Wednesday, September 16News That Matters
Shadow

Author: admin

പോക്സോ കേസിൽ നവവരൻ അറസ്റ്റിൽ

പോക്സോ കേസിൽ നവവരൻ അറസ്റ്റിൽ

LOCAL NEWS, TIRUVANANTHAPURAM
വർക്കല : നവവരനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനിയായ 17കാരിയെ വിവാ​ഹം ചെയ്തതിനാണ് നവവരൻ അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ 24 വയസ്സുള്ള യുവാവിനെയാണ് കഴിഞ്ഞ ദിവസം അയിരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആറുമാസം മുന്നേ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വയസ്സ് മറച്ചുവെച്ച് വിവാ​ഹം നടത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവാവിന്റെ മാതാപിതാക്കളും പ്രതികളാണ്. വിവാഹം കഴിഞ്ഞ് ആറുമാസത്തിനിടെ പെൺകുട്ടി ​ഗർഭണിയായി. അതിനെ തുടർന്ന് വർക്കലയിലെ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയപ്പോഴാണ് പെൺകുട്ടി പ്രായപൂർത്തിയായില്ലെന്ന വിവരം ഡോക്ടർ തിരിച്ചറിയുന്നത്.ഭർത്താവിനെ റിമാൻഡ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmai...
നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ചുകയറി സ്‌കൂള്‍ ബസ്.

നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ചുകയറി സ്‌കൂള്‍ ബസ്.

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ആര്യനാട്ടില്‍ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, ആര്യനാട് കൈരളി വിദ്യാഭവനിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ട് കുട്ടികളെ സ്‌കൂളില്‍ നിന്നും വീട്ടിലെത്തിക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. പള്ളിവേട്ട കടുവാക്കുഴിയിലായിരുന്നു സംഭവം. വലതുവശത്തേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കുട്ടികൾ നോക്കി ചിരിച്ചതിന് നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവം; ​ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു

കുട്ടികൾ നോക്കി ചിരിച്ചതിന് നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവം; ​ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് നായയെ കൊണ്ട് ​ഗൃഹനാഥനെ കടിപ്പിച്ച സംഭവത്തിൽ ​ഗുണ്ടയായ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കഠിനംകുളം പോലീസ് സ്റ്റേഷനിൽ ​ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ എന്ന സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഠിനം കുളത്തെ സക്കീറിന്‍റെ വീട്ടിലായിരുന്നു ക്രമാൻ അതിക്രമം നടത്തിയത്. വളർത്തു നായയുമായി ഇയാൾ റോഡിൽ പരാക്രമം കാട്ടുന്നത് കണ്ട്, സക്കീറിൻ്റെ കുട്ടികൾ ചിരിച്ചതിൽ പ്രകോപിതനായി ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി നായയെ കൊണ്ട് സക്കീറിനെ കടിപ്പിക്കുകയായിരുന്നു ആക്രമണം ചെറുക്കാൻ ശ്രമിച്ച സക്കീറിനെ ഇയാൾ മ‍‌ർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ സക്കീറിനെ കിട്ടാതെ വന്നപ്പോൾ ഇയാൾ വഴിയിലൂടെ പോയ ഇതരസംസ്ഥാന തൊഴിലാളിയേയും നായയെ കൊണ്ട് കടിപ്പിച്ചു. ഇതിനിടയിൽ ഇയാൾ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പ്രതി മൂന്നു ദിവസമായി ...
നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ

നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ

LOCAL NEWS
ബെംഗളൂരു: നഗ്നചിത്രങ്ങളും മറ്റും കാട്ടി ഭീഷണിപ്പെടുത്തി, പങ്കാളികളോട് കൂട്ടുകാരന് വേണ്ടി വഴങ്ങാൻ ഭീഷണിപ്പെടുത്തുന്ന സംഘം പിടിയിൽ. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്ന രണ്ട് യുവാക്കളാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് ആണ് ഇവരെ പിടികൂടിയത്. പ്രൈവറ്റ് പാർട്ടികളുടെ മറവിലായിരുന്നു ഇവരുടെ പ്രവർത്തനം. 'സ്വിങ്ങേർസ്' എന്ന് വിളിപ്പേരിട്ടിരുന്ന ഇവരുടെ സംഘം പ്രധാനമായും പരസ്പരം പങ്കാളികളെ കൈമാറാൻ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തിച്ചത് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഹരീഷിന്റെ പങ്കാളിയായ യുവതി ക്രൈംബ്രാഞ്ചിനെ സമീപിച്ചതോടെയാണ് പൊലീസ് ഈ കേസിൽ അന്വേഷണം തുടങ്ങിയത്. യുവതിയുമായുള്ള പ്രണയകാലഘട്ടത്തിനിടെ ഹരീഷ് നിരവധി നഗ്നചിത്രങ്ങളും മറ്റും, യുവതി അറിയാതെ കൈക്കലാക്കിയിരുന്നു. ശേഷം ഹേമന്ദുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ യുവതിയെ ഇയാൾ സ്ഥിരം നിർബന്ധിക്കുമായിരുന്നു. യുവതി വഴങ്ങാതെ വന്നതോട...
പുള്ളാട്ട് ഹംസ മരണപ്പെട്ടു

പുള്ളാട്ട് ഹംസ മരണപ്പെട്ടു

MARANAM
കണ്ണമംഗലം: പൂച്ചോലമാട് സ്വദേശി പരേതനായ മൂസ എന്നവരുടെ മകൻ പുള്ളാട്ട് ഹംസ എന്നവർ മരണപ്പെട്ടു. ഭാര്യ: ഫാത്തിമ മക്കൾ: സാഹിർ,ലുസാനത്,സുമയ്യ. മയ്യിത്ത് നമസ്കാരം ഇന്ന് (21/12/24 ശനി) രാവിലെ 11 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോരംകുളങ്ങര കുഞ്ഞി മുഹമ്മദാജി മരണപ്പെട്ടു.

കോരംകുളങ്ങര കുഞ്ഞി മുഹമ്മദാജി മരണപ്പെട്ടു.

MARANAM
വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് സ്വദേശി കോരം കുളങ്ങര കുഞ്ഞി മുഹമ്മദാജി (90) മരണപ്പെട്ടു. ഭാര്യ : ആയിഷ. മക്കൾ: ഇസ്മായിൽ, അയ്യൂബ്, സഹുദ്, സിദ്ദിഖ്, അൻവർ, ഹാജറ, സാബിറ, സെലീന. മരുമക്കൾ: ജെലീൽ, നെജീബ്, കെരീം പരേതൻ്റെ മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 8.30 കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വന്നത് വീട്ടുപകരണങ്ങൾ എന്ന പേരിലുള്ള പാഴ്സൽ; യുവതിക്ക് ലഭിച്ചത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം

വന്നത് വീട്ടുപകരണങ്ങൾ എന്ന പേരിലുള്ള പാഴ്സൽ; യുവതിക്ക് ലഭിച്ചത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം

NATIONAL NEWS
അമരാവതി: ആന്ധ്രപ്രദേശില്‍ വീട്ടുപകരണങ്ങൾ എന്ന പേരിൽ യുവതിയ്ക്ക് അയച്ചു കിട്ടിയ പാഴ്സലിൽ ഉണ്ടായിരുന്നത് മൃതദേഹം. ഗോദാവരി ജില്ലയിലെ യെന്ദഗാന്ഡിയിലാണ് സംഭവം. നാഗ തുളസി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. വീട് നിര്‍മിക്കാന്‍ യുവതി ക്ഷത്രിയ സേവ സമിതിയോട് ധനസഹായം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ വീട് നിര്‍മാണത്തിന് ആവശ്യമായ ടൈലുകള്‍ സമിതി യുവതിയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ സഹായം വേണമെന്ന് യുവതി ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കുറി വീട്ടിലേക്ക് ആവശ്യമായ ലൈറ്റ്, ഫാന്‍ മുതലായവ കൈമാറാമെന്നായിരുന്നു സമിതി ഉറപ്പ് നല്‍കിയത്. വാട്‌സ്ആപ്പില്‍ ഇത് സംബന്ധിച്ച് സന്ദേശവും യുവതിക്ക് ലഭിച്ചിരുന്നു വ്യാഴാഴ്ചയാണ് യുവതിക്ക് പാര്‍സല്‍ ലഭിക്കുന്നത്. വീടിന് പുറത്ത് പാര്‍സെല്‍ കൊണ്ടുവന്ന പെട്ടി വെച്ച യുവാവ്, ലൈറ്റുകളും മറ്റുമാണെന്ന് പറഞ്ഞ് സ്ഥലത്ത് നിന്നും മടങ്ങി. പിന്നീട് പെട്ടി തുറന്ന് നോക്കിയപ്പോഴാണ്...
പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ.

LOCAL NEWS, PATHANAMTHITTA
പത്തനംതിട്ട: കഴിഞ്ഞ നവംബറില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം. പതിനേഴുകാരിയുടെ സഹപാഠിയായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി അഖിലിനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചിട്ടുണ്ടെന്ന് പതിനെട്ടുകാരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. മറ്റാരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സഹപാഠിക്ക് പ്രായപൂര്‍ത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 18 വയസും ആറ് മാസവുമാണ് അഖിലിന്റെ പ്രായമെന്ന് പൊലീസ് പറഞ്ഞു. പനി ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടി ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചിക...
ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താൽ.

ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താൽ.

ERANANKULAM, LOCAL NEWS
കൊച്ചി: എറണാകുളം നെല്ലിക്കുഴിയില്‍ ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ജനിക്കാനിരിക്കുന്ന കുട്ടിയുള്‍പ്പെടുന്ന പുതിയ ജീവിതത്തിന് തടസമാകുമോ എന്ന ആശങ്കയിലെന്ന് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ രണ്ടാം ഭാര്യയാണ് പ്രതി നിഷ. ഈ ബന്ധത്തില്‍ നിഷ ഗര്‍ഭിണിയിയായിരുന്നു, കുഞ്ഞ് ജനിക്കുമ്പോള്‍ ആദ്യ ഭാര്യയിലുണ്ടായ കുട്ടി തങ്ങളുടെ ജീവിതത്തിന് തടസമാകുമോ എന്ന ചിന്തയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. നിഷയുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുമുണ്ട്. നേരത്തെ കൊലപാതകത്തില്‍ അജാസിനെ പങ്കുണ്ടോ എന്ന് പൊലീസ് സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ അജാസിന് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലായിരുന്നു നിഷ കുറ്റം സമ്മതിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നെല്ലിക്കുഴി ഇരുമലപ്പടിയ്ക്ക് സമീപം വാടകയ്ക്ക് താമസ...
കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍.

കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍.

NATIONAL NEWS
പട്‌ന: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍. മുട്ട സ്വന്തം ബാഗിലാക്കി വീട്ടിയേ്ക്ക് കൊണ്ടു പോവുകയാണ് ചെയ്തത്. മുട്ടകള്‍ കട്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചിരിച്ചതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി സംഭവം നടന്നത് തന്നെയാണെന്ന് ഉറപ്പിച്ചു. വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധ പ്രകടനം നടത്തി. വൈശാലിയിലെ ലാല്‍ഗഞ്ച് ബ്ലോക്കിലെ സര്‍ക്കാര്‍ സകൂളിലാണ് സംഭവം. ഡിസംബര്‍ 12 ന് എടുത്തതാണെന്ന് പറയപ്പെടുന്ന വീഡിയോയില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി കൊണ്ടു വന്ന മുട്ടകള്‍ പ്രിന്‍സിപ്പല്‍ തന്റെ ബാഗിലിട്ട് വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നത് കാണാം. എന്നാല്‍ താന്‍ മുട്ടകള്‍ വീട്ടിലേയ്ക്ക് കൊണ്ടുപോയിട്ടില്ലെന്നും സ്‌കൂളിലെ പാചകക്കാരന് നല്‍കി...
‘ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത്…’

‘ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത്…’

IDUKKI, LOCAL NEWS
ഇടുക്കി: കട്ടപ്പനയില്‍ ബാങ്കില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച സാബുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക്സംഭവത്തിന് പിന്നാലെ ബാങ്കിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ബാങ്ക് മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നടപടിയുണ്ടാകുന്നത് വരെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. നിലവില്‍ സാബുവിന്റെ മൃതദേഹം ബാങ്കിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാങ്കിലെത്തിയ ആംബുലന്‍സും പ്രതിഷേധക്കാര്‍ തിരിച്ചയച്ചു.  ആണെന്നും കത്തി...
നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍  ജീവനൊടുക്കി യുവാവ്

നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ ജീവനൊടുക്കി യുവാവ്

IDUKKI, LOCAL NEWS
ഇടുക്കി: കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ജീവനൊടുക്കിയത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് യുവാവ് ജീവനൊടുക്കിയത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. വ്യാപാരിയാണ് മരണപ്പെട്ട സാബു. നിരവധി തവണ സാബു പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മനം നൊന്ത് ബാങ്കില്‍ നിന്നും മടങ്ങിയ സാബു തിരിച്ച് ബാങ്കിലെത്തുകയും ജീവനൊടുക്കുകയുമായിരുന്നു. Kattappana - 1 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
റാഫ് വനിതാ ഫോറം: സുജാത വര്‍മ്മ പ്രസിഡണ്ട്,സുബൈദ ടീച്ചര്‍ ജനറല്‍ സെക്രട്ടറി

റാഫ് വനിതാ ഫോറം: സുജാത വര്‍മ്മ പ്രസിഡണ്ട്,സുബൈദ ടീച്ചര്‍ ജനറല്‍ സെക്രട്ടറി

KERALA NEWS
മലപ്പുറം: റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം സംസ്ഥാന വനിതാഫോറം പ്രസിഡണ്ട് ആയി അഡ്വ.സുജാത എസ് വര്‍മ്മയേയും (മഞ്ചേരി) ജനറല്‍ സെക്രട്ടറിയായി എം എം സുബൈദ ടീച്ചറേയും (പോത്തന്നൂര്‍) നേരെഞ്ഞെടുത്തതായി റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അറിയിച്ചു.
യുവതിയെ പുലി കടിച്ചുകൊന്നു.

യുവതിയെ പുലി കടിച്ചുകൊന്നു.

LOCAL NEWS
ചെന്നൈ: തമിഴ്നാട്ടിലെ ദുർഗം ​ഗ്രാമത്തിൽ യുവതിയെ പുലി കടിച്ചുകൊന്നു. പശുവിനെ പുല്ല് തീറ്റിക്കാൻ സമീപത്തെ കുറ്റിക്കാട്ടിൽ പോയ അഞ്ജലിയെയാണ്(22) പുലി കൊന്നത്. പുലി യുവതിയെ വലിച്ചുകൊണ്ട് കാട്ടിനുള്ളിലേക്ക് പോയി. യുവതിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ കല്ലെറിഞ്ഞാണ് പുലിയെ ഓടിച്ചത്. കഴുത്തിന് കടിയേറ്റ അഞ്ജലി ആശുപത്രിയിൽ എത്തിക്കും മുന്‍പെ മരിച്ചിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എം.ആർ അജിത്കുമാറിന് ഡിജിപി റാങ്ക് നൽകിയത് രാഷ്ട്രീയ ശരികേട്: ബിനോയ് വിശ്വം

എം.ആർ അജിത്കുമാറിന് ഡിജിപി റാങ്ക് നൽകിയത് രാഷ്ട്രീയ ശരികേട്: ബിനോയ് വിശ്വം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: എം.ആർ അജിത്കുമാറിന് ഡിജിപി റാങ്ക് നൽകിയത് രാഷ്ട്രീയമായി ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ സാങ്കേതിക ശരികളും രാഷ്ട്രീയ ശരികളല്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിജിപിയായി സ്ഥാനക്കയറ്റം നൽകരുതെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ല. സർവീസ് അർഹതയെ അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞു. എം.ആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയാണ് എന്നായിരുന്നു മന്ത്രി ജി.ആർ അനിലിന്റെ പ്രതികരണം. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എം.ആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചത്. പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാർ. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്...
മുംബൈ ബോട്ടപകടത്തിൽ മരണം 13 ആയി; അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും

മുംബൈ ബോട്ടപകടത്തിൽ മരണം 13 ആയി; അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും

NATIONAL NEWS
മുംബൈ: മുംബൈ ബോട്ട് അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമെന്ന് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരന്‍ അറിയിച്ചു. ജെഎന്‍പിടി ആശുപത്രിയിലാണ് കുട്ട ചികിത്സയിലുള്ളത്. അപകടത്തിൽ മരണസംഖ്യ 13 ആയി. 101 യാത്രക്കാരെ രക്ഷിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ 10 പേർ സാധാരണക്കാരും 3 പേർ നേവി ഉദ്യോഗസ്ഥരുമാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റാ ഗുഹകളിലേക്ക് പോകുകയായിരുന്ന നീൽകമൽ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. അപടകം നടക്കുമ്പോൾ ബോട്ടിൽ നൂറിലധികം യാത്രക്കാർ ഉണ്ടായിരുന്നു. അമിതവേഗതയിൽ നിയന്ത്രണംവിട്ടുവന്ന നേവി സ്പീഡ് ബോട്ട് ഇടിച്ചാണ് യാത്രാബോട്ട് മറിഞ്ഞത്. ബോട്ട് ആടിയുലഞ്ഞപ്പോൾ യാത്രക്കാർ കൂട്ടമായി കടലിലേക്ക് എടുത്തുചാടിയതാണ് അപകടത്തിന്റെ...
എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചിട്ടു

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചിട്ടു

ERANANKULAM, LOCAL NEWS
കൊച്ചി: എറണാകുളം വെണ്ണലയിൽ യുവാവ് അമ്മയെ കുഴിച്ചിട്ടു. അമ്മയുടെ മരണം ആരെയും അറിയിക്കാതെ വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. വെണ്ണല സ്വദേശി അല്ലിയാണ് മരിച്ചത് . അമ്മ മരിച്ച ശേഷം കുഴിച്ചിട്ടെന്നാണ് മകൻ്റെ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലോ ഇന്ന് രാവിലെയോ ആയിരിക്കാം മൃതദേഹം കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു. പ്രദീപ് മദ്യലഹരിയിലാണെന്ന് സൗത്ത് എസി‍പി രാജ്‍കുമാര്‍ പറഞ്ഞു. ഇന്ന് രാവിലെ നാല് മണിയോടെ പ്രദീപ് സമീപത്തെ വീടുകളിലെത്തി അമ്മ മരിച്ചു സംസ്കരിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ സ്ഥിരം മദ്യപാനി ആയതുകൊണ്ട് ആരും വിശ്വസിച്ചിരുന്നില്ല. പിന്നീട് നാട്ടുകാരാണ് യുവാവ് കുഴിയെടുത്ത് അമ്മയെ കുഴിച്ചിടുന്ന കാഴ്ച കണ്ടത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി അല്ലിയുടെ മൃത...
പെൻഷൻ തട്ടിപ്പ്; ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പെൻഷൻ തട്ടിപ്പ്; ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ ഉത്തരവിട്ടു. 18% പലിശ സഹിതമാണ് തുക തിരിച്ചു പിടിക്കുക. ഉത്തരവിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരിൽ കോളേജ് അധ്യാപകരും ഉൾപ്പെടുന്നു. മൂന്ന് ഹയർ സെക്കൻഡറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗ സംരക്ഷണ വകുപ്പിൽ 74 പേരും ക്ഷേമപെൻഷൻ വാങ്ങി. പെതുമരാമത്ത് വകുപ്പിൽ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46, ഹോ...
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

LOCAL NEWS
കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. പനമരം സ്വദേശികളായ നബീല്‍ കമര്‍, വിഷ്ണു എന്നിവരാണ് പിടിയാലയത്. ഇവരെ പ്രത്യേക അന്വേഷണം സംഘം കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. പ്രതികളെ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നേരത്തെ കേസിലെ രണ്ട് പ്രതികളായ ഹര്‍ഷിദിനെയും അഭിറാമിനെയും മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ മറ്റ രണ്ട് പ്രതികള്‍ക്കായി പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെ കോഴിക്കോട് വച്ച് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാര്‍ വയനാട് കണിയാമ്പറ്റയില്‍ നിന്നും പൊലിസ് കണ്ടെത്തിയിരുന്നു. ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്ന ആദിവ...
പ്രവാസിപ്രശ്നങ്ങളില്‍ നിയമനിര്‍മ്മാണം പരിഗണനയില്‍: മന്ത്രി വി അബ്ദുറഹിമാന്‍

പ്രവാസിപ്രശ്നങ്ങളില്‍ നിയമനിര്‍മ്മാണം പരിഗണനയില്‍: മന്ത്രി വി അബ്ദുറഹിമാന്‍

KERALA NEWS
ലോക കേരളസഭയിലുള്‍പ്പെടെ പ്രവാസികേരളീയര്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിയമനിര്‍മ്മാണം ഉള്‍പ്പെടെ സര്‍ക്കാര്‍ പരിഗണനയിലാണെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. വ്യാവസായിക രംഗത്ത് കൂടുതല്‍ നിക്ഷേപമിറക്കാന്‍ പ്രവാസികള്‍ മുന്നോട്ടുവരണം. ഇക്കാര്യത്തില്‍ എല്ലാ പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് അവര്‍ നേടിയ മികച്ച അനുഭവങ്ങളും നൈപുണ്യവും ഈ മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. നോര്‍ക്ക റൂട്ട്‌സും ലോക കേരള സഭയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രവാസി ദിനാചരണം കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പ്രവാസി സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം നാടിനെയും പാരമ്പര്യത്തെയും മറക്കാത്ത പ്രവാസികള്‍ കേരളത്തിന്റെ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു...

MTN NEWS CHANNEL