Sunday, March 15News That Matters
Shadow

Author: admin

ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

MALAPPURAM
മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ ഡി സുജിത് പെരേരയുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് സ്ഥാപനങ്ങൾ പരിശോധിച്ചത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിശോധന മൂന്നു മണിവരെ നീണ്ടു. 30 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിന് ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകുകയും ചെയ്തു. പരിശോധനയിൽ രമിത കെ ജി, അശ്വതി എപി, മുഹമ്മദ് മുസ്തഫ കെ സി, ജി ബിനു ഗോപാൽ, സിബി സേവിയർ, രാഹുൽ എം എന്നിവർ പങ്കെടുത്തു. വരും ദിവസങ്...
വിദ്യാർത്ഥിയെ കാണ്മാനില്ല.

വിദ്യാർത്ഥിയെ കാണ്മാനില്ല.

MALAPPURAM
കുട്ടിയെ കണ്ടു കിട്ടി ഷെയർ ചെയ്ത എല്ലാ പ്രേക്ഷകർക്കും നന്ദി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com
ടൂറിസ്റ്റ് ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; 22 പേർക്ക് പരിക്ക്

ടൂറിസ്റ്റ് ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; 22 പേർക്ക് പരിക്ക്

Accident
തളിപ്പുഴ: ദേശീയപാത തളിപ്പുഴ പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിക്ക് സമീപം ടൂറിസ്റ്റ് ബസ്സ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. മൈസൂർ പെരിയപട്ടണയിലെ കെ.പി.എസ് ഹാരനല്ലി ഹൈസ്കൂളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് വിദ്യാർത്ഥികളേയും കൊണ്ട് വിനോദയാത്ര പോയ സ്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്. സോണിയ (15), ഹന്ദന (14), ബാന്ധവ്യ (15), പ്രിയങ്ക (15), നിഖിത (15), നന്ദന (14), മോണിക്ക (15), ധനുഷ് (15), നൂതൻകുമാർ (15), റീത്ത (15), കീർത്തി (15), യശ്വിനി (15), വിനോദ് (15), അനുഷ (15), പുഷ്പിത (14), ദയാനന്ത് (34), മഹാദേവ പ്രസാദ് (37), സുനിത (30), ശങ്കർ (50), രാജൻ (72) ബിനീഷ് (44) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അൽപം സാരമുള്ള പരിക്കേറ്റ രാജനേയും, ബിനീഷിനേയും മേപ്പാടി വിംസിലേക്ക് മാറ്റി. നിങ്...
കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു

കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു

CRIME NEWS
കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനന്ദ്രേിയത്തില്‍ മുറിവേല്‍പ്പിച്ച്‌ ആയ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആയമാരെ തിരുവനന്തപുരം മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേര്‍ക്കും എതിരെ പോക്സോ ചുമത്തി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതിയിലാണ് നടപടി.വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അജിതയാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ചത്. മറ്റു രണ്ടുപേരും ഇക്കാര്യം മറച്ചുവച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനും ആണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടര വയസുകാരിയുടെയും ഒരു വയസുകാരന്റെയും സംരക്ഷണം ഏറ്റെടുത്താണ് ശിശുക്ഷേമ സമിതി തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ ...
കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളങ്ങൾക്കിടയിൽപ്പെട്ട് യുവാവ് മരിച്ചു.

കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളങ്ങൾക്കിടയിൽപ്പെട്ട് യുവാവ് മരിച്ചു.

Accident
തിരൂർ: കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളങ്ങൾക്കിടയിൽപ്പെട്ട് യുവാവ് മരിച്ചു. തിരൂർ കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ തൊഴിലാളി പുതിയ കടപ്പുറം സ്വദേശി കടുവണ്ടി പുരക്കൽ യൂസഫ് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30ഓടെ കൂട്ടായിയിൽ നിന്നും നാല് നോട്ടിക്കൽ മൈൽ അകലെ ആണ് അപകടം. വലയിൽ കുടുങ്ങിയ മീൻ കാരിയർ ഫൈബർ വള്ളത്തിലേക്ക് നീക്കുന്നതിനിടെ രണ്ട് വള്ളങ്ങൾക്കിടയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

VENGARA
വേങ്ങര പാക്കടപ്പുറായ കുഴിച്ചിന സ്വദേശി ഉള്ളാട്ട് പറമ്പിൽ പെരുകൊല്ലൻ രാജന്റെ മകൻ അജിത്ത് (26) വയസ്സ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആണ് സംഭവം. വേങ്ങര പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾക്ക് ശേഷം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മറ്റും  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കുടിവെള്ളവുമായി മക്കരപറമ്പ് സർവീസ് സഹകരണ ബാങ്കിൻ്റെ ഇടപ്പെടൽ

കുടിവെള്ളവുമായി മക്കരപറമ്പ് സർവീസ് സഹകരണ ബാങ്കിൻ്റെ ഇടപ്പെടൽ

MALAPPURAM
മലപ്പുറം: വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം തടസ്സപ്പെട്ടതിനെ തുടർന്ന് 2 മാസത്തോളമായ് കുടിവെള്ളം കിട്ടാകനിയായ് നേട്ടോട്ടമോടിയ മക്കരപറമ്പ് മേലേ കാളാവ് കോട്ട പറമ്പ് ലക്ഷം വീട് കോളനി അടക്കമുള്ള പ്രദേശത്ത് ആശ്വാസത്തിൻ്റെ തെളിനീരുമായി മക്കരപറമ്പ് സർവീസ് സഹകരണ ബാങ്കിൻ്റെ ഇടപ്പെടൽ, ദിവസവും 8000 ലിറ്റർ കുടി വെള്ളം എത്തിച്ചു കൊടുത്താണ് ആ പ്രതിസന്ധിക്ക് പരിഹാരമായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബൈക്ക് ഇടിച്ച് തിരൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബൈക്ക് ഇടിച്ച് തിരൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

Accident
തൃശ്ശൂർ: പുതുക്കാട് സെന്ററിന് സമീപം ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബെക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി പൂഴിക്കുന്നത്ത് വീട്ടില്‍ അഭിനന്ദ് ആണ് മരിച്ചത്. 28 വയസായിരുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ അഭിനന്ദിനൊപ്പമുണ്ടായിരുന്ന ആനക്കല്ല് സ്വദേശി വിഷ്ണുവിന് പരുക്കേറ്റു. ദേശീയപാതയ്ക്കും സര്‍വീസ് റോഡിനും ഇടയിലായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റ വിഷ്ണു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേശീയപാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങള്‍ ബൈക്ക് യാത്രികര്‍ കാണാഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
KSRTC ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു.

KSRTC ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു.

Accident
ആലപ്പുഴ: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ കളർകോടുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്. വണ്ടാനം മെഡിക്കൽ കേളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മുൻ സീറ്റില്‍ ഇരുന്ന രണ്ടുപേരും പിൻ സീറ്റിലിരുന്ന മൂന്നുപേരുമാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ മുഹമ്മദ്, ആനന്ദ്, മുഹ്സിൻ, ഇബ്രാഹിം, ദേവൻ എന്നിവരാണ് മരിച്ചത്.ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്ത...
സൗദിയിൽ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരണപ്പെട്ടു.

സൗദിയിൽ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരണപ്പെട്ടു.

GULF NEWS
മൂന്നിയൂർ: സൗദി അറേബ്യയിലെ അസീർ ബിഷയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി എൻ. എം ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) മരണപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നുമണിക്കാണ് അപകടമുണ്ടായത്. റിയാദിൽ നിന്നും ജിസാൻ ദർബിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ, അയ്റ. മാതാവ് ആയിഷ. സഹോദരങ്ങൾ- ശറഫുദ്ധീൻ സൗദി ,മുഹമ്മദ് ഹനീഫ അബുദാബി,ഖൈറുന്നീസ, ഹഫ്സത്ത് .നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത്നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കും.ഖമീസ് മുഷൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിപ്രസിഡണ്ട് ബഷീർ മുന്നിയൂർ,ബിഷ കെ.എം.സി.സി പ്രസിഡന്റ് ഹംസ തൈക്കണ്ടി എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വ്യാജ വാർത്തകൾക്കെതിരെ നടപടി

വ്യാജ വാർത്തകൾക്കെതിരെ നടപടി

Breaking News
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) ഔദ്യോഗികമായി ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് ഇന്ന് (തിങ്കൾ) രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ് ജില്ലാ കളക്ടറുടെ വ്യാജ സോഷ്യൽ മീഡിയ ഐഡി ഉപയോഗിച്ച് അവധി പ്രഖ്യാപിച്ചതായി വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. നാളെ അവധി ആയിരിക്കുമെന്ന് ചില വാർത്ത ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു....
വാടക വീടു കേന്ദ്രീകരിച്ച് MDMA വിൽപ്പന യുവാവ് അറസ്റ്റിൽ

വാടക വീടു കേന്ദ്രീകരിച്ച് MDMA വിൽപ്പന യുവാവ് അറസ്റ്റിൽ

MALAPPURAM
വണ്ടൂർ: വാടക വീടു കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തിവന്ന യുവാവിനെ വണ്ടൂർ പോലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് പിടികൂടി. 10 ഗ്രാം MDMAയുമായി വടപുറം സ്വദേശി കോട്ടായി ഫാസിൽ (26) നെയാണ് പോലീസ് ഇൻസ്പെക്ടർ കെ.സലീം അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വണ്ടൂർ പോലീസും ഡാൻസാഫും ചേർന്ന് ഇന്ന് രാവിലെ 10.00 മണിയോടെ തിരുവാലി ചെള്ളിത്തോട് എന്ന സ്ഥലത്ത് പ്രതി കുടുംബസമേതം താമസിക്കുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് MDMA കണ്ടെടുത്ത്. ഗ്രാമിന് 3000 രൂപ നിരക്കിലാണ് പ്രതി MDMA വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. പോക്സോ, ബൈക്ക് മോഷണം തുടങ്ങിയ കേസ്സുകളിലും ഫാസിൽ പ്രതിയാണ്. SI അബ്ദുൾ സമദ്, സിപിഒ നദീറ എന്നിവരും ഡാൻസാഫ് അംഗങ്ങളായ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദ...
വേങ്ങര അലിവിന് ഷാർജ KMCC വേങ്ങര മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങ്.

വേങ്ങര അലിവിന് ഷാർജ KMCC വേങ്ങര മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങ്.

GULF NEWS
ഷാർജ: വേങ്ങര ചേറ്റിപുറമാട് അലിവ് സ്‌പെഷ്യാലിറ്റി പിസിയൊതെറാപ്പി സെന്ററിൽ ഞായറാഴ്ചകളിൽ നടന്ന് വരുന്ന ഭിന്ന ശേഷിക്കാർക്ക് വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസിലേക്ക് ആവിശ്യമായ സ്റ്റഡി ചെയറുകൾക്കുള്ള ഫണ്ട് ഷാർജ വേങ്ങര മണ്ഡലം കെ എം സി സി പ്രസിഡന്റ് മൊയിതീൻകുട്ടി അലിവ് സെക്രട്ടറി ശരീഫ് കുറ്റൂരിന് കൈമാറി. ഷാർജ കെ എം സി സി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, ജനറൽ സെക്രട്ടറി മുജീബ് തൃകണ്ണാപുരം, ട്രഷറർ അബ്ദുറഹ്‌മാൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ്, സെക്രട്ടറി കബീർ ചാന്നാങ്കര. ഷാർജ കെ എം സി സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, ട്രഷറർ അക്ബർ വി പി, വൈസ് പ്രസിഡന്റ് ഫർഷാദ് ഒതുക്കുങ്ങൽ. മണ്ഡലം വൈസ് പ്രസിഡന്റുമാരായ അസ്‌ലം കുറ്റൂർ, അബ്ദുള്ളകുട്ടി പൊട്ടിക്കല്ല്, ജുനൈദ് കാരത്തോട്, സെക്രട്ടറിമാരായ നൗഷാദ് അച്ചനമ്പലം, നൗഷിഖ് ഊരകം, മുനീർ ഒതുക്കുങ്ങൽ. ഉപദേശക സമിതി അംഗങ്ങളായ ഹൈദർ ഹാജി വേങ...
ഒരു കോടി രൂപയും 300 പവനും കവർന്ന കേസില്‍ അയല്‍വാസി  പിടിയില്‍

ഒരു കോടി രൂപയും 300 പവനും കവർന്ന കേസില്‍ അയല്‍വാസി പിടിയില്‍

KANNUR, LOCAL NEWS
വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെ.പി.അഷറഫിന്റെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസില്‍ പ്രതി പിടിയില്‍. അഷറഫിന്റെ വീട്ടിന് സമീപത്തെ കൊച്ചു കൊമ്ബല്‍ വിജേഷ് (30) നെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കവർച്ച ചെയ്ത പണവും ആഭരണങ്ങളും വെല്‍ഡിങ് തൊഴിലാളിയായ വിജേഷിന്റെ വീട്ടിലെ കട്ടിലിനടിയില്‍നിന്ന് പോലീസ് കണ്ടെടുത്തതായി അറിയുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വീടുമായി നല്ല പരിചയമുള്ളയാളാണ് കവർച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അഷ്റഫും കുടുബവും വീട് പൂട്ടി മധുരയിലെ വിരുത് നഗറില്‍ വിവാഹത്തില്‍ പങ്കെടുക്കാൻ നവംബർ 19 - ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനല്‍ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണവും കവർന്നത് അറിയ...
പുതുക്കാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പുതുക്കാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

LOCAL NEWS, THRISSUR
തൃശ്ശൂർ: പുതുക്കാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ കൊടകരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രേഡ് എസ്ഐ ജിനുമോൻ തച്ചേത്ത് (53) ആണ് മരിച്ചത്. രാവിലെ വീട്ടുകാർ വിളിച്ചുണർത്താൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഡിജിറ്റൽ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ.

ഡിജിറ്റൽ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ.

KERALA NEWS
തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസിൽ എറണാകുളം സൈബർ പൊലീസിന്റെ പിടിയിലായത്. പ്രതികൾ വെർച്വൽ അറസ്റ്റ് വഴി തട്ടിയെടുത്തത് നാല് കോടിയോളം രൂപയാണെന്നാണ് വിവരം. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് എന്ന വ്യാജേനയുളള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് അറസ്റ്റ് നടക്കുന്നത്. ഇരകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രതികൾ പറയുക. ഉത്തരേന്ത്യൻ കേന്ദ്രീകരിച്ചും ഇത്തരത്തിലുളള സംഘങ്ങൾ പ്രവർത്തിക്കുന്നെണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. ഉത്തരേന്ത്യൻ സംഘങ്ങളെ സഹായിക്കുന്ന രണ്ടുപേരാണ് പിടിയിലായവരെന്നാണ് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചന നൽക...
മുൻ പോസ്റ്റ് മാസ്റ്റർ വാപ്പാട്ട് വേണുവേട്ടൻ അന്തരിച്ചു

മുൻ പോസ്റ്റ് മാസ്റ്റർ വാപ്പാട്ട് വേണുവേട്ടൻ അന്തരിച്ചു

MARANAM
വേങ്ങര : കുറ്റൂർ നോർത്ത് പോസ്റ്റ് ഓഫീസിൽ ദീർഘകാലം സേവനം അനുഷ്ടിച്ച മുൻ പോസ്റ്റ് മാസ്റ്റർ വാപ്പാട്ട് വേണുവേട്ടൻ എന്നവർ അന്തരിച്ചു. സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ടു വളപ്പിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്

KOZHIKODE, LOCAL NEWS
കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്. വടകര മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ അഞ്ചുപവന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയെ കബളിപ്പിച്ച് പ്രതി 15 പവന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ട്. പഴയ ആഭരണങ്ങള്‍ക്ക് പകരം പുതിയത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി താനക്കോട്ടൂരിലെ യുവതിയെ കബളിപ്പിച്ചത്. മൂന്നുലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണാഭരണവുമായാണ് യുവാവ് മുങ്ങിയത്. ജ്വല്ലറി ഉടമയെന്ന് പരിചയപ്പെടുത്തി വിലകൂടിയതും അപൂര്‍വവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങള്‍ക്ക് പകരം ഇവ നല്‍കാമെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാം വഴി യുവതികളെ വിശ്വസിപ്പിച്ചത്. കഴിഞ്ഞ വെള്ള...
പുത്തനങ്ങാടി മിനിബസാർ സ്വദേശി കുറുക്കൻ അഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.

പുത്തനങ്ങാടി മിനിബസാർ സ്വദേശി കുറുക്കൻ അഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.

MARANAM
വലിയോറ: പുത്തനങ്ങാടി മിനിബസാർ സ്വദേശി പരേതനായ കുറുക്കൻ അലവി എന്നവരുടെ മകൻ അഹമ്മദ് കുട്ടി ഹാജി എന്നവർ മരണപ്പെട്ടു. ദീർഘകാലം സഊദിയിൽ അല്ലീത്തിലും ളറബ് ലും പ്രവാസിയായിരുന്നു. ഭാര്യ: കദീജ, മക്കൾ: മുഹമ്മദ് ഷമീർ, ഹബീബ് റഹ്മാൻ, അബ്ദുൽ കരിം, ഫാത്വിമ സുഹ്റ, സുമയ്യ. മരുമക്കൾ: സുബൈർ പുകയൂർ, ശഫീഖ് പത്ത്മൂച്ചി, ഷമീബ ചെമ്മാട്, ഫാരിദ പാറക്കാവ്, മുഹസിന ഊരകം. പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാത്രി 09:30 ന് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
KSEB യുടെ സുപ്രധാന അറിയിപ്പുകള്‍ : 7 കാര്യങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രം

KSEB യുടെ സുപ്രധാന അറിയിപ്പുകള്‍ : 7 കാര്യങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രം

KERALA NEWS
ഡിസംബർ മാസം തുടങ്ങിയതോടെ ഉപഭോക്താക്കള്‍ കെ എസ് ഇ ബിയുടെ സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമാകും സാധ്യമാകുക. വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ അപേക്ഷകള്‍ പൂർണ്ണമായും ഓണ്‍ലൈനാക്കാൻ തീരുമാനിച്ചതെന്ന് കെ എസ് ഇ ബി നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രധാനമായും 7 കാര്യങ്ങളാണ് കെ എസ് ഇ ബി ഇത് സംബന്ധിച്ച്‌ അറിയിച്ചിട്ടുള്ളത്.പുതിയ കണക്ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസില്‍ നേരിട്ടുള്ള പേപ്പർ അപേക്ഷകള്‍ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്...

MTN NEWS CHANNEL