കൊണ്ടോട്ടിയിൽ ലഹരി വേട്ട
കൊണ്ടോട്ടി: വില്പനക്കെത്തിച്ച മാരക രാസ ലഹരി വസ്തുവായ എം.ഡി.എം.എയുമായി യുവാവിനെ കൊണ്ടോട്ടി പൊലീസ് പിടികൂടി. നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപത്തുനിന്ന് കോഴിക്കോട് പറമ്പില്‍ ബസാര്‍ കിഴക്കുമുറി സ്വദേശി മഠത്തുംകണ്ടി മുഹമ്മദ് ആഷിഖ് (27) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ഒരു ലക്ഷം രൂപ വില വരുന്ന 50 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ലഹരി വസ്തു ബംഗളൂരുവില്‍ നിന്നാണ് വില്പനക്കായി കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാള്‍ ഉള്‍പ്പെട്ട അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മലപ്പുറം, കോഴിക്കോട് ജില...



















