
കൊളപ്പുറം: ദേശീയപാതയിൽ വി.കെ. പടിയിലുണ്ടായ വാഹനാപകടത്തിൽ സഹോദരനും സഹോദരിയും ദാരുണമായി മരണപ്പെട്ടു. പൊന്മള സ്വദേശികളായ ജിബിനും സഹോദരി ജിൻസിനയുമാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെ ദേശീയപാതയിൽ വി.കെ. പടിയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്ത് പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
