Thursday, January 22News That Matters
Shadow

Author: admin

യാത്രക്കാരൻ കയറിപ്പിടിച്ചതായി പരാതി പറഞ്ഞ വിദ്യാർഥിനിയെ സ്വകാര്യ ബസ് ജീവനക്കാർ ഇറക്കിവിട്ടു

യാത്രക്കാരൻ കയറിപ്പിടിച്ചതായി പരാതി പറഞ്ഞ വിദ്യാർഥിനിയെ സ്വകാര്യ ബസ് ജീവനക്കാർ ഇറക്കിവിട്ടു

KOTTAKKAL
സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ യാത്രക്കാരൻ അതിക്രമത്തിനിരയാക്കി. പരാതി പറഞ്ഞ പെണ്‍കുട്ടിയെ ബസ് ജീവനക്കാർ വഴിയില്‍ ഇറക്കിവിട്ടു. അതിക്രമം നടത്തിയ ആളെ പൊലീസില്‍ ഏല്‍പ്പിക്കാതെ സ്റ്റാൻഡില്‍ ഇറക്കിവിടുകയും ചെയ്തു.ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെ കോട്ടക്കലില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. സഹപാഠികളെല്ലാം ഇറങ്ങിയതോടെ ഒറ്റക്കായ പെണ്‍കുട്ടിയെ പിന്നില്‍നിന്ന് ഒരാള്‍ കയറി പ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞെങ്കിലും ചെവി കൊടുക്കാതിരുന്ന ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെ വളാഞ്ചേരി സ്റ്റാന്‍ഡ് എത്തുന്നതിനു മുമ്ബുള്ള റിലയന്‍സ് പെട്രോള്‍ പമ്ബിന് മുന്നില്‍ ഇറക്കി വിടുകയായിരുന്നു.വിദ്യാർഥിനിയെ കടന്നുപിടിച്ച ആളുമായി സ്റ്റാന്‍ഡിലേക്ക് പോയ ബസ് ജീവനക്കാര്‍ ഇയാളെ സ്റ്റാന്‍ഡിലിറങ്ങി രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തുവെന്നാണ് പരാതി. റ...
ചെരിച്ചിയിൽ സൈദലവി  മരണപ്പെട്ടു

ചെരിച്ചിയിൽ സൈദലവി മരണപ്പെട്ടു

MARANAM
ചേറൂർ: മിനി കാപ്പിൽ ചണ്ണയിൽ സ്വദേശി പരേതനായ ചെരിച്ചിയിൽ അബ്ദുള്ളകുട്ടി മുസ്ലിയാരുടെ മകൻ, ചെരിച്ചിയിൽ സൈദലവി എന്നവർ മരണപ്പെട്ടു. മകൻ അഷ്‌റഫ്‌ ചെരിച്ചിയിൽ (ചെറിയാപ്പു) ജിദ്ദ. പരേതന്റെ മയ്യിത്ത് നമസ്കാരം (28-05-2025) രാവിലെ 9 മണിക്ക് മിനി കാപ്പിൽ രിഫായി മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
യു.ഡി.എഫിന് അകത്തും പുറത്തും പ്രശ്നമെന്ന് CPM സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

യു.ഡി.എഫിന് അകത്തും പുറത്തും പ്രശ്നമെന്ന് CPM സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

MALAPPURAM
യു.ഡി.എഫിന് അകത്തും പുറത്തും പ്രശ്നമെന്ന് CPM സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് CPM ഏരിയാ കമ്മിറ്റി ഓഫീസിൽ നടക്കുന്ന നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നുന്നു അദ്ദേഹം. നിലമ്പൂരിൽ എൽ.ഡി.എഫിന് അനുകൂലസാഹചര്യമാണുള്ളത്. നിലമ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി പൊതു സീകാര്യനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് പാറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.പി.വി. അൻവർ മുന്നണി വിട്ടത് ആശ്വാസമായോ എന്ന ചോദ്യതോട്അദ്ദേഹം ത്രികരിച്ചില്ല. എം.സ്വരാജ് സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യ തോടും അദ്ദേഹം പ്രതികരിച്ചില്ല. ഒരാഴ്ച്ചക്കുള്ളിൽ സ്ഥാനാർത്ഥി ഉണ്ടാകുമെന്നുംഎം.വി.ഗോവിന്ദൻ പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും ...
സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കുടുംബ ഡോക്ടര്‍മാരെ നിയമിക്കണം: എ.എഫ്.പി.ഐ

സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കുടുംബ ഡോക്ടര്‍മാരെ നിയമിക്കണം: എ.എഫ്.പി.ഐ

MALAPPURAM
മലപ്പുറം; സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കുടുംബ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ഉത്തര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.വൈദ്യശാസ്ത്ര ശാഖയില്‍ കുടുംബ ഡോക്ടറുടെ ആനുകാലിക പ്രാധാന്യം വലുതാണെന്ന് സമ്മേളനം വിലയിരുത്തി. തിരൂരില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല പ്രസിഡന്റ് ഡോ. വി നിഗേഷ് അധ്യക്ഷത വഹിച്ചു. യുവാക്കളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം , വിഷാദ രോഗം തുടങ്ങി പത്തോളം വിഷയങ്ങളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. സംഘടനയുടെ ദേശീയ സെക്രട്ടറി ഡോ രശ്മി എസ് കൈമള്‍, ഐ എം എ തിരൂര്‍ പ്രസിഡന്റ് ഡോ അസീം അദീര്‍ , സംസ്ഥാന ഘടകത്തിന്റെ സ്ഥാപക പ്രസിഡന്റ് ഡോ ബിജയ് രാജ്, അഡ്‌വൈസര്‍ ഡോ റാസിക്, സംസ്ഥാന പ്രസിണ്ടന്റ് ഡോ നദീം അബൂട്ടി, സെക്രട്ടറി ഡോ. പി എം മന്‍സൂര്‍, ഉത്തര മേഖല സെക്രട്ടറി ഡോ മമത മനോഹര...
ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു.

ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു.

Accident
തൃശൂർ: വടക്കാഞ്ചേരിയിൽ ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്കും ഷോക്കേറ്റു. ഇരുവർക്കും പരിക്കുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമാണം നടക്കുന്നതിനാൽ ഇവർ പുന്നപറമ്പിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിനു പിറകിലെ ഇരുമ്പു ​ഗ്രില്ലിൽ പിടിച്ച ഉടൻ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചിൽ കേട്ട് മകൾ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. മൂന്ന് പേരേയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രേണുകയുടെ ജീവൻ രക്ഷിക്കാനായില്ല. അധികൃതരുടെ പരിശോധനയ്ക്കു ശേഷമേ ​ഗ്രില്ലിൽ എങ്ങിനെ വൈദ്യുതിയെത്തി എന്നു അറിയാൻ സാധിക്കു... നിങ്ങൾ വാർത്തകൾ അറിയാന്‍ W...
ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

KERALA NEWS
മര്‍ദിച്ചെന്ന മുന്‍ മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് പരാതിക്കാരനായ വിപിന്‍ കുമാറിന്റെ മൊഴി രേഖപ്പെടുത്തി. മറ്റൊരു നടന്റെ സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് പ്രകോപനത്തിന് കാരണമായെന്നാണ് മൊഴി. ഉണ്ണി മുകുന്ദന് എതിരെ താരസംഘടനക്കും ഫെഫ്കക്കും പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണിമുകുന്ദനെതിരെയുള്ള മാനേജരുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം ഇന്ന് നടക്കും. മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് ഇന്നലെ കേസെടുത്തത്. വിപിന്‍ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമാ സംഘടനകളും അന്വേഷണം നടത്തും. മറ്റൊരു നടന്റെ സിനിമയെ പ്രശംസിച്ചു പോസ്റ്റിട്ടതിന് മര്‍ദിച്ചു എന്നാണ് പരാതി. ഫ്‌ളാറ്റില്‍ വച്ച് മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടി എന്നും പരാതിയില്‍ പറയുന്നു. ആശുപത്രിയില...
നിലമ്പൂരില്‍ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്‌

നിലമ്പൂരില്‍ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്‌

MALAPPURAM
കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച് എഐസിസി. കൊച്ചിയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ നേതാക്കളുടെ നിര്‍ണായക യോഗം ചേർന്നാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം ചേർന്ന ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു. ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെയും പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്‍ഗണന. അൻവർ തിങ്കളാഴ്ച വീണ്ടും ഇടഞ്ഞുനിന്നതോടെയാണ് കളമശ്ശേരിയിൽ നിർണായക യോഗം ചേർന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം...
പരിസ്ഥിതിയുടെ മാനിഫെസ്‌റ്റോ പ്രകാശനം ചെയ്തു

പരിസ്ഥിതിയുടെ മാനിഫെസ്‌റ്റോ പ്രകാശനം ചെയ്തു

MALAPPURAM
ചേലേമ്പ്ര: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കാർഷിക വിദഗ്ദനുമായ ഡോ.അബു കുമ്മാളി എഴുതിയ പരിസ്ഥിതിയുടെ മാനിഫെസ്‌റ്റോ എന്ന പുസ്തകം അരിയല്ലൂരിൽ വെച്ച് നടന്ന ഇടവപ്പാതി ജനകീയ ലിറ്ററേച്ചർ ഫെസ്‌റ്റിലായിരുന്നു പ്രകാശനം. കവിയും പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ ആദ്യ പ്രതി ഏറ്റുവാങ്ങി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വിവരിക്കുന്നതോടൊപ്പം അനുവാചകരെ വിശേഷിച്ചും പുതിയ തലമുറയെ കൃഷിയിലേക്ക് വഴിനടത്തുന്നതുമായ ലേഖന സമാഹാരങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം. നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയ സംരംഭകനും സാമൂഹ്യ പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. അബു കുമ്മാളി ആദ്യമായാണ് തന്റെ വീക്ഷണങ്ങൾ പുസ്തക രൂപത്തിൽ ജനങ്ങളിലേക്കെത്തിക്കുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത് മുന്‍ എംഎല്‍എ പി വി അന്‍വര്‍.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത് മുന്‍ എംഎല്‍എ പി വി അന്‍വര്‍.

MALAPPURAM
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുത്ത് മുന്‍ എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചാല്‍ മത്സരിക്കാനിറങ്ങാനാണ് അന്‍വര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ മുസ്ലിം സംഘടനകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് താല്‍പര്യമില്ലെന്ന് അന്‍വര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഷൗക്കത്തിന്റെ വിജയസാധ്യത കുറവാണ്. ഇക്കാര്യം പരിഗണിക്കണമെന്ന് അന്‍വര്‍ യുഡിഎഫ് നേതൃത്വത്തോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു. വി എസ് ജോയിയെ നിർദേശിച്ചത് കുടിയേറ്റ കർഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ജോയിക്ക് സാധിക്കും. വിഎസ് ജോയിയോട് പ്ര...
തെങ്ങിലാൻ ഖമറുദ്ധീൻ മരണപ്പെട്ടു

തെങ്ങിലാൻ ഖമറുദ്ധീൻ മരണപ്പെട്ടു

MARANAM
വേങ്ങര : കുറ്റൂർ മാടംചിന പരേതനായ തെങ്ങിലാൻ അബ്ദുള്ള ( സൗദി ) എന്നവരുടെ മകൻ തെങ്ങിലാൻ ഖമറുദ്ധീൻ (55) എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം രാവിലെ 11 മണിക്ക്മാടംചിന ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം അലയടിക്കും: സാദിഖലി തങ്ങള്‍

നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം അലയടിക്കും: സാദിഖലി തങ്ങള്‍

KERALA NEWS
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സ്വതന്ത്രരെ പരീക്ഷിച്ചാലും സിപി ഐഎം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലീഗ് ഇടപെട്ടിട്ടില്ല. യുഡിഎഫില്‍ പ്രാദേശിക പ്രശ്‌നങ്ങളില്ല. ലീഗ്-കോണ്‍ഗ്രസ് പ്രാദേശിക തര്‍ക്കം തീര്‍ന്നതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും : സണ്ണി ജോസഫ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞിരുന്നു. നല്ല സ്ഥാനാര്‍ഥികളായി ഒന്നിലേറെ പേരുണ്ടെന്നും അതില്‍ നിന്ന് ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പിവി അന്‍വര്‍ ഇഫക്ട് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കു...
അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു.

അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു.

CRIME NEWS
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഞായറാഴ്ച 11 മണിയോടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയത്. അഫാനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു. അഫാന്റെ മാതാവ് ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം രക്ഷപ്പെട്ടു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാ...
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

KERALA NEWS
ഉയർന്ന തിരമാല പ്രതിഭാസവുമായി ബന്ധപ്പെട്ട് പുറപ്പെടുവിയ്ക്കുന്ന പ്രത്യേക ബുള്ളറ്റിൻ കേരള തീരത്ത് നാളെ (26/05/2025) രാത്രി 8.30 വരെ 3.1മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ. ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ. എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ. തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ. മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ. കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ. കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരു...
സിവിൽ സർവീസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു

സിവിൽ സർവീസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു

TIRURANGADI
മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്തിലെ പ്രതിഭാധനരായ വിദ്യാർഥികൾക്ക് സിവിൽ സർവീസ് മേഖലയിലേക്ക് മാർഗ്ഗദർശനം നൽകുന്നതിനായി പഞ്ചായത്തിലെ എൽഎസ്എസ് /യുഎസ്എസ് വിജയികൾ, പത്താം ക്ലാസ് ഫുൾ എ പ്ലസ് നേടിയവർ, മറ്റ് താൽപരരായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി പി എസ് എം ഒ കോളേജ് സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പിഎസ്എംഒ കോളേജ് സിവിൽ സർവീസ് അക്കാഡമി കോഡിനേറ്റർ ഡോ. എൻ മുഹമ്മദ് ഫസീബ്, മലപ്പുറം ജില്ല കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൻറർ മുൻ കോർഡിനേറ്ററും പി എസ് എം ഒ കോളേജ് മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം മേധാവിയുമായ ഡോ. ഷബീർ വി പി എന്നിവർ ക്ലാസുകൾ നയിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ എം സുഹറാബി ഉത്ഘാടനം ചെയ്‌തു, വൈസ് പ്രസിഡന്റ്‌ ഹനീഫ ആചാട്ടിൽ അധ്യക്ഷത വഹിച്ചു. പി എസ് എം ഓ കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ M K ബാ...
കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി.

കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി.

CRIME NEWS
ബേപ്പൂര്‍: കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. ഹാര്‍ബര്‍ റോഡ് ജംങ്ഷനിലെ ലോഡ്ജ് മുറിയില്‍നിന്ന് കൊല്ലം സ്വദേശിയായ സോളമന്‍ (58) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. വലപ്പണിക്കാരനാണ് സോളമന്‍. മറ്റൊരു ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന്‍ ഇന്നലെ രാത്രിയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയില്‍ എത്തിയതെന്നാണ് വിവരം. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. സോളമന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് സംശയം. കഴിഞ്ഞ ദിവസം കുളിക്കാന്‍ പോകണമെന്ന് പറഞ്ഞാണ് സോളമന്‍ മുറിയില്‍ നിന്ന് ഇറങ്ങിയതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം കഴിഞ്ഞ രാത്രി തന്നെ അനീഷ് ലോഡ്ജില്‍നിന്നു പോയതായി ഉടമ പൊലീസിനോട് പറഞ്ഞു. ബേപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്‌ഐമാരായ എംകെ ഷെനോജ് പ്രകാശ്, എം.രവീന്...
വലിയക്കതൊടി മുഹമ്മദ്‌ കുട്ടി മരണപ്പെട്ടു.

വലിയക്കതൊടി മുഹമ്മദ്‌ കുട്ടി മരണപ്പെട്ടു.

MARANAM
വേങ്ങര : കുറ്റൂർ പാക്കടപുറായ വലിയക്കതൊടി കുട്ട്യാലി എന്നവരുടെ മകൻ മുഹമ്മദ്‌ കുട്ടി എന്നവർ മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം വൈകുന്നേരം 4:30ന് കണ്ണാട്ടിപ്പടി ഇരകുളം ജുമാമസ്ജിദിൽ നടക്കും.
ഗായകന്‍ ഡാബ്‌സിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

ഗായകന്‍ ഡാബ്‌സിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

MALAPPURAM
മലപ്പുറം: ഗായകന്‍ ഡാബ്‌സി എന്ന മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് അറസ്റ്റ്. ഡാബ്‌സിയെയും മൂന്ന് സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തിലാണ് മുഹമ്മദ് ഫാസിലിനെ വിട്ടയച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അനധികൃത മത്സ്യബന്ധനത്തിനായി സ്ഥാപിച്ച വലകള്‍ പിടിച്ചെടുത്തു

അനധികൃത മത്സ്യബന്ധനത്തിനായി സ്ഥാപിച്ച വലകള്‍ പിടിച്ചെടുത്തു

MALAPPURAM
തെന്നല, എടരിക്കോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കടലുണ്ടി പുഴയുടെ കൈതോടായ വാളക്കുളം - പെരുമ്പുഴ കൈതോട്ടില്‍ അനധികൃത മത്സ്യബന്ധനത്തിനായി സ്ഥാപിച്ച  ഇരുപതോളം വലിയ  വലകള്‍ കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തു. മത്സ്യഭവന്‍ ഓഫീസര്‍ ശിഹാബുദ്ദീന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ ബന്ന,ഷഫീര്‍, ഷംസീര്‍ ,പൊന്നാനി ഫിഷറീസ് സ്റ്റേഷനിലെ സീ റെസ്‌ക്യൂ ഗാര്‍ഡും പരിശോധനയുടെ ഭാഗമായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മലയാളി വിദ്യാര്‍ത്ഥി ബംഗളുരുവിലെ ഹോസ്റ്റൽ മുറിയിൽ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി വിദ്യാര്‍ത്ഥി ബംഗളുരുവിലെ ഹോസ്റ്റൽ മുറിയിൽ ഹൃദയാഘാതം മൂലം മരിച്ചു

KOZHIKODE, LOCAL NEWS
കോഴിക്കോട്: മലയാളി വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ബംഗളുരുവില്‍  മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തില്‍ മീത്തല്‍ കൃഷ്ണകൃപയില്‍ കൃഷ്ണനുണ്ണിയാണ് മരിച്ചത്. യെലഹങ്ക വൃന്ദാവന്‍ കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാവിലെ സഹപാഠികളാണ് ഹോസ്റ്റല്‍ റൂമില്‍ കൃഷ്ണനുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. മൃതദേഹം നാട്ടില്‍ എത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകനായ പുരുഷോത്തമനാണ് പിതാവ്. അമ്മ - പ്രീത (മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂള്‍ റിട്ട. അധ്യാപിക). സഹോദരി - അനഘ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E M...
സ്‌കൂട്ടറിൽ മദ്യം എത്തിച്ച് വിൽപന നടത്തുന്ന ‘ഐസക് ന്യൂട്ടൻ’ പിടിയിൽ.

സ്‌കൂട്ടറിൽ മദ്യം എത്തിച്ച് വിൽപന നടത്തുന്ന ‘ഐസക് ന്യൂട്ടൻ’ പിടിയിൽ.

TIRURANGADI
തിരൂരങ്ങാടി: സ്‌കൂട്ടറിൽ മദ്യം എത്തിച്ച് വിൽപന നടത്തുന്ന 'ഐസക് ന്യൂട്ടൻ' പിടിയിൽ. വെസ്റ്റ് ബംഗാൾ ബർദ്ദമാൻ ഹമീദ്പൂർ ഐസക് ന്യൂട്ടൻ (30) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയായ ഇയാൾ കൊടിഞ്ഞി ചെറുപാറയിലും പരിസരപ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികൾക്കും മറ്റും സ്‌കൂട്ടറിൽ മദ്യം എത്തിച്ചു കൊടുക്കലാണ് ഇയാളുടെ തൊഴിൽ. പോണ്ടിച്ചേരിയിൽ മാത്രം വിൽപന നടത്താനും ഉപയോഗിക്കാനും അനുവാദമുള്ള ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL