പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന മലപ്പുറം സ്വദേശി പിടിയില്‍
പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് കടന്ന് ഒളിവില്‍ കഴിയുകയായിരുന്ന മലപ്പുറം സ്വദേശിയെ ആര്യനാട് പൊലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ ഏലംകുളം വില്ലേജില്‍ കുന്നക്കാവ് കള്ളിയത്തോട് മോദിയില്‍ ഹൗസില്‍ മുഹമ്മദ് ഷഹാദിനെയാണ് (26) അറസ്റ്റ് ചെയ്തത്. 2019ല്‍ വെള്ളനാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതിനെത്തുടർന്ന് വിദേശത്തേക്ക് കടക്കുകയായിരുന്നു.
സംഭവശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ പൊലീസ് ഇൻറർപോളിന്‍റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നാട്ടിലേക്ക് വന്ന പ്രതിയെ ഇമിഗ്രേഷൻ വിഭാഗം കോയമ്ബത്തൂർ വിമാനത്താവളത്തില്‍ തടഞ്ഞുെവച്ചശേഷം ആര്യനാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും തുടർന്ന് കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്‍റെ നേതൃത്വത്തില്‍ ആര്യനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷ് വി.എ, എസ്.ഐ ഷിബു, സി.പി.ഒമാരായ ജിജു, പ്രശാന്...



















