Wednesday, January 21News That Matters
Shadow

Author: admin

നെല്ലിക്ക ക്യാമ്പയിന്‍: കൃത്രിമ ചേരുവകളില്ലാത്ത പലഹാര വിതരണപദ്ധതിയുമായി ജില്ലാ ഭരണകൂടം

നെല്ലിക്ക ക്യാമ്പയിന്‍: കൃത്രിമ ചേരുവകളില്ലാത്ത പലഹാര വിതരണപദ്ധതിയുമായി ജില്ലാ ഭരണകൂടം

KERALA NEWS
കൃത്രിമ നിറങ്ങളും ചേരുവകളും ഇല്ലാത്ത പലഹാരങ്ങള്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ നല്‍കാന്‍ പദ്ധതിയിട്ട് ജില്ലാ ഭരണകൂടം. ജീവതശൈലി രോഗങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'നെല്ലിക്ക' പദ്ധതിയുടെ ഭാഗമായാണ് ഹോട്ടലുകളിലും തട്ടുകടകളിലും എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും കൃത്രിമ നിറം ചേര്‍ക്കാത്തതുമായ പലഹാരങ്ങള്‍ എത്തിച്ച് നല്‍കുന്നത്. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, കേരള കാറ്റേഴ്‌സ് അസോസിയേഷന്‍ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശുചിത്വമുള്ള അടുക്കളകള്‍ സ്ഥാപിച്ചാണ് പലഹാരം തയ്യാറാക്കുക. പദ്ധതി വിശദീകരിച്ച് തയ്യാറാക്കിയ പ്രചാരണ നോട്ടീസ് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കായിക- ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തു. ട്രോമകെയറിന്റെ സഹകരണത്തോടെയാണ് പ്രചാരണം നടത്തുന്നത്. പ്രകാശന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, സബ് കളക്...
ജോസ് വര്‍ഗ്ഗീസ് കോണ്‍ഗ്രസ്സ് (എസ്) മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു

ജോസ് വര്‍ഗ്ഗീസ് കോണ്‍ഗ്രസ്സ് (എസ്) മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു

MALAPPURAM
മലപ്പുറം: ജോസ് വര്‍ഗ്ഗീസ് കോണ്‍ഗ്രസ്സ് (എസ്) ജില്ലാ പ്രസിഡന്റായും കെ ടി അബ്ദുള്‍ സമദ് വൈസ് പ്രസിഡന്റും, ടി എന്‍ അപ്പു ട്രഷററായും തെരഞ്ഞെടുത്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം മുസ്തഫ കടമ്പോട് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. പ്രകാശ് കുണ്ടൂര്‍, നസര്‍ പുല്‍പ്പറ്റ, കെ ടി സമദ്, എ മൊയ്തു, ഇ എം തോമസ്സ്, ബാവ തിരൂരങ്ങാടി, ടി എന്‍ അപ്പു, മോഹനന്‍ അരീക്കോട് എന്നിവര്‍ സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഭര്‍തൃവീട്ടില്‍ യുവതി മരിച്ചനിലയില്‍; ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം

ഭര്‍തൃവീട്ടില്‍ യുവതി മരിച്ചനിലയില്‍; ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം

KANNUR, LOCAL NEWS
തളിപ്പറമ്പ്: കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യാണ് മരിച്ചത്. ഭര്‍ത്താവ് വൈശാഖിന്റെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിച്ചാരക്കടവ് സ്വദേശികളായ സുനില്‍-ഗീത ദമ്പതികളുടെ മകളാണ് നിഖിത. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. വൈശാഖ് വിദേശത്താണ്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി അടിച്ചുമറ്റാൻ പറ്റില്ല, അലാറമടിക്കും

ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി അടിച്ചുമറ്റാൻ പറ്റില്ല, അലാറമടിക്കും

KERALA NEWS
തിരുവനന്തപുരം: ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷണം പോകുന്ന വാർത്തകളും അതിൻറെ ദൃശ്യങ്ങളുമെല്ലാം നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ഔട്ട്ലെറ്റിൽ സ്റ്റോക്ക് നോക്കുമ്പോഴാണ് പലപ്പോഴും മദ്യക്കുപ്പി മോഷണം പോയ വിവരം പോലും ജീവനക്കാർ അറിയുക. എന്നാൽ ഇനി മുതൽ അതുനടക്കില്ല. ബീവറേജസ് കോർപ്പറേഷന്റെ ചില്ലറവിൽപന കേന്ദ്രങ്ങളിൽ നിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്‌ സംവിധാനം കൊണ്ടുവരികയാണ്. എന്താണ് ഈ സംവിധാനമെന്നല്ലേ?. കുപ്പികളിൽ ഘടിപ്പിക്കുന്ന ടാഗ് നീക്കം ചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാൽ അലാറം മുഴങ്ങുന്ന സംവിധാനമാണിത്. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടമായി തിരുവനന്തപുരം പവർഹൗസ് ഷോറൂമിൽ സംവിധാനം നടപ്പാക്കി. ആദ്യം മുന്തിയയിനം മദ്യക്കുപ്പികളിലാണ് ടാഗുകൾ സ്ഥാപിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇവ നീക്കംചെയ്യാൻ കഴിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വിൽപനസമയത്ത് ഇവ നീക്കം ചെയ്യാനുള്ള സംവിധാനം ക്യാഷ് കൗണ്ടറിലാവ...
വഖഫ് ബില്ല് കത്തിച്ചു വേങ്ങരയിൽ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

വഖഫ് ബില്ല് കത്തിച്ചു വേങ്ങരയിൽ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

VENGARA
വഖഫ് ബില്ല് കത്തിച്ചു വേങ്ങരയിൽ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം. ഇയ്യിടെ പാർലമെന്റിൽ അവതരിപ്പിച്ച പുതിയ വഖഫ് ഭേദഗതി ബിൽ വംശ ഹത്യ ലക്ഷ്യം വെക്കുന്ന ഫാസിസ്റ്റ് ഭീകരതയുടെ അവസാനത്തെ ഉദാഹരണമാണെന്നും, ന്യൂനപക്ഷങ്ങളുടെ സ്വയം നിർണായാ വകാശങ്ങളുടെ മേലുള്ള കനത്ത കയ്യേറ്റമാണെന്നും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേ ണ്ടതുണ്ടെന്നും പൊതു ജനങ്ങൾ ജാഗരൂകരാകണമെന്നും വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ്‌ പി. പി കുഞ്ഞാലി മാസ്റ്റർ പ്രസ്താവിച്ചു. പുതിയ വഖഫ് ബി ല്ലിനെതിരെ വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ സംഘടിപ്പിച്ച പ്രതിഷേധ ജാഥയിൽ ബില്ല് പരസ്യമായി കത്തിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വേങ്ങര ടെലിഫോൺ എക്സ്ചേഞ്ചിന്റെ മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്സ്റ്റാന്റ് പരിസരത്തു അവസാനിച്ചു. പ്രകടനത്തിന് പഞ്ചായത്ത്‌ വെൽഫെയർ പാർട്ടി പ്രസിഡന്റ്‌ ബഷീർ പുല്ലമ്പല...
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

ERANANKULAM, LOCAL NEWS
വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. പാലാരിവട്ടത്ത് ജീനിയസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തിയിരുന്ന ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) അറസ്റ്റിലായത്. പുത്തന്‍കുരിശ്, തൃശൂര്‍ സ്വദേശികളായ യുവാക്കളുടെ പരാതിയില്‍ പാലാരിവട്ടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. സജീനയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാകേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനം : പതാക ദിനം ആചരിച്ചു.

കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനം : പതാക ദിനം ആചരിച്ചു.

TIRURANGADI
പരപ്പനങ്ങാടി സബ്ജില്ല കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പതാക ദിനം ആചരിച്ചു. ഫെബ്രുവരി 20, 21, 22 തിരൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സബ്ജില്ലകളിലും പതാകദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി സബ്ജില്ലാ കമ്മിറ്റിയുടെ പതാക ദിനാചരണത്തിൻ്റെ സബ് ജില്ലാ തല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. അബ്ദു റഹീമിന് പതാക നൽകി മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മുനീർ താനാളൂർ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ സബ് ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ ഭാരവാഹികളായ സിദീഖ് കുന്നത്ത്പറമ്പ്, പി.പി.അബ്ദു നാസർ മൂന്നിയൂർ, റനീഷ് പാലത്തിങ്ങൽ എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബൈക്ക് ബസ്സുമായി അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം

ബൈക്ക് ബസ്സുമായി അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം

Accident
തിരുവാലി : തിരുവാലി പൂന്തോട്ടത്തിൽ ബൈക്ക് ബസ്സുമായി അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. വണ്ടൂർ വാണിയമ്പലം സ്വദേശിനിസിമി വർഷ (22) യാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവിനെ പരിക്കുകളോടെ മഞ്ചേരി ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റൊരു വാഹനത്തിനെ മറികടക്കവേ എതിർദേശിൽ വന്ന ബസ്സിന്റെ സൈഡിൽ തട്ടി പിന്നിലെ ടയറിന് അടിയിൽ പെട്ടാണ് വർഷ മരണപ്പെട്ടത് എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എഫ് ഐ റ്റി യു സംസ്ഥാന തലത്തിൽ മെംബർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

എഫ് ഐ റ്റി യു സംസ്ഥാന തലത്തിൽ മെംബർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

VENGARA
വേങ്ങര: ക്ഷേമനിധി ഔദാര്യമല്ല അവകാശമാണ് എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള മെംബർഷിപ്പ് ക്യാമ്പയിൻ്റെ വേങ്ങര മണ്ഡലം തല ഉദ്ഘാടനം ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂർ തോട്ടശ്ശേരിയറ യൂണിറ്റിൽ നിർവഹിച്ചു. സംസ്ഥാനത്ത് തയ്യൽ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി രുപകരിച്ച ക്ഷേമ നിധി സംവിധാനം തകർക്കാനുള്ള ശ്രമത്ത് എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഫ് ഐ റ്റി യു ജില്ലാ കമ്മിറ്റി അംഗം അലവി വേങ്ങര പരിപാടിയിൽ അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഹമീദ് മാസ്റ്റർ, ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, എഫ്ഐടിയു ജില്ലാ സെക്രട്ടറി സക്കീന,യൂണിയൻ ജില്ലാ ട്രഷറർ അബൂബക്കർ പി ടി,യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഖദീജ വേങ്ങര, ഷീബ വടക്കാങ്ങര, വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രസി...
കോട്ടക്കൽ ഫാറൂഖ് ട്രെയിനിംഗ് കോളേജ് പാലിയേറ്റീവ് ദിനത്തിൽ പാലിയേറ്റീവ് ഫണ്ട് കൈമാറി

കോട്ടക്കൽ ഫാറൂഖ് ട്രെയിനിംഗ് കോളേജ് പാലിയേറ്റീവ് ദിനത്തിൽ പാലിയേറ്റീവ് ഫണ്ട് കൈമാറി

KOTTAKKAL
കോട്ടക്കൽ ഫാറൂഖ് ട്രെയിനിംഗ് കോളേജ് പാലിയേറ്റീവ് ദിനമായ ജനുവരി 15 നു കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത തുക പാലിയേറ്റീവിന് കൈമാറി. കോളജിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാനിദ്യത്തിൽ പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ T കുഞ്ഞു സാഹിബ്( സെക്രട്ടറി ഫാറൂഖ് എഡ്യൂക്കേഷണൽ സൊസൈറ്റി) , മരാക്കാർക്കുട്ടി ഹാജി,അവറാൻകുട്ടി ഹാജി M P, K മൊയ്തീൻ( മാനേജർ), സതീഷ് കുമാർ(അഡ്മിനിസ്ട്രേറ്റർ),ഷാമിന K, ബേബി K P, മുഹ്സിൻ, അനസ്, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌തുട്ടി ഹാജി എ.പി, മുഹമ്മദ് കുട്ടി മാസ്റ്റർ T എന്നിവരും സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

KANNUR, LOCAL NEWS
കണ്ണൂര്‍: സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കാലിന് ചെറിയതോതില്‍ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. കാട്ടുപന്നിയെ പിടികൂടുന്നതിനായി വെച്ച സ്‌ഫോടക വസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ട് വന്ന് സ്‌കൂള്‍ വളപ്പിലിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പഴയന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ ...
യൂട്യൂബര്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

യൂട്യൂബര്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

CRIME NEWS
ഇൻസ്റ്റാഗ്രാമിലെ റൊമാന്റിക്ക് ഹീറോയാണ് മലപ്പുറം തിരൂർ സ്വദേശിയായ മുഹമ്മദ് നിഷാല്‍. എന്നാല്‍ കാര്യങ്ങള്‍ റൊമാന്റിക്കില്‍ മാത്രം നില്‍ക്കില്ല. ഭീഷണിയും അത് വഴിയുള്ള ബലാല്‍സംഘം വരെ നീളുന്ന നിഷാലിന്റെ ക്രൂരതകള്‍. റൊമാന്റിക്ക് വീഡിയോകള്‍ ചെയ്യുന്ന നിഷാല്‍ പതിയെ ചാറ്റ് ബോക്സില്‍ ഇരകളെ തേടിയിറങ്ങും. പ്രവാസികളുടെ ഭാര്യന്മാർ, വിവാഹം മോചനം കഴിഞ്ഞവർ എന്നിവരാണ് നിഷാലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ചാറ്റ് ബോസ്കില്‍ തുടങ്ങുന്ന സൗഹൃദത്തിന് നിഷാല്‍ മോഹനവാക്കുകള്‍ നല്‍കി ആഴം വർധിപ്പിക്കും. ശേഷം പതിയെ വീഡിയോ കോളില്‍ വരാൻ ആവശ്യപ്പെടും. ഇതിന് തയാറായില്ല എങ്കില്‍, ഭീഷണിയും സെന്റിമെൻസുകളുമാണ് നിഷാലിന്റെ അടുത്ത അടവ്. ഈ അടവില്‍ വീഴുന്നവരെ നഗ്‌നരായി വീഡിയോ കോള്‍ ചെയ്യാൻ നിഷാല്‍ ആവശ്യപ്പെടും. ശേഷം ഈ നഗ്ന വീഡിയോ കോളുകള്‍ റെക്കോർഡ് ചെയ്ത് തന്റെ ലാപ്ടോപില്‍ സൂക്ഷിക്കും. വീഡിയോ കോളില്‍ കണ്ട സ്ത്രീകളെ നേരിട്ട് കാണുക എന്നത...
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നന്മമരം മലപ്പുറം സ്വദേശിക്കെതിരെ പരാതി

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നന്മമരം മലപ്പുറം സ്വദേശിക്കെതിരെ പരാതി

MALAPPURAM
ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാനുള്ള തുക വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്കെതിരെ പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പിന്നാലെ പ്രതി നടത്തിയ അശ്ലീല സംഭാഷണവും പുറത്തുവന്നു. പെണ്‍കുട്ടിയുടെ പിതാവ് ശസ്ത്രക്രിയയ്ക്കുശേഷം ബില്ലടയ്ക്കാന്‍ പണമില്ലാതെ ആശുപത്രിയില്‍ തുടരുകയാണ്. ഇതിനിടെയാണ് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ രോഗിയുടെ മകളെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നത്. പെണ്‍കുട്ടിയോട് ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ സഹായിക്കാമെന്നും വീടുവയ്ക്കാന്‍ ഒപ്പം നില്‍ക്കാമെന്നും പറഞ്ഞാണ് വാഖിയത് കോയ തന്റെ ഉദ്ദേശം വ്യക്തമാക്കിയത് . താന്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും മോള് നന്നായി പഠിക്കണമെന്നും പറഞ്ഞാണ് കോയ പെണ്‍കുട്ടിയെ സമീപിച്ചത്. വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് അനിവാര്യമാണെന്നും ഉപ്പായ്ക്ക് ഇനി മോളെ പഠിപ്പിക്...
കറുമണ്ണിൽ കുഞ്ഞി മരക്കാർ ഹാജി മരണപ്പെട്ടു.

കറുമണ്ണിൽ കുഞ്ഞി മരക്കാർ ഹാജി മരണപ്പെട്ടു.

MARANAM
കുളത്തുപറമ്പ് സ്വദേശി (കല്ലുവെട്ടിക്കൽ) കറുമണ്ണിൽ കുഞ്ഞി മരക്കാർ ഹാജി മരണപ്പെട്ടു. സഹോദരങ്ങൾ : മൊയ്തുട്ടി, കുഞ്ഞിമൊയ്തീൻകുട്ടി, മുഹമ്മദ്‌ മുസ്തഫ,ആയിഷ (ഊരകം), കുഞ്ഞിപ്പാത്തുട്ടി( തലക്കടത്തൂർ) മക്കൾ : Dr. സമീർ അഹമ്മദ് (ഖത്തർ), ശാക്കിർ അഹമ്മദ്, ഷക്കീൽ അഹമ്മദ്,ബിനു ശഹ്‌ലമയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് കുളത്തുപറമ്പ് ജുമാ മസ്ജിദിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പീഡനക്കേസിൽ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്; ‘സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു’

പീഡനക്കേസിൽ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്; ‘സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു’

KERALA NEWS
പീഡനക്കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും പൊലീസ് അറിയിച്ചു. അനുമതി ലഭിച്ചാൽ അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും 2016 ജനുവരി 28 ന് തിരുവനന്തപുരം മസ്കോട് ഹോട്ടലിൽ വെച്ചാണ് പീഡിപ്പിച്ചത്. യുവനടി ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ട്. പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിന് മുൻപ് തന്നെ നടി പീഡന വിവരം പറഞ്ഞതിന് തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചില ...
നെയ്യാറ്റിൻകര ​ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് അവകാശവാദം; പരാക്രമം കാണിച്ച് യുവാവ്

നെയ്യാറ്റിൻകര ​ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് അവകാശവാദം; പരാക്രമം കാണിച്ച് യുവാവ്

LOCAL NEWS
തിരുവനന്തപുരം: ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം. ആക്രമത്തിനിടയിൽ ഇയാൾ മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. നെയ്യാറ്റിൻകര പൊലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നെയ്യാറ്റിന്‍കര ഗോപന്റെ മരണം വലിയ വിവാ​ദങ്ങൾക്ക വഴിവെച്ചിരുന്നു. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അഴുകി...

കുംഭമേളയില്‍ പങ്കെടുക്കാന്‍ പണമില്ല, വീട്ടില്‍ ഒറ്റയ്ക്ക് 40 അടി താഴ്ചയില്‍ കിണര്‍ കുഴിച്ചു; ‘ഗംഗ’ ഒഴുകിയെത്തി എന്ന് 57കാരി

NATIONAL NEWS
ബംഗലൂരു: കൈയില്‍ പണമില്ലാത്തതിനാല്‍ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് പോകാന്‍ കഴിയാത്തതിന്റെ വിഷമം മാറ്റാന്‍ വേറിട്ട പ്രവൃത്തിയുമായി കര്‍ണാടക സ്വദേശിനിയായ 57കാരി. തന്റെ വീടിന്റെ പിന്‍വശത്ത് 40 അടി താഴ്ചയില്‍ കിണര്‍ കുഴിച്ച് 'ഗംഗ'യെ ഭൂമിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഗൗരി. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് ഗൗരി കിണറിനായി കുഴിച്ചത്. 2024 മധ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ എതിര്‍പ്പിനെ മറികടന്ന്, അംഗന്‍വാടി കുട്ടികളുടെയും ജീവനക്കാരുടെയും ദാഹം ശമിപ്പിക്കാന്‍ അവര്‍ കിണര്‍ കുഴിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തി ഗൗരിയുടെ മറ്റൊരു വേറിട്ട പ്രവൃത്തി. ഡിസംബറിലാണ് മഹാകുംഭമേളയെക്കുറിച്ച് ഗൗരി കേട്ടത്. പക്ഷേ പ്രയാഗ്രാജിലേക്ക് പോകാന്‍ തന്റെ പക്കല്‍ ആവശ്യത്തിന് പണമില്ലെന്ന് മനസ്സിലായി. അപ്പോഴാണ് അവര്‍ കിണര്‍ കുഴിക്കാന്‍ തീരുമാനിച...
G L P സ്കൂൾ കുഴിപ്പുറം പാലിയേറ്റീവ് ഫണ്ട് കൈമാറി

G L P സ്കൂൾ കുഴിപ്പുറം പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
G L P സ്കൂൾ കുഴിപ്പുറം പാലിയേറ്റീവ് ദിനമായ ജനുവരി 15 നു കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത തുക പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാനിദ്യത്തിൽ പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർ H M ബീന കരുവള്ളി പാത്തിക്കലിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ അധ്യപകരായ ഫൈസൽ K V, പാത്തുമ്മു K P, സ്കൂൾ ലീഡർ ഷഹ്സ, ഷെൻസ, സമഹ, സഹൽ, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌തുട്ടി ഹാജി എ.പി, കുഞ്ഞഹമ്മദ് Tഎന്നിവരും സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
16 വയസ്സുകാരിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ 75 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു

16 വയസ്സുകാരിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ 75 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു

CRIME NEWS
*മലപ്പുറം : 16 വയസ്സുകാരിയെ അന്തഃപ്രവേശിത ലൈംഗിക പീഢനത്തിനിരയാക്കിയ കാര്യത്തിന് 23 വയസ്സുകാരനെ 75 വര്‍ഷം കഠിന തടവനുഭവിക്കുന്നതിനും 6 ¼ ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. 16 വയസ്സ് മാത്രം പ്രായമുള്ള രക്ഷിതാക്കളുടെ സംരക്ഷണയില്‍ ജീവിച്ച് വരുന്ന പരാതിക്കാരിയെ പ്രതി ലൈംഗിക ഉദ്ദേശത്തോടെ മൊബൈല്‍ ഫോണ്‍ വഴി പ്രണയം നടിച്ച് നിരന്തരം പിന്തുടരുകയും 2022 മെയ് മാസം മുതല്‍ 2023 മെയ് മാസം വരെയുള്ള കാലയളവില്‍ പരാതിക്കാരിയും കുടുംബവും താമസിച്ചിരുന്ന രാത്രി സമയങ്ങളില്‍ അതിക്രമിച്ച് കയറി ബെഡ് റൂമില്‍ വെച്ച് പല തവണ അന്തഃപ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും രക്ഷിതാക്കളുടെ അനുമതിയില്ലാതെ പ്രതിയുടെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി മിനി ഊട്ടിയിലെ മിസ്റ്റി ലാന്‍ഡ് നാച്ചുറല്‍ പാര്‍ക്കിലേക്ക് കൊണ്ടു പോവുകയും ചെയ്ത കാര്യത്തിന് വാഴക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ നുഹ്മാന്‍. കെ, വയസ...
ഡോക്ടറെ വെള്ളപൂശാനുള്ള ആരോഗ്യ വകുപ്പ് ശ്രമം പ്രതിഷേധാർഹം

ഡോക്ടറെ വെള്ളപൂശാനുള്ള ആരോഗ്യ വകുപ്പ് ശ്രമം പ്രതിഷേധാർഹം

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കൈവിരൽ മുറിഞ്ഞെത്തിയ ഒരു വയസ്സുകാരനും ചുണ്ടിന് മുറിവ് പറ്റിയ ആറ് വയസ്സുകാരനും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ മനപൂർവ്വം ചികിൽസ നിഷേധിക്കുകയും ഇത് ചോദ്യം ചെയ്ത ആറ് വയസ്സുകാരന്റെ പിതാവിനെതിരെ വ്യാജ പരാതി നൽകുകയും ചെയ്ത സംഭവത്തിൽ ഉണ്ടായ പരാതികളിൽ അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ആരോപണ വിധേയയും മനുഷ്യാവകാശ ധ്വംസനം നടത്തുകയും ചെയ്ത ഡോക്ടറെ കുറ്റവിമുക്തമാക്കിയും വെള്ളപൂശുന്ന രീതിയിലും ഉണ്ടാക്കിയ റിപ്പോർട്ട് വർഗ്ഗ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയിലുള്ള റിപ്പോർട്ടാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും ആരോഗ്യ വകുപ്പിന്റെ ഈ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി പറഞ്ഞു. മനുഷ്യാവകാശ ധ്വംസനം നടന്ന ചികിൽസാ വിവാദത്തിലും ആശുപത്രിയിൽ വെച്ച് മരണപ്പെട്ട മൂന്നിയൂർ സ്വദേശിയുടെ മരണത്ത...

MTN NEWS CHANNEL