*’അർദ്ധരാത്രി പരിശോധനയുണ്ടാകും; പൊലീസ് മുന്നറിയിപ്പ് നൽകിയെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ
ഇന്ന് അർധരാത്രി 12 മണിക്ക്ഫേകോ വീട്ടിൽ പൊലീസ് പരിശോധനയുണ്ടാകുമെന്ന് രണ്ട് പൊലീസുകാർ അറിയിച്ചെന്ന് മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാന സിദ്ദീഖ്...ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
വൈകീട്ട് ആറ് മണിയോടെ രണ്ടു പോലീസുകാർ വീട്ടില്‍ വന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടില്‍ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കില്‍ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പോലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യകതമായ ഉത്തരമില്ല.ശേഷം കാപ്പന്റെ വക്കീല്‍ Adv Mohamed Dhanish KS വീട്ടില്‍ വന്ന പൊലീസുകാരെ വിളിച്ച് സംസാരിച്ചു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകള്‍ എല്ലാം പാലിച്ചാണ് കാപ്പൻ പോകുന്നതെന്ന...



















