Tuesday, March 3News That Matters
Shadow

Author: admin

തദ്ദേശ തെരഞ്ഞെടുപ്പിന് LDF പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ.

തദ്ദേശ തെരഞ്ഞെടുപ്പിന് LDF പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ.

KERALA NEWS
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. സർക്കാർ കൈവരിച്ച നേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടുമെന്നും കേരളത്തിന്റെ ഭാ​വിക്ക് എൽഡിഎഫ് വീണ്ടും വരണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ സീറ്റ് ധാരണയുമായി തർക്കങ്ങളില്ല. മറ്റു പാർടികളിൽ നിന്ന് വിട്ട് വരുന്നവർ എൽഡിഎഫിന്റെ നയങ്ങൾ അംഗീകരിച്ചാൽ അവരുമായി സഹകരിക്കാം. അതേസമയം രഹസ്യധാരണ ആരുമായുമില്ല. മതനിരപേക്ഷ കക്ഷികളുമായി മാത്രമാണ് ബന്ധം. വർഗീയ കക്ഷികളുമായി ബന്ധമുണ്ടാക്കില്ല. വെൽഫെയർ പാർടിക്കും എസ്ഡിപിഐയ്ക്കും യുഡിഎഫുമായാണ് ബന്ധം. എസ്ഐആർ നിലപാടിൽ സിപിഐ എമ്മിന് മാറ്റമില്ലെന്നുംബിജെപി ഒഴിച്ചുള്ള എല്ലാ പാർടികൾക്കും അക്കാര്യത്തിൽ ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്ഐആർ ഈ തെരഞ്ഞെടുപ്പിൽ ബാധിക്കുമോ എന്നിപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു....
15-ാം വാർഡ് യൂത്ത് ലീഗിന്റെ ഒന്നാം ഘട്ട SIR ക്യാമ്പ്

15-ാം വാർഡ് യൂത്ത് ലീഗിന്റെ ഒന്നാം ഘട്ട SIR ക്യാമ്പ്

VENGARA
വേങ്ങര: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടി (SIR) ഒക്ടോബർ 28 മുതൽ ഇലക്ഷൻ കമ്മീഷൻ ആരംഭിച്ചതിന്റെ ഭാഗമായി വാർഡിലെ വോട്ടർപ്പർക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി പതിനഞ്ചാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘിടിപ്പിച്ച SIR ഒന്നാം ഘട്ട ക്യാമ്പ്‌ അരീക്കപ്പള്ളിയിൽ വൻ ജനപങ്കാളിത്തത്തോടെ ജനോപകാരപ്രദമായി മാറി. വാർഡ് യൂത്ത് ലീഗ് നേതാക്കളായ എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത്, അഫ്സൽ കാവുങ്ങൽ, ഖലീൽ എ.കെ, ഷാനിബ് വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വയോജനങ്ങളുടെയും, സ്ത്രീകളുടെയും പങ്കാളിത്തം നിരവധി ആളുകൾക്ക് ആശങ്കകൾ പരിഹരിക്കാൻ സഹായകാമായി....
ഐ പി എഫ് സ്പോർട്സ് മീറ്റ് “അത് ലക്സ്ക 2025” : ലോഗോ പ്രകാശനം ചെയ്തു

ഐ പി എഫ് സ്പോർട്സ് മീറ്റ് “അത് ലക്സ്ക 2025” : ലോഗോ പ്രകാശനം ചെയ്തു

KOTTAKKAL
കോട്ടയ്ക്കൽ: പ്രൊഫഷനലുകളുടെ കൂട്ടായ്മയായ ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം (ഐ പി എഫ്) നടത്തുന്ന അത്‌ലറ്റിക്സ്, ഗെയിംസ് മീറ്റ് "അത് ലക്സ്ക 2025" ഡിസംബർ 14ന് തലപ്പാറ കെ എൽ എം സ്പോർട് ഗ്രേഡിൽ നടക്കും. മത്സരത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് ഐ പി എഫ്. മെഡിക്കൽ, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, സംരംഭകർ, മാധ്യമ പ്രവർത്തകർ , അദ്ധ്യാപകർ തുടങ്ങിയവരാണ് പ്രൊഫഷണൽ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുക. വൺ ഫീൽഡ്, വൺ ഡ്രൈവ്, വൺ ഗോൾ എന്ന പ്രേമയത്തിലാണ് സ്പോർട്സ് മീറ്റ് നടക്കുന്നത്. പ്രൊഫഷണൽ രംഗത്ത് പീവർത്തിക്കുന്നവർക്കായി ആദ്യമായിട്ടാണ് ഐ പി എഫ് സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നത്. മാരത്തോൺ , മാർച്ച് പാസ്ററ് , വിവിധ അതെൽറ്റിക്സ് മത്സരങ്ങൾ, ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങൾ നടക്കും.12 ചാപ്റ്റർ നിന്നുള്ള അംഗ...
മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി.

മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി.

KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രിതിയായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രക്ഷപ്പെട്ടത്. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി പുലർച്ചെ ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്. നിരവധി കേസിൽ പ്രതിയായ രാജീവ് ശനിയാഴ്ച വാഹനമോഷണക്കേസിലാണ് പിടിയിലായത്. പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു....
ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി ബസ് യാത്രക്കാരന്റെ 3.75 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയിൽ

ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി ബസ് യാത്രക്കാരന്റെ 3.75 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയിൽ

MALAPPURAM
മലപ്പുറം: ബസ് യാത്രക്കാരന്റെ 3.75ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ മഞ്ചേരി പൊലീസിന്റെ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി കളോത്ത് സ്വദേശി തൊട്ടിയന്‍കണ്ടി വീട്ടില്‍ ജുനൈസുദ്ദീന്‍ (50), ഊര്‍ങ്ങാട്ടിരി ആലി നച്ചുവട് മഞ്ഞക്കോടവന്‍ വീട്ടില്‍ ദുല്‍കിഫ് ലി (45) എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ 23ന് വൈകീട്ട് നാലോടെയാണ് സംഭവം. മഞ്ചേരി പട്ടര്‍കുളം സ്വദേശിയായ 61കാരന്റെ പണമാണ് നഷ്ടമായത്. മഞ്ചേരി സീതിഹാജി സ്റ്റാന്‍ഡില്‍, ബസില്‍ കൃത്രിമമായി തിരക്കുണ്ടാക്കി, യാത്രക്കാരന്റെ പാന്റിന്റെ പോക്കറ്റ് മുറി ച്ച് 25,000 രൂപയും 14000 യു.എ.ഇ ദി ര്‍ഹവും (3,50,000 രൂപ) കവരുകയായിരുന്നു. പണം പോക്കറ്റില്‍ നിന്ന് വീണതാണെന്ന് കരുതി ഇയാള്‍ അബ്ദുല്ലക്കോയ സ്റ്റാന്‍ഡില്‍ തന്നെ ഇറങ്ങി. ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച...
ഊരകം മേൽമുറി ആനന്ദവല്ലി മരണപ്പെട്ടു

ഊരകം മേൽമുറി ആനന്ദവല്ലി മരണപ്പെട്ടു

MARANAM
വേങ്ങര: ഊരകം മേൽമുറി കനകപ്രഭയിൽ പരേതനായ M K ചന്ദ്രശേഖരൻ എന്നവരുടെ ഭാര്യ ആനന്ദവല്ലി മരണപ്പെട്ടു. സംസ്ക്കാരം വൈകീട്ട് 3 മണിക്ക് വീട്ടു വളപ്പിൽ നടക്കും.
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

Accident
വണ്ടൂർ∙ വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ് നന്ദൻ. രാവിലെ വീട്ടിൽനിന്ന് പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. നേരത്തെ വണ്ടൂർ ബ്ലോക്ക് ഓഫിസിനു സമീപമാണ് നന്ദന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീടാണ് വാണിയമ്പലം മരുതുങ്ങലിലേക്ക് താമസം മാറ്റിയത്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: നാഥു, നന്ദേഷ്....
ഊരകം ഗ്രാമപഞ്ചായത്ത് കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് നാടിന് സമർപ്പിച്ചു

ഊരകം ഗ്രാമപഞ്ചായത്ത് കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് നാടിന് സമർപ്പിച്ചു

VENGARA
ഊരകം ഗ്രാമപഞ്ചായത്ത് 19 ആം വാർഡിൽ കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് മൻസൂർ കോയ തങ്ങൾ നാടിന് സമർപ്പിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. അബു ഹാജി. KK ഹംസ. മുജീബ് കുറ്റാളൂർ. അൻവർ എ കെ. സലാം പി. ശരീഫ് തുപ്പിലിക്കാട്ട്. അബൂബക്കർ മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു....
മൂഴിക്കൽ ഭാഗത്ത് തടയണ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

മൂഴിക്കൽ ഭാഗത്ത് തടയണ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

TIRURANGADI
തിരൂരങ്ങാടി ; തിരൂരങ്ങാടി, ചുഴലി ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മുഴിക്കൽ ഭാഗത്ത് "തടയണ/അണക്കെട്ട് നിർമ്മിക്കണമെന്നാ വിശ്യപ്പെട്ടു കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി ശ്രി ജോഷി ആഗസ്റ്റിൻ ന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികളായ ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പുക്കത്ത് തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് എംസി അറഫാത്ത് പാറപ്പുറം എന്നിവർ നിവേദനം നൽകി. വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നതടയണ നിർമ്മാണം അല്ലാതെ വേനൽ കാലത്ത് ജലക്ഷാമം പരിഹരിക്കാൻ വേറെ മാർഗ്ഗങ്ങൾ ഇല്ലെന്നും അടിയന്തര പ്രാധാന്യത്തോടെ തടയണ നിർമ്മാണം ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു....
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു അടക്കം രണ്ട് പേര്‍ അറസ്റ്റിലായി

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു അടക്കം രണ്ട് പേര്‍ അറസ്റ്റിലായി

KOZHIKODE, LOCAL NEWS
കോഴിക്കോട്: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അതിജീവിതയുടെ ബന്ധു അടക്കം രണ്ട് പേര്‍ അറസ്റ്റിലായി. യുവതിയുടെ സുഹൃത്ത് പയ്യോളി പുതുപ്പണം സ്വദേശി വാഴക്കണ്ടി താഴെ സായന്ത് പ്രകാശ്(20), ബന്ധു മൂരാട് കുന്നുംപുറത്ത് അഖില്‍(27) എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ഒന്‍പത് മാസം മുന്‍പ് അഖില്‍ വഴിയാണ് യുവതി സായന്തിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ പയ്യോളി ഇന്‍സ്‌പെക്ടര്‍ പി ജിതേഷാണ് കേസ് അന്വേഷിച്ചത്....
നഴ്സറി വിദ്യാർത്ഥി  ബസ് ദേഹത്ത് കയറി മരണപ്പെട്ടു

നഴ്സറി വിദ്യാർത്ഥി ബസ് ദേഹത്ത് കയറി മരണപ്പെട്ടു

Accident
മലപ്പുറം: സ്‌കൂള്‍ ബസിടിച്ച്‌ അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്ബളപറമ്ബ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യമിന്‍ ഇസിന്‍ ആണ് മരിച്ചത്. സ്‌കൂള്‍ വാഹനമിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്കുമേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇസിന്‍. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്....
നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

MARANAM
നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി ആമിന എ എൻ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ന‌ടക്കും. ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്‌ക്കറ്റ്). പിതാവ്: പരേതനായ കോമത്ത് ഉസ്മാന്‍. മാതാവ്: പരേതയായ എ.എന്‍.സെറീന. മക്കള്‍: ഫാത്തിമ നൗറിന്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്‍ഥി വെല്ലൂര്‍), സാറ. മറ്റൊരു സഹോദരന്‍: എ.എന്‍.ഷാഹിര്‍....
ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് ലഹരി വിതരണം തിരൂര്‍ സ്വദേശി അറസ്റ്റില്‍

ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് ലഹരി വിതരണം തിരൂര്‍ സ്വദേശി അറസ്റ്റില്‍

MALAPPURAM
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് മെത്താംഫിറ്റമിന്‍ വിതരണം തിരൂര്‍ സ്വദേശി അറസ്റ്റില്‍. 2.2 ഗ്രാം മെത്താംഫിറ്റമിനുമായി തിരൂര്‍ സ്വദേശി അറസ്റ്റിലായത്. ആദൃശ്ശേരി പട്ടരാട്ടില്‍ വീട്ടില്‍ സക്കീര്‍ ഹുസൈനെയാണ് (43) തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാദിക്കും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.30ന് തൃക്കണ്ടിയൂര്‍ മുത്തൂര്‍ ബൈപ്പാസ് റോഡില്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്തിക്കൊണ്ട് വന്ന 2.2 ഗ്രാം മെത്താംഫിറ്റമിനാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. കാറും 3200 രൂപയും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അര ഗ്രാമിന് 2000 രൂപ നിരക്കിലാണ് പ്രതി വില്‍പ്പന നടത്തിയിരുന്നതെന്നു പൊലീസ് അറിയിച്ചു.മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് മെത്താംഫിറ്റമിന്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് സക്കീര്‍ ഹുസൈനെന്...
VHSE വിഭാഗം ഓഫീസ്, കമ്പ്യൂട്ടർ ലാബ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നടന്നു

VHSE വിഭാഗം ഓഫീസ്, കമ്പ്യൂട്ടർ ലാബ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നടന്നു

VENGARA
വേങ്ങര : ജില്ലാ പഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട GVHSS വേങ്ങരയുടെ VHSE വിഭാഗത്തിലെ പ്രിൻസിപ്പാൾ ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ TPM ബഷീർ നിർവഹിച്ചു. ഊരകം പഞ്ചായത്ത്‌ പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാധരമേശ്‌, വാർഡ് മെമ്പർ ഷിബു എൻ. ടി, PTA പ്രസിഡന്റ് മീരാൻ വേങ്ങര, SMC ചെയർമാൻ ദിലീപ് കൊളക്കാട്ടിൽ, PTA വൈസ് പ്രസിഡന്റ് മുജീബ് പറമ്പത്ത്, എക്‌സികുട്ടീവ് മെമ്പർ KT മജീദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. GVHSS പ്രിൻസിപ്പാൾ ശ്രീ പ്രേം ഭാസ് സ്വാഗതവും VHSE പ്രിൻസിപ്പാൾ ജിൻസി PV നന്ദിയും പറഞ്ഞു....
ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

CRIME NEWS
അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ന് കൂടുതല്‍ നടപടികളിലേക്ക് പോലീസ്. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ അമ്മുമ്മ റോസിലിയുടെ (60) അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊല നടത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി പോലീസ് കണ്ടെത്തി. മാനസിക പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേണയുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ റോസിലിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ചെല്ലാനം ആറാട്ടുപുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് മരിച്ച ഡല്‍ന മരിയ സാറ. മാതാപിതാക്കള്‍ അസുഖബാധിതരായതിനെ തുടർന്ന് ഒരു വർഷം മുൻപാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. ഇതിനിടെയാണ് കുഞ്ഞു ഉണ്ട...
ടി കെ ബഷീർ ഹാജി നിര്യാതനായി

ടി കെ ബഷീർ ഹാജി നിര്യാതനായി

MARANAM
തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും ഇപ്പോൾ വെള്ളിലക്കാട് താമസക്കാരനുമായ ടി കെ ബഷീർ ഹാജി (76) നിര്യാതനായി. പരേതനായ ടി കെ റസാക്ക്, ടി കെ സുഹൈൽ എന്നിവരുടെ സഹോദരൻ ആണ്. ടി കെ ബുഷ്‌റ ഏകമകളാണ്. ജനാസ നമസ്കാരം നാളെ (6.11.25 വ്യാഴം) രാവിലെ 9 മണിക്കു മേലേചിന ജൂമാമസ്ജിദിൽ നടക്കും
യൂണിറ്റി ഫൗണ്ടേഷൻ പകൽ വീട് അബദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു

യൂണിറ്റി ഫൗണ്ടേഷൻ പകൽ വീട് അബദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി യൂണിറ്റി ഫൗണ്ടേഷൻ്റെ കീഴിൽ ആരംഭിച്ച പകൽ വീട് ഉദ്ഘാടനം അബ്ദുസമദാനി എംപി നിർവ്വഹിച്ചു.വൃദ്ധരെയും രോഗികളെയും നിരാലംബരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള യൂണിറ്റി പ്രവർത്തകരുടെ പ്രവർത്തനം മാതൃകാപരമാണെന്നും പ്രശംസനീയമാണെന്നും സമദാനി പറഞ്ഞു. പകൽ വീടിനോടനുബന്ധിച്ചുള്ള ഡോ. കമാൽ പാഷ ലൈബ്രറി & റീഡിങ്റൂം കമാൽ പാഷയുടെ പത്നി ഹബീബ പാഷയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റു വാങ്ങികൊണ്ട് സമദാനി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. പാവപ്പെട്ട രോഗികൾക്ക് വേണ്ടിയുള്ള ഫ്രീ ക്ലിനിക്കിൻ്റെ ഉൽഘാടനം ഡോ: ശ്രീ ബിജു പി എം എ സലാമിനെ പരിശോധിച്ചു കൊണ്ട് നടത്തി. ഉപയോഗിക്കാതെ കിടക്കുന്ന വീട്ടുപകരണങ്ങൾ ആവശ്യമുള്ള പാവപ്പെട്ടവരിലേക്ക് എത്തിക്കുന്ന പദ്ധതിയായ റീ യൂസിംഗ് സെൻ്റർ, ഡ്രസ്സ് ബാങ്ക്, യൂണിറ്റി ഫൗണ്ടേഷൻ്റെ വെബ്സൈറ്റ് എന്നിവയും ഉദ്ഘാടനം ചെയ്യപ്പെട്ടു. അബ്ദുൽ അമർ , ഫൈസൽ സമീർ എന്നിവർ സംസാരിച്ചു. എം എൻ അബ്ദുൽ അസ...
416 ഗ്രാം MDMA യുമായി കായികാദ്ധ്യാപകൻ പിടിയിൽ

416 ഗ്രാം MDMA യുമായി കായികാദ്ധ്യാപകൻ പിടിയിൽ

MALAPPURAM
മലപ്പുറം: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാദ്ധ്യാപകൻ പിടിയിൽ. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടൻ മുജീബ് റഹ്മാനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്‌തത്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ എംഇഎസ് ആശുപത്രിക്ക് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ കണ്ടെത്തിയത്. ഡാൻസാഫ് എസ്ഐ ഷിജോ സി തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്‌കൂളുകളിൽ ഇയാൾ കായികാദ്ധ്യാപകനായി ജോലി ചെയ്‌തിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ഇയാൾ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ എംഡിഎംഎ, മെത്താഫിറ്റമിൻ തുടങ്ങിയ സിന്തറ്റിക്ക് ലഹരിമരുന്നുകൾ വൻതോതിൽ എത്തിക്കുന്നത്. പ്രത്യേക കാരിയർമാർ വഴിയാണ് ലഹരിക്കടത്ത് സംഘം പ്രവർത്തി...
വാഹനാപകടത്തിൽ പ്ലസ്‍ടു വിദ്യാര്‍ത്ഥി മരിച്ചു.

വാഹനാപകടത്തിൽ പ്ലസ്‍ടു വിദ്യാര്‍ത്ഥി മരിച്ചു.

Accident
പാലക്കാട് വാഹനാപകടത്തിൽ പ്ലസ്‍ടു വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പ് സ്വദേശി ദിൽജിത്ത്(17 )ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് -കാഞ്ഞിരപ്പുഴ റോഡിൽ ഇന്ന് രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. ബൈക്കും ഒമ്നി വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ദിൽജിത്ത് സബ് ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ച ദിൽജിത്ത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തിൽ കഴിഞ്ഞദിവസം ചിത്രരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്....
അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ പ്രതിസന്ധികള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി

അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ പ്രതിസന്ധികള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി

MALAPPURAM
മലപ്പുറം: അലൂമിനിയം ഫാബ്രിക്കേഷന്‍ രംഗത്ത് പ്രശ്‌നങ്ങളും പ്രതിസന്ധികളും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ മലപ്പുറം ജില്ലാ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിക്കടി ഉണ്ടാവുന്ന വിലവര്‍ധനവ് നിര്‍മ്മാണ മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്ന് സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പറഞ്ഞു. വിഷയങ്ങള്‍ ഉന്നയിച്ച് ജില്ലാ കമ്മിറ്റി എം പിക്ക് നിവേദനം നല്‍കി. മലപ്പുറം ഇരുമ്പുഴി മണ്ണാത്തിപ്പാറ നസ്സാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ജ്യോതി ആക്കോട് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്  സുരേഷ് പാത്തിപ്പാറ, ജനറല്‍ സെക്രട്ടറി സന്തോഷ് മുതുവറ, ട്രഷറര്‍ ജയകുമാരന്‍ നന്ദിയോട്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കോഴിക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറി സ്വാലിഹ് തിരൂര്‍, ജില്ലാ ട്രഷറര്‍ ഷൗക്കത്തലി നിലമ്പൂര്‍...

MTN NEWS CHANNEL