ചര്‍മത്തിന് എന്തെങ്കിലും വ്യത്യാസങ്ങള്‍ കാണാറുണ്ടോ? ഹൃദ്രോഗം ആയിരിക്കാം; കരുതിയിരിക്കുക
Health & Tips
ലോകത്ത് മരണത്തിനു കാരണം ആകുന്ന പ്രധാന രോഗങ്ങളില്‍ ഒന്നായി തുടരുന്ന ഹൃദ്രോഗം, പലപ്പോഴും നേരത്തേ ശ്രദ്ധയില്‍പ്പെടാതെ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. പലരിലും വര്‍ഷങ്ങളോളം ലക്ഷണങ്ങളൊന്നും പ്രകടമാകാതെ അടുത്ത് ഹൃദയാഘാതം പോലുള്ള അപകടങ്ങള്‍ സംഭവിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ വെളിപ്പെടുന്നത്. ഇതു പോലുള്ള അപകടം ഒഴിവാക്കാന്‍ ആരോഗ്യമുള്ളവര്‍ പോലും പതിവായി ആരോഗ്യപരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ സാഹചര്യമുള്ളവര്‍ വളരെ അധികം ജാഗ്രത പാലിക്കണം. ഹൃദ്രോഗങ്ങള്‍ മുന്നറിയിക്കാന്‍ ചര്‍മം നല്‍കുന്ന ചില ലക്ഷണങ്ങളുണ്ട്. ഇവ പെട്ടെന്ന് ശ്രദ്ധയില്‍പെട്ടാല്‍ ചികിത്സ ആവശ്യമായി വരും.
കാല്‍പാദങ്ങളിലും കാലുകളിലും വീക്കംഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുമ്പോള്‍ ശരീരത്തില്‍ ദ്രാവകങ്ങള്‍ അടിഞ്ഞുകൂടി വീക്കം രൂപപ്പെടും. കാല്‍പാദങ്ങ...



















