ഉന്നത വിദ്യാഭ്യാസ സ്ഥാപനം അവാർഡ് പി എസ് എം ഒ കോളേജിന്
തിരുരങ്ങാടി: സംസ്ഥാനത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള സർക്കാറിൻ്റെ അവാർഡ് തിരൂരങ്ങാടി പി എസ് എം ഒ കോളേജിന്. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.നിസാമുദ്ദീൻ, എൻ സി സി അണ്ടർ ഓഫീസർമാരായ നാഫിഹ് എൻ സി, സൽവ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് പി എസ് എം ഒ കോളേജ് ഈ അവാർഡ് ഏറ്റുവാങ്ങുന്നത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...



















