‘വഖഫ് ബോർഡിനോട് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത് വിഎസ് സർക്കാരിന്റെ കാലത്ത്; നോട്ടീസ് അയച്ചത് ടി കെ ഹംസ’
കൊച്ചി: മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡിനോട് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. നിസാര്‍ കമ്മീഷന് റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവ് വന്നെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. 2014 മുതല്‍ 2019 വരെ റഷീദലി ഷിഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്മാന്. 'കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് ഉത്തരവ് പരിഗണിക്കേണ്ടി വന്നത്. എന്നാല്‍ മുനമ്പത്തെ കുടുംബങ്ങള്‍ക്ക് എന്റെ കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ല. സിപിഐഎം നേതാവ് ടി കെ ഹംസ ചെയര്മാന് ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. വി എസ് സര്‍ക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം വിഷയത...



















