കൊല്ലം: കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി പൊലീസ്. കൊല്ലം റൂറല്‍ പുത്തൂര്‍ പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ടിജെ യും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വയോധികയെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം വെണ്ടാര്‍ ഹനുമാന്‍ ക്ഷേത്രത്തിനു സമീപം പ്രായമായ ഒരു അമ്മ കിണറ്റില്‍ വീണത് അറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. കിണറ്റില്‍ കിടക്കുന്ന അമ്മയ്ക്ക് ജീവനുണ്ടെന്നു മനസ്സിലായതോടെ, ഒന്നും ആലോചിക്കാതെ സബ് ഇന്‍സ്പെക്ടര്‍ ജയേഷ് യൂണിഫോമില്‍ തന്നെ കിണറ്റില്‍ ഇറങ്ങി. ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ മുങ്ങിത്താഴാതെ ആ അമ്മയെ താങ്ങിപ്പിടിച്ച് അദ്ദേഹം കിണറിനുള്ളില്‍ നിന്നു.തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികയെ പുറത്ത് എത്തിക്കുകയായിരുന്നു.രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനനന്ദന പ്രവാഹമാണ്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com