കളിക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; അഞ്ചുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം 20ാം മണിക്കൂറിലേക്ക്.
ജയ്പൂര്‍: 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. വയലില്‍ കളിക്കുന്നതിനിടിയെയാണ് ആര്യന്‍ കുഴല്‍ക്കിണറില്‍ വീണത്. ഇന്നലെ ഉച്ചയോടെ രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം.
കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചുവരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. പുലര്‍ച്ച രണ്ടുമണിയോടെയാണ് അവസാനമായി കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെും അധികൃതര്‍ പറഞ്ഞു. സമാന്തരമായി കുഴിക്കുകയും പൈപ്പിലൂടെ ഓക്‌സിജന്‍ നല്‍കുകയും ചെയ്യുന്നുണ്ട്. കയറിന്റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ കുട്ടിയെ പുറത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് സമാന്തരമായി കുഴിയുണ്ടാക്കി കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം. കാളിഖാഡ് ഗ്രാമത്തിലെ വയലില്‍ കളിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ കുട്ടി തുറ...



















