Friday, March 13News That Matters
Shadow

Author: admin

ഷിബിന്‍ വധക്കേസ്; പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

ഷിബിന്‍ വധക്കേസ്; പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

CRIME NEWS
കൊച്ചി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളായ മുസ്‌ലി ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. എട്ട് പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതല്‍ 6 വരെയും 15, 16 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഷിബിന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേസ് ഈ മാസം പതിനഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശിക്ഷ വിധിക്കുന്ന ദിവസം പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 2015 ജനുവരി 22ന് ആണ് സംഭവം നടന്നത്. ഡിവൈഎഫ്‌ഐപ്രവര്‍ത്തകനായ ഷിബിനെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മുസ്‌ലി...
‘ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് മഹാപരാധമായി കാണാനാവില്ല, മനാഫ് ചെയ്ത തെറ്റ് എന്താണ്…?

‘ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് മഹാപരാധമായി കാണാനാവില്ല, മനാഫ് ചെയ്ത തെറ്റ് എന്താണ്…?

Breaking News
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം ലോറിയുടെ ഉടമ മനാഫിനെതിരെ രം​ഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ മനാഫിനെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. മനാഫിനെ കുറ്റപ്പെടുത്തുന്നവർ പോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല എന്നാണ് അഖിൽ പറഞ്ഞത്.ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് ഒരു മഹാപരാധമായി കാണാനാവില്ലെന്നും കൂട്ടിച്ചേർത്തു. മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാർഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്. ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നത് അപകടകരമായ കാഴ്ചയാണെന്നും അഖിൽ മാരാർ പറഞ്ഞു. അഖിൽ മാരാരുടെ കുറിപ്പ് ശെരിയും തെറ്റും ചര്‍ച്ച ചെയ്യാം…യൂ ടൂബ് ചാനല്‍ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാന്‍ എനിക്ക് കഴിയില്ല..മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോള്‍ മറക്കുന്ന മനുഷ്യ...
കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

Accident
കോഡൂർ വരിക്കോടിനു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരൂർ വൈലത്തൂർ കാവുംപുറത്ത് ഹബീബ് റഹ്മാൻ്റെ മകൻ അഷ്റഫ് (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെ ഉണ്ടായ അപകടത്തിൽ അഷ്റഫിന് തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. സുഹൃത്തുക്കളായ മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്നും തിരൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ  ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. സ്ഥലത്ത് ഗതാഗത തടസ്സവും നേരിട്ടു. പൊലീസ് നിയമനടപടികൾ സ്വീകരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
യുവതി കിടപ്പുമുറിയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍, മകള്‍ ഗുരുതരാവസ്ഥയില്‍

യുവതി കിടപ്പുമുറിയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍, മകള്‍ ഗുരുതരാവസ്ഥയില്‍

CRIME NEWS
വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് നോർത്ത് സെയ്ന്റ് ആന്റണീസ് റോഡില്‍ ധരണി വീട്ടില്‍ ധനിക (30) യെയാ ണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മട്ടാഞ്ചേരി സ്വദേശിനിയാണ് ധനിക. ഏക മകള്‍ ഇഷാൻവിയെ കഴുത്തില്‍ ഗുരുതര മുറിവുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ ഭർത്താവ് രാമകൃഷ്ണനാണ് ധനികയെ മരിച്ച നിലയിലും മൂന്നര വയസ്സുകാരിയായ മകളെ ഗുരുതരമായി മുറിവേറ്റ നിലയിലും കണ്ടത്. കുട്ടിയെ ഉടൻ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഷാൻവി തീവ്രപരിചരണ വിഭാഗത്തിലാണ്. മകളുടെ കഴുത്ത് മുറിച്ച ശേഷം ധരണി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാൻ കഴിയൂവെന്നും മുളവുകാട് പോലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചിരിക്കുന്നത്. കത്തി സംഭവസ്ഥലത്തുനിന്നു ലഭിച്ചു. ...
പള്ളിയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

പള്ളിയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

CRIME NEWS
ജനല്‍ പൊളിച്ച്‌ പള്ളിയില്‍ മോഷണം നടത്തിയ പ്രതി മണിക്കൂറിനുള്ളില്‍ പിടിയില്‍. കാളികാവ് വെന്തോടൻപടി മസ്ജിദില്‍ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വിവരം അറിഞ്ഞെത്തിയ കാളികാവ് പൊലീസാണ് മോഷ്ടാവിനെ പിടികൂടിയത്. അസം സ്വദേശി നഗാവു ജില്ലക്കാരൻ മൻജില്‍ ഇസ്ലാം (27) ആണ് പിടിയിലായത്. പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് മോഷണം. രണ്ടായിരത്തോളം രൂപയാണ് മോഷണം പോയത്. നഷ്ടപ്പെട്ട തുക പ്രതിയില്‍നിന്ന് കണ്ടെടുത്തു. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് ഗ്ലാസിട്ട ചെറിയ ജനല്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. രാത്രി ഒമ്ബതിന് പള്ളി പൂട്ടിപ്പോയ ശേഷമായിരുന്നു മോഷണം. പ്രഭാത നമസ്കാരത്തിനെത്തിയ ഇമാമാണ് മോഷണം നടന്നതായി കണ്ടത്. ഉടനെ കാളികാവ് പൊലീസിനെ വിവരമറിയിച്ചു. എസ്.ഐ വി. ശശിധരന്‍റെ നേതൃത്വത്തില്‍ ഉടൻ പൊലീസ് പള്ളിയിലെത്തി. ഒരു മണിക്കൂറിനുള്ളിലാണ് മോഷ്ടാവിനെ വലയിലാക്കിയത്. രാത്രി പരിശോധനയാണ് മോഷ്ടാവിനെ പിടികൂടാൻ പൊലീസി...
നവരാത്രി ആഘോഷം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11-ന് അവധി

നവരാത്രി ആഘോഷം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11-ന് അവധി

KERALA NEWS
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബർ 11-ന് അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. മുൻപ് പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും 11-ന് അവധി പ്രഖ്യാപിച്ചിരുന്നു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജവെപ്പ് ഒക്ടോബർ 10-ന് വൈകീട്ടായതിനാല്‍ 11-ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യം ഉയർത്തിയിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും.

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും.

KERALA NEWS
തിരുവനന്തപുരം: എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, പി വി അന്‍വറിന്റെ ആരോപണങ്ങള്‍, തൃശൂര്‍ പൂരം കലക്കല്‍ അടക്കം വിവിധ വിഷയങ്ങള്‍ ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങവേ, നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം 18 വരെ 9 ദിവസം മാത്രമാണ് ചേരുക. ഭരണപക്ഷത്തിനെതിരെ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു ഒട്ടേറെ വിഷയങ്ങളുള്ളതിനാല്‍ സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ന് സഭ പിരിയും.6 ദിവസങ്ങള്‍ ബില്ലുകള്‍ പാസാക്കാനും 2 ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായാണു സഭ ചേരുന്നത്. വയനാട് ദുരിത ബാധിതരെ സഹായിക്കാന്‍ ആവശ്യപ്പെട്ട തുക നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം ഭരണപക്ഷം സഭയില്‍ ഉയര്‍ത്തും. വിഷയത്തില്‍ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്ക...
പോലീസിനെതിരെ എൻ.എ. നെല്ലിക്കുന്ന് എം.എല്‍.എ

പോലീസിനെതിരെ എൻ.എ. നെല്ലിക്കുന്ന് എം.എല്‍.എ

KERALA NEWS
കസർകോട്: ജില്ലയില്‍ പോലീസ് പിടിച്ച ഹവാല പണം പൂർണമായും കോടതിയില്‍ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്ന ആരോപണവുമായി എൻ.എ. നെല്ലിക്കുന്ന് എം.എല്‍.എ. 2023 ഓഗസ്റ്റ് 25-ന് ഹൊസ്ദുർഗ് പോലീസ് നടത്തിയ പരിശോധനയില്‍ അണങ്കൂർ ബദരിയ ഹൗസില്‍ ബി.എം. ഇബ്രാഹിമില്‍നിന്ന് ഏഴുലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എഫ്.ഐ.ആറില്‍ 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ എവിടെ പോയെന്നറിയില്ല -എം.എല്‍.എ. പറഞ്ഞു. കേസില്‍ പ്രതിചേർക്കപ്പെട്ട ഇബ്രാഹിം പറയുന്നത് നിയമവിരുദ്ധമായല്ല പണം സൂക്ഷിച്ചതെന്നാണ്. അത് തെളിയിക്കാനുള്ള രേഖകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. അതിനാല്‍ അദ്ദേഹം കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കേസ് നടത്തുകയാണ്. സംഭവത്തില്‍ ഇബ്രാഹിം ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ചെന്ന മറുപടി കിട്ടിയതല്ലാതെ മറ്റ് നടപടിയുണ്ട...
ബാലചന്ദ്രമേനോന്റെ പരാതി നടിക്കെതിരെ കേസ്

ബാലചന്ദ്രമേനോന്റെ പരാതി നടിക്കെതിരെ കേസ്

Breaking News
നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കെതിരെ കേസ്. കൊച്ചി സൈബർ പോലീസാണ്‌ കേസെടുത്തത്. യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചതിനാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.ബാലചന്ദ്രമേനോനെതിരെ കഴിഞ്ഞ ദിവസം ലൈംഗീക പീഡന പരാതി ഉയര്‍ന്നിരുന്നു. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചെന്ന് കാട്ടി ബാലചന്ദ്ര മേനോൻ പരാതി നല്‍കിയത്. 2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ വച്ച്‌ മുറിയില്‍ വച്ച്‌ ലൈംഗികാ...
എക്സ്പ്ലോറിംഗ് ഇന്ത്യ ക്യാമ്പിന്റെ ഭാഗമായി മലപ്പുറത്തെ വിദ്യാർത്ഥികളും

എക്സ്പ്ലോറിംഗ് ഇന്ത്യ ക്യാമ്പിന്റെ ഭാഗമായി മലപ്പുറത്തെ വിദ്യാർത്ഥികളും

MALAPPURAM
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട പാസ്‌വേഡ്- 'എക്സ്പ്ലോറിംഗ് ഇന്ത്യ' ക്യാമ്പില്‍ മലപ്പുറത്തെ വിദ്യാർത്ഥികളും ഭാഗമായി. വ്യക്തിത്വ വികസനവും കരിയർ ഗൈഡൻസും ലക്ഷ്യമാക്കി സെപ്റ്റംബർ 19 മുതൽ 25 വരെ ബംഗളുരുവിൽ നടത്തിയ ക്യാമ്പിൽ കേരളത്തിലെ വിവിധ ഹയർസെക്കന്ററി സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ നിന്നും 20 വിദ്യാർത്ഥികൾ ക്യാമ്പിന്റെ ഭാഗമായി. ട്യൂണിങ്(സ്കൂൾ തലം), ഫ്ലവറിംഗ്(ജില്ലാ തലം) എക്സ്പ്ലോറിംഗ് (ദേശീയ തലം) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പാസ്‌വേഡ് ക്യാമ്പ് പൂർത്തീകരിച്ചത്. സ്കൂൾ-ജില്ലാതല ക്യാമ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എക്സ്പ്ലോറിംഗ് ഇന്ത്യയിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ്, വിശ്വേശ്വരയ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റി, ന...
‘കീരിക്കാടന്‍ ജോസ്’ അന്തരിച്ചു

‘കീരിക്കാടന്‍ ജോസ്’ അന്തരിച്ചു

KERALA NEWS
തിരുവനന്തപുരം: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. ആറാം തമ്പുരാന്‍, നരസിംഹം, മായാവി, ഏയ് ഓട്ടോ, അര്‍ഥം, നരന്‍, ഹലോ, ഷാര്‍ജ ടു ഷാര്‍ജ, ലോലിപോപ്പ് തുടങ്ങി മൂന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി റോഷാക്ക് ആണ് അവസാന ചിത്രം. മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടനായിരുന്നു മോഹന്‍രാജ്. മകള്‍ കാനഡയിലാണ്. അവിടെ നിന്നും നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരമെന്നാണ് റിപ്പോര്‍ട്ടുക...
മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്’; വീണ്ടും പണി കൊടുത്ത് മൈക്ക്.

മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്’; വീണ്ടും പണി കൊടുത്ത് മൈക്ക്.

Breaking News
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന അവസരങ്ങളില്‍ പണിമുടക്കി പണിവാങ്ങുന്ന രീതിയാണ് മൈക്കുകള്‍ക്ക്. വാര്‍ത്താ സമ്മേളനമായാലും പൊതുവേദിയായാലും മൈക്കുകള്‍ പല തവണ മുഖ്യനുമായി പിണങ്ങിയിട്ടുണ്ട്. സ്ഥലവ്യത്യാസങ്ങളൊന്നും മൈക്കിന് ഒരു പ്രശ്‌നമല്ല. ഇന്നും ചൂടേറിയ വിഷയങ്ങളുമായി മാധ്യമങ്ങളെ കാണാന്‍ വന്ന മുഖ്യമന്ത്രിയുമായി മൈക്ക് ഒന്ന് പിണങ്ങി. എന്നാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇന്ന് അലോസരങ്ങളേതുമില്ലാതെയാണ് മുഖ്യമന്ത്രി സാഹചര്യത്തെ കൈകാര്യം ചെയ്തത്. വാര്‍ത്താ സമ്മേളനത്തിന് വന്ന മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ മൈക്കിന് എന്തോ ചെറിയ പ്രശ്‌നം അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ നീരസം പ്രകടമാക്കാതെ 'മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്' എന്ന് ചിരിച്ചു കൊണ്ട് പ്രതികരിച്ചു. വാര്‍ത്താ സമ്മേളനത്തിന് വന്ന മാധ്യമ പ്രവര്‍ത്തകരും ചിരിയില്‍ പങ്കുചേര്‍ന്നു. പിന്നാലെ മൈക്ക് ഓപ്പ...
നഴ്സിങ്ങ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

നഴ്സിങ്ങ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

MARANAM
കണ്ണമംഗലം സ്വദേശിയായ നഴ്സിങ്ങ് വിദ്യാർത്ഥിയെ മൈസൂരിൽ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തീണ്ടേക്കാട്മേലേ വട്ടശ്ശേരി പ്രകാശൻ്റെയും കനകമണി എന്ന ബിന്ദുവിൻ്റെയും മകൾ രുദ്ര 20 യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൈസൂരിലെ ചാർക്കോസ് കോളജ് ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. സഹപാഠികളോടെ സുഖമില്ലന്ന് പറഞ്ഞു രുദ്ര ചൊവ്വാഴ്ച കോളജിൽ പോയിരുന്നില്ല. കൂടെയുള്ളവർ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം 5 മണിയോടെ ഹോസ്റ്റലിലെത്തിയപ്പോൾ മുറി തുറക്കാത്തതിനെ തുടർന്ന് ചവിട്ടി തുറക്കുകയായിരുന്നു. അന്നേരം തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി എന്നാണ് സഹപാഠികൾ കുടുംബത്തോട് പറഞ്ഞത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ കണ്ണമംഗലത്ത് വീട്ടിലെത്തിച്ചു. വ്യാഴായ്ച രാവിലെ 8 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരങ്ങൾ ആര്യ, കൃഷ്ണ, കൃപ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ...
ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചുകൊന്നു.

ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചുകൊന്നു.

CRIME NEWS
ന്യൂഡല്‍ഹി: ആശുപത്രിയ്ക്കുള്ളില്‍ ഡോക്ടറിനെ വെടിവച്ച് കൊന്നു. ഡോക്ടറായ മൊഹമ്മദ് ഷംഷാദ് ആണ് ഗാസിയാബാദിലെ മുറഡ്‌നഗറിലുള്ള ക്ലിനിക്കിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. ചികിത്സയ്ക്കായി എത്തിയ രണ്ട് യുവാക്കളാണ് കൊലപാതകം നടത്തിയത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. സ്‌കൂട്ടറിലാണ് രണ്ട് യുവാക്കള്‍ ക്ലിനിക്കില്‍ എത്തിയത്. ഒരാള്‍ പുറത്തു നിന്നു. മറ്റൊരാള്‍ ആശുപത്രിക്ക് ഉള്ളില്‍ കയറി ഡോക്ടര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ഡോക്ടറെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷംഷാദിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകികളില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റൊരാള്‍ മാസ്‌ക് ധരിച്ചുമാണ് എത്തിയത്. ഇവര്‍ സഞ്ചരിച്ച ചുവന്ന സ്‌കൂട്ടിക്ക് നമ്പറും ഇല്ല. മീററ്...
മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

VENGARA
ഊരകം മണ്ഡലം മിനി ബസാറിൽ മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഐഎൻടിയുസി (INTUC) ജില്ലാ വൈസ് പ്രസിഡണ്ട് എൻ പി അസൈനാറിന്റെ നേതൃത്വത്തിൽ ഭീകരതക്കും വർഗീയതക്കും വിഘടന വാദത്തിനെതിരെ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. സക്കീർ മിനി ബസാർ, യു ഹരിദാസൻ, അപ്പൂട്ടൻ, ഭാസ്കരൻ കാപ്പിൽ, റഷീദ് നീറ്റിക്കൽ, ശിഹാബ് കാപ്പിൽ,തുടങ്ങിയവർ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
റേഷന് കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും

റേഷന് കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും

MALAPPURAM
മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന് കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർക്കാണ് മസ്റ്ററിങ് നടക്കുക. കാർഡിൽ പേരുള്ളവരെല്ലാം റേഷന് കടകളിലെത്തി ഇപോസ് യന്ത്രത്തിൽ വിരൽ പതിച്ച്‌ മസ്റ്ററിങ് നടത്തണം. അതേസമയം ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇപോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച്‌ റേഷന് വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല.കടകളിൽ എത്താന് കഴിയാത്ത കിടപ്പു രോഗികള്, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ ഇമസ്റ്ററിങ് വീടുകളിൽ എത്തി നടത്തും. സൗജന്യ റേഷന് ലഭിക്കുന്നവരുടെ ഇകെവൈസി അപ്ഡേഷന് ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് മസ്റ്ററിങ് നടത്തുന്നത്.മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്ലൈൻ വഴി പരിശോധിക്ക...
ആശുപത്രിയില്‍ കയറി ഗര്‍ഭിണിയുടെ കഴുത്ത് ഞെരിച്ചു; പ്രതി അറസ്റ്റില്‍

ആശുപത്രിയില്‍ കയറി ഗര്‍ഭിണിയുടെ കഴുത്ത് ഞെരിച്ചു; പ്രതി അറസ്റ്റില്‍

CRIME NEWS
അർധരാത്രിയില്‍ ആശുപത്രിയില്‍ കടന്ന് ഗർഭിണിയെ കഴുത്തുഞെരിച്ച്‌ കൊല്ലാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മാട്ടുപ്പട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനില്‍ വി.മനോജ് (27) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലാണ് ആറുമാസം ഗർഭിണി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ ആശുപത്രിക്കുള്ളില്‍ കടന്ന പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെയാണ് ആക്രമിച്ചത്. ഇവർ ഉണർന്ന് ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മൂന്നാർ എസ്.എച്ച്‌.ഒ. രാജൻ കെ. അരമനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 2023-ല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് ഇയാള്‍ അതിക്രമം നടത്തിയത്. ദേവികുളം കോടതി റിമാൻഡുചെയ്തു....
ഒന്നിച്ച് കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചില്ല, മരണവിവരം മറച്ചുവെച്ചു; അറസ്റ്റ്

ഒന്നിച്ച് കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചില്ല, മരണവിവരം മറച്ചുവെച്ചു; അറസ്റ്റ്

CRIME NEWS
കണ്ണൂർ: ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിന് മൂന്ന് പേർ അറസ്റ്റിൽ. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയിൽ ഒഴുക്കിൽപ്പെട്ട ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിലായത്. യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരിട്ടി പയഞ്ചേരി പാറാൽ വീട്ടിൽ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി കെ സാജിർ (46), മുരുങ്ങോടി മുള്ളൻപറമ്പത്ത് വീട്ടിൽ എ കെ സജീർ (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിൻ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ പോയത്.രാത്രി വൈകിയും ജോബിൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയിൽ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയിൽ കണ്ടത്...
ഊരകം ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.

ഊരകം ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.

VENGARA
ഊരകം: നെഹ്റു യുവ കേന്ദ്ര മലപ്പുറവും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി മാലിന്യ മുക്ത നവകേരളം, സ്വച്ഛത ഹി സേവ പദ്ധതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഊരകം ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.ചടങ്ങ് പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.കെ അബൂ ത്വഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജനക്ഷേമ ബോർഡ് ബ്ലോക്ക്‌ കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.വൈ.കെ കോഡിനേറ്റർമാരായ മുഹമ്മദ് അസ്‌ലം, രഞ്ജിത്ത് എന്നിവരും ഫിഫ കോട്ടുമല,വാസ്കോ വെങ്കുളം,റെയിൻബോ ഊരകം,യുവജന പാറക്കണി എന്നീ ക്ലബ്ബ് പ്രവർത്തകരും ഈ കർമ്മപദ്ധതിയിൽ പങ്കാളികളായി. മുപ്പതോളം വരുന്ന ക്ലബ്ബ് പ്രവർത്തകർ സ്കൂൾ പരിസരം,ബസ്റ്റോപ്പ്,റോഡ് പരിസരമാണ് വൃത്തിയാക്കിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾ...
സാഗർ ക്ലബ്ബ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

സാഗർ ക്ലബ്ബ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

VENGARA
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. സാഗർ ക്ലബ്ബ് മിനി ബസാർ ക്ലബ്ബ് പരിസരം വൃത്തിയാക്കുകയും കൂട്ടയോട്ടം സംഘടിപ്പിക്കുകയും ചെയ്തു. വാർഡ് മെമ്പർ പി.പി സൈദലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ കൂട്ടയോട്ടം ഫ്ളാഗ്ഓഫ് ചെയ്തു. സാഗർ ക്ലബ്ബ് പ്രസിഡന്റ് വലീദ് കെ.കെ , സെക്രട്ടറി അഫ്സൽ കെ.കെ , സലാം കെ , ക്ലബ്ബ് ജൂനിയർ ടീമും പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL