Saturday, May 30News That Matters
Shadow

കൊണ്ടോട്ടി കാറിൽ കറങ്ങി മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ പിടിയിൽ

കൊണ്ടോട്ടി: കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പന നടത്തിയ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് ചുങ്കം സ്വദേശി മുഹമ്മദ് ഷഫീഖ് (32), മലപ്പുറം ചാലിയം സ്വദേശി അബ്ദുള്‍ നിസ്താര്‍ (31) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കൊണ്ടോട്ടി പെരിയമ്പലത്ത് വെച്ചാണ് ഇവർ വലയിലായത്.പ്രതികളിൽ നിന്നും ഏഴ് ഗ്രാം എം.ഡി.എം.എ, അഞ്ച് ഗ്രാം ഹാഷിഷ് ഓയില്‍, തൂക്കം നോക്കുന്നതിനായുള്ള ഇലക്‌ട്രോണിക് ത്രാസ്, 31,000 രൂപ എന്നിവ കണ്ടെടുത്തു. കൂടാതെ ഇവർ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.പിടിയിലായവർ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് വ്യക്തമാക്കി. ഇതിൽ ഷഫീഖിനെ കഴിഞ്ഞ വര്‍ഷം 50 കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. കൂട്ടുപ്രതിയായ നിസ്താര്‍ കൊലപാതക ശ്രമം, മോഷണം തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇതിന് പിന്നാലെയാണ് ലഹരിക്കേസിലും ഇവർ പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL