബൈ കെഎംസിസി ഓഫീസൽ വെച്ചു നടക്കുന്ന INSPIRE 2025 -പരിപാടിയിൽ നിക്ഷേപം രംഗത്തെ യുവ സാന്നിധ്യം SEBI രജിസ്റ്റേർഡ് ഫിനാൻഷ്യൽ അഡ്വൈസറും ടാക്സ് എക്സ്പെർട്ടുമായ CA റിൻഷാദ് പങ്കെടുത്ത്‌ വിഷയം അവതരിപ്പിക്കും. ബ്രോഷർ പ്രകാശന ചടങ്ങിൽ കെഎംസിസി ജില്ലാ ഭാരവാഹികളായ ഫൈസൽ തെന്നല, ടിപി സൈതലവി മണ്ഡലം പ്രസിഡന്റ് വിസി സൈതലവി ,ആക്ടിങ് സെക്രട്ടറി ഗഫൂർ കാലടി, വി കെ ജലീൽ തെന്നല , അസീസ് മണമ്മൽ , ഇർഷാദ് കുണ്ടൂർ പങ്കെടുത്ത...
ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

GULF NEWS
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്‌ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടൻ അജയൻ (51) ജിദ്ദയിൽ മരിച്ചു. ചികിത്സക്കിടെ സൗദി ജർമൻ ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്. 15 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നിലവിൽ ജിദ്ദ അൽ സലാമയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുഞ്ഞിക്കീരൻ, ഭാര്യ: സരിത, മക്കൾ: ഗോകുൽ, ആർദ്ര, അനാമിക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്....
ഒമാനിലും വിഡിയോ കോൾ തട്ടിപ്പ് ; മുന്നറിയിപ്പുമായി പൊലീസ്

ഒമാനിലും വിഡിയോ കോൾ തട്ടിപ്പ് ; മുന്നറിയിപ്പുമായി പൊലീസ്

GULF NEWS
മ​സ്ക​ത്ത്: പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന വി​ഡി​യോ കോൾ ചെയ്തു തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. വി​ഡി​യോ കോൾ വ​ഴി​യു​ള്ള ആ​ൾ​മാ​റാ​ട്ട ത​ട്ടി​പ്പു​ക​ൾ​ ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​​രാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ ഇരകളെ വിഡിയോ കോൾ ചെയ്യുന്നത്. വ്യാജ ഇ - മെയിൽ ഐഡി (omanroyalpolice087@gmail.com ) ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആളുകളെ ബന്ധപ്പെടുന്നത്. പൊലീസിന്റെ ഔ​ദ്യോ​ഗി​ക യൂണിഫോം ധരിച്ചു വ്യജ ഐ.​ഡി കാർഡ് കാണിച്ചാണ് സംഘം ആളുകളെ വലയിലാക്കുന്നത്. വ്യ​ക്തി​പ​ര​മോ സാ​മ്പ​ത്തി​ക​മോ ആ​യ വി​വ​ര​ങ്ങ​ൾ, ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ൾ, ഐ.​ഡി ന​മ്പ​റു​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ഈ തട്ടിപ്പ് സംഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത...
സൗദിയിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും

സൗദിയിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും

GULF NEWS
;അബഹ: സൗദി അറേബ്യയിലെ ബീഷയിൽ മൂന്നാഴ്ച മുൻപ് വെടിയേറ്റു മരിച്ച കാസർക്കോട് ബദിയടുത്ത സ്വദേശി എ.എം. ബഷീർ (41) മൃതദേഹം ജുലൈ 3ന് വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. മൂന്നാം തിയ്യതി പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ ദൽഹി വഴിയാണ് മൃതദേഹം കൊണ്ടു പോകുന്നത്. വ്യാഴാഴ്‌ച രാത്രി 9.30 ന് കോഴിക്കോട് എത്തിച്ചേരും. മെയ് 31ന് സൗദി പൗരന്റെ വെടിയേറ്റാണ് ബഷീർ കൊല്ലപ്പെട്ടത്. സംഭവത്തിൽ സഊദ് അബ്ദുല്ല അൽ മുഈനി എന്ന സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.15 വർഷത്തേളമായി ബിഷക്ക് സമീപം നാഖിയയിൽ ടാക്സി ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു ബഷീർ. രാത്രി ഏറെ വൈകി ബിഷ നാഗിയയിലെ താൻ താമസിക്കുന്ന കെട്ടിടത്തിന് സമീപം കാർ കഴുകുകയായിരുന്ന ബഷീറിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് സമീപവാ...
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി കുവൈത്തില്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി കുവൈത്തില്‍ അന്തരിച്ചു

GULF NEWS
കുവൈത്ത് : ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി കുവൈത്തില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ(27) കുവൈത്തില്‍ മരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുവൈത്തിലെ അദാൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറിയും പ്രവർത്തകനുമായിരുന്നു. കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറിയും സജീവ പ്രവർത്തകനുമായ മുഹമ്മദ് അൻവർ കാളികാവിന്റെ മൂത്ത മകനാണ് റാഷിദ്. മാതാവ്: റസീന പിപി, ഭാര്യ: ജല്‍വ അബ്ദുല്‍ ജലീല്‍, മകൻ: ഹൈസിൻ ആദം. ഹന, ഹനൂന എൻ്നിവർ സഹോദരങ്ങളാണ്. കുവൈത്തിലെ കെ.ഒ.സിയില്‍ ജോലി ചെയ്തു വരികയായിരുന്നു റാഷിദ് അൻവർ....
ഹജ്ജ് തീർഥാടകൻ മദീനയില്‍ മരിച്ചു.

ഹജ്ജ് തീർഥാടകൻ മദീനയില്‍ മരിച്ചു.

GULF NEWS
മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയില്‍ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി പാച്ചേരി അലവിക്കുട്ടി(61 )യാണ് മരിച്ചത്. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തി കർമ്മങ്ങള്‍ പൂർത്തിയാക്കി മദീന സന്ദർശനത്തിലായിരുന്നു. ഇന്ന് വൈകുന്നേരം ഹറമില്‍ നമസ്‌കാരത്തിന് എത്തിയപ്പോള്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ മദീന അല്‍സലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. നടപടികള്‍ പൂർത്തിയാക്കി മദീനയില്‍ ഖബറടക്കം നടത്തും. സഹായങ്ങള്‍ക്കും മറ്റുമായി കെഎംസിസി മദീന വെല്‍ഫെയർവിങ് കൂടെയുണ്ട്....
ഹൃദയാഘാതം മൂലം ബഹ്റൈനില്‍ നിര്യാതനായി

ഹൃദയാഘാതം മൂലം ബഹ്റൈനില്‍ നിര്യാതനായി

GULF NEWS
പൊന്നാനി സ്വദേശി പുത്തൻ വീട്ടില്‍ ഇളയേടത്ത് മുഹമ്മദ് എന്ന മുഹമ്മദ്‌ മാറഞ്ചേരി (56) ഹൃദയാഘാതം മൂലം ബഹ്റൈനില്‍ നിര്യാതനായി. പി.സി.ഡബ്ല്യൂ.എഫ് ബഹ്‌റൈൻ കമ്മിറ്റി പ്രസിഡന്റാണ്. മനാമയിലെ ഓണ്‍ലൈൻ കണ്‍സ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടരായിരുന്നു.പിതാവ്: അബ്ദു. മാതാവ്: ഫാത്തിമ. ഭാര്യ: സെമിത. മക്കള്‍: അബാദ് മുഹമ്മദ്‌, ഫായിസ് മുഹമ്മദ്‌, ഫാത്തിമ മുഹമ്മദ്‌.സഹോദരങ്ങള്‍: അബൂബക്കർ, ഉമ്മർ, അബ്ദു റഹ്മാൻ, അലി (ലേറ്റ്), ഉസ്മാൻ, കദീജ, റംല. പി.സി.ഡബ്ല്യു.എഫ് ബഹ്റൈനും കെ.എം.സി.സിയും ചേർന്ന് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ചെയ്തു വരുന്നു....
ഖത്തറിൽ വെച്ച് ഹൃദയാഘാതം: സി കെ നഗർ സ്വദേശി നിര്യാതനായി

ഖത്തറിൽ വെച്ച് ഹൃദയാഘാതം: സി കെ നഗർ സ്വദേശി നിര്യാതനായി

GULF NEWS
തിരൂരങ്ങാടി: ചെമ്മാട് സി കെ നഗർ സ്വദേശി തലാപ്പിൽ മുജീബ് റഹ്മാൻ 45 ആണ് ഖത്തറിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. നാട്ടിൽ വന്ന് നാല് മാസം ആയിട്ടുള്ളൂ തിരിച്ചു പോയിട്ട്. ഖത്തർ കെ,എം,സി,സി, തിരുരങ്ങാടി മണ്ഡലം ഭാരവാഹിയും നഗരസഭ കൗൺസിലർ അയ്യൂബ് തലാപ്പിന്റെ സഹോദരനുമാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം

ഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം

GULF NEWS
ഹജ്ജിന്റെ ആത്മാവായ അറഫയിൽ തീർഥാടക ലക്ഷങ്ങൾ ഇന്ന് അലിഞ്ഞുചേരും. കാലങ്ങളായി കാത്തിരുന്ന അറഫ സംഗമത്തിൽ അണിചേർന്ന് അവർ ആകാശത്തേക്ക് കൈകളുയർത്തി, കരളുരുകി പ്രാർഥിക്കും. മിനായിലെ കൂടാരത്തിൽ രാവെളുക്കുവോളം നീണ്ട പ്രാർഥനയിലൂടെ മനസ്സും ശരീരവും ഒരുക്കിയ തീർഥാടക സംഘങ്ങൾ പുലർച്ചെ മുതൽ അറഫയിലേക്കു യാത്ര തുടങ്ങിയിരുന്നു. ഇവിടെ ളുഹർ, അസർ നമസ്ക്കാരങ്ങൾ ഒന്നിച്ചു നിർവഹിച്ച് അറഫാ പ്രഭാഷണവും ശ്രവിച്ച് തീർഥാടകർ ടെന്റിൽ തന്നെയാകും പകൽ തുടരുക. സന്ധ്യയോടെ തീർഥാടകർ മുസ്‌ദലിഫയിലേക്ക് നീങ്ങും. അവിടെ രാത്രി തങ്ങി പ്രഭാത പ്രാർഥനയ്ക്കുശേഷം നാളെ രാവിലെ മിനായിലേക്കു പോകും. സാത്താന്റെ പ്രതീകത്തിനു നേരെ എറിയാനുള്ള കല്ലുകൾ മുസ്‌ദലിഫയിൽനിന്നു ശേഖരിച്ചാണു യാത്ര. കല്ലേറുകർമത്തിനു ശേഷം തീർഥാടകർ ബലിയറുക്കൽ, തലമുണ്ഡനം, കഅബ പ്രദക്ഷിണം, സഫ-മർവ പ്രയാണം എന്നിവ നിർവഹിക്കും. തുടർന്ന്, ഇഹ്റാം വേഷം (ലളിതമായ വെളുത്ത വസ്ത്രം) മാറി പുതുവസ്...
GULF NEWS
ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർകോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട് മൻസിലില്‍ എ.എം. ബഷീർ (42) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. താമസസസ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ശബ്ദം കേട്ട് സഹതാമസക്കാർ വന്ന് നോക്കുേമ്ബാള്‍ വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ആരാണ് വെടിവെച്ചെതന്ന് അറിവായിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ ഒരു കാർ വന്ന് നില്‍ക്കുന്നത് കാണുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. 13 വർഷമായി ബീഷയില്‍ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്. സംഭവത്തിന് അല്‍പം മുമ്ബ് തൊട്ടടുത്തെ സൂഖില്‍നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബീഷയിലെ കിങ്...
നാട്ടിൽ പോകാനിരുന്ന മലയാളി അബൂദബിയിൽ നിര്യാതനായി

നാട്ടിൽ പോകാനിരുന്ന മലയാളി അബൂദബിയിൽ നിര്യാതനായി

GULF NEWS
അബൂദബി: മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്റെ മകൻ അബ്ദുസമദ് (52) നിര്യാതനായി. വെള്ളിയാഴ്​ച നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു. അബൂദബി ഖസർ അൽബഹർ പാലസ് ജീവനക്കാരനാണ്. ഭാര്യ: ആരിഫ പള്ളിമാലിൽ. മാതാവ്​: നഫീസ പടിഞ്ഞാറപ്പാട്ട്, മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി ശനിയാഴ്​ച രാവിലെ വെങ്ങാട് മേൽമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക  അറസ്റ്റിൽ

നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക അറസ്റ്റിൽ

GULF NEWS
മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയിൽ അറസ്റ്റിൽ. ഏകദേശം 5600 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പാണ് ഇവർ നടത്തിയത്. ലക്ഷക്കണക്കിന് നിക്ഷേപകരെയാണ് ഇവർ വഞ്ചിച്ചത്. ഇതില്‍ ഭൂരിഭാഗവും യുഎഇയിലെ പ്രവാസികളാണ്. 2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ജാമ്യമില്ലാത്ത വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ വൈകിട്ട് ഹൈദരാബാദ് സെൻട്രല്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നൗഹീരയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഹൈദരാബാദില്‍ എത്തിച്ച്‌ കോടതിയില്‍ ഹാജരാക്കുമെന്ന് സെൻട്രല്‍ ക്രൈം സ്റ്റേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശ്വേത പറഞ്ഞു. 2024 ഒക്‌ടോബറില്‍ സുപ്രീം കോടതി ഇവരുടെ ജാമ്യം റദ്ദാക്കി കീഴടങ്ങാൻ നിർദേശിച്ചിരുന്നു. എന്നാല്‍, ഇവർ കോടതി...
വേങ്ങര ചേറൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു.

വേങ്ങര ചേറൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു.

GULF NEWS
വേങ്ങര: വേങ്ങര ചേറൂർ സ്വദേശി നാത്താൻ കോടൻ മുഹമ്മദ്‌ കുട്ടി എന്നവരുടെ മകൻ ജിദ്ദയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്ന നാത്താംക്കോടൻ അബ്ദുൽ ഗഫൂർ എന്നയാൾ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL