Friday, October 30News That Matters
Shadow

യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാൻ മരിച്ച നിലയിൽ

എറണാകുളം: കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാർക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഫർഹാൻ (21) ആണ് മരിച്ചത്. പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രമുഖ യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാനായ ഫർഹാൻ വീഡിയോകളുടെ ചിത്രീകരണത്തിലും മറ്റ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു.​പോലീസ് നൽകുന്ന വിവരമനുസരിച്ച്, അർധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്. പെൺസുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ഫർഹാൻ പാർക്കിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാർക്കിനുള്ളിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പിന്നാലെ ഫർഹാൻ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.​സംഭവം കണ്ട് ഭയന്ന പെൺസുഹൃത്ത് റോഡിലൂടെ പോയ യാത്രക്കാരോട് സഹായം തേടി. തുടർന്ന് യാത്രക്കാരും പെൺകുട്ടിയുടെ സുഹൃത്തുക്കളും വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫിംഗർപ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മരണത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL