Sunday, November 22News That Matters
Shadow

പുരോഗമന കലാസാഹിത്യസംഘം മുൻകാല പ്രവർത്തകൻ ഉമ്മർ കുട്ടി കേയി അനുസ്മരണ യോഗം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: പുരോഗമന കലാസാഹിത്യസംഘം പരപ്പനങ്ങാടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻകാല പ്രവർത്തകൻ ഉമ്മർ കുട്ടി കേയിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.​കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജെ. ഷൈൻ ടീച്ചർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സി.പി. സക്കറിയ അനുസ്മരണ പ്രഭാഷണം നടത്തി.​പരപ്പനങ്ങാടി യൂണിറ്റ് സെക്രട്ടറി കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരോഗമന കലാസാഹിത്യസംഘം തിരൂരങ്ങാടി മേഖല സെക്രട്ടറി പി. സോമസുന്ദരൻ സ്വാഗതം പറഞ്ഞു. കെ. സുധീഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL