Sunday, January 18News That Matters
Shadow

Author: admin

വിദ്യാര്‍ഥിനിയുടെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ;2 പേര്‍ അറസ്റ്റില്‍,

വിദ്യാര്‍ഥിനിയുടെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ;2 പേര്‍ അറസ്റ്റില്‍,

LOCAL NEWS, THRISSUR
വിദ്യാര്‍ഥിനിയുടെ അക്കൗണ്ട് ഉപയോഗിച്ച്‌ ഒരു കോടിയിലധികം രൂപയുടെ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ കൊട്ടന്‍ചാല്‍ ഒളകര കാവുങ്ങല്‍ വീട്ടില്‍ കെ. മുഹമ്മദ് ഫൈസല്‍ (26), വേങ്ങര ചേറൂര്‍ കരുമ്ബന്‍ വീട്ടില്‍ ഖാദര്‍ ഷെരീഫ് (37) എന്നിവരെയാണ് തൃശൂര്‍ സിറ്റി പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഷെയര്‍ ട്രേഡിങ്ങ് വഴി പണം നിക്ഷേപിച്ചാല്‍ 500 ശതമാനത്തിലധികം ഇരട്ടി പണം ലാഭിക്കാം എന്നു വിശ്വസിപ്പിച്ച്‌ വിയ്യൂര്‍ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സിഐഎന്‍വി എന്ന കമ്ബനിയുടെ ഫ്രാഞ്ചൈസിയാണെന്ന് പറഞ്ഞ് വിയ്യൂര്‍ സ്വദേശിക്ക് കോള്‍ വരികയായിരുന്നു. ഷെയര്‍ ട്രേഡിങ്ങിനെ കുറിച്ച്‌ സംസാരിക്കുകയും ഓണ്‍ലൈന്‍ വഴി ക്ലാസ് എടുത്തുകൊടുത്ത് ഷെയര്‍ ട്രേഡിങ്ങിനെ കുറിച...
പരാതി പറയാൻ സ്റ്റേഷനിലെത്തിയപ്പോള്‍ ക്രൂര മര്‍ദനം; രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി

പരാതി പറയാൻ സ്റ്റേഷനിലെത്തിയപ്പോള്‍ ക്രൂര മര്‍ദനം; രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി

KOZHIKODE, LOCAL NEWS
കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ സഹോദരന്മാരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ നപടി. പന്നിയങ്കര എസ്.ഐ, സ്റ്റേഷന്‍ ജി.ഡി ചാര്‍ജ് എന്നിവരെ തീവ്ര പരിശീലനത്തിനായി കോഴിക്കോട് ഡിഎച്ച്‌ക്യു സെന്‍ററിലേക്ക് മാറ്റി. അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.എം സിദീഖിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.കഴിഞ്ഞ ഏഴാം തീയതിയാണ് വേങ്ങേരി സ്വദേശികളായ കെ.പി സെയ്ത് മുഹമ്മദ് മുസ്തഫ, കെ.പി മുഹമ്മദ് മുനീഫ് എന്നിവര്‍ക്ക് പന്നിയങ്ക പൊലീസ് സ്റ്റേഷനില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ച കാര്‍ കല്ലായിക്ക് സമീപം ഒരു സ്കൂട്ടറുമായി തട്ടിയതിനെ തുടര്‍ന്ന് പരാതി പറയാന്‍ എത്തിയപ്പോഴായിരുന്നു അതിക്രമം.പന്നിയങ്കര സബ് ഇന്‍സ്പെക്ടര്‍ സുഭാഷ്, സീനിയര്‍ സിവില്‍ ഓഫീസറും ജിഡി ചാര്‍ജുമായ പത്മരാജന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരേയും പരിശീലനത്തിനായി കോഴിക്കോട് ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റി. പരി...
ആന എഴുന്നള്ളിപ്പില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ആന എഴുന്നള്ളിപ്പില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

KERALA NEWS
കൊച്ചി: ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എഴുന്നള്ളിപ്പിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി വിമര്‍ശിച്ചു. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളിപ്പിന് ഉപയോഗിച്ചേനേയെന്നും കോടതി പരാമര്‍ശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെ. കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളിപ്പ്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്. ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നു...
മലപ്പുറം വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി;പറഞ്ഞത് കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തിനെപ്പറ്റി

മലപ്പുറം വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി;പറഞ്ഞത് കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തിനെപ്പറ്റി

KERALA NEWS
ചേലക്കരയിലെ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടന വേദിയിൽ സ്വർണ്ണക്കടത്ത് കേസുകൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി. മലപ്പുറം ജില്ലയിൽ വച്ച് ഇത്രയും സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അത് മലപ്പുറം ജില്ലയ്ക്ക് എതിരായല്ല പറയുന്നത്. മലപ്പുറം ജില്ലയിലാണ് കരിപ്പൂർ വിമാനത്താവളം ഉള്ളത്. അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞതും. വിമാനത്താവളത്തെ പറ്റി പറയുന്നത് മലപ്പുറത്തെ വിമർശിക്കലല്ല. കണക്കുകൾ പറയുമ്പോൾ എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു.കരിപ്പൂർ വിമാനത്താവളം വഴി വലിയതോതിൽ സ്വർണ്ണം, ഹവാല പണം എല്ലാം എത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.സ്വാഭാവികമായും ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് തടയുമ്പോൾ എന്തിനാണ് വല്ലാതെ വേവലാതിപ്പെടുന്നത്? മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ എല്ലാകാലത്തും ശ്രമിച്ചിട്ടുള്ളത് സംഘപരിവാർ ആയിരുന്നു.അന്ന് ആ പ്രചരണത്തോടൊപ്പം കോൺഗ്രസും നിന്നിരുന്നു.അന്നത്തെ...
UPI ID ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, മുന്നറിയിപ്പുമായി NPCI

UPI ID ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, മുന്നറിയിപ്പുമായി NPCI

Business
മുംബൈ: യുപിഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍(എന്‍പിസിഐ). യുപിഐ വിലാസം സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എന്‍പിസിഐ ഫിന്‍ടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി. ചില ഫിന്‍ടെക് കമ്പനികള്‍ യുപിഐ ഐഡി ഉപയോഗിച്ച് ബിസിനസ് സംരംഭകര്‍ക്കും തേര്‍ഡ് പാര്‍ട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളും വെരിഫൈ ചെയ്ത് നല്‍കുന്നത് ശ്രദ്ധിയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക്കുകളോട് അത് നിര്‍ത്താന്‍ നിര്‍ദേശിച്ചു. യുപിഐ വെര്‍ച്വര്‍ വിലാസം അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ പ്രൊസസിങ് ഇന്റര്‍ഫേസുകള്‍ സാമ്പത്തികേതര ഇടപാടുകള്‍ക്കോ വാണിജ്യസ്ഥാപനങ്ങള്‍ക്കോ ഉപയോഗിക്കാനാകില്ല. നിര...
മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉള്‍പ്പെട്ട ബലാത്സംഗ പരാതി: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉള്‍പ്പെട്ട ബലാത്സംഗ പരാതി: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

KERALA NEWS
കൊച്ചി: ബലാത്സംഗ പരാതിയില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ ഹൈക്കോടതി തീരുമാനം വരുന്നതുവരെ, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പൊന്നാനി സ്വദേശിയായ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ, എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്. വീട്ടമ്മയുടെ പരാതിയിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ...
മഴ കനക്കുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം.

മഴ കനക്കുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം.

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ടുള്ളത്. തിരുവനന്തപുരം നെയ്യാര്‍, അരുവിക്കര അണക്കെട്ടുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി. നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. നെയ്യാര്‍-അരുവിക്കര ഡാമുകളുട...
അച്ചനമ്പലം പെരണ്ടക്കലിൽ സ്ലാബ് തകർന്നു ലോറിക്കും വീടിന്റെ ചുമരിനും ഇടയിൽ പെട്ടു യുവാവ് മരണപ്പെട്ടു

അച്ചനമ്പലം പെരണ്ടക്കലിൽ സ്ലാബ് തകർന്നു ലോറിക്കും വീടിന്റെ ചുമരിനും ഇടയിൽ പെട്ടു യുവാവ് മരണപ്പെട്ടു

Accident
കണ്ണമംഗലം: അച്ചനമ്പലം പെരണ്ടക്കലിൽ ലോറി കുഴിയിൽ വീണ് ഒരാൾ മരണപ്പെട്ടു. കണ്ണമംഗലം ബദരിയ്യ നഗർ സ്വദേശിയും ഇപ്പോൾ പെരണ്ടക്കലിൽ താമസിക്കുന്ന കോയിസ്സൻ മൊയ്തീൻ ബാപ്പു എന്നവരുടെ മകൻ കോയിസ്സൻ ഇല്ല്യാസ് ആണ് മരണപ്പെട്ടത്. ടിപ്പർ ലോറി പുറകോട്ടെടുക്കുമ്പോൾ സ്ലാബ് തകർന്നു ലോറിക്കും വീടിന്റെ ചുമരിനും ഇടയിൽ പെട്ടു യുവാവ് മരണപ്പെട്ടു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മലപ്പുറത്തെ കുറ്റകൃത്യങ്ങൾ മറ്റേതിടത്തേയും പോലെ; ഒരു സമുദായത്തിന്റെ പിടലിയിൽ കെട്ടിവെക്കേണ്ട: മുഖ്യമന്ത്രി

മലപ്പുറത്തെ കുറ്റകൃത്യങ്ങൾ മറ്റേതിടത്തേയും പോലെ; ഒരു സമുദായത്തിന്റെ പിടലിയിൽ കെട്ടിവെക്കേണ്ട: മുഖ്യമന്ത്രി

KERALA NEWS
തിരുവനന്തപുരം: വർഗീയതയുടെ ആടയാഭരണം എടുത്തണിഞ്ഞു വർഗീയതയെ എതിർക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാൻ എൽഡിഎഫിന് സാധിക്കുന്നുണ്ട്. കോൺഗ്രസിനോ ബിജെപിക്കോ അത്തരമൊരു അവകാശ വാദം ഉന്നയിക്കാൻ ആവില്ല. കോൺഗ്രസിന്റെ ഒരുപാട് അനുഭവങ്ങൾ രാജ്യത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ചേലക്കരയിൽ ചേർന്ന കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയത ഇല്ലാത്ത നാടാണ് കേരളമെന്ന് പറയാൻ ആവില്ല. പക്ഷെ വർഗീയ സംഘർഷങ്ങൾ ഇല്ലാത്ത നാടാണ് കേരളം. വർഗീയ ശക്തികൾ ആഗ്രഹിക്കുന്നത് പോലെ നാട് മാറിയിട്ടില്ല. തങ്ങൾക്ക്‌ സ്വാധീനമുണ്ടെന്ന് ചില വർഗീയ കക്ഷികൾ കരുതുന്ന നാടാണ് കേരളം. ഈ വർഗീയ ശക്തികൾക്ക് മറ്റു സംസ്ഥാനങ്ങളിൽ ഭരിക്കുന്നവർ പിന്തുണ നൽകുകയാണ്. കേരളത്തിൽ സർക്കാർ വർഗീയതയോട് വിട്ടു വീഴ്ച ചെയ്യുന്നില്ലെന്നും മത നിരപേക്ഷമെന്ന് അവകാശപ്പെട്ടത് കൊണ്ട് ആയില...
പനി ബാധിച്ചെത്തി; ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് യുവതിക്കും അമ്മയ്ക്കും പരിക്ക്

പനി ബാധിച്ചെത്തി; ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് യുവതിക്കും അമ്മയ്ക്കും പരിക്ക്

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിയുടെ മേലെ സീലിങ് ഫാൻ പൊട്ടിവീണു. പേരൂർക്കട ​ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിലാണ് സംഭവമുണ്ടായത്. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. പനിയെ തുടർന്നാണ് അമ്മ ​ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്. അതിനിടെ അപകടത്തെത്തുടർന്ന് ചികിത്സ നൽകാതെ ആശുപത്രി അധികൃതർ മടക്കിഅയയ്ക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇവർ പേരൂർക്കട പൊലീസിൽ പരാതി നൽകി. എന്നാൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.ബി.ഉണ്ണികൃഷ്ണൻ അറിയിച്ചു. നിങ...
റെയില്‍വേ സ്റ്റേഷനുകളില്‍ ചുറ്റിനടന്ന് മൊബൈല്‍ ഫോണ്‍ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍

റെയില്‍വേ സ്റ്റേഷനുകളില്‍ ചുറ്റിനടന്ന് മൊബൈല്‍ ഫോണ്‍ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍

KERALA NEWS
റെയില്‍വേ സ്റ്റേഷനുകളില്‍ ചുറ്റിനടന്ന് മൊബൈല്‍ ഫോണുകള്‍ കവരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം വളപ്പില്‍, സ്വദേശികളായ ജിഗ്‌നേഷ്, സോന എന്നിവരാണ് അറസ്റ്റിലായത്. ഒരുലക്ഷം രൂപ വിലയുള്ള രണ്ട് ഫോണുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. എറണാകുളം റെയില്‍വേ സംരക്ഷണ സേനയും ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സ്റ്റേഷനുകളിലെ വെയിറ്റിങ് റൂമുകളില്‍ നിന്നാണ് ഇവര്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിരുന്നത്. പാലരുവി എക്‌സ്പ്രസ്സില്‍ ഇവര്‍ ഉണ്ടെന്ന് വിവരം ലഭിച്ച അന്വേഷണ സംഘം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.മോഷ്ടിക്കുന്ന മൊബൈലുകള്‍ കോഴിക്കോട്, തിരൂര്‍, ആലുവ മുതലായ സ്ഥലങ്ങളിലെ മൊബൈല്‍ ഷോപ്പുകളില്‍ വില്‍ക്കുകയാണ് ഇവരും പതിവ്. ഇതില്‍ നിന്ന് ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ W...
ഫിസിയോതെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

ഫിസിയോതെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

CRIME NEWS
കോഴിക്കോട്: ഫിസിയോതെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇയാള്‍ പീഡനത്തിരയാക്കിയെന്നാരോപിച്ച്‌ പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്. ഇവർ തിരക്കിലായതിനാല്‍ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രൻ ചികിത്സ നല്‍കാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തകയോട് പെണ്‍കുട്ടി തുറന്നു പറഞ്ഞിരുന്നു. തുടർന്നാണ് ആരോപണവിധേയനെതിരേ കേസെടുത്തത്. ആരോ...
ഒരു കുടുംബത്തിലെ രണ്ട് സഹോദരൻ മരണപ്പെട്ടു.

ഒരു കുടുംബത്തിലെ രണ്ട് സഹോദരൻ മരണപ്പെട്ടു.

Accident
ബൈക്ക് അപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് സഹോദരൻ മരണപ്പെട്ടത് നാടിനെ ദുഃഖത്തിലാഴ്ത്തി. പെരിന്തൽമണ്ണ പനങ്ങാങ്ങരക്ക് സമീപം കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വേങ്ങര പാക്കടപ്പുറായ സ്വദേശികളായ ചെമ്പൻ ഫസൽ, ചെമ്പൻ ഇസ്മായിൽ ലബീബ് എന്നിവരാണ് മരണപ്പെട്ടത് പെരിന്തൽമണ്ണ ജെoസ് കോളേജ് ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥികളാണ് ഇരുവരും കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും KSRTC ബസ്സും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത് ചെമ്പൻ ഹംസ യുടെയും റസിയ യുടെയും മകനാണ് മരിച്ച ഹസ്സൻ ഫസൽ, ഹാരിസ് ഹസാന, നസ്രിയ, ഹയ്യാൻ എന്നിവർ സഹോദരങ്ങളാണ്ചെമ്പൻ സിദ്ദീഖിൻ്റെയും ഖൈറുന്നീസയും മകനാണ് മരിച്ച ഇസ്മായിൽ ലബീബ്, ഉവൈസ്, മാഹിർ, സജ്‌ന, ഉസ്ന എന്നിവർ സഹോദരങ്ങാണ് ഇരുവരുടെയും പിതാക്കൻമാർ ജേഷ്ടാനുജൻമാരാണ്. ഖബറടക്കം 4 ന് പാക്കടപ്പുറായ ഇരുകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി

രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി

Breaking News
കൊല്ലം അഞ്ചലില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി. വീട്ടിൽ നിന്നു സ്കൂളിലേക്ക് പോയി, ക്ലാസിൽ എത്തിയില്ല; കൊല്ലത്ത് 2 വിദ്യാർഥിനികളെ കാണാതായെന്ന് പരാതി. അഗസ്ത്യക്കോട് സ്വദേശിനി ശ്രദ്ധ, ചോരനാട് സ്വദേശിനി മിത്ര എന്നിവരെയാണ് കാണാതായത്. അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. രണ്ട് പേരും ഇന്ന് സ്‌കൂളിലെത്തിയിരുന്നില്ല. അഞ്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു.

പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു.

Accident
കോഴിക്കോട് : അടിവാരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു. പൊട്ടി കയ്യിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി അപ്രതീക്ഷമായ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു.കിളിയൻ കോടൻ മുഹമ്മദിൻ്റെ ഭാര്യ സജ്നയാണ് (37)മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഏതാനും ദൂരം ഒഴികിപ്പോയ സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു.

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു.

Accident
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സര്‍ക്കാര്‍ ബസിനാണ് തീപിടിച്ചത്. പുക പടരുന്നത് കണ്ട ഡ്രൈവര്‍ ഉടനെ ബസ് നിര്‍ത്തി തീ പടരുന്നതിന് മുന്‍പേ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ബസ് ഒതക്കല്‍ മണ്ഡപം ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിൻ്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടനെ വാഹനം നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. പിന്നാലെ ബസ് മുഴുവനായും തീപടർന്നു. വിവരം അറിയിച്ച ഉടനെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് സംഘം സംഭവസ്ഥലത്തെത്തി. അരമണിക്കൂറോളമെടുത്താണ് തീയണച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക...
ചെമ്മാട് പണി നടക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ കൈതട്ടി മരണപ്പെട്ടു.

ചെമ്മാട് പണി നടക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ കൈതട്ടി മരണപ്പെട്ടു.

Accident
തിരൂരങ്ങാടി :ചെമ്മാട് വർക്ക്‌ നടക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ കൈ തട്ടി ഒരാൾ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ആളെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല ചെമ്മാട് സ്വദേശി കൊല്ലഞ്ചേരി മുഹമ്മദ് റാഫി ( 52 വയസ്സ് ) ആണ് മരണപ്പെട്ടത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ദാന ചുഴലിക്കാറ്റ് നാളെ കരതൊടും; മൂന്ന് തുറമുഖങ്ങൾക്ക് അപകട മുന്നറിയിപ്പ്, അതീവ ജാഗ്രതാ നിർദേശം

ദാന ചുഴലിക്കാറ്റ് നാളെ കരതൊടും; മൂന്ന് തുറമുഖങ്ങൾക്ക് അപകട മുന്നറിയിപ്പ്, അതീവ ജാഗ്രതാ നിർദേശം

NATIONAL NEWS
ഭുവനേശ്വർ: ദാന ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയില്‍ അതീവ ജാഗ്രത നിര്‍ദേശം. കാലാവസ്ഥാ വകുപ്പ് മൂന്ന് തുറമുഖങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് നൽകി. വെളളിയാഴ്ചയോടെ ദാന കരതൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 100-110 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. സർക്കാർ സജ്ജീകരണങ്ങൾ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അവലോകനം ചെയ്തു. ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഒഡിഷ മുഖ്യമന്ത്രി പറഞ്ഞു. 'മൂന്ന് ജില്ലകളെ കൊടുങ്കാറ്റ് സാരമായി ബാധിക്കും. അപകട മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. മൂന്ന്-നാല് ലക്ഷം ആളുകളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ 90% ആളുകളെയും മാറ്റിപ്പാർപ്പിക്കുകയാണ് ലക്ഷ്യം. ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള തീരപ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സംസ്ഥാന സർക്കാർ ദാന ...
KVVS കൊളപ്പുറം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും  ധനസഹായ വിതരണവും

KVVS കൊളപ്പുറം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും ധനസഹായ വിതരണവും

TIRURANGADI
കൊളപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊളപ്പുറം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും MDTWFകുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്നവർക്കുള്ള മരണാനന്തര ധനസഹായ വിതരണവും നടന്നു. കൊളപ്പുറം മുന്ന തത്നൂരി ദാബ ഗാർഡനിൽ വച്ചു നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും മലപ്പുറം ജില്ലാ പ്രസിഡന്റുമായ കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. പത്തുലക്ഷം രൂപ മരണാനന്തര ധനസഹായം മരണപ്പെട്ട ഹംസ പാറാടൻ്റെ കുടുംബത്തിന് കുഞ്ഞാവു ഹാജി കൈമാറി. കൊളപ്പുറം യൂണിറ്റ് പ്രസിഡന്റ് മൂസ ചോലക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് മുഖ്യാതിഥി ആയി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ മുഖ്യ പ്രഭാഷണം നടത്തി. വേങ്ങര മണ്ഡലം ഭാരവാഹികളായ കെ.കെ.എസ് തങ്ങൾ, സൈനുദ്ദീൻ ഹാജി, മജീദ് അച്ചനമ്പലം, സംസ്ഥാന സമിതി അംഗം അസീസ് ഹാജി, മുസമ്മിൽ ന്യൂ ലുക...
തിരൂർ സ്വദേശി അബൂദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

തിരൂർ സ്വദേശി അബൂദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

GULF NEWS
തിരൂർ സ്വദേശി അബൂദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂർ കന്മനം തുവ്വക്കാട് പോത്തന്നൂർ ഞാറക്കാട്ട് ഹൗസില്‍ മുസ്തഫ (53) ആണ് മരിച്ചത്. അബൂദബി അല്‍ സലയിലെ സൂപ്പർ മാർക്കറ്റില്‍ സെയില്‍സ്മാനായിരുന്നു മുസ്തഫ. ചൊവ്വാഴ്ച രാത്രി 8.30ഓടെ ജോലിക്കിടെ സൂപ്പർ മാർക്കറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹംസ ഞാറക്കാട്ട്. മഷ്റഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: മുസൈബ. മക്കള്‍: ദില്‍ഷാദ് (ഷാർജ), ബാദുഷ (വിദ്യാർഥി), റിൻസ ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ നാട്ടില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL