Monday, January 19News That Matters
Shadow

Author: admin

‘ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത്…’

‘ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത്…’

IDUKKI, LOCAL NEWS
ഇടുക്കി: കട്ടപ്പനയില്‍ ബാങ്കില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച സാബുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക്സംഭവത്തിന് പിന്നാലെ ബാങ്കിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ബാങ്ക് മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നടപടിയുണ്ടാകുന്നത് വരെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. നിലവില്‍ സാബുവിന്റെ മൃതദേഹം ബാങ്കിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാങ്കിലെത്തിയ ആംബുലന്‍സും പ്രതിഷേധക്കാര്‍ തിരിച്ചയച്ചു.  ആണെന്നും കത്തി...
നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍  ജീവനൊടുക്കി യുവാവ്

നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ ജീവനൊടുക്കി യുവാവ്

IDUKKI, LOCAL NEWS
ഇടുക്കി: കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ജീവനൊടുക്കിയത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് യുവാവ് ജീവനൊടുക്കിയത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. വ്യാപാരിയാണ് മരണപ്പെട്ട സാബു. നിരവധി തവണ സാബു പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മനം നൊന്ത് ബാങ്കില്‍ നിന്നും മടങ്ങിയ സാബു തിരിച്ച് ബാങ്കിലെത്തുകയും ജീവനൊടുക്കുകയുമായിരുന്നു. Kattappana - 1 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
റാഫ് വനിതാ ഫോറം: സുജാത വര്‍മ്മ പ്രസിഡണ്ട്,സുബൈദ ടീച്ചര്‍ ജനറല്‍ സെക്രട്ടറി

റാഫ് വനിതാ ഫോറം: സുജാത വര്‍മ്മ പ്രസിഡണ്ട്,സുബൈദ ടീച്ചര്‍ ജനറല്‍ സെക്രട്ടറി

KERALA NEWS
മലപ്പുറം: റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം സംസ്ഥാന വനിതാഫോറം പ്രസിഡണ്ട് ആയി അഡ്വ.സുജാത എസ് വര്‍മ്മയേയും (മഞ്ചേരി) ജനറല്‍ സെക്രട്ടറിയായി എം എം സുബൈദ ടീച്ചറേയും (പോത്തന്നൂര്‍) നേരെഞ്ഞെടുത്തതായി റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അറിയിച്ചു.
യുവതിയെ പുലി കടിച്ചുകൊന്നു.

യുവതിയെ പുലി കടിച്ചുകൊന്നു.

LOCAL NEWS
ചെന്നൈ: തമിഴ്നാട്ടിലെ ദുർഗം ​ഗ്രാമത്തിൽ യുവതിയെ പുലി കടിച്ചുകൊന്നു. പശുവിനെ പുല്ല് തീറ്റിക്കാൻ സമീപത്തെ കുറ്റിക്കാട്ടിൽ പോയ അഞ്ജലിയെയാണ്(22) പുലി കൊന്നത്. പുലി യുവതിയെ വലിച്ചുകൊണ്ട് കാട്ടിനുള്ളിലേക്ക് പോയി. യുവതിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ കല്ലെറിഞ്ഞാണ് പുലിയെ ഓടിച്ചത്. കഴുത്തിന് കടിയേറ്റ അഞ്ജലി ആശുപത്രിയിൽ എത്തിക്കും മുന്‍പെ മരിച്ചിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എം.ആർ അജിത്കുമാറിന് ഡിജിപി റാങ്ക് നൽകിയത് രാഷ്ട്രീയ ശരികേട്: ബിനോയ് വിശ്വം

എം.ആർ അജിത്കുമാറിന് ഡിജിപി റാങ്ക് നൽകിയത് രാഷ്ട്രീയ ശരികേട്: ബിനോയ് വിശ്വം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: എം.ആർ അജിത്കുമാറിന് ഡിജിപി റാങ്ക് നൽകിയത് രാഷ്ട്രീയമായി ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ സാങ്കേതിക ശരികളും രാഷ്ട്രീയ ശരികളല്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിജിപിയായി സ്ഥാനക്കയറ്റം നൽകരുതെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ല. സർവീസ് അർഹതയെ അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞു. എം.ആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയാണ് എന്നായിരുന്നു മന്ത്രി ജി.ആർ അനിലിന്റെ പ്രതികരണം. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എം.ആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചത്. പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാർ. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്...
മുംബൈ ബോട്ടപകടത്തിൽ മരണം 13 ആയി; അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും

മുംബൈ ബോട്ടപകടത്തിൽ മരണം 13 ആയി; അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും

NATIONAL NEWS
മുംബൈ: മുംബൈ ബോട്ട് അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമെന്ന് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരന്‍ അറിയിച്ചു. ജെഎന്‍പിടി ആശുപത്രിയിലാണ് കുട്ട ചികിത്സയിലുള്ളത്. അപകടത്തിൽ മരണസംഖ്യ 13 ആയി. 101 യാത്രക്കാരെ രക്ഷിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ 10 പേർ സാധാരണക്കാരും 3 പേർ നേവി ഉദ്യോഗസ്ഥരുമാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റാ ഗുഹകളിലേക്ക് പോകുകയായിരുന്ന നീൽകമൽ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. അപടകം നടക്കുമ്പോൾ ബോട്ടിൽ നൂറിലധികം യാത്രക്കാർ ഉണ്ടായിരുന്നു. അമിതവേഗതയിൽ നിയന്ത്രണംവിട്ടുവന്ന നേവി സ്പീഡ് ബോട്ട് ഇടിച്ചാണ് യാത്രാബോട്ട് മറിഞ്ഞത്. ബോട്ട് ആടിയുലഞ്ഞപ്പോൾ യാത്രക്കാർ കൂട്ടമായി കടലിലേക്ക് എടുത്തുചാടിയതാണ് അപകടത്തിന്റെ...
എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചിട്ടു

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചിട്ടു

ERANANKULAM, LOCAL NEWS
കൊച്ചി: എറണാകുളം വെണ്ണലയിൽ യുവാവ് അമ്മയെ കുഴിച്ചിട്ടു. അമ്മയുടെ മരണം ആരെയും അറിയിക്കാതെ വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. വെണ്ണല സ്വദേശി അല്ലിയാണ് മരിച്ചത് . അമ്മ മരിച്ച ശേഷം കുഴിച്ചിട്ടെന്നാണ് മകൻ്റെ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലോ ഇന്ന് രാവിലെയോ ആയിരിക്കാം മൃതദേഹം കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു. പ്രദീപ് മദ്യലഹരിയിലാണെന്ന് സൗത്ത് എസി‍പി രാജ്‍കുമാര്‍ പറഞ്ഞു. ഇന്ന് രാവിലെ നാല് മണിയോടെ പ്രദീപ് സമീപത്തെ വീടുകളിലെത്തി അമ്മ മരിച്ചു സംസ്കരിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ സ്ഥിരം മദ്യപാനി ആയതുകൊണ്ട് ആരും വിശ്വസിച്ചിരുന്നില്ല. പിന്നീട് നാട്ടുകാരാണ് യുവാവ് കുഴിയെടുത്ത് അമ്മയെ കുഴിച്ചിടുന്ന കാഴ്ച കണ്ടത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി അല്ലിയുടെ മൃത...
പെൻഷൻ തട്ടിപ്പ്; ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പെൻഷൻ തട്ടിപ്പ്; ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ ഉത്തരവിട്ടു. 18% പലിശ സഹിതമാണ് തുക തിരിച്ചു പിടിക്കുക. ഉത്തരവിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരിൽ കോളേജ് അധ്യാപകരും ഉൾപ്പെടുന്നു. മൂന്ന് ഹയർ സെക്കൻഡറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗ സംരക്ഷണ വകുപ്പിൽ 74 പേരും ക്ഷേമപെൻഷൻ വാങ്ങി. പെതുമരാമത്ത് വകുപ്പിൽ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46, ഹോ...
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

LOCAL NEWS
കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. പനമരം സ്വദേശികളായ നബീല്‍ കമര്‍, വിഷ്ണു എന്നിവരാണ് പിടിയാലയത്. ഇവരെ പ്രത്യേക അന്വേഷണം സംഘം കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. പ്രതികളെ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നേരത്തെ കേസിലെ രണ്ട് പ്രതികളായ ഹര്‍ഷിദിനെയും അഭിറാമിനെയും മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ മറ്റ രണ്ട് പ്രതികള്‍ക്കായി പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെ കോഴിക്കോട് വച്ച് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാര്‍ വയനാട് കണിയാമ്പറ്റയില്‍ നിന്നും പൊലിസ് കണ്ടെത്തിയിരുന്നു. ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്ന ആദിവ...
പ്രവാസിപ്രശ്നങ്ങളില്‍ നിയമനിര്‍മ്മാണം പരിഗണനയില്‍: മന്ത്രി വി അബ്ദുറഹിമാന്‍

പ്രവാസിപ്രശ്നങ്ങളില്‍ നിയമനിര്‍മ്മാണം പരിഗണനയില്‍: മന്ത്രി വി അബ്ദുറഹിമാന്‍

KERALA NEWS
ലോക കേരളസഭയിലുള്‍പ്പെടെ പ്രവാസികേരളീയര്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിയമനിര്‍മ്മാണം ഉള്‍പ്പെടെ സര്‍ക്കാര്‍ പരിഗണനയിലാണെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. വ്യാവസായിക രംഗത്ത് കൂടുതല്‍ നിക്ഷേപമിറക്കാന്‍ പ്രവാസികള്‍ മുന്നോട്ടുവരണം. ഇക്കാര്യത്തില്‍ എല്ലാ പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് അവര്‍ നേടിയ മികച്ച അനുഭവങ്ങളും നൈപുണ്യവും ഈ മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. നോര്‍ക്ക റൂട്ട്‌സും ലോക കേരള സഭയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രവാസി ദിനാചരണം കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പ്രവാസി സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം നാടിനെയും പാരമ്പര്യത്തെയും മറക്കാത്ത പ്രവാസികള്‍ കേരളത്തിന്റെ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു...
പ്രശസ്ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു

പ്രശസ്ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു

KERALA NEWS
പ്രശസ്ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 200-ല്‍ പരം സിനിമകളിലും, 25-ല്‍ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങള്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു. തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. സ്കൂള്‍ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തില്‍ സജീവമാവുകയും കോയമ്ബത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു. 1971-ല്‍ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരി...
എട്ടുവീട്ടിൽ അബ്ദുളള മുസ്ലിയാർ മരണപ്പെട്ടു

എട്ടുവീട്ടിൽ അബ്ദുളള മുസ്ലിയാർ മരണപ്പെട്ടു

MARANAM
വേങ്ങര: താഴെ അങ്ങാടി യാക്കീരിപ്പറമ്പ് മദ്റസക്ക് സമീപം താമസിക്കുന്ന പരേതനായ എട്ടുവീട്ടിൽ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ എന്നവരുടെ മകൻ അബ്ദുളള മുസ്ലിയാർ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 2:30 ന് മാട്ടിൽ ജുമാ മസ്ജിദിൽ നടക്കും.
കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തി,ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കും: മന്ത്രി വി. അബ്ദുറഹ്‌മാൻ

കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തി,ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കും: മന്ത്രി വി. അബ്ദുറഹ്‌മാൻ

KERALA NEWS
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് യാത്രയാകുന്ന മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളിലൊന്നായ കണ്ണൂർ വിമാനത്താവളത്തിന് സമീപം സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസ് നിർമ്മിക്കുമെന്ന് ബഹു. കായികം, വഖഫ്, ഹജ്ജ് തീർഥാടനം, ന്യൂനപക്ഷ ക്ഷേമം വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. പുതിയ ഹജ്ജ് ഹൗസ് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്യുന്നതെന്നും ബഹു. മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. മട്ടന്നൂരിൽ എയർപോർട്ട് കോമ്പൗണ്ടിൽ കിൻഫ്രയുടെ ഭൂമിയിൽ ഹജ്ജ് ഹൗസ് നിർമിക്കാനാണ് തീരുമാനം. ഹജ്ജ് ഹൗസിനായി കണ്ടത്തിയ ഭൂമി ഹജ്ജ് കമ്മിറ്റി ചെയർമാൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, മറ്റു ജന പ്രതിനിധകൾ എന്നിവരോടൊപ്പം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭൂമി കൈമാറ്റത്തിനായി വ്യവസായ വകുപ്പു മന്ത്രിയുമായി ചർച്ച നടത്തി ഭൂമി വിട്ടുത്തരാൻ തീരുമാനമായിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. 10 കോടി രൂപയാണ് ഏകദേശ നിർമാ...
‘മുംബൈ പൊലീസ്’ എന്ന പേരില്‍ ഡിജിറ്റല്‍ തട്ടിപ്പിന് ശ്രമം; സമയോചിത ഇടപെടലുമായി ബാങ്കും കേരള പൊലീസും

‘മുംബൈ പൊലീസ്’ എന്ന പേരില്‍ ഡിജിറ്റല്‍ തട്ടിപ്പിന് ശ്രമം; സമയോചിത ഇടപെടലുമായി ബാങ്കും കേരള പൊലീസും

KOTTAYAM, LOCAL NEWS
കോട്ടയം: ചങ്ങനാശ്ശേരി സ്വദേശി ഡോക്ടറെ കബളിപ്പിപ്പ് സംഘം പണം തട്ടിയത് മുംബൈ പൊലീസ് എന്ന പേരില്‍. സുപ്രീംകോടതിയുടെയും ആര്‍ബിഐയുടെയും രേഖകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. ചങ്ങനാശ്ശേരി SBI ബ്രാഞ്ച് വഴി പട്‌നയിലേക്കുള്ള അക്കൗണ്ടിലേക്കാണ് ഡോക്ടര്‍ പണം നല്‍കിയത്. ഇടപാട് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് ബ്രാഞ്ച് മാനേജര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് ബാങ്ക് പൊലീസിന് വിവരം അറിയിച്ചു. ഡോക്ടര്‍ പൊലീസുമായി ആദ്യം സഹകരിക്കാന്‍ തയ്യാറായില്ല. പിന്നീട് നിര്‍ബന്ധപൂര്‍വ്വം പൊലീസ് ഡോക്ടറുടെ വീട്ടിലെത്തി തട്ടിപ്പ് തടയുകയായിരുന്നു', എസ് പി വിശദീകരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടര്‍ ആയിരുന്നു തട്ടിപ്പിന് ഇരയായത്. ചൊവ്വാഴ്ച്ചയാണ് സംഭവം. പെരുന്ന SBI ബ്രാഞ്ചിലേക്ക് എത്തിയ ഡോക്ടര്‍ അഞ്ച് ലക്ഷം രൂപയാണ് പട്‌നയിലെ അക്കൗണ്ടിലേക്ക് ക...
എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം.

എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം.

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. ഈ പരിഗണന പട്ടികയാണ് അജിത് കുമാറും ഉള്‍പ്പെട്ടത്. 'തൃശ്ശൂര്‍ പൂരം കലക്കല്‍' അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ഉന്നതതല ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. ആരോപണങ്ങളില്‍ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പ്രായമുള്ളയാൾ ക്യൂവിൽ നിന്നത് 20 മിനിറ്റ്; പതിനാറ് ജീവനക്കാർക്ക്  CEO യുടെ ‘നിൽപ്പുശിക്ഷ’

പ്രായമുള്ളയാൾ ക്യൂവിൽ നിന്നത് 20 മിനിറ്റ്; പതിനാറ് ജീവനക്കാർക്ക് CEO യുടെ ‘നിൽപ്പുശിക്ഷ’

NATIONAL NEWS
ലഖ്‌നൗ: പ്രായമുള്ള ആള്‍ക്ക് ക്യൂവില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ ജീവനക്കാര്‍ക്ക് 'നില്‍പ്പുശിക്ഷ' നല്‍കി സിഇഒ. ഉത്തര്‍പ്രദേശിലെ നോയിഡ അതോറിറ്റിയുടെ കീഴിലുള്ള റസിഡന്‍ഷ്യല്‍ പ്ലോട്ട് ഡിപ്പാര്‍ട്ടുമെന്റ് ഓഫീസിലാണ് സംഭവം. പതിനാറ് ജീവനക്കാര്‍ക്കായിരുന്നു 20 മിനിറ്റ് നേരം ഒരേ നില്‍പ് നില്‍ക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരു വനിതാ ജീവനക്കാരിയുടെ കൗണ്ടറിന് മുന്‍പില്‍ പ്രായമുള്ളയാള്‍ കാത്തുനില്‍ക്കുന്നത് സിഇഒയുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തിന്റെ ആവശ്യങ്ങളില്‍ പെട്ടെന്ന് നീക്കുപോക്കുണ്ടാക്കാന്‍ അദ്ദേഹം ജീവനക്കാരിയോട് ആവശ്യപ്പെട്ടു. എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞിട്ടും പ്രായമായ വ്യക്തി അതേ നില്‍പ് നില്‍ക്കുന്നതാണ് സിഇഒ കണ്ടത്. ഇതോടെ ഓഫീസ് ജീവനക്കാരോട് 20 മിനിറ്റ് നില്‍ക്കാന്‍ സിഇഒ ആവശ്യപ്പെടുകയായിരുന്നു. സ്ഥലമിടപാട് സംബന്ധിച്ച് ദിവസേന ആയിരത്തോളം ആളുകള്‍ വന്നുപോകുന്നയിടമാ...
ശങ്കരന്റെ നിര്യാണത്തില്‍ സ്വിമ്മേഴ്‌സ് ക്ലബ് അനുശോചിച്ചു.

ശങ്കരന്റെ നിര്യാണത്തില്‍ സ്വിമ്മേഴ്‌സ് ക്ലബ് അനുശോചിച്ചു.

VENGARA
വേങ്ങരയിലെ പഴയകാല ഡ്രൈവറും സ്വിമ്മേഴ്‌സ് അംഗവും ആയ പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ സ്വിമ്മേഴ്‌സ് ക്ലബ് അനുശോചിച്ചു. സ്വിമ്മേഴ്‌സ് ക്ലബ് പ്രസിഡന്റ് നുഹ്‌മാന്‍ ബാവ അധ്യക്ഷത വഹിച്ചു. പികെ പൂച്ച്യാപ്പു, സബാഹ് കുണ്ടുപുഴകല്‍, പൂച്ചെങ്ങല്‍ അലവി, എം ടി സുജ, ഫക്രുദീന്‍ കൊട്ടേക്കാടന്‍, മൊയ്ദ്ധീന്‍ പാലേരി, കേസി മുരളി, നൂറുദ്ധീന്‍ മുബാറക്, വികെ ജബ്ബാര്‍, പുള്ളാട്ട് ആലിയാപ്പു എന്നിവര്‍ പ്രസംഗിച്ചു....
പുഷ്പ 2 റിലീസ് തിരക്ക്; മരണം രണ്ട്.

പുഷ്പ 2 റിലീസ് തിരക്ക്; മരണം രണ്ട്.

NATIONAL NEWS
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് ശ്രീതേഷ് (9) മസ്തിഷ്ക മരണം സംഭവിച്ചു. ചികിത്സയില്‍ തുടരുന്നതിനിടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ രേവതി നേരത്തെ മരണപ്പെട്ടിരുന്നു. സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. രേവ...
വാഹനം സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന്   ആള്‍ക്കൂട്ട ആക്രമണം

വാഹനം സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന് ആള്‍ക്കൂട്ട ആക്രമണം

MALAPPURAM
മലപ്പുറം: മലപ്പുറം വലമ്പൂരില്‍ വാഹനം നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തതിന് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. സ്‌കൂട്ടര്‍ നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. വാഹനം പെട്ടെന്ന് നിര്‍ത്തിയത് ശരിയല്ലെന്ന് ചോദിച്ചശേഷം താന്‍ വണ്ടിയുമായി മുന്നോട്ടുപോയി. അയാള്‍ വാഹനം വേഗത്തില്‍ കൊണ്ടു വന്ന് തടസ്സം വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. കൂട്ടാളികളെയും ഇയാള്‍ വിളിച്ചു വരുത്തി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഒന്നര മണിക്കൂറോളം നേരമാണ് റോഡരികില്‍ ഷംസുദീന്‍ ചോര വാര്‍ന്ന് കിടന്നത്. വഴിയിലൂടെ വന്നവര്‍ മദ്യപിച്ച് കിടക്കുകയാണോ എന്ന നിലയിലാണ് കൈകാര്യം ചെയ്തതെന്നും ഷംസുദ്ദീന്‍ പറയുന്നു. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി നിങ്ങൾ വാർത്തകൾ അറിയാന്‍ WH...
വൈദ്യുതി ജീവനക്കാര്‍ക്കെതിരെയുള്ള കൈയ്യേറ്റവും അപവാദ പ്രചരണവും അവസാനിപ്പിക്കണം

വൈദ്യുതി ജീവനക്കാര്‍ക്കെതിരെയുള്ള കൈയ്യേറ്റവും അപവാദ പ്രചരണവും അവസാനിപ്പിക്കണം

MALAPPURAM
മലപ്പുറം :കേരളത്തിലാകെ നവമാധ്യമങ്ങളിലൂടെയും, ദൃശ്യ മാധ്യമങ്ങളിലൂടെയും കെ.എസ്.ഇ.ബി എന്ന പൊതുമേഖലാ സ്ഥാപനത്തെയും, ജീവനക്കാരെയും മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ അസത്യ പ്രചാരണങ്ങളും  തെറ്റായ വാര്‍ത്തകളും നല്‍കുന്നത് ഒരു വിഭാഗം പതിവാക്കിയിരിക്കുകയാണെന്ന് കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. ഇത്തരക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കി സ്വകാര്യവത്കരണത്തിനു ആക്കം കൂട്ടുന്നതിനായി കൃത്യമായ അജണ്ടയോടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വൈദ്യുത ജീവനക്കാര്‍ക്കെതിരെ അവമതിപ്പ് സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.പലയിടങ്ങളിലും കെ.എസ്.ഇ.ബി ഓഫീസ് ആക്രമിക്കുന്നതിനും, ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതിനും ഇത് കാരണമായി. ഇതിനെതിരെ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് മാനേ...

MTN NEWS CHANNEL