
കുറ്റാളൂർ: ജി.എൽ.പി സ്കൂൾ ഊരകം കീഴ്‌മുറി സ്കൂൾ കലോത്സവം ‘റിഥ്മിയ 2026’ ആഘോഷപൂർവ്വം ആരംഭിച്ചു. വാർഡ് മെമ്പർ റൈഹാനത്ത് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് മുനീർ എൻ.പി അധ്യക്ഷത വഹിച്ചു.
പ്രമുഖ കലാകാരനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശശി പൂക്കോടൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർത്ഥിനി അമികയുടെ പ്രാർത്ഥനാഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഹെഡ്മാസ്റ്റർ സുലൈമാൻ യു. സ്വാഗതവും പ്രോഗ്രാം കൺവീനർ ജിൻഷ് കെ.പി നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധയിനം വൈവിധ്യമാർന്ന കലാമത്സരങ്ങൾ അരങ്ങേറി. അധ്യാപകർ, പിടിഎ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
