Wednesday, April 15News That Matters
Shadow

വേങ്ങര സ്വദേശി ചെന്നൈയിൽ വാഹന അപകടത്തിൽ മരിച്ചു

വേങ്ങര: കുറ്റൂർ മാടംചിന സ്വദേശി പൂവഞ്ചേരി അബൂബക്കർ (62) ചെന്നൈ തിരുവള്ളൂരിൽ കാറിടിച്ചു മരിച്ചു. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചുമണിയോടെയാണ് അബൂബക്കറെ കാറിടിച്ചത്. കൂടെയുണ്ടായിരുന്ന ചെങ്ങാനി സ്വദേശികളായ രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. മൃതദേഹം നാട്ടിലെത്തിച്ചു. കബറടക്കം ഏപ്രിൽ 15-ന് ബുധനാഴ്ച രാവിലെ എട്ടുമണിക്ക് കുറ്റൂർ മാടംചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. നഫീസയാണ് ഭാര്യ. സലീന, സുഹ്‌റാബി, അഫ്സത്ത്, മാജിദ, സിയാന ജാസ്‌മിൻ എന്നിവർ മക്കളും നൗഫൽ, മൊയ്തീൻ കുട്ടി, റിയാസ്, സഫീർ, ഹംസക്കുട്ടി എന്നിവർ മരുമക്കളുമാണ്. വോട്ട് ചെയ്ത് മടങ്ങുന്നതിനിടെയുണ്ടായ ഈ ദാരുണ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL