Saturday, May 30News That Matters
Shadow

ഡൈനിങ് ടേബിളില്‍ നിന്നും താഴെ വീണ് മൂന്ന് വയസുകാരി മരിച്ചു.

അത്താണി: ഡൈനിങ് ടേബിളില്‍ നിന്നും താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി കരിമ്പയില്‍ ഇലാഹിയ സ്‌കൂളിന് സമീപം താമസിക്കുന്ന മീത്തലെ ചാലക്കല്‍ സുബിന്‍പ്രേം – അഭിരാമി ദമ്പതികളുടെ ഇളയ മകള്‍ അല്ലി എന്ന് വിളിക്കുന്ന അലംകൃതയാണ് മരിച്ചത്.​ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. ഡൈനിങ് ടേബിളില്‍ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്ന കുട്ടി താഴേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ കുട്ടി ബോധരഹിതയായി നിലത്ത് കിടക്കുന്നതാണ് കണ്ടത്.​ഉടന്‍തന്നെ കുട്ടിയെ സമീപത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പള്‍സ് കുറഞ്ഞതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആരുഷ് ആണ് ഏക സഹോദരന്‍.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL