‘എന്റെ കേരളം’ പ്രദർശന വിപണന മേള : റീൽസ്, സെൽഫി മത്സരങ്ങളിൽ പങ്കെടുക്കാം
മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് മെയ് ഏഴു മുതൽ 13 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദർശന- വിപണന -ഭക്ഷ്യ -കലാമേളയുടെ ഭാഗമായി പൊതുജനങ്ങൾക്കായി റീൽസ്, സെൽഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സർക്കാരിന്റെ ഒമ്പത് വർഷത്തെ ഏതെങ്കിലും ഒരു വികസന നേട്ടത്തെ കുറിച്ച് 30 സെക്കൻഡിൽ കുറയാത്ത ദൈർഘ്യമുള്ള റീൽ ആണ് തയ്യാറാക്കേണ്ടത്. അയയ്ക്കുന്ന ആളുടെ പേരും ഫോൺ നമ്പറും, വിലാസവും സഹിതം diomlpm2@gmail.com എന്ന ഇമെയിൽ വിലാസത്തിൽ എൻട്രി അയക്കണം.
സർക്കാരിന്റെ വികസന പദ്ധതിയുടെ സമീപത്തു നിന്നുള്ള സെൽഫികളും മത്സരത്തിനായി അയക്കാം. ഫോട്ടോയുടെ ക്യാപ്ഷനിൽ പദ്ധതിയുടെ പേര് രേഖപ്പെടുത്തണം.അയയ്ക്കുന്ന ആളുടെ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ സഹിതം സെൽഫികൾ diomlpm2@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. രണ്ടു മത്സരങ്ങളുടെയും അവസാന തീയതി മെയ് ആറ് ആണ്.
ഒരാൾക്ക് മൂന്ന് റീൽസും, മൂന്ന് സെൽഫികളും വരെ അയയ്ക്കാം. ഓരോ മത്സരത്തി...



















