Friday, March 13News That Matters
Shadow

Author: admin

പൊലീസ് സ്റ്റേഷനില്‍ കയറി ഓട്ടോ ഡ്രൈവര്‍ എസ്‌ഐയെ മര്‍ദിച്ചു.

പൊലീസ് സ്റ്റേഷനില്‍ കയറി ഓട്ടോ ഡ്രൈവര്‍ എസ്‌ഐയെ മര്‍ദിച്ചു.

CRIME NEWS
തൃശൂരില്‍ പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ മർദിച്ചു. അന്തിക്കാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ് ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. അരിമ്ബൂർ സ്വദേശി അഖില്‍(28)ആണ് സ്റ്റേഷനില്‍ കയറി എസ്.ഐയെ ആക്രമിച്ചത്. മൂക്കിന് പരിക്കേറ്റ എസ്.ഐ ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.ഇന്ന് വൈകിട്ട് ആറേ കാലോടെയാണ് സംഭവം നടന്നത്. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു അഖിലിനെ. സ്റ്റേഷനുള്ളില്‍ സംസാരിച്ച്‌ നിന്നിരുന്ന ഇരുവരും വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അഖില്‍ എസ്.ഐയെ മർദ്ദിക്കുകയുമായിരുന്നു.ആക്രമണത്തില്‍ സി.പി.ഒ വിനോദിന് മർദനമേറ്റിട്ടുണ്ട്. എസ്‌ഐയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് സിപിഒ വിനോദിന് മർദനമേറ്റത്. സംഭവത്തില്‍ അഖിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്....
‘യൂഫോറിയ’ കലോൽസവത്തിന് തുടക്കം

‘യൂഫോറിയ’ കലോൽസവത്തിന് തുടക്കം

TIRURANGADI
തിരൂരങ്ങാടി : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോൽസവം 'യൂഫോറിയ' തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി പാട്ടുകാരൻ ശരത് ശങ്കർ മുഖ്യാതിഥിയായി. പി.ടി.എ  പ്രസിഡൻറ് ഇ. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി ബാവ, വാർഡ് കൗൺസിലർ സി.പി. സുഹറാബി, എസ്.എം.സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത്, പ്രിൻസിപ്പൽ ലിജാ ജെയിംസ്,  ഹെഡ്മിസ്ട്രസ് ടി.വി. വസന്തകുമാരി എന്നിവർ ആശംസകൾ നേർന്നു. ഡോ. അനു തോട്ടോളി, പി. ഷൈസ എന്നിവർ നേതൃത്വം നൽകി. ശരത് ശങ്കറിൻ്റെ ഗാനപരിപാടികൾ അരങ്ങേറി. അഞ്ചു വേദികളിലായി നടക്കുന്ന കലാമൽസരങ്ങൾ നാളെ സമാപിക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മുജാഹിദ് ആദര്‍ശ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

മുജാഹിദ് ആദര്‍ശ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

VENGARA
വേങ്ങര: ഡിസംമ്പർ 15 ന് വേങ്ങരയിൽ നടക്കുന്ന മുജാഹിദ് ആദർശ സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 15 വകുപ്പുകളിലായി 250 അംഗങ്ങളുള്ള സ്വാഗത സംഘം വൈവിധ്യമാർന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പൊതു പ്രഭാഷണങ്ങൾ, അയൽക്കൂട്ടം, ഗൃഹ സന്ദർശനം, വനിതാ സമ്മേളനം, വിദ്യാർത്ഥി സമ്മേളനം, ഖുർആൻ പഠിതാക്കളുടെ സംഗമം, എക്സിബിഷൻ പഠന ക്യാമ്പ് പ്രവർത്തക സംഗമം, സ്ട്രീറ്റ് ദഅവ തുടങ്ങി 15 ഇന പരിപാടികളാണ് ആദർശ സമ്മേളനത്തിന്റെ ഭാഗമായി നടക്കുക. സമാപന സമ്മേളനത്തിൽ പണ്ഡിതൻ ഹുസൈൻ സലഫി ഷാർജ മുഖ്യ പ്രഭാഷണം നടത്തും. സാമൂഹ്യ രാഷ്ട്രീയ മത നേതാക്കൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഒക്ടോബർ 7 തിങ്കൾ വേങ്ങര കച്ചേരിപ്പടി നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പ്രോഗ്രാം ചെയർമാൻ ഫൈസൽ മൗലവി അധ്യക്ഷത വഹിച്ചു, അബ്ദുല്ലത്തീഫ് കുറ്റൂർ സ്വാഗതവും അൻവർ മദനി നന്ദിയും...
മിഷന്‍ 2025 ക്യാമ്പ് എക്സിക്യൂട്ടീവ് അച്ഛനമ്പലം കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്നു.

മിഷന്‍ 2025 ക്യാമ്പ് എക്സിക്യൂട്ടീവ് അച്ഛനമ്പലം കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്നു.

VENGARA
മിഷന്‍ 2025 ക്യാമ്പ് എക്സിക്യൂട്ടീവ് അച്ഛനമ്പലം കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്നു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ വളരെ വിപുലമായ രീതിയില്‍ നടന്നു. ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം ഭാരവാഹികള്‍, ഡിസിസി മെമ്പര്‍മാര്‍, ജനപ്രതിനിധി കള്‍, മുന്‍ ജനപ്രതിനിധികള്‍, വാര്‍ഡ് പ്രസിഡന്റ്മാര്‍, പോഷക സങ്കടന ഭാരവാഹികള്‍, കാരണവന്മാര്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പി കെ സിദ്ധിക്ക് അധ്യക്ഷത വഹിച്ചു, ഡിസിസി വൈസ് പ്രസിഡന്റ് ഷാജി പച്ചേരി ഉല്‍ഘാടനം ചെയ്തു. കെപിസിസി മെമ്പര്‍ റഷീദ് പറമ്പന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡീലിമിറ്റെഷന്‍ ക്ലാസ്സ് ഷറഫലി മാസ്റ്റര്‍ മൂന്നിയൂര്‍ നടത്തി. ക്യാബിനു നേതൃത്വം നല്‍കി ക്കൊണ്ട് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച EK ആലിമൊയ് ദീന്‍, ബാലന്‍ മാസ്റ്റര്‍, NP ചിന്നന്‍, അരീക്കാട്ട് കുഞ്ഞിപ്പ, കുഞ്ഞിമോ...
മഹാത്മഗാന്ധിയുടെ ഫോട്ടോക്ക് പകരം നടന്‍ അനുപം ഖേര്‍, 1.6 കോടി വ്യാജ കറന്‍സി പിടിച്ചെടുത്തു.

മഹാത്മഗാന്ധിയുടെ ഫോട്ടോക്ക് പകരം നടന്‍ അനുപം ഖേര്‍, 1.6 കോടി വ്യാജ കറന്‍സി പിടിച്ചെടുത്തു.

Breaking News
അഹമ്മദാബാദ്: മഹാത്മഗാന്ധിയുടെ ഫോട്ടോക്ക് പകരം നടന്‍ അനുപം ഖേറിന്റെ ചിത്രമുള്ള കള്ളനോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു. 1.6 കോടിയുടെ കള്ളനോട്ടുകളാണ് ഗുജറാത്ത് പൊലീസ് പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകളിലാണ് അനുപംഖേറിന്റെ ചിത്രം പതിച്ച് കളളനോട്ടുകള്‍ ഇറക്കിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയത്. ഗുജറാത്തിലെ അഹമ്മദാബാദിലെ വ്യാപാരിക്കാണ് 2100 ഗ്രാം സ്വര്‍ണത്തിനുപകരം 1.3 കോടി രൂപയുടെ കള്ളനോട്ടുകള്‍ നല്‍കിയത്. 500 രൂപയുടെ 26 കെട്ടുകളാണ് തട്ടിപ്പുസംഘം വ്യാപാരിക്ക് നല്‍കിയത്. നോട്ട് എണ്ണിത്തുടങ്ങിയപ്പോഴാണ് ഗാന്ധിജിക്ക് പകരം അനുപം ഖേര്‍ ആണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇതിനോടകം തട്ടിപ്പ് സംഘം സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് വ്യാപാരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം അന്വേഷണം ആരംഭിച്ചതായി സൂറത്ത് കമ്മീഷ്ണര്‍ രാജ്ദീപ് നുകും അ...
ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി.

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി.

Breaking News
തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടി, ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പരാതിയുമായി രംഗത്ത്. ഓണ്‍ലൈനായിട്ടാണ് നടി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. നടന്‍ ബാലചന്ദ്രമേനോനെതിരെയും യുവതി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി. ജാഫര്‍ ഇടുക്കി റൂമില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലചന്ദ്ര മേനോനെതിരെയും ജാഫര്‍ ഇടുക്കി തുടങ്ങിയ നടന്‍മാര്‍ക്കെതിരെയും ലൈംഗികാരോപണങ്ങളുന്നയിച്ച് ഈ നടി യൂട്യൂബ് ചാനലുകള്‍ക്കും ഓണ്‍ലൈനുകള്‍ക്കും അഭിമുഖം നല്‍കിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ നടി പരാതി നല്‍കിയത് ഇന്നാണ്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതിയില്‍ പ...
കബ് – ബുൾ ബുൾ കുട്ടികൾക്ക് വേണ്ടി പ്രകൃതിപഠന ക്യാമ്പ് സംഘടിപ്പിച്ചു

കബ് – ബുൾ ബുൾ കുട്ടികൾക്ക് വേണ്ടി പ്രകൃതിപഠന ക്യാമ്പ് സംഘടിപ്പിച്ചു

Breaking News
വേങ്ങര : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വേങ്ങര ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഉപജില്ലയിലെ കബ്- ബുൾബുൾ കുട്ടികൾക്ക് വേണ്ടി 'ഹരിയാലി' എന്ന പേരിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. പുഴയറിയാം , കാടറിയാം, വയലറിയാം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഫീൽഡ് ട്രിപ്പുകൾ ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു. പ്രകൃതിയോടും അതിൻ്റെ ആവാസവ്യവസ്ഥയോടും ആഴത്തിലുള്ള ധാരണയും വിലമതിപ്പും വളർത്തിയെടുക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. വേങ്ങര ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എത്തിച്ചേർന്ന 200 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഇരിങ്ങല്ലൂരിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ കഹാർ ഏ.വിയുടെ സംരക്ഷിത വനപ്രദേശം, കടലുണ്ടി പുഴയിലെ കാഞ്ഞിരക്കടവ്, ഇരിങ്ങല്ലൂർ പാടത്തെ പള്ളിക്കൽചിറയിലുമാണ് പ്രകൃതി അനുഭവങ്ങൾ തേടി വിദ്യാർത്ഥികൾ എത്തിയത്. കുടുംബശ്രീ ബാലസഭ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ടി. കെ റഹീം കുട്ടികൾക്...
ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി

ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി

Breaking News
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി. നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അതിനിടെ, ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലചന്ദ്രമേനോന്റെ പരാതിയില്‍ കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെത...
ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

Accident
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി വേങ്ങര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വേങ്ങര കച്ചേരിപ്പടി പത്ത്മൂച്ചി സ്വദേശി ഉള്ളാടൻ ഷഹബാസ് (28) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാത്രി എട്ടുമണിക്ക് പൂങ്കടായ ജുമാ മസ്ജിദില്‍
തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി

Breaking News
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി. തിങ്കളാഴ്ച രാവിലെ മുതലാണ് ഇവയെ കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്നത്. നാല് ഹനുമാന്‍ കുരങ്ങുകളാണ് കൂട്ടിലുണ്ടായിരുന്നത്. മൂന്ന് പെണ്‍ കുരങ്ങുകളെയാണ് കാണാതായത്. തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ കുരങ്ങുകള്‍ മൃഗശാലാവളപ്പിലെ മരങ്ങളില്‍ കയറിക്കൂടുകയായിരുന്നു. കൂട്ടില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഒരു ആണ്‍ കുരങ്ങ് മാത്രമാണ്. ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകളെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ പല പടങ്ങളിലും തിരുകി വയ്ക്കുന്നു; മറുപടിയുമായി ചന്തു

സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ പല പടങ്ങളിലും തിരുകി വയ്ക്കുന്നു; മറുപടിയുമായി ചന്തു

Breaking News
സോഷ്യൽ മീഡിയയിൽ പരിഹാസ കമന്റിട്ട ആൾക്ക് മറുപടിയുമായി സലിംകുമാറിന്റെ മകൻ ചന്തു. മമ്മൂട്ടിക്കൊപ്പം ഇരിക്കുന്ന ചിത്രത്തിന് താഴെയാണ് ചന്തുവിനെ ആക്ഷേപിക്കുന്ന തരത്തിൽ കമന്റ് വന്നത്. പിന്നാലെ കമന്റ് ഇട്ട ആൾക്ക് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തി. ‘പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്.’- എന്നായിരുന്നു വിമർശകന്റെ കമന്റ്. ‘ഓക്കെ ഡാ’ എന്നാണ് കമന്റിന് താഴെ ചന്തു കുറിച്ചത്. പിന്നാലെ ചന്തുവിന് പിന്തുണയുമായി നിരവധി പേർ എത്തി. ‘ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛന്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോള്‍ ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാകും.’- എന്നായിരുന്നു ഒരാളുടെ കമന്റ് , നസ്ലിനെ നായകനാക്കി ദുൽഖർ സൽമാൻ നിർമിക...
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യത്തെ കേസ്:

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യത്തെ കേസ്:

CRIME NEWS
ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. മാനേജർക്കെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നല്‍കിയ മൊഴിയില്‍ പോലീസ് കേസെടുത്തു. സെപ്റ്റംബർ 23 നാണ് കേസ് എടുത്തത്.തൃശ്ശൂർ കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. 2013-2014 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. IPC 354 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി....
സ്വർണവില താഴോട്ട് , പവന് 120 രൂപ കുറഞ്ഞു

സ്വർണവില താഴോട്ട് , പവന് 120 രൂപ കുറഞ്ഞു

Breaking News
കൊച്ചി: റെക്കോർഡുകൾ ഭേദിച്ച സ്വർണവില താഴേക്ക്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,640ൽ എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെറെ ഇന്നത്തെ വില 7080 രൂപയാണ്. മെയിൽ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോർഡ് തിരുത്തി വില 56,800 എത്തിയെങ്കിലും പിന്നീടങ്ങോട് വില ഇടിയുന്ന ട്രെൻഡാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വർധിച്ചിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ദേശീയപാതയിലെ സ്വര്‍ണക്കവര്‍ച്ച; റോഷന്‍ സ്ഥിരം കുറ്റവാളി, 22 കേസുകള്‍.

ദേശീയപാതയിലെ സ്വര്‍ണക്കവര്‍ച്ച; റോഷന്‍ സ്ഥിരം കുറ്റവാളി, 22 കേസുകള്‍.

Breaking News
പട്ടിക്കാട്(തൃശ്ശൂര്‍): മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത കല്ലിടുക്കില്‍ കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടരക്കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേരെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടില്‍ വീട്ടില്‍ റോഷന്‍ വര്‍ഗീസ് (29), ആലംതുരുത്തി മാങ്കുളത്തില്‍ വീട്ടില്‍ ഷിജോ വര്‍ഗീസ് (23), തൃശ്ശൂര്‍ സ്വദേശികളായ പള്ളിനട ഊളക്കല്‍ വീട്ടില്‍ സിദ്ദിഖ് (26), കൊളത്തൂര്‍ തൈവളപ്പില്‍ വീട്ടില്‍ നിഷാന്ത് (24), മൂന്നുപീടിക അടിപ്പറമ്പില്‍ വീട്ടില്‍ നിഖില്‍നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്. മണ്ണുത്തി, പീച്ചി, വിയ്യൂര്‍, ഒല്ലൂര്‍ സ്റ്റേഷനുകളിലെ പോലീസുകാരും പ്രത്യേക സ്‌ക്വാഡായ സാഗോക്കും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. സിദ്ദിഖ്, നിശാന്ത്, നിഖില്‍നാഥ് എന്നിവരെ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30-ന് കുതിരാനില്‍നിന്നാണ് പിടികൂടിയത്. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവ...
ഹൗസ്‌ബോട്ട് യാത്രയ്‌ക്കെത്തിയ തമിഴ്‌നാട് സ്വദേശി  മുങ്ങി മരിച്ചു

ഹൗസ്‌ബോട്ട് യാത്രയ്‌ക്കെത്തിയ തമിഴ്‌നാട് സ്വദേശി മുങ്ങി മരിച്ചു

KERALA NEWS
കുടുംബത്തോടൊപ്പം ഹൗസ്‌ബോട്ട് യാത്രയ്‌ക്കെത്തിയ തമിഴ്‌നാട് സ്വദേശി കായലില്‍ മുങ്ങി മരിച്ചു. യാത്രയ്ക്കിടെയുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്ന് കായലില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് മരണം. മകളെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തിരുനെല്‍വേലി വഞ്ചിപുരം കോയില്‍തെണ്ട തെരുവില്‍ ജോസഫ് ഡി. നിക്സണാണ് (58) ദാരുണമായി മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ ആര്‍ ബ്ലോക്കിന് സമീപത്തെ ചിത്തിരക്കായലിലാണ് സംഭവം. തിരുനെല്‍വേലിയില്‍നിന്ന് എത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമായിരുന്നു ഹൗസ്‌ബോട്ടിലുണ്ടായിരുന്നത്. യാത്രക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഹയ ബിനിഷ (30) കായലിലേക്ക് ചാടുകയായിരുന്നു. മകളെ രക്ഷിക്കാനായി ജോസഫും മകനും പിറകെ കായലില്‍ ചാടി. നിലവിളി കേട്ട് ഓടിയെത്തിയ ബോട്ട് ജീവനക്കാര്‍ ജോസഫിനെയും മകനെയും കരക്കുകയറ്റി. ഉടന്‍ സ്പീഡ്ബോട്ടില്‍ മെഡിക്കല്‍ കോള...
മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി  കൂടിക്കാഴ്ച നടത്തി

മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി

KERALA NEWS
സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര പാർലമെൻ്ററി - ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം 10 ന് എറണാകുളത്ത്കേരള സംസ്ഥാന വഖഫ് വകുപ്പിന്റെയും വഖഫ് ബോ൪ഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശിൽപ്പശാലയിൽ ലഭ്യമായ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സ൪ക്കാ൪ തയ്യാറാക്കിയ മെമ്മോറാണ്ടം ജോയിന്റ് പാ൪ലമെന്ററി കമ്മിറ്റി(ജെ.പി. സി) ചെയ൪മാന് അയച്ചു നൽകിയിരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. വഖഫുമായി ബന്ധപ്പെട്ട ഇന്ത്യയിലുള്ള എല്ലാ കാര്യങ്ങൾക്കും ഉതകുന്ന രീതിയിലുള്ള പ്രൊപ്പോസൽ ആണ് ജെ.പി. സിക്ക് നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.മെമ്മോറാണ്ടത്തിൻ്റെ പകർപ്പ് കേന്ദ്രമന്ത്രിക്ക് നൽകി. ജെ.പി.സി അധ്യക്ഷനെ നേരിട്ട് കാണുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളേയും വഖഫ് ഭേദഗതി ബില്...
പറങ്ങോടത്ത് അബ്ദുറഹ്മാൻ ഹാജി  മരണപ്പെട്ടു.

പറങ്ങോടത്ത് അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര : വലിയോറ ചിനക്കൽ പറങ്ങോടത്ത് അബ്ദുറഹ്മാൻ ഹാജി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം നാളെ കാലത്ത് 8:30 ന്ചിനക്കല്‍ ജുമാ മസ്ജിദിൽ നടക്കും
കൊളപ്പുറം നാഷണൽ ഹൈവേ സമരസമിതി എം പി യ്ക്ക് പരാതി നല്‍കി

കൊളപ്പുറം നാഷണൽ ഹൈവേ സമരസമിതി എം പി യ്ക്ക് പരാതി നല്‍കി

TIRURANGADI
കൊളപ്പുറം ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ഓവർ പാസ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊളപ്പുറം നാഷണൽ ഹൈവേ സമരസമിതി ഇ ടി മുഹമ്മദ് ബഷീർ എം പി യ്ക്ക് പരാതി സമർപ്പിച്ചു. ദേശീയപാത നിർമ്മാണത്തിലെ അപാകത കാരണം പ്രദേശം നിരന്തരമായി ഗതാഗത കുരുക്കിലാണ് ഇത് കാരണം കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്നവർക്കും തൊട്ടടുത്ത സ്കൂൾ കുട്ടികൾക്കും ജീവനക്കാർക്കും സമയത്തിന് എത്തിച്ചേരാൻ സാധിക്കാതെയായി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാത കൊളപ്പുറത്തു കട്ട് ചെയ്തിരുന്നു. ഈ ഭാഗത്ത് ഓവർ പാസ് നിർമ്മിച്ചു ജനങ്ങൾ നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാഷണൽ ഹൈവേ സമരസമിതി ആവശ്യപ്പെടുന്നത്. എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് റഷീദ് വാർഡ് മെമ്പർ ജാബിർ, സമരസമിതി കൺവീനർ നാസർ മലയിൽ ഷറഫുദ്ദീൻ ചോലക്കൽ മുസ്തഫ എടത്തിങ്ങൽ ഷംസീർ പിടി അസ്ലം ആവയിൽ എന്നിവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ...
പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി

KERALA NEWS
കരിപ്പൂർ വിമാനത്താവളത്തിൻ്റെ റെസ വികസനവുമായി ബന്ധപ്പെട്ട് കായിക-ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കും. ശനിയാഴ്ച ഡൽഹിയിലെ രാജീവ് ഗാന്ധി ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹൻ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാന പ്രകാരമാണ് യോഗം വിളിക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാർ അറിയിച്ചു. കരിപ്പൂരിൽ റൺവേയുടെ റെസ വികസനത്തിനായി സംസ്ഥാന സർക്കാർ വലിയ തുക നഷ്ടപരിഹാരം നൽകി ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും സ്ഥലം എയർപോർട്ട് അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥലം നിരപ്പാക്കുകയും വേലി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഉന്നതതല യോഗം വിളിച്ചു ചേർക്കുന്നത്. ഇവിടെ 50 മീറ്റർ വരെ ഉയ...
എയർബാഗ് മുഖത്തമർന്ന് രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു.

എയർബാഗ് മുഖത്തമർന്ന് രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു.

Accident
മലപ്പുറം: അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാഗ് കുഞ്ഞിന്റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമായിരുന്നു മരണം. കുട്ടിയുടെ അച്ഛൻ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. നി...

MTN NEWS CHANNEL