എസ്എഫ്‌ഐയില്‍ നിന്നും പിടിച്ചെടുത്ത് എംഎസ്എഫ്.
മലപ്പുറം അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് എസ്എഫ്‌ഐയില്‍ നിന്നും പിടിച്ചെടുത്ത് എംഎസ്എഫ്. പോളിടെക്‌നിക് യൂണിയന്‍ ഭരണം യുഡിഎസ്എഫ് പിടിച്ചു. 52 വര്‍ഷമായി എസ്എഫ്‌ഐ ആയിരുന്നു യൂണിയന്‍ ഭരിച്ചിരുന്നത്.
അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളജിലെ 52 വര്‍ഷത്തെ കുത്തകയവസാനിപ്പിച്ചും ജില്ലയിലെ മറ്റു മൂന്ന് കോളജുകളില്‍ വന്‍മുന്നേറ്റം നല്‍കിയുമാണ് വിദ്യാര്‍ഥികള്‍ എം.എസ്.എഫിനൊപ്പം നിന്നത്. എസ്.എഫ്.ഐയുടെ വിദ്യാര്‍ഥി വേട്ടക്കെതിരെ വോട്ട് രേഖപ്പെടുത്തി പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികള്‍ മിന്നും വിജയമാണ് എം.എസ്.എഫിന് സമ്മാനിച്ചത്. നാല് കോളജുകളിലെയും മുഴുവന്‍ സീറ്റുകളും നേടി സമ്ബൂര്‍ണ്ണ ആധിപത്യമാണ് എം.എസ്.എഫ് കരസ്തമാക്കിയത്. കോട്ടക്കല്‍ ഗവ. വനിത പോളിടെക്‌നിക് കോളജ് എം.എസ്.എഫ് മുന്നണി എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്തു. തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ്, മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജ്...



















