Wednesday, September 17News That Matters
Shadow

Chennai

തമിഴ്നാട്ടില്‍ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു:

തമിഴ്നാട്ടില്‍ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു:

Chennai
തമിഴ്നാട്ടില്‍ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. ഇത് പ്രദേശത്തെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാള്‍ നേരിട്ട് സന്ദർശിച്ചു "പൊതുജനം തീപിടിത്തം കാണാൻ വരരുത്" എന്ന് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. തിരുവള്ളൂർ വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളും വിവിധ സ്ഥലങ്ങളില്‍ നിർത്തിയിരിക്കുകയാണ്. ആരക്കോണത്ത് നിന്ന് ചെന്നൈയിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്....
തുണി കഴുകുന്നതിനിടെ യുവതി കിണറ്റിൽ വീണു; രക്ഷിക്കാൻ ശ്രമിച്ചവർ അടക്കം 3 പേർ മുങ്ങിമരിച്ചു

തുണി കഴുകുന്നതിനിടെ യുവതി കിണറ്റിൽ വീണു; രക്ഷിക്കാൻ ശ്രമിച്ചവർ അടക്കം 3 പേർ മുങ്ങിമരിച്ചു

Chennai
ചെന്നൈ: വിരുദുന​ഗറിൽ തുണി കഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയും രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മുങ്ങി മരിച്ചു. സാത്തൂരിനടുത്താണ് ദാരുണമായ സംഭവം ഉണ്ടായത്. ഏഴയിരംപണ്ണ സ്വദേശിനിയായ മഹേശ്വരി തുണി കഴുകുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. മഹേശ്വരിയുടെ നിലവിളി കേട്ട് ഭർത്താവ് രാജയും ഭർതൃമാതാവ് രാജമ്മാളും ഓടിയെത്തി. മഹേശ്വരിയെ രക്ഷിക്കാനായി ഇവർ കിണറ്റിൽ ഇറങ്ങിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്....
വിജയ്‌യുടെ വീട്ടിലേക്ക് മലയാളി ചെരിപ്പേർ..

വിജയ്‌യുടെ വീട്ടിലേക്ക് മലയാളി ചെരിപ്പേർ..

Chennai
തമിഴക വെട്രി കഴകം നേതാവ് വിജയ്യുടെ വീടിനുനേരേ മലയാളിയുവാവിന്റെ ചെരിപ്പേറ്. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനുമുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. മാനസികവിഭ്രാന്തിയുണ്ടെന്ന് കരുതപ്പെടുന്ന ഇയാളെ സുരക്ഷാജീവനക്കാർ ഓടിച്ചുവിട്ടു. പിന്നീട് മാധ്യമപ്രവർത്തകരെക്കണ്ട ഇയാള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്.മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് മുന്നറിയിപ്പുനല്‍കാനാണ് ഇവിടെയെത്തിയതെന്നും പറഞ്ഞു. ടി.വി.കെ. വാർഷികാഘോഷത്തിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇയാളുടെ പ്രതിഷേധം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL