പൊലീസ് തലപ്പത്ത് പോര് മുറുകുന്നു; എം ആർ അജിത്കുമാറിനെതിരെ കേസെടുക്കണമെന്ന് പി വിജയന്‍
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍ രംഗത്ത്. അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ പരാതി നല്‍കി. തനിക്കു കരിപ്പൂരിലെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത്ത്കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി വിജയന്‍ ഡിജിപ് ദര്‍വേഷ് സാഹിബിന് മൂന്നാഴ്ച മുമ്പ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. സാധാരണനിലയില്‍ ഡിജിപിക്കുതന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന രണ്ട് മുതിര്‍ന്ന ഉദ്യോര്‍ഗസ്ഥര്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ പരാതി ആഭ്യന്തര വകുപ്പിന് കൈമാറി. അജിത്കുമാറിനെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതിക്കായിരുന്നു അജിത്കുമാര്‍ മൊഴി നല്‍കിയത...



















