Monday, January 19News That Matters
Shadow

Author: admin

കരുമ്പിൽ മുഹമ്മദലി  മരണപ്പെട്ടു

കരുമ്പിൽ മുഹമ്മദലി മരണപ്പെട്ടു

MARANAM
വലിയോറ: പുത്തനങ്ങാടി സ്വദേശി കരുമ്പിൽ മുഹമ്മദലി എന്നവർ മരണപ്പെട്ടു (Thandoor Hut Hotel Malappuram) പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ നടക്കും.
യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം

യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം

MALAPPURAM
മലപ്പുറം വലമ്ബൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീൻ്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു.വാഹനം നടുറോഡില്‍ നിർത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു ക്രൂരമർദനം. ഒന്നര മണിക്കൂറോളം നേരമാണ് റോഡരുകില്‍ ഷംസുദീൻ ചോര വാർന്ന് കിടന്നത്. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി....
പ്രവാസിയുടെ വീട്ടിലെ മോഷണം: 438 പവൻ സ്വര്‍ണവും 29 ലക്ഷവും കണ്ടെടുത്തു

പ്രവാസിയുടെ വീട്ടിലെ മോഷണം: 438 പവൻ സ്വര്‍ണവും 29 ലക്ഷവും കണ്ടെടുത്തു

CRIME NEWS
പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 550 പവൻ സ്വർണം കവർന്ന കേസില്‍ 438 പവൻ സ്വർണം കണ്ടെടുത്തു.മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയതുള്‍പ്പെടെയുള്ള 29 ലക്ഷം രൂപയും പ്രതികളില്‍ നിന്ന് പിടികൂടി. കേസുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്നാണ് സ്വർണവും പണവും കണ്ടെടുത്തത്. തൃശൂർ വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്ബനയില്‍ താമസക്കാരനുമായ രായർമരക്കാർ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പം വീട്ടില്‍ നാസർ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സുഹൈലിന്റെ ഭാര്യവീടിന്റെ തൊടിയില്‍ ഒന്നര അടി താഴ്ച്ചയില്‍ കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലാണ് സ്വർണവും പണവും കണ്ടെത്തിയത്. മോഷണം നടന്ന വീടിന്റെ അടുത്താണ് സുഹൈലിന്റെ ഭാര്യ വീട്. കുഴിച്ച...
വയൽ നികത്തുന്നതിനെതിരെ CPI പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചു

വയൽ നികത്തുന്നതിനെതിരെ CPI പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചു

VENGARA
വേങ്ങര പഞ്ചായത്ത് ഒന്നാം വാർഡിൽ ഉൾപ്പെട്ട കൊളപ്പുറം NH 66 നോടനുബന്ധിച്ചുള്ള സ്ഥലത്ത് വയൽ നികത്തുന്നതിനെതിരെ ജനങ്ങളുടെ പ്രധിഷേധം ഉണ്ടായിട്ടും ടാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ആരെയും വകവെക്കാതെ വയൽ നികത്തുന്നതിനെതിരെ സി.പി.ഐ. പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി പുഷ്പാംഗദൻ. കെ, അസി: സെക്രട്ടറി സലാഹുദ്ദീൻ കൊട്ടേക്കാട്, എ.ഐ.ടി.യു സി മണ്ഡലം സെക്രട്ടറി ഫൈസൽ.സി, പാർട്ടി മണ്ഡലം കമ്മറ്റിയംഗം C. ഉണ്ണി എന്നിവർ പങ്കെടുത്തു....
പാലക്കതൊട്ടി അദ്നാൻ നിര്യാതനായി.

പാലക്കതൊട്ടി അദ്നാൻ നിര്യാതനായി.

MARANAM
വേങ്ങര: പറപ്പൂർ ആലച്ചുളളി സ്വദേശി പാലക്കതൊട്ടി ഡോ.അബ്ദുസമദ് മകൻ അദ്നാൻ (25) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് (17/12/24 - ചൊവ്വ ) രാത്രി - 10 മണിക്ക് ചോലകുണ്ട് ജുമഅത്ത് പള്ളിയിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com
പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ വേങ്ങര ടൗണ്‍ പൗരസമിതി അനുശോചനം രേഖപ്പെടത്തി

പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ വേങ്ങര ടൗണ്‍ പൗരസമിതി അനുശോചനം രേഖപ്പെടത്തി

VENGARA
വേങ്ങര ടൗണിലെ പഴയ കാല ഡ്രൈവറും, പ്രവാസിയുമായിരുന്ന ഗാന്ധികുന്ന് സ്വദേശി പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ വേങ്ങര ടൗണ്‍ പൗരസമിതി അനുശോചനം രേഖപ്പെടത്തി. 1787 എന്ന ടാക്‌സി നമ്പറില്‍ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അറിയപെട്ടിരുന്ന ശങ്കര്‍ ജി. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെ സാമൂഹ്യ ജീവകാരുണ്യ മേഖലയിലും, പൊതു കാര്യങ്ങളിലും, മത - രാഷ്ട്രീയ വത്യാസമില്ലാതെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായ സഹകരണങ്ങളും പിന്തുണയും നല്‍കുന്ന നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. ദീര്‍ഘകാലമായി വേങ്ങര ടൗണ്‍ പൗരസമിതി അംഗം കൂടിയായിരുന്ന ശങ്കര്‍ ജിയുടെ കുടുംബത്തിന്റെയും, ബന്ധുക്കളുടെയും, ദുഖത്തില്‍ പങ്കുചേരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പിറവത്ത് പൊലീസുകാരന്‍ മരിച്ച നിലയില്‍

പിറവത്ത് പൊലീസുകാരന്‍ മരിച്ച നിലയില്‍

ERANANKULAM, LOCAL NEWS
കൊച്ചി: എറണാകുളം പിറവത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാമലശേരി സ്വദേശി ബിജു (52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ആണ് ബിജു. വീട്ടിനുള്ളിലെ സ്റ്റേർ കേസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം.ഭാര്യ റീന കുവൈറ്റിൽ നഴ്സാണ്. ആൻമരിയ,അലൻ എന്നിവരാണ് മക്കൾ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ) നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnliv...
പൂക്കോട്ടുംപാടം 17 കാരൻറെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

പൂക്കോട്ടുംപാടം 17 കാരൻറെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

CRIME NEWS
മലപ്പുറം പൂക്കോട്ടുംപാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകൻ ഹാഷിമിന്റെ (17) മൃതദേഹമാണ് പൊട്ടിക്കല്ല് കമുകിൻ തോട്ടത്തിലെ കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഹാഷിമിനെ കാണാനില്ലായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം മുടി വെട്ടാൻ എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളേജ്  SFI യൂണിറ്റ് പിരിച്ചുവിട്ടു

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളേജ് SFI യൂണിറ്റ് പിരിച്ചുവിട്ടു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യൂണിറ്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. കേസില്‍ പ്രതികളായ അമല്‍, മിഥുന്‍, അലന്‍ വിധു എന്നിവരുടെ അറസ്റ്റ് ആണ് കോടതി തടഞ്ഞത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മർദ്ദനമേറ്റ മുഹമ്മദ് അനസും. പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മർദ്ദിച്ചുവെന്നുമാണ് മുഹമ്മദ് അനസ...
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ടു പ്രതികള്‍ പിടിയില്‍

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ടു പ്രതികള്‍ പിടിയില്‍

LOCAL NEWS
കല്‍പ്പറ്റ: വയനാട് മാനന്തവാടി കൂടല്‍കടവില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയില്‍. ഹര്‍ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ള വിഷ്ണു, നബീല്‍ എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു .പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു ബസ് യാത്രക്കിടെയാണ് ഹര്‍ഷിദിനെയും അഭിരാമിനെയും കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ബാഗ്ലൂര്‍ ബസില്‍ കല്‍പ്പറ്റയിലേക്ക് വരുന്നതിനിടെയായിരുന്നു നീക്കം. കഴിഞ്ഞ ദിവസമാണ് കൂടല്‍ക്കടവ് തടയിണയില്‍ കുളിക്കാന്‍ എത്തിയ യുവാക്കള്‍ ചെമ്മാട് ഉന്നതിയിലെ മാതനെ വാഹനത്തില്‍ വലിച്ചിഴച്ച് പരിക്കേല്‍പ്പിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മാതന്‍. അദ്ദേഹത്തെ ഇന്ന് മന്ത്രി ഒ ആര്‍ കേളു സന്ദര്‍ശിച്ചു. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അരകിലോമീറ്ററോളമാണ് മാതനെ പ്രതികള്‍ റോഡി...
മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ മധ്യവയസ്‌കന്റെ നഗ്ന മൃതദേഹം

മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ മധ്യവയസ്‌കന്റെ നഗ്ന മൃതദേഹം

ERANANKULAM, LOCAL NEWS
കൊച്ചി: കൊച്ചി മംഗളവനത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ജാർഖണ്ഡിലെ വെസ്റ്റ് സിങ്‌ഭും ജില്ലക്കാരനായ ബഹാദൂർ സൻഡി (30) ലാണ് മരിച്ചത്. കമ്പി നട്ടെല്ലിൽ തറച്ചു കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹതകള്‍ ഉള്ളതായി സൂചനകളില്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ വ്യക്തത ലഭിക്കുമെന്നു പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ മംഗളവനം ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരിച്ചത് തമിഴ്‌നാട് സ്വദേശിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് ഗേറ്റ് ചാടി കടക്കാനുള്ള ശ്രമത്തിനിടെ കമ്പി കുത്തി കയറി മരിച്ചതാകാനാണ് സാധ്യത. ഇയാള്‍ ധരിച്ചിരുന്ന പാന്റ്‌സ് സമീപത്ത...
ഒറിജിനൽ ആനയ്ക്ക് നിയമപ്രശ്നം; റോബോട്ടിക്ക് കൊമ്പനെ നടയിരുത്തി

ഒറിജിനൽ ആനയ്ക്ക് നിയമപ്രശ്നം; റോബോട്ടിക്ക് കൊമ്പനെ നടയിരുത്തി

NATIONAL NEWS
ബെംഗളൂരു: കർണാടകയിലെ ജഗദ്‌ഗുരു രേണുകാചാര്യ ക്ഷേത്രത്തിൽ റോബോട്ട് ആനയെ നടയിരുത്തി നടി ശില്പ ഷെട്ടി. 800 കിലോഗ്രാമിനടുത്ത് ഭാരമുള്ള റോബോട്ട് ആനയെയാണ് നടയിരുത്തിയത്. വന്യജീവികളായ ആനകളെ നടയിരുത്തുന്നത് അവസാനിപ്പിച്ച ക്ഷേത്രമാണ് ചിക്കമഗളൂരുവിലെ ജഗദ്‌ഗുരു രേണുകാചാര്യ ക്ഷേത്രം. നിയമപ്രശ്നം ചൂണ്ടികാണിച്ചായിരുന്നു ഈ ഇടപെടൽ. അതിനാലാണ് ശില്പ ഷെട്ടി റോബോട്ട് ആനയെ നടയിരുത്തിയത്. നടയിരുത്തൽ ചടങ്ങിൽ പങ്കെടുത്ത കർണാടക പരിസ്ഥിതി മന്ത്രി ഈശ്വർ ബി കന്ത്റെ നിരവധി മഠങ്ങളും ക്ഷേത്രങ്ങളും ആനകളെ നടയിരുത്താൻ അനുമതി ചോദിച്ചിരുന്നുവെന്നും എന്നാൽ നിയമപ്രശ്നം മൂലം അനുവദിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. അവയ്ക്ക് പരിഹാരമായി ഇത്തരത്തിൽ റോബോട്ടിക് ആനകളെ ഉപയോഗിക്കാനാകുന്നതാണെന്നും പറഞ്ഞു. നടിയുടെ ഈ നീക്കത്തിന് അഭിനന്ദിച്ച് നിരവധി മൃഗസ്നേഹികളുടെ സംഘടനകളും മറ്റും രംഗത്തുവന്നിട്ടുണ്ട്. റബ്ബർ, ഫൈബർ, മെറ്റൽ. മെഷ്, ഫോം, സ്റ്റീൽ എ...
‘നേരെ ഞാൻ റെയിൽവേ ട്രാക്കിലേക്കാണ് പോയത്’; SOG ക്യാമ്പിലെ പീഡനത്തെ കുറിച്ച് മുൻ ഉദ്യോഗസ്ഥൻ

‘നേരെ ഞാൻ റെയിൽവേ ട്രാക്കിലേക്കാണ് പോയത്’; SOG ക്യാമ്പിലെ പീഡനത്തെ കുറിച്ച് മുൻ ഉദ്യോഗസ്ഥൻ

ERANANKULAM, LOCAL NEWS
കൊച്ചി: അരീക്കോട് എസ്ഒജി ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ തുടര്‍ക്കഥയെന്ന് മുൻ ഉദ്യോഗസ്ഥൻ . മുന്‍ എസ്ഒജി കമാന്‍ഡോ പി കെ മുബഷീറിന്റെ കത്താണ് നിലവില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് മുബഷീറിന്റെ കത്തും പ്രചരിക്കുന്നത്. ഏഴ് വര്‍ഷത്തോളം സര്‍വീസിലുണ്ടായിരുന്ന മുബഷീര്‍ രണ്ട് വര്‍ഷം മുമ്പാണ് തൊഴില്‍ പീഡനത്തെ തുടര്‍ന്ന് എസ്ഒജി ക്യാമ്പില്‍ നിന്ന് പുറത്തുവന്നത്. 'ഏഴ് വര്‍ഷത്തെ പൊലീസ് കരിയറും നാല് വര്‍ഷത്തോളം എസ്ഒജി ക്യാമ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം എംഎസ്പിയിലാണ് സര്‍വീസ് നടത്തുന്നത്. നാലാം വര്‍ഷം ടെസ്റ്റ് പാസായി. ടെസ്റ്റ് പാസായിട്ടും എന്നെ മാത്രം മദര്‍ ബറ്റാലിയനിലേക്ക് മടക്കി. ആ സമയത്താണ് ക്യാമ്പ് വിട്ട് പോരുന്നത്. 2022 ഏപ്രില്‍ എട്ടിനാണ് ക്യാമ്പ് വിടുന്നത്. വ്യക്തിവൈരാഗ്യം തീര്‍ത്തതിനാല്‍ ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചത്. എസ്പി അജിത്തിന്റെ പ...
നിരത്തിൽ കൂടുതലും സർക്കാർ ഫ്ലക്സുകൾ; ആർക്ക് പിഴ ചുമത്തുമെന്നറിയാതെ തദ്ദേശ സ്ഥാപനങ്ങൾ

നിരത്തിൽ കൂടുതലും സർക്കാർ ഫ്ലക്സുകൾ; ആർക്ക് പിഴ ചുമത്തുമെന്നറിയാതെ തദ്ദേശ സ്ഥാപനങ്ങൾ

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ഫ്ലക്സ് ബോർഡ് വിഷയത്തിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ ആശയക്കുഴപ്പത്തിലായി തദ്ദേശ സ്ഥാപന സെക്രട്ടറിമാർ. പൊതു സ്ഥലത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണം എന്നതിനോടൊപ്പം കേസെടുക്കണെന്നും ഹൈക്കോടതി നിർദേശിച്ചതാണ് സെക്രട്ടറിമാരെ കുഴപ്പിച്ചത്. നിലവിൽ ഫ്ലക്സിൽ കൂടുതലും സർക്കാരിൻ്റേതും സിപിഐഎമ്മിൻ്റേതുമാണ്. സർക്കാർ ബോർഡുകളും നിരത്തിൽ നിറഞ്ഞതോടെ ആർക്കെതിരെ കേസെടുക്കണമെന്നതാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ചോദ്യം. 1544 ഫ്ലക്സുകളിൽ കോർപറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ മാത്രം 14 ലക്ഷം രൂപ പിഴയിട്ടിട്ടുണ്ട്. ഇതിൽ 7 ലക്ഷം രൂപ പിഴ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പേരിലാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ഇതിനകം 8 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ ബോർഡുകളിൽ പിഴ ഇടാനാവാതെ വലയുകയാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ. സർക്കാർ ബോർഡുകളിൽ കേസെടുക്കാനുമാകില്ലെന്നതും ഇവർക്ക്...
അവധി ചോദിച്ചിട്ടില്ല, പൊലീസുകാരന്‍ ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയില്‍

അവധി ചോദിച്ചിട്ടില്ല, പൊലീസുകാരന്‍ ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയില്‍

MALAPPURAM
മലപ്പുറം: അരീക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ പൊലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലെന്ന് മലപ്പുറം പൊലീസ് മേധാവി ആര്‍ വിശ്വനാഥ്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശിയും സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോയുമായ വിനീത്(36) ആണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്. തലയ്ക്ക് വെടിവെച്ചായിരുന്നു മരണം. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. 'കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്തിരുന്നത്. ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്‌സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടു...
പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു

പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു

ALAPPUZHA, LOCAL NEWS
ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. ഡോ. ഫാത്തിമ കബീർ (30) ആണ് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യയാണ്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ 3–ാം വർഷ എംഡി വിദ്യാർഥിനിയാണ്. ചന്തിരൂർ ഹൈടെക് ഓട്ടമൊബൈൽ ഉടമ കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകളാണ്. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഖബറടക്കം നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

LOCAL NEWS, THRISSUR
തൃശൂര്‍: തൃശൂർ മാളയിൽ ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. മാള കരിങ്ങോൾച്ചിറ നമ്പൂരി മഠത്തിൽ വീട്ടിൽ റാമിസിനാണ് വയറിൽ കുത്തേറ്റത്. റാമിസും ഭർത്താവ് നൗഷാദും മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാത്രിയായിരുന്നു സംഭവം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര പരപ്പൻചിന കുഞ്ഞിക്കദിയ  മരണപ്പെട്ടു

വേങ്ങര പരപ്പൻചിന കുഞ്ഞിക്കദിയ മരണപ്പെട്ടു

MARANAM
വേങ്ങര പരപ്പൻചിന സ്വദേശി പരേതനായ എഴുവത്തും കാട്ടിൽ ആലി ഹാജി എന്നവരുടെ ഭാര്യ കുഞ്ഞിക്കദിയ 79 മരണപ്പെട്ടു. മക്കൾ : ഇബ്രാഹീം കുട്ടി, ഹനീഫ, സീനത്ത്, ഹസീന, മരുമക്കൾ : കെ ടി ഇസ്മായിൽ, കെ മുഹമ്മദ് കുട്ടി, കദീജ, കദീജ ഖബറടക്കം 11 മണിക്ക് പരപ്പൻ ചിന ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വൈദ്യുതി ചാർജ്ജ് വർധനക്കെതിരെ ജനകീയ ഒപ്പ് ശേഖരണം

വൈദ്യുതി ചാർജ്ജ് വർധനക്കെതിരെ ജനകീയ ഒപ്പ് ശേഖരണം

VENGARA
വേങ്ങര: കേരള സർക്കാർ അന്യായമായി വർധിപ്പിച്ചിട്ടുള്ള വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ, വൈദ്യുതി മന്ത്രിക്കു നൽകുന്നതിനു വേണ്ടിയുള്ള നിവേദനത്തിൽ ഒപ്പ് വെക്കുന്നതിനു വേങ്ങര പഞ്ചായത്ത്‌ വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം നടത്തി. വേങ്ങര ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ പി. പി കുഞ്ഞാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ അധ്യക്ഷ്യം വഹിച്ചു. മണ്ഡലം / പഞ്ചായത്ത്‌ നേതാക്കളായ റഹിം ബാവ പി, കുട്ടി മോൻ ചാലിൽ, അലവി എം. പി, പരീക്കുട്ടി, എ. കെ. സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിന്റെ പത്തോളം കേന്ദ്രങ്ങളിൽ നിന്നും രണ്ടായിരത്തി ലധികം പേരാണ് നിവേദനത്തിൽ ഒപ്പ് വെച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഈത്തപ്പഴ ചലഞ്ച് പോസ്റ്റർ പ്രകാശനം സംഘടിപ്പിച്ചു

ഈത്തപ്പഴ ചലഞ്ച് പോസ്റ്റർ പ്രകാശനം സംഘടിപ്പിച്ചു

GULF NEWS
ദുബായ് കെഎംസിസി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ച് പോസ്റ്റർ പ്രകാശനം, ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിങ് സെക്രട്ടറി പി. വി. നാസർ സാഹിബ്, ജില്ലാ വൈസ് പ്രസിഡൻ്റും കമ്മിറ്റി ചെയർമാനുമായ മുസ്തഫ ആട്ടീരിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ മണ്ഡലം ഭാരവാഹികളായ അടാട്ടിൽ കുഞ്ഞാപ്പു, ഷാഫി കറുമണ്ണിൽ, കമ്മിറ്റി ഭാരാഹികളായ അബ്ദുറഹ്മാൻ ഫൈസി, ഷറഫു ചോലക്കൽ, അബ്ദു എം. പി. തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL