ഏജന്റിന്റെ ചതിയിലകപ്പെട്ട മലയാളി യുവാക്കള്‍ ജോലി ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി
മലയാളി യുവാക്കള്‍ യു.എ.ഇയില്‍ ജോലി ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി. ഏജന്റിന്റെ ചതിയിലകപ്പെട്ട യുവാക്കളാണ് നാട്ടിലേക്ക് മടങ്ങിയത്. പത്തനംതിട്ട സ്വദേശികളായ ഷിനോ, വൈഷ്ണു, വിഷ്ണു, മലപ്പുറം സ്വദേശി ഫൈസല്‍ എന്നിവരാണ് രണ്ടു മാസത്തെ ദുരിത ജീവിതത്തിനൊടുവില്‍ സ്വന്തം നാട്ടിലെത്തിയത്. യു.എ.ഇയില്‍ ഷിപ്പിങ് കമ്ബനിയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഏജന്റ് ഇവരെ വിദേശത്ത് എത്തിച്ചത്. തൃശൂര്‍ ചാവക്കാട് കേന്ദ്രമായുള്ള ഏജന്റ് ഇവരില്‍നിന്നും 1,35,000 രൂപ വീതം വിസക്കായി വാങ്ങിയിരുന്നതായി യുവാക്കള്‍ പറഞ്ഞു. തുടർന്ന് യു എ ഇ യിലെത്തിയ ഇവരെ ഏജന്‍റ് പ്രതിനിധി വിമാനത്താവളത്തില്‍ സ്വീകരിക്കുകയും താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, താമസ സ്ഥലത്ത് വൈദ്യുതിയും വെള്ളവും ഭക്ഷണവും യുവാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ് പലപ്പോഴും ഇവർക്ക് ഭക്ഷണം നല്‍കിയത്. ഇന്‍റര്‍വ്യൂവിനെന്ന് പറഞ്ഞ് ഏജന്റ് പ്ര...



















