ജില്ലയിലെ ഫുട്ബാള്‍ ചാമ്ബ്യൻമാരെ കണ്ടെത്താൻ നടത്തുന്ന എലൈറ്റ് ഫുട്ബാള്‍ മത്സരം പുതിയ താരങ്ങളെ സൃഷ്ടിക്കുമെന്ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ്മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. ജില്ലാ ഫുട്ബാള്‍ അസോസിയേഷൻ്റെ (ഡി.എഫ്. എ) നേതൃത്വത്തില്‍ ഡിസംബർ അവസാനവാരത്തില്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന മലപ്പുറം എലൈറ്റ് ലീഗ് (എം.ഇ. എല്‍) മത്സരങ്ങളുടെ ലോഗോ പ്രകാശം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘തിരൂരില്‍ നടന്ന ചടങ്ങില്‍ കേരള ഫുട്ബാള്‍ അസോസിയേഷൻ നിർവഹണ സമിതി അംഗംപ്രൊ:പി.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.എഫ്.എ പ്രസിഡന്റ് ജലീല്‍ മയൂര ലോഗോ ഏറ്റുവാങ്ങി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com