Thursday, January 22News That Matters
Shadow

Author: admin

ബേപ്പൂരില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

ബേപ്പൂരില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

KOZHIKODE, LOCAL NEWS
കോഴിക്കോട് : ബേപ്പൂരില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കൈക്കും കഴുത്തിലും മുതുകിലും പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ബേപ്പൂര്‍ സ്വദേശി അനന്തുവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ചത് ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസ്ഐ ധനേഷ് ആണെന്ന് അനന്തു പറയുന്നു. ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്തതിനാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. ഇതേത്തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പ്രൊബേഷന്‍ എസ്ഐ ധനേഷ് മര്‍ദ്ദിച്ചെന്നാണ് പരാതി. ആദ്യം ലാത്തികൊണ്ടും പിന്നീട് പട്ടിക കൊണ്ടും മര്‍ദ്ദിച്ചെന്നാണ് പരാതി. എന്നാല്‍ അനന്തുവില്‍ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തിയത് ചോദ്യം ചെയ്തിനെ തുടര്‍ന്ന് എസ്ഐയുമായി കയ്യാങ്കളി നടന്നു. ഇതിനിടെയാണ് അനന്തുവിന് പരിക്കേറ്റതെന്നാണ് പൊലീസ് വിശദീകരണം. കഞ്ചാവ് ബീഡി കൈവശം വെച്ചതിന് 27 ബി വകുപ്പ് പ്രകാരം കേസ്സ് എടുത്തായും ബേപ്പൂര്‍ പൊലീസ് അറി...
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറയാറുള്ളയാളെ പിടികൂടി

വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറയാറുള്ളയാളെ പിടികൂടി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറയാറുള്ളയാളെ കോട്ടയത്ത് നിന്നും പിടികൂടി. മേനംകുളം സ്വദേശിയായ ജോസ് (37) ആണ് അറസ്റ്റിലായത്. വനിതാ ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറയുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് ഐജിയെന്നോ ഇൻസ്പെക്ടര്‍ എന്നോ വ്യത്യാസമില്ലാതെ വനിതാ ഉദ്യോഗസ്ഥരെ വിളിക്കുകയാണ് ഇയാളുടെ രീതി. നിരന്തരം വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കും. ഫോൺ കട്ട് ചെയ്താലും വീണ്ടും വിളിക്കും. കഴക്കൂട്ടത്തെ വനിതാ ബറ്റാലിയനിൽ നിരന്തരം വനിതാ ഉദ്യോഗസ്ഥരെ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ഇപ്പോൾ കഴക്കൂട്ടം പൊലീസ് കോട്ടയത്തു നിന്ന് ഇയാളെ പിടികൂടിയത്. കൊച്ചിയിലെ മാളിൽ ജോലി ചെയ്യുന്ന ഇയാൾ കോട്ടയത്താണ് താമസിക്കുന്നത്. മോഷണം ഉൾപ്പടെ വേറെയും കേസുകളിൽ പ്രതിയാണ് ഇയാളെങ്കിലും ഇത്തരത്തിലുള്ള 20 ഓളം കേസുകളും ഇയാൾക്കെതിരെ ഉണ്ട...
ഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതൽ

ഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതൽ

MALAPPURAM
ഹജ്ജ് 2025: ഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതൽ: ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്നായി എയർപോർട്ട് ഏജൻസികളുടെ യോഗം ചേർന്നു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീർത്ഥാടകരുടെ മടക്കയാത്ര ജൂൺ 25 ബുധനാഴ്ച മുതൽ ആരംഭിക്കും. കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യം എത്തുന്നത്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകർ ജൂൺ 26നും, കണ്ണൂരിൽ നിന്നും യാത്രയായ ഹജ്ജ തീർത്ഥാടകർ ജൂൺ 30 മുതലുമാണ് തിരിച്ചെത്തുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 16,482 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടിരുന്നത്. ഇതിൽ 16,040 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്. കോഴിക്കോട് എംബാർക്കേഷ...
ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

MALAPPURAM
മലപ്പുറം: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ നഗര സഭാ ചെയര്‍മാന്‍ മുജീബ് കാടേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരീസ് പാലക്കാട് ,മലപ്പുറം ജില്ലകളുടെ കോ ഓഡിനേറ്റര്‍ രാജയോഗിനി ബ്രഹ്മകുമാരി മീനാബഹന്‍ജി മുഖ്യ പ്രഭാഷണം നടത്തി. ബ്രഹ്മകുമാര്‍ ഗോപാലകൃഷ്ണന്‍ ഭായി യോഗാസനങ്ങള്‍ക്ക് നേതൃത്വം നല്‍കി .പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ആചാര്യ ഉണ്ണിരാമന്‍ മാസ്റ്റര്‍ ,കെ എന്‍ എ ഖാദര്‍ , എം എസ് പി ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി ബാബു ,പത്രപ്രവര്‍ത്തകന്‍ ഉസ്മാന്‍ ഇരുമ്പുഴി,സുന്ദരരാജ് മലപ്പുറം, തൃപുരാന്തക ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ മീമ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.ബി കെ സുനിത സിസ്റ്റര്‍ സ്വാഗതവും ബി കെ ശാന്ത സിസ്റ്റര്‍ നന്ദിയും പറഞ്ഞു....
ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Accident
തിരൂർ: വള്ളിക്കാഞ്ഞിരം കിടപ്പു മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പില്‍ ധ്വനിത് (11) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങുകയായിരുന്നു. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീടിന് പുറത്തു നിന്നും ഓടിയെത്തിയ അച്ഛന്‍ മണികണ്ഠനാണ് ആണിയില്‍ കുരുങ്ങിയ നിലയില്‍ ധ്വനിതിനെ ആദ്യം കണ്ടത്. കഴുത്തിൽ ഷർട്ട് വലിഞ്ഞ് ശ്വാസം കിട്ടാത്ത നിലയിലായിരുന്നു കുട്ടി. തുടര്‍ന്ന് ഉടനെ തന്നെ ധ്വനിത്തിനെ തിരൂരിലെ സ്വകാര്യ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ചികിത്സയിൽ കഴിയവെ ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിക്കുന്നത്....
സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു.

സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു.

CRIME NEWS
നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി കള്ള്ഷാപ്പ് തൊഴിലാളി ദിനേശന്റെ മകന്‍ അജയ് കുമാര്‍ (23) ആണ് മരിച്ചത്. പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ 4002 നമ്പര്‍ മുറിയിലായിരുന്നു അജയ് താമസിച്ചിരുന്നത്. മൂന്നാം നിലയിലെ ഹോട്ടല്‍ മുറിയുടെ ജനലിലൂടെ താഴേക്ക് വീഴാണ് മരണം. എന്നാൽ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
മാട്ടിൽ മുഹമ്മദ് കുട്ടി എന്നവർ മരണപ്പെട്ടു.

മാട്ടിൽ മുഹമ്മദ് കുട്ടി എന്നവർ മരണപ്പെട്ടു.

MARANAM
വേങ്ങര : ഊരകം കുറ്റാളൂർ ചേലത്തൂർ മാട്ടിൽ മുഹമ്മദ് കുട്ടി എന്നവർ മരണപ്പെട്ടു. മക്കൾ: സലീം (ഡിസ്ക്കൊ), മുജീബ്, അൻവർ, സാബിറ.മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് കുറ്റാളൂർ മാതൊടു ജുമാ മസ്ജിദിൽ.
സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് വിടവാങ്ങി

സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് വിടവാങ്ങി

MARANAM
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫിവര്യനുമായ ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്ലിയാർ വിടവാങ്ങി. പുറത്തീല് പുതിയകത്ത് ശൈഖ് കുടുംബത്തില് 1949 ജൂണ് 19നാണ് മാണിയൂര് ഉസ്താദിന്റെ ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂര് അബ്ദുല്ല മൗലവിയുടെയും പുറത്തീല് പുതിയകത്ത് ഹലീമ എന്നവരുടെയും പുത്രനാണ്.സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ കേന്ദ്ര മുശാവറ മെമ്ബര്, സമസ്ത കണ്ണൂര് ജില്ലാ ജനറല് സെക്രട്ടറി, തൃക്കരിപ്പൂര് മുനവ്വിറുല് ഇസ്ലാം അറബിക് കോളേജ് പ്രിന്സിപ്പാള് തുടങ്ങി നിരവധി സ്ഥാനങ്ങള് വഹിച്ചിരുന്നു....
പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

TIRURANGADI
പരപ്പനങ്ങാടി: ജൂൺ 21 അന്താരാഷ്ട്ര യോഗദിനം വളരെ വിപുലമായ രീതിയിൽ ആചരിച്ച് വാക്കേഴ്സ് ക്ലബ്ബും പരപ്പനങ്ങാടി ബി. ഇ. എം. ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി സ്റ്റുഡൻസും. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ. ലിപ്സൺ മാസ്റ്റർ സ്വാഗതം പറയുകയും പ്രധാനാധ്യാപിക ശ്രീമതി. ആൻസി ജോർജജ് അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം പരപ്പനങ്ങാടി എസ് എച്ച്. ഒ. ശ്രീ. വിനോദ് വലിയാട്ടൂർ നിർവഹിച്ചു. ചടങ്ങിലെ മുഖ്യ അതിഥിയായി മുൻ കേരള പോലീസ് ഫുട്ബോൾ താരം കെ.ടി. വിനോദ് പങ്കെടുത്തു. വാക്കേഴ്സ് ക്ലബ് പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി കുട്ടികൾക്ക് യോഗ പരിശീലനം നൽകി. എസ്പിസി കോഡിനേറ്റർമാരായ ശ്രീമതി അയന ടീച്ചർ, ശ്രീമതി നവ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു....
സ്കൂൾ സമയമാറ്റം ആശങ്കകൾ പരിഹരിക്കണം : മദ്രസ കോപ്ലക്സ് മീറ്റ്

സ്കൂൾ സമയമാറ്റം ആശങ്കകൾ പരിഹരിക്കണം : മദ്രസ കോപ്ലക്സ് മീറ്റ്

TIRURANGADI
തിരൂരങ്ങാടി : സ്കൂൾ സമയമാറ്റം ആശങ്കകൾ പരിഹരിക്കണം. മദ്രസകളെ ബാധിക്കുന്ന ഇത്തരം ഉത്തരവുകൾ സർക്കാർ പുനപരിശോധിക്കണമെന്നും സംയുകത്ത തിരൂരങ്ങാടി മണ്ഡലം മദ്രസ കോപ്ലക്സ് മീറ്റ് അഭിപ്രായം പ്രകടിപ്പിച്ചു. യോഗത്തിൻ്റെ ഉദ്ഘാടനം കെ.എൻ.എം മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ നിർവ്വഹിച്ചു. നൗഷാദ് ചോനാരി അധ്യക്ഷത വഹിച്ചു. മുഫത്തിഷ് ആബിദ് സലഫി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. എൻ.പി. അബു മാസ്റ്റർ , മുനീർ താനാളൂർ, താപ്പി ഉമ്മർ, സി.വി.എം.ഷെരീഫ്, നൗഫൽ അൻസാരി, നബീൽ ചെറുമുക്ക് സംസാരിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ: മുഖ്യ രക്ഷാധികാരി:ഹംസ മാസ്റ്റർ കരുമ്പിൽ, രക്ഷാധികാരികൾ എൻ.പി. അബു മാസ്റ്റർ, ടി. അബ്ദുറഹിമാൻ, റസാഖ് ബാവ, ടി.റഹീബ് സി.കെ.അഷ്റഫ് പ്രസിഡണ്ട് അയ്യൂബ് കുന്നുമ്മൽ, ആക്ടിംങ്ങ് പ്രസിഡണ്ട് : മുനീർ താനാളൂർ ,വൈസ് പ്രസിഡണ്ടുമാർ : ഹംസ പുതുപറമ്പ്, റഫീഖുൽ അക്ബർ കൊടിഞ്ഞി , സുൽഫീക്കർ കളിയാട്ടുമുക്ക്, ജനറൽ സെക്രട്ടറ...
കുറ്റൂർ മാടംചിന പള്ളിയാളി അഹമ്മദ് കുട്ടി മരണപ്പെട്ടു

കുറ്റൂർ മാടംചിന പള്ളിയാളി അഹമ്മദ് കുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര : കുറ്റൂർ മാടംചിന പള്ളിയാളി അഹമ്മദ് കുട്ടി (കരുവാകൊടുവിൽ) എന്നവർ മരണപ്പെട്ടു. മക്കൾ സുബൈർ & ജമാൽ മയ്യിത്ത് നമസ്കാരം വൈകീട്ട് 5 മണിക്ക് മാടംചിന ജുമാ മസ്ജിദിൽ.
പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസ്: 2 പ്രതികൾ കസ്റ്റഡിയിൽ

പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസ്: 2 പ്രതികൾ കസ്റ്റഡിയിൽ

ALAPPUZHA, LOCAL NEWS
ആലപ്പുഴ : രാമപുരത്ത് പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. കവർച്ചാ സംഘത്തിലുണ്ടായിരുന്ന ഒരാളും കവർച്ച നടത്താൻ സഹായം ചെയ്ത് നൽകിയ ഒരാളുമാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. കോയമ്പത്തൂരിൽ നിന്നും കൊല്ലത്തേക്ക് പാഴ്സൽ ലോറിയിൽ കടത്തി കൊണ്ടു വന്ന 3.24 കോടി രൂപയാണ് തട്ടിയെടുത്തത്. അഞ്ച് ദിവസം തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരിപ്പൂരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. തിരിപ്പൂർ സ്വദേശികളായ സുഭാഷ് ചന്ദ്രബോസ്, തിരുകുമരൻ എന്നിവരാണ് പിടിയിലായവർ. ഇതിൽ കവർച്ചയിൽ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായ സുഭാഷ് ചന്ദ്രബോസ്. തിരുകുമരൻ കവർച്ച സംഘത്തിന് വാഹനങ്ങൾക്ക് വ്യാജ നമ്പർ പ്ളേറ്റ് തയ്യാറാക്കി നൽകി. ഇരുവരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികൾ ആണെന്ന് പോലീസ് പറയുന്നു. കേസിൽ ഇന...
ജി.എം.യു.പി. സ്കൂൾ കൊടിഞ്ഞി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

ജി.എം.യു.പി. സ്കൂൾ കൊടിഞ്ഞി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

TIRURANGADI
ജൂൺ 21 ജി.എം.യു.പി. സ്കൂൾ കൊടിഞ്ഞി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. രാവിലെ 9.30 ന് സ്കൂളിലെ കായിക അധ്യാപകൻ ഷമീർ ചപ്പങ്ങത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മുൻ കേരള പോലീസ് ഫുട്ബോൾ താരം കെ.ടി വിനോദ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിൻറെ യോഗാചാര്യൻ സുനിൽകുമാർ പരപ്പനങ്ങാടിയും റിട്ട. റെയിൽവേ പോലീസ് ഉദ്യോഗസ്ഥനായ രവീന്ദ്രൻ. പി യും കുട്ടികൾക്ക് യോഗ പരിശീലനം നൽകി.മധുസൂദനൻ മാസ്റ്റർ നന്ദിയും അറിയിച്ചു....
കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ് സ്ഥലത്തെത്തി

കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ് സ്ഥലത്തെത്തി

ERANANKULAM, LOCAL NEWS
കൊച്ചി: കൊച്ചി കുമ്പളങ്ങിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. കുമ്പളങ്ങി സേക്രട്ട് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചുകിടന്ന പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്. തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോകും. സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്. പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
കരുവാടൻ അബ്ബാസ് മരണപ്പെട്ടു

കരുവാടൻ അബ്ബാസ് മരണപ്പെട്ടു

MARANAM
വേങ്ങര : മുട്ടുംപുറം പരേതനായ കരുവാടൻ മുഹമ്മദ് കുട്ടി എന്നവരുടെ മകൻ കരുവാടൻ അബ്ബാസ് മരണപ്പെട്ടു . മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് മുട്ടുംപുറം ജുമാ മസ്ജിദിൽ.
ബിജെപി വേങ്ങര മണ്ഡലം അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ബിജെപി വേങ്ങര മണ്ഡലം അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

VENGARA
വേങ്ങര : അന്താരാഷ്ട്ര യോഗാദിനം ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി കുന്നുംപുറം പി കെ ഓഡിറ്റോറിയത്തിൽ യോഗ അഭ്യസിച്ചു കൊണ്ട് ആചരിച്ചു. ബിജെപി മലപ്പുറം സെന്റർ ജില്ല പ്രസിഡന്റ് പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും ക്രീഡാഭാരതി സംസ്ഥാന സമിതി അംഗവുമായ യോഗ ഗുരു അഫ്സൽ ഗുരിക്കൾ യോഗ ക്ലസ്സെടുത്ത് യോഗഭ്യാസത്തിന് നേതൃത്വം നൽകി.ഭാരതം ലോകത്തിന് നൽകിയ അമൃതാണ് യോഗ അത് ലോകം മുഴുവനും ഇന്ന് യോഗാദിനമായി ആചാരിക്കുകയാണെന്നും എല്ലാവരിലും യോഗ ജീവിതത്തിന്റെ ഭാഗമായതിൽ ഭാരതം അഭിമാനിക്കുന്നു എന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് പി സുബ്രഹ്മണ്യൻ സംസാരിച്ചു. ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, സെക്രട്ടറി പി സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു....
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്‍റെ അമ്മ അഞ്ജു അറസ്റ്റിലായി.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്‍റെ അമ്മ അഞ്ജു അറസ്റ്റിലായി.

CRIME NEWS
പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്‍റെ അമ്മ അഞ്ജു അറസ്റ്റിലായി. അവിവാഹിതയായ 21 കാരി അഞ്ജു ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിലെ ശുചിമുറിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചേമ്ബിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്ബിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.ശുചിമുറിയില്‍ പ്രസവിച്ചതും വീടിനോട് ചേർന്ന അയല്‍വീട്ടിലെ പറമ്ബിലേക്ക് ചേമ്ബിലയില്‍ പൊതിഞ്ഞ് പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞതുമെല്ലാം തെളിവെടുപ്പിനിടെ 21 കാരി പൊലീസിനോട് വിശദീകരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അ‍ഞ്ജുവിനെ ഉച്ചയോടെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മെഴുവേലിയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു. നാട്ടുകാരടക്കം വൻജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രക്തസ്രാവത്തെ തുടർന്ന് 21 കാരി ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സ ത...
മരണവീട്ടില്‍ അതിക്രമിച്ച്‌ കയറി ആക്രമണം: രണ്ട് സ്ത്രീകളടക്കം 3 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

മരണവീട്ടില്‍ അതിക്രമിച്ച്‌ കയറി ആക്രമണം: രണ്ട് സ്ത്രീകളടക്കം 3 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

CRIME NEWS
തൃശൂർ : നാട്ടികയില്‍ മരണ വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട്ടുകാരെ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷൻ റൗഡികളായ രണ്ട് യുവതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല സ്വദേശി ഷിബിൻ (22), വലപ്പാട് കരയാമുട്ടം സ്വദേശി സ്വാതി (28), വലപ്പാട് സ്വദേശി ഹിമ (25) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടിക സ്വദേശി സുധീർ എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി വീടിനുള്ളിലുണ്ടായിരുന്ന സുധീറിനെയും സഹോദരൻ സുബൈർ, ഷിബിന എന്നിവരെയും ആക്രമിച്ച്‌ പരിക്കേല്‍പിച്ച കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.ഇവര്‍ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ കവർച്ച കേസില്‍ കൂട്ടുപ്രതികളായിരുന്നു. ഹിമ, സ്വാതി എന്നിവർ കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസില്‍ ഒപ്പ് വയ്ക്കുന്നതിനുള്ള നടപടി നേരിട്ട് വരുന്നവരാണ്. ഇവർ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ കവർച്ച, വ...
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയും, സ്ത്രീകളെയും വലയിലാക്കുന്ന പീഡനവീരൻ അറസ്റ്റിൽ.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയും, സ്ത്രീകളെയും വലയിലാക്കുന്ന പീഡനവീരൻ അറസ്റ്റിൽ.

CRIME NEWS
മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, അതിനെ തുടർന്ന് ഗർഭണിയായ പെൺകുട്ടിക്ക് ഡോക്ടറുടേയോ മറ്റോ യാതൊരു പ്രെസ്ക്രിപ്ഷൻ ഇല്ലാതെ മലപ്പുറത്തെ ഒരു പ്രമുഖ മെഡിക്കൽ ഷോപ്പിൽ നിന്നും ഗർഭഛിദ്രത്തിനുള്ള മരുന്ന് വാങ്ങിച്ചു കൊടുത്ത് ഗർഭം അലസിപ്പിക്കുകയും ചെയ്ത കേസിലാണ് ഒളിവിൽ പോയ മലപ്പുറം മങ്ങാട്ടുപുലത്തുള്ള കല്ലൻ കുള്ളൻ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് ഫാരിഷ് 29 വയസ്സ് എന്നയാളെ മലപ്പുറം പോലീസ് ഇൻസ്‌പെക്ടർ വിഷ്ണു. പി, സബ് ഇൻസ്‌പെക്ടർ പ്രിയൻ എസ്.കെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പ്രത്യേക തരത്തിലുള്ള ലൈംഗിക വൈകൃതങ്ങലുള്ള പ്രതി സ്കൂളുകൾ കേന്ദ്രീകരിച്ച് ആഡംബര ബൈക്കകുളിൽ കറങ്ങി പെൺകുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റി വശീകരിച്ച് അവരെ സഹായിക്കാനെന്ന വ്യാജേന പ്രതിയുടെ ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയും മൂന്നോ നാലോ ദിവസങ്ങൾ ക്കുള്ളിൽ ഓരോരോ പെണ്ഴകുട്ടികളെയായി...
ഊരകം മേൽമുറി പുഷ്പ കുമാരി നിര്യാതയായി

ഊരകം മേൽമുറി പുഷ്പ കുമാരി നിര്യാതയായി

MARANAM
വേങ്ങര : ഊരകം മേൽമുറി പരേതനായ ഇഷ്ണിയിൽ മധുസൂധനൻ എന്നവരുടെ ഭാര്യ പുഷ്പ കുമാരി നിര്യാതയായി. മകൻ മനീഷ് കുമാർ. സംസ്കാരം ഉച്ചക്ക് 2മണിക്ക് വീട്ടു വളപ്പിൽ നടക്കും.

MTN NEWS CHANNEL